Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightമലപ്പുറത്ത് ട്രാക്കും...

മലപ്പുറത്ത് ട്രാക്കും ഫീൽഡും നശിച്ചു പോയത് കൊണ്ട് സ്കൂൾ കായിക മേള മറ്റൊരു ജില്ലയിലേക്കു മാറ്റി... എന്തുകൊണ്ട്..?

text_fields
bookmark_border
synthetic track
cancel
camera_alt

കോട്ടയം റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള വേദിയായ പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ത​ക​ർ​ന്ന സി​ന്ത​റ്റി​ക് ട്രാ​ക്ക്

നമുക്കെല്ലാം വേണം. സിന്തറ്റിക് ട്രാക് വേണം, പന്ത് കളിക്കാൻ ആർട്ടിഫിഷ്യൽ ടർഫ് വേണം, ലക്ഷം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങൾ വേണം, മെസിയെ കൊണ്ട് വന്നു കളിപ്പിക്കണം.

എങ്ങനെയെങ്കിലും രാഷ്ട്രീയ സ്വാധീനവും മറ്റു ഇടപെടലുകളുമായി നാം അതൊക്കെ സാധിച്ചെടുക്കുകയും ചെയ്യും..! എന്നാൽ അതോടെ തീരുകയാകും ആ ആവേശം.

കിട്ടിയ ട്രാക്കും ഫീൽഡുമൊക്കെ മൂന്നോ നാലോ കൊല്ലത്തെ ഉപയോഗത്തിനു ശേഷം പൊട്ടിപ്പൊളിഞ്ഞു നാശമായി ഇല്ലാതാകുന്നു. അതാണ്‌ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ അബ്ദുറഹിമാൻ ട്രാക് ഇല്ലാതായി.

മലപ്പുറത്ത് ട്രാക്കും ഫീൽഡും ഉപയോഗിക്കാൻ കഴിയതായത് കൊണ്ട് സ്കൂൾ മത്സരങ്ങൾ അടുത്ത ജില്ലയിലേക്ക് മാറ്റേണ്ടി വന്നു.

ഇതൊക്കെ പറഞ്ഞു നില വിളിക്കുന്നവരിൽ ഇതിന്റെയൊക്കെ ഉടമകളെന്നും അവകാശികളെന്നും വിശേഷിപ്പിക്കപ്പെടുന്നവരും പത്ര മാധ്യമങ്ങളും ഉണ്ട്.

എന്നാൽ, എന്ത് കൊണ്ട് ഈ സാഹചര്യം ഉണ്ടായി എന്ന് മാത്രം ഇവർ ആരും പറയുന്നില്ല. പറയാൻ അവർക്കറിയില്ല എന്നത് തന്നെയാകും വസ്തുത.

ചുരുക്കത്തിൽ കാരണം ഇതാണ്.

ട്രാക്ക് ആയാലും ടർഫ് ആയാലും അത് നിർമിക്കുന്ന നേരം നിർമാതാവും ഉടമയും തമ്മിൽ ഒരു കരാർ ഉണ്ടാകും. അതിന്റെ മെയിന്റനൻസ് സംബന്ധിച്ച്. സ്ഥിരമായ അറ്റ കുറ്റപ്പണി എന്ന് ചുരുക്കി പറയാം. ഈ അറ്റകുറ്റ പണിയും സംരക്ഷണവും വല്ലപ്പോഴും ചെയ്യേണ്ട കാര്യമല്ല. എല്ലാ ദിവസവും പരിചരണം വേണ്ടതാണ് സിന്തറ്റിക് പ്രതലങ്ങൾ.

