ആദർശതീക്ഷ്ണമായ കമ്യൂണിസ്റ്റ് കാലം

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതി രേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച. പോലീസുകാർ പതിവായി വരുന്ന ബസ് സ്റ്റാൻഡിൽനിന്ന് തുച്ഛമായ ഉപജീവനമാർഗം കണ്ടെത്തുന്ന ആ ചെറുപ്പക്കാരെക്കൊണ്ട് ആ [വ്യാജ] പ്രസ്താവനകൾക്ക് എളുപ്പം പിന്തുണ നേടാൻ കഴിയുമെന്ന വിശ്വാസത്താലാണ് അവ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. PW-48 കീഴ് കോടതിയിൽ നൽകിയ മൊഴിയിൽ (Ex. XXXV) സമ്മതിച്ചത്, താൻ പോലീസ് വെയ്റ്റിങ് റൂമിലാണ് രാത്രി ഉറങ്ങുന്നതെന്നാണ്.ഇതുമായി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതി രേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച.
പോലീസുകാർ പതിവായി വരുന്ന ബസ് സ്റ്റാൻഡിൽനിന്ന് തുച്ഛമായ ഉപജീവനമാർഗം കണ്ടെത്തുന്ന ആ ചെറുപ്പക്കാരെക്കൊണ്ട് ആ [വ്യാജ] പ്രസ്താവനകൾക്ക് എളുപ്പം പിന്തുണ നേടാൻ കഴിയുമെന്ന വിശ്വാസത്താലാണ് അവ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. PW-48 കീഴ് കോടതിയിൽ നൽകിയ മൊഴിയിൽ (Ex. XXXV) സമ്മതിച്ചത്, താൻ പോലീസ് വെയ്റ്റിങ് റൂമിലാണ് രാത്രി ഉറങ്ങുന്നതെന്നാണ്.
ഇതുമായി ബന്ധപ്പെട്ട് സൂചിപ്പിക്കേണ്ടതെന്തെന്നാൽ, ക്രിമിനൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ 161ന്റെ ക്ലോസ് 3 അനുശാസിക്കുന്നത്, ഒരു പോലീസ് ഉദ്യോഗസ്ഥൻ, സാക്ഷിവിസ്താരത്തിനിടക്ക് കേൾക്കുന്ന സാക്ഷിമൊഴികൾ എഴുതിയെടുക്കുകയാണെങ്കിൽ, ഓരോ സാക്ഷിയുടെയും മൊഴികൾ വെവ്വേറെ രേഖപ്പെടുത്തണമെന്നും, ഒന്നിലേറെ പേരുടെ മൊഴികൾ ചുരുക്കിയെഴുതിയെടുക്കുന്ന രീതിയെ കോടതികൾ അപലപിക്കുമെന്നുമാണ്.
PW-47ന്റെ മൊഴിയിൽ കാണുന്നത്, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ഓടുന്ന 10, 11, 16, 23, 24, 26, 27, 28 നമ്പർ പ്രതികളെ താൻ കണ്ടെന്നും തിരിച്ചറിഞ്ഞെന്നുമാണ്; അടുത്തുള്ള ഒരു ഹോട്ടലിൽനിന്ന് ചായകുടിച്ച് റെയിൽവേ പ്ലാറ്റ്ഫോമിലൂടെ തിരിച്ചുപോകുമ്പോഴാണ് താൻ അവരെ കണ്ടത്. അവരിൽ വല്ലവരെയും സന്ദർഭവശാൽ അയാൾ നോക്കിയിട്ടുണ്ടാകാമെങ്കിലും അവരെ തിരിച്ചറിയാനാകുമായിരുന്നില്ല, അവർ അത്രയേറെപ്പേരുള്ള സ്ഥിതിക്ക് വിശേഷിച്ചും.
PW-48 പറയുന്നതനുസരിച്ച്, ആരുടെയോ ലഗേജ് ട്രെയിനിൽ കയറ്റിയശേഷം പ്ലാറ്റ്ഫോമിൽനിന്ന് മടങ്ങുകയായിരുന്ന അയാൾ, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ തിരക്കുകൂട്ടുന്ന 10, 12, 16, 26, 28 നമ്പർ പ്രതികളെ കാണുകയും തിരിച്ചറിയുകയും ചെയ്തു. ബസ് സ്റ്റാൻഡിലെ ഒരു പോർട്ടറായ ഈ സാക്ഷിക്ക് റെയിൽവേ പ്ലാറ്റ്ഫോമിലെത്തേണ്ട സന്ദർഭമുണ്ടായിരുന്നിരിക്കാമെങ്കിലും അത്രയും യാത്രക്കാരെ ആ തിരക്കിൽ തിരിച്ചറിയാനാകുമെന്ന് ഞാൻ കരുതുന്നില്ല.
