Obituary
ഓമശ്ശേരി: കൂടത്തായി ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടറും മുസ്ലിംലീഗ് നേതാവുമായ വെളിമണ്ണ കിഴക്കെ കുറുഞ്ചോലക്കണ്ടി മുഹമ്മദ് ഹാജി (77) നിര്യാതനായി. മഹല്ല് മദ്റസ കമ്മിറ്റി ഭാരവാഹിയും മികച്ച കർഷകനുമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: നൂറുദ്ദീൻ, അബൂബക്കർ മാലിക്, റസാഖ്, ഫൗസിയ. മരുമക്കൾ: അസയിൻ വെണ്ണക്കോട്, ആമിന പുള്ളാവൂർ, ഫാരിഹ ചോലക്കര, ബുഷ്റ കുറ്റിക്കാട്ടൂർ.
മണ്ണാർക്കാട്: പെരിമ്പടാരി ഹിൽവ്യൂ നഗറിൽ കാവിൽ പടിഞ്ഞാറേടത്ത് മനയിൽ കെ.വി. സന്തോഷ് കുമാർ (55) നിര്യാതനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസറാണ്.ഭാര്യ: അമൃത (കോട്ടോപ്പാടം എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: ഗൗരി, ഗൗതം. മരുമക്കൾ: രൂപേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യനെടം നെച്ചുള്ളിയിലെ തറവാട്ട് വീട്ടുവളപ്പിൽ.
മണ്ണാർക്കാട്: പെരിമ്പടാരി ഹിൽവ്യൂ നഗറിൽ കാവിൽ പടിഞ്ഞാറേടത്ത് മനയിൽ കെ.വി. സന്തോഷ് കുമാർ (55) നിര്യാതനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസറാണ്.
ഭാര്യ: അമൃത (കോട്ടോപ്പാടം എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: ഗൗരി, ഗൗതം. മരുമക്കൾ: രൂപേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യനെടം നെച്ചുള്ളിയിലെ തറവാട്ട് വീട്ടുവളപ്പിൽ.
കക്കട്ടിൽ: വട്ടോളി ചോലങ്ങാട് റിതേഷ് (38) നിര്യാതനായി. പിതാവ്: ശങ്കരൻ. മാതാവ്: ചന്ദ്രി. ഭാര്യ: നിഷ (ഗവ. യു.പി സ്കൂൾ വട്ടോളി). മക്കൾ: ഷാരോൺ, അർണവ്. സഹോദരങ്ങൾ: ഷൈനി, ഷിനി.
പൂനൂർ: പിലാവുള്ളതിൽ ബിജു (50) നിര്യാതനായി. പരേതരായ ഗോപാലൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജ (എകരൂൽ). മകൻ: അഭിരാം. സഹോദരങ്ങൾ: സരസ (മണാശ്ശേരി), ബാബു (പൂനൂർ). സഞ്ചയനം തിങ്കളാഴ്ച.
ആലത്തൂർ: വെങ്ങന്നൂർ പറയംകോട് റഹ്മ ഗാർഡൻസിൽ എ.പി. കമറുദ്ദീന്റെ ഭാര്യ ഹമീദ (66) നിര്യാതയായി. മക്കൾ: ഹസീന, ഷബീന, റഷീന, നബീൽ, ഫാദിൽ.മരുമക്കൾ: ഡോ. അൻവർ മുഹമ്മദലി, മുഹമ്മദ് അജീഷ്, മുഹമ്മദ് ഷിബിലി, സഫ, ഫായിസ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതയായ ഖൈറുന്നീസ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആലത്തൂർ: വെങ്ങന്നൂർ പറയംകോട് റഹ്മ ഗാർഡൻസിൽ എ.പി. കമറുദ്ദീന്റെ ഭാര്യ ഹമീദ (66) നിര്യാതയായി. മക്കൾ: ഹസീന, ഷബീന, റഷീന, നബീൽ, ഫാദിൽ.