പരിഷകൃത നാടുകളിൽ അതിന്റെ നിർമ്മാണ സമയത്ത് തന്നെ നിർമാണത്തുകയുടെ തോതു അനുസരിച്ചു ഒരു മെയിൻറനസ് ഇൻഷ്വറൻസ് കരാറും ഉണ്ടാകും. അതായതു ട്രാക്കിനോ ഫീൽഡിനോ ഏതു സമയത്ത് എന്ത് കേടുപാടുകൾ ഉണ്ടായാലും ആ നേരം തന്നെ നിർമിച്ച സ്ഥാപനമോ, ഇൻഷ്വറൻസ്കാരോ അത് പരിഹരിച്ചു നൽകും.

നമ്മൾ ബഹളവും സ്വാധാനവും ആയി സംഘടിപ്പിച്ച ഏതെങ്കിലും ഒരു കളിക്കളത്തിനു ഇങ്ങനെ എന്തെങ്കിലും സംവിധാനമുണ്ടോ...?

ഇനി സിന്തറ്റിക് ട്രാക്കിന്റെ അല്ലെങ്കിൽ ടാർട്ടൻ ട്രാക്കിന്റെ സാങ്കേതിക വശത്തിലേക്കു വരാം. ടാർട്ടൻ ട്രാക്കിന്റെ പരമാവധി ആയുസ്സ് സാധാരണയായി 20 മുതൽ 25 വർഷം വരെയാണ്.

എന്നാൽ ഇതു പ്രായോഗികമാകുന്നത് ഇതിന്റെ ഇൻസ്റ്റലേഷന്റെ ഗുണനിലവാരം, അറ്റകുറ്റപ്പണി, കാലാവസ്ഥ ഉപരിതലത്തിന്റെ തരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചില പ്രീഫാബ്രിക്കേറ്റഡ് തരങ്ങൾക്ക് 15 വർഷത്തിൽ കുറഞ്ഞ ആയുസ്സ് മാത്രമേ കാണുകയുള്ളു. ഇതിന്റെ സാങ്കേതികത്വവും മറ്റും പരിശോധിക്കുവാനുള്ള അറിവോ കഴിവോ ഒന്നും അത് സ്ഥാപിക്കുന്നവർക്ക് ഉണ്ടാകണമെന്നില്ല. അപ്പോൾ സ്വാഭാവികമായും കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം ഉയർന്ന നിലവാരമുള്ള, പ്രൊഫഷണലായി ഇൻസ്റ്റാൾ ചെയ്ത പോളിയുറീൻ ട്രാക്കുകൾ ശരിയായ സബ്സ്ട്രക്ചറോടെ ഗണ്യമായി കൂടുതൽകാലം നിലനിൽക്കും. ട്രാക്കിന്റെയും ഫീൽഡിന്റെയും ആയുസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആദ്യം പറഞ്ഞതുപോലെ ഇൻസ്റ്റലേഷനും സബ്സ്ട്രക്ചറും: ഉയർന്ന നിലവാരമുള്ള ട്രാക്ക് ഫീൽഡ്, ശരിയായ ഡ്രെയിനേജ്, ഒതുക്കമുള്ള അടിത്തറ, പ്രൊഫഷണലായി ഇൻസ്റ്റാൾ ചെയ്ത ഉപരിതലം എന്നിവയുള്ള നന്നായി നിർമിച്ച സബ്സ്ട്രക്ചറിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.

മോശം ഇൻസ്റ്റലേഷൻ അല്ലെങ്കിൽ ദുർബലമായ അടിത്തറ അകാല പരാജയത്തിലേക്ക് നയിക്കും.

ഇതൊക്കെ നിർമാണസസമയത്ത് കണ്ടറിഞ്ഞു നിർദേശങ്ങൾ നൽകാൻ കഴിയാവുന്നവർ ആകണം അതിന്റെ ‘ഉടമകൾ’.

ഉപരിതലത്തിന്റെ തരം: പോളിയുറീൻ ട്രാക്കുകൾ പ്രീഫാബ്രിക്കേറ്റഡ് റബ്ബർ ട്രാക്കുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കും, പ്രത്യേകിച്ചും അവ ശരിയായി ഇൻസ്റ്റാൾ ചെയ്യുകയും നന്നായി പരിപാലിക്കുകയും ചെയ്താൽ.

