Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകപ്പിനും ചുണ്ടിനും...

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്...

text_fields
bookmark_border
Lionel Messi
cancel
camera_alt

ലയണൽ മെസി

ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫിഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ...? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ളകാരണം. ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും മുൻപ് അറിയേണ്ട ഒരു കാര്യമുണ്ട്.

അടുത്തിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ കായിക സംഘടനകളുടെ സർക്കാർ നിയന്ത്രണവും മേൽനോട്ടവും എങ്ങനെ ഇന്ത്യയിലെ കായിക സംഘടനകളുടെ തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കും എന്നാണ് അറിയാനുള്ളത്.ലോക കായിക സംഘടനകളുടെ നിയമം അനുസരിച്ച് ഒരു മൂന്നാം കക്ഷിയുടെ ഇടപെടലുകളും നിയന്ത്രണവും ഒരു ദേശീയ അന്തർദേശീയ കായിക സംഘടനകളുടെ പ്രവർത്തനങ്ങളിലും അനുവദീയമല്ല. ഇതേ കാരണത്തിൽ മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യയെ 2022 ഓഗസ്റ്റിൽ ഫിഫ വിലക്കിയിരുന്നു, എന്നാൽ ഫിഫയുടെ നിയമംഅംഗീകരിച്ചുകൊണ്ട് ഭരണപരമായ മാറ്റങ്ങൾ വരുത്തിയതോടെ ദിവസങ്ങൾക്കുള്ളിൽ ഈ വിലക്ക് പിൻവലിക്കുകയും ചെയ്തു.

അത്തരം ഒരു നടപടിയിലേക്കാണ് ഫിഫ ഇപ്പോൾ നീങ്ങുന്നത്., അത് ഒഴിവാക്കാൻ 2025 ഒക്ടോബർ 30-നകം ഫിഫ അംഗീകരിച്ച രീതിയിലുള്ള ഭരണ സമിതി രൂപീകരിച്ചു പ്രവർത്തിക്കണം

എന്താണ് ഇത്തവണ ശിക്ഷണ നടപടികൾക്ക് കാരണമായത്..?

ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും (എഎഫ്‌സി) ചട്ടങ്ങളുമായി പൊരുത്തപ്പെടുന്ന പരിഷ്കരിച്ച ഭരണഘടന അംഗീകരിക്കുന്നതിൽ തുടർച്ചയായ വീഴ്ച വരുത്തിയതിനാലും മൂന്നാം കക്ഷി ഇടപെടലൽ ഉണ്ടായതുകൊണ്ടുമാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ശിക്ഷിക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ ഭരണം സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ സമിതിയിൽ (സിഒഎ) നിന്നുള്ള ഇടപെടലുകളും നിയന്ത്രണത്തോടെയും ആണ്.

എ.ഐ.എഫ്.എഫും അതിന്റെ വാണിജ്യ പങ്കാളിയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA), AIFF ന്റെ പുതിയ ഭരണഘടനയുടെ അംഗീകാരം തീർപ്പാക്കാത്തത് എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളിൽ പരിഹാരം കാണാൻ കോടതി കക്ഷികളോട് നിർദ്ദേശിക്കുകയും അടുത്തിടെ ഈ കാര്യങ്ങളിൽ വിധി പറയാൻ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. തർക്കങ്ങൾ മൂലം ഐ.എസ്.എൽ മത്സരങ്ങളും അനിശ്ചിതത്വത്തിലായിരുന്നു.

2022ലുണ്ടായ അതേസാഹചര്യമാണ് ഇപ്പോഴത്തെ സുപ്രീംകോടതി ഇ​ടപെടലോടെ വീണ്ടും ഉണ്ടായിരിക്കുന്നത്. ഇത്തവണ അത് 2025 ഒക്ടോബർ 30-നകം ഫിഫയുടെയും എ.എഫ്‌.സിയുടെയും ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള എ.ഐ.എഫ്.എഫ്‌ ഭരണ സമിതി നിലവിൽ വരണം അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്കു ലോക ഫുട്ബോൾ സംഘടന നടത്തുന്ന ഒരു മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കില്ല ഒരു സാർവ ദേശീയ മത്സരവും സംഘടിപ്പിക്കാൻ കഴിയുകയുമില്ല.

അതോടെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ഇടപെടലോടെ സാധ്യമായ അർജന്റ്റിനയുടെ ഇന്ത്യൻ പര്യടനവും മെസ്സിയുടെ കേരളത്തിലെ കളിയും അസാധ്യമാകും. എന്നാൽ ഒക്ടോബർ 30 വരെ സമയം ഉള്ളതുകൊണ്ട് ഇന്ത്യൻ ഫുട്ബോൾ അധികൃതർ ബുദ്ധിപൂർവം പ്രവർത്തിക്കുമെന്നും ഫിഫ ചട്ടപ്രകാരമുള്ള ഭരണാസമിതി നിലവിൽ വരുമെന്നും കരുതാം

ഈ സാഹചര്യത്തിലാണ് കായിക സംഘടനകളുടെ നിയന്ത്രണത്തിനായി ഇന്ത്യൻ പാർലമെന്റ്പാസാക്കിയ നിയമത്തിന്റെ പ്രസക്തി.

അതനുസരിച്ചു നിയമം പ്രാബല്യത്തിൽ വന്നാൽ ഇത്തരം സാഹചര്യങ്ങൾ ഇനിയും ഉണ്ടാകും കായിക സംഘടനകൾ സർവ തന്ത്ര സ്വാതന്ത്ര സംഘടനകൾ ആയിരിക്കണം അവരുടെ മാതൃ സംഘടനകൾക്ക് മാത്രമേ ഇടപെടലുകളും നിയന്ത്രണങ്ങളും പാടുള്ളു.

ഇങ്ങനെ സർക്കാർ കോടതി ഇടപെടലുകളോടെ ശിക്ഷ ഏറ്റുവാങ്ങിയർ ആരൊക്കെ എന്നറിയാം

  • കോംഗോ: ഫുട്ബോൾ ഫെഡറേഷനിലെ ബാഹ്യ ഇടപെടലിന് 2025-ൽ സസ്പെൻഡ് ചെയ്തു.
  • കെനിയ: ഫുട്ബോൾ ഫെഡറേഷനിലെ സാമ്പത്തിക ദുരുപയോഗത്തിന് 2022-ൽ വിലക്ക്.
  • പാകിസ്ഥാൻ: വിവിധ നിയമലംഘനങ്ങൾക്ക് 2025-ൽ 2026-ലെ ലോകകപ്പു യോഗ്യത യിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക്.
  • സിംബാബ്‌വെ: രാജ്യത്തെ ഫുട്ബോൾ ഫെഡറേഷൻ സർക്കാർ പിരിച്ചുവിട്ടതിനെത്തുടർന്ന് 2022-ൽ സസ്പെൻഡ് ചെയ്തു.
  • ദക്ഷിണാഫ്രിക്ക: വർണ്ണവിവേചന നയങ്ങൾ കാരണം 1970-ലെ ലോകകപ്പിൽ നിന്ന് 1990 വരെ സസ്പെൻഡ് ചെയ്തു.
  • മ്യാൻമർ: ഇറാനെതിരെ ഒരു മത്സരം കളിക്കാൻ വിസമ്മതിച്ചതിന് 2006 ലോകകപ്പിൽ നിന്ന് വിലക്കി.
  • ജർമ്മനിയും ജപ്പാനും: രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കിന് 1950 ലോകകപ്പിൽ നിന്ന് വിലക്കി.

1988-അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മെക്സിക്കോ

ടീമിൽ 4 സീനിയർ ഇന്റർ നാഷണൽ കളിക്കാരെ ഉൾപ്പെടുത്തിയത് കണ്ടെത്തിയതിനെ തുടർന്നു

മെക്സിക്കോയെ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയുണ്ടായി ഇതോടെ അവർക്കു 1990 ഫിഫ ലോകകപ്പിൽ കളിക്കാനായില്ല

യുഗോസ്ലാവിയ: ഐക്യരാഷ്ട്രസഭയുടെ ഉപരോധം കാരണം 1992 ലെ യൂറോപ്യൻ കപ്പിൽ നിന്നും 1994 ലെ ലോകകപ്പിൽ നിന്നും വിലക്കി.

കുവൈറ്റ്: ഫുട്ബോൾ അസോസിയേഷനിൽ സർക്കാറിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നു 2015 മുതൽ 2017 വരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി

സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തി ഫുട്ബോൾ ഭരണസമിതി രൂപീകരിച്ചതിനു നൈജീരിയ 2010 ൽ ശിക്ഷണനടപടികൾക്ക് വിധേയമായി

അതുപോലെ യുക്രെയ്ൻ യുദ്ധത്തിലെ പങ്കാളിത്തത്തെ തുടർന്നു റഷ്യക്കു 2022/2026 ലോക കപ്പുകളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

Show Full Article
TAGS:Lionel Messi Argentina FIFA 
News Summary - Will FIFA's intervention be a setback for Messi's arrival?
Next Story