മരുമക്കൾ: ഡോ. അൻവർ മുഹമ്മദലി, മുഹമ്മദ് അജീഷ്, മുഹമ്മദ് ഷിബിലി, സഫ, ഫായിസ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതയായ ഖൈറുന്നീസ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തിരുവമ്പാടി: അത്തിപ്പാറ പാലക്കടവ് കോമ്പാറ കൃഷ്ണൻകുട്ടി (58) നിര്യാതനായി. മകൻ: ജിതിൻ.
കപ്പൂർ: കൊഴിക്കര കിഴക്കേകുന്നിൽ അരിമ്പൂർ വളപ്പിൽ അബ്ദുറഹ്മാൻ ലത്വീഫി (53) നിര്യാതനായി. കിഴക്കേകുന്ന് പള്ളി ഇമാമായും കൊഴിക്കര മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാബിറ. മക്കൾ: അജ്മൽ, അസ്ന.
തിരുവമ്പാടി: പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ സി.എം. മേരി (85) നിര്യാതയായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ലിൻസെബസ് (ഡൽഹി), ജൈൽ സെബസ് (സീമൻസ്, ബംഗളൂരു), ഷൈൻ സെബസ് (വാഷിങ്ടൺ), സോൺ സെബസ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ് - കോഴിക്കോട്). മരുമക്കൾ: പോൾ മൂക്കഞ്ചേരിയിൽ (ഡൽഹി), ജെ. ജോസഫ് തൊട്ടാമഠം ആലപ്പുഴ (മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്), ട്രീസാ കാരിനാട്ട് (ബംഗളൂരു), ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക, കോടഞ്ചേരി എസ്.ജെ. എച്ച്.എസ്.എസ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
അകത്തേത്തറ: നടക്കാവ് ചെല്ല റാവുത്തർ (105) നിര്യാതനായി. ഭാര്യ: സുലൈഹ. മക്കൾ: യൂസഫ്, സുലൈമാൻ, കരീം, അസീസ്, സുബൈദ, അയിഷാബി, ഹാജറ, റഷീദ, കൗലത്ത്, സിഫാനത്ത്. മരുമക്കൾ: മുഹമ്മദ്, കരിം, കാജ ഹുസൈൻ, നാസർ, സൈനുൽആബിദീൻ, റഷീദ, ജമീല, റജീന, അഫ്സീന, പരേതനായ അലി.
മടവൂർ: രാംപൊയിൽ പേനക്കാവിൽ കൊല്ലമ്പി (88, റിട്ട. പോസ്റ്റ്മാൻ- ഹെഡ് പോസ്റ്റ് ഓഫിസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: പെണ്ണുക്ക. മക്കൾ: ആശാദേവി, ക്ഷമാഭായ്, വീരേന്ദ്ര കുമാർ (റിട്ട. സർവേ സൂപ്രണ്ട്), വിനോദ് കുമാർ. മരുമക്കൾ: ചന്ദ്രൻ (മൂഴിക്കൽ), ബാബു രാജൻ (പെരിങ്ങളം), ബീന, വിനീത. സഹോദരങ്ങൾ: പരേതരായ വെള്ളായി, അരിയായി, കൊല്ലായി.
കൂടരഞ്ഞി: കക്കാടംപൊയിൽ കള്ളിപ്പാറ വടക്കേതൊടി കനകമണി (57) നിര്യാതയായി. സഹോദരി: രുഗ്മിണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
അത്തോളി: മൊടക്കല്ലൂർ - തെരുവത്ത് കണ്ടി രാഘവൻ നമ്പ്യാർ (99) നിര്യാതനായി. ഭാര്യ: കുട്ടിമാളു അമ്മ. മക്കൾ: ജയപ്രകാശ്, മനോജ് കുമാർ, അനീഷ്, നിഷിത. മരുമക്കൾ: അനിൽകുമാർ, വിജയലക്ഷ്മി, പുഷ്പ.