പരിപാലനം: പതിവ് വൃത്തിയാക്കൽ, പ്രൊഫഷണൽ റീമാർക്കിംഗ് (ഏകദേശം അഞ്ച് മുതൽ ഏഴു വർഷം വരെ), ഓരോ മൂന്ന് വർഷത്തിലും ഒരു പ്രൊഫഷണൽ ക്ലീൻ എന്നിവ ട്രാക്ക് ഉപരിതലത്തിന്റെ ആയുസ്സ് വർധിപ്പിക്കാൻ സഹായിക്കും. ഇവിടെയാണ്‌ ആദ്യം പറഞ്ഞ ഇൻഷ്വറൻസിന്റെ പ്രസക്തി.

കാലാവസ്ഥ: കഠിനമായ കാലാവസ്ഥയെ ചെറുക്കാൻ ഒരു ട്രാക്ക് രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിൽ അതിന്റെ ആയുസ്സ് കുറയ്ക്കും.

അതുപോലെ ട്രാറ്റാൻ ട്രാക്കു ആയാലും ആസ്ട്രോ ടർഫ് ആയിരുന്നാലും 24 മണിക്കൂറും നനവുള്ള പ്രതലമായിരിക്കണം. പലപ്പോഴും അന്തർ ദേശീയ ഹോക്കി മത്സരങ്ങളുടെ ഇടവേളകളിൽ ഫൗണ്ടൻ പ്രവർത്തിക്കുന്നത് നിങ്ങൾ കണ്ടിരിക്കുമല്ലോ. കുടിക്കാൻ വെള്ള മില്ലാത്തിടത്താകും 24 മണിക്കൂർ നനപ്പ് എന്നാകും. അതുപോലെ ട്രാക്കുകൾക്ക് ദിവസന്തോറും ആഴ്ച കൾ തോറു മുള്ള പരിപാലനം ആവശ്യമാണ്‌. ഒരു ട്രാക്കു നിർമ്മിച്ചാൽ അതിന്റെ സംരക്ഷണത്തിന്റെ ഭാഗമായി ഒരു അനുബന്ധ സ്റ്റോർ റൂം ഉണ്ടാകും. അതിൽ എന്തൊക്കെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നറിയുമോ​ ?

നിർമിച്ച ട്രാക്കിന്റെ അതേ സാമ്പിളിലുള്ള ചെറു ഭാഗങ്ങൾ, അത് ഒട്ടിക്കാനുള്ള പശ പോലുള്ള വസ്തുക്കൾ. അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാവുന്ന ഗ്രൗണ്ട് സ്റ്റാഫുകൾ വാച്ചു ഡോഗുകളെപോലെ സൂക്ഷ്മത ഉള്ളവരാകും. അവർ എപ്പോൾ ഒരു പൊട്ടാലോ പോറലോ കണ്ടാൽ ആ നിമിഷം പ്രതികരിച്ചിരിക്കും.

ഇതുപോലെ ഏതെങ്കിലും ഒരു സംവിധാനം ഇൻഷ്വറൻസ് നമ്മുടെ ഏതെങ്കിലും ഒരു ട്രാക്കിനോ ടർഫിനോ ഉണ്ടായിട്ടുണ്ടോ. അപ്പോൾ അത് നശിച്ചു പോവുക സ്വാഭാവികം.

പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ നന്നാക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ ഇനിയും പുതിയത് തന്നെ സ്ഥാപിക്കേണ്ടി വരും.

അതാണ്‌ സംഘടകരുടെ ഉദ്ദേശവും ആവശ്യവും. കാരണം ഇതൊരു പണം കായ്ക്കുന്ന മരമാണ്.

Show Full Article
TAGS:synthetic track school sports meet Kerala State School Sports Sports News 
News Summary - Maintenance is essential for synthetic tracks
Next Story