Pമേൽ കാരണങ്ങളാൽ, PW-47ന്റെയും 48ന്റെയും മൊഴികൾ അംഗീകരിക്കാൻ എനിക്ക് കഴിയില്ല.
അടുത്തതായി പ്രതികളെ രാത്രി 11ന് നമ്മൾ കാടിപ്പറമ്പിൽ കാണുന്നു. പ്രോസിക്യൂഷൻ വാദിക്കുന്നത്, പ്രതികൾ അവിടെ ഒന്നിച്ചുകൂടി, 30, 31 നമ്പർ പ്രതികളെ ബലംപ്രയോഗിച്ച് മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്; തുടർന്ന് വടികൾ വെട്ടിയെടുത്ത്, വാക്കത്തികൾ കടംവാങ്ങി, പന്തങ്ങളും പടക്കങ്ങളും മറ്റും ഉണ്ടാക്കി, ഒന്നര മൈൽ ദൂരെയുള്ള പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ഈ ആരോപണം, കാടിപ്പറമ്പിനെപ്പറ്റിയുള്ള Ex. Q മഹസ്സറും, PW-14, 19, 24, 26, 27 എന്നിവരുടെ മൊഴികളും വഴി തെളിയിക്കാനാണ് ശ്രമിക്കുന്നത്. ഈ മഹസ്സർ മാർച്ച് 1-നാണ് പോലീസ് ഇൻസ്പെക്ടർ തയാറാക്കിയത്.
കരിക്കിൻ തൊണ്ടുകളുടെയും തുണിക്കഷണങ്ങളുടെയും, പുതുതായി മുറിച്ച മുളങ്കുറ്റി കഷണങ്ങളുടെയും സാന്നിധ്യം മഹസ്സറിൽ പറയുന്നുണ്ട്. അയൽക്കാരനായ PW-14 ഹനീഫയാണ് മഹസ്സർ സാക്ഷ്യപ്പെടുത്തിയത്. രാത്രി 11നടുത്ത് ആ പറമ്പിൽ ഒന്നിച്ചുകൂടിയ 30ഓളം പേരെ താൻ കണ്ടെന്നും, ചിലർ മുളവടികൾ വെട്ടുകയും, മറ്റു ചിലർ എന്തോ കെട്ടുകയും ചെയ്യുകയായിരുന്നെന്നും, അവരിൽ 1, 4, 7, 8, 18 നമ്പർ പ്രതികളെ തനിക്ക് തിരിച്ചറിയാനായെന്നും ഹനീഫ സാക്ഷ്യപ്പെടുത്തി. എന്തൊക്കെയോ കുഴപ്പങ്ങൾ അവിടെ നടക്കുന്നതായി സംശയം തോന്നിയതിനാൽ അയാൾ തന്റെ വീട്ടിലേക്ക് പോയി. അര മണിക്കൂറിനുശേഷം അയാൾ വീണ്ടും പുറത്തുവന്നപ്പോൾ കണ്ടത് പ്രതികൾ തെക്കോട്ടു പോകുന്നതാണ്. ഏറ്റവുമടുത്ത അയൽക്കാരനും, 125 രൂപ ശമ്പളമുള്ള റെയിൽവേ ക്ലാർക്കും, പ്രദേശത്ത് ബഹുമാന്യനുമാണയാൾ. അയാളുടെ മൊഴി അംഗീകരിക്കാതിരിക്കാൻ ഒരു കാരണവുമില്ല.
എതിർ വിസ്താരത്തിൽ അയാൾ പറഞ്ഞത്, തന്നെ മറ്റു ചില സാക്ഷികളോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി തടഞ്ഞുവെച്ചെന്നും, കേസിൽ താൻ മൊഴിനൽകാമെന്ന ധാരണയിൽ വിട്ടയച്ചെന്നുമാണ്. പോലീസ് ഇൻസ്പെക്ടർ അയാളെ 3ന് ചോദ്യംചെയ്തു എന്നത് (1-നു തന്നെ അയാൾ മഹസ്സർ സാക്ഷ്യപ്പെടുത്തിയിരുന്നു) മേൽ പറഞ്ഞതിനെ തുണയ്ക്കുന്നു. സത്യം താൻ അസി. പൊലീസ് സൂപ്രണ്ടിനോട് 1-നുതന്നെ പറഞ്ഞെങ്കിലും, പോലീസ് ഇൻസ്പെക്ടർ/ തന്നെ വിശദമായി ചോദ്യംചെയ്തത് 3-നു മാത്രമാണെന്നും അയാൾ ബോധിപ്പിക്കുന്നു. അയാളെ 1-നു ചോദ്യംചെയ്തു എന്നത് അസി. പോലീസ് സൂപ്രണ്ട് നിഷേധിക്കുന്നു.
പ്രതികൾക്കെതിരായ വിവരങ്ങൾ സ്വമേധയാ അറിയിക്കാൻ സാക്ഷി അമിതമായ ആകാംക്ഷയുള്ളയാളല്ലായിരുന്നു എന്നത് തികച്ചും സ്വാഭാവികമാണ്; ഇൻസ്പെക്ടർ വിശദമായി ചോദ്യംചെയ്തപ്പോൾ മാത്രമാണ് വസ്തുത വെളിവാക്കിയത്. അയാളെ എതിർവിസ്താരം നടത്തിയതിൽനിന്ന്, അയാൾ തിരിച്ചറിഞ്ഞവരുമായി അയാൾക്ക് മുമ്പ് പരിചയമില്ലായിരുന്നു എന്ന് തെളിഞ്ഞിട്ടില്ല. പഞ്ചാംഗത്തിൽ കാണുന്നത്, 27ാനു രാത്രി 1.30 വരെ നിലാവുണ്ടായിരുന്നു എന്നാണ്. അത് പ്രതികളെ മനസ്സിലാക്കാൻ അയാളെ സഹായിച്ചിരിക്കണം.
PW-19 കാടിപ്പറമ്പിലെ ഒരു ചായക്കടക്കാരനാണ്. സന്ധ്യകഴിഞ്ഞ് 8 മുതൽ 10 വരെ നാഴികക്കുള്ളിൽ 8ാം പ്രതി വന്ന് കരിക്ക് വെട്ടാനായി ഒരു വാക്കത്തി വാങ്ങി. കുറച്ചു കഴിഞ്ഞ് വാക്കത്തി തിരിച്ചുവാങ്ങാനായി സാക്ഷി കാടിപ്പറമ്പിലെത്തിയപ്പോൾ ഒരാൾ (നേരത്തേ മുതൽ അവിടെ കൂടിയിരിക്കുന്നവരിൽപെട്ടയാൾ; ശബ്ദംകൊണ്ട് 1ാം പ്രതിയെന്ന് തിരിച്ചറിഞ്ഞയാൾ) അയാളെ തടഞ്ഞുനിർത്തുകയും, ആരാണെന്ന് ചോദിക്കുകയും ചെയ്തു. താൻ ഇന്നയാളെയാണ് (8-ാം പ്രതി) അന്വേഷിക്കുന്നതെന്ന് പറഞ്ഞപ്പോൾ, 2ഉം 7ഉം പ്രതികൾ അയാളോട് പറഞ്ഞത്, തങ്ങൾ ചിലത് സംസാരിക്കയാണെന്നും സ്ഥലംവിടണമെന്നുമാണ്. തുടർന്ന് സാക്ഷി ചായക്കടയിലേക്ക് പോയി; കുറച്ചു കഴിഞ്ഞപ്പോൾ അവർ തെക്കോട്ട് പോകുന്നത് അയാൾ കണ്ടു. അവരിൽ 1, 2, 4, 7, 8, 18 നമ്പർ പ്രതികളെ താൻ കണ്ടതായി അയാൾ തിരിച്ചറിയുന്നു.

ഇടപ്പള്ളി സ്റ്റേഷൻ ആക്രമണ കേസിന്റെ ആർക്കൈവ്സ് രേഖകൾ
അയാളുടെ തെളിവ്, ഒന്നിലേറെ കാരണങ്ങളാൽ ഞാൻ അംഗീകരിക്കുന്നില്ല. ചായക്കടയിൽനിന്ന് 2 ഫർലോങ് അകലെയാണ് അയാളുടെ വീട് എന്ന് പറയുന്നു; ജനുവരി അവസാനം മുതൽ തന്റെ കാലിൽ ഒരു പഴുപ്പുണ്ടായിരുന്നെന്നും, മാർച്ച് ഒടുവിൽ മാത്രമേ അത് ഭേദമായുള്ളൂ എന്നുമാണ് അയാൾ പറഞ്ഞിട്ടുള്ളത്. സംഭവശേഷം രണ്ടുമൂന്ന് നാളുകൾ കഴിഞ്ഞ് പോലീസ് ചോദ്യംചെയ്യുമ്പോൾ അയാൾ നടക്കാനാകാതെ വീട്ടിൽ കഴിയുകയായിരുന്നു. ഇതിൽനിന്ന്, അയാൾക്ക് 27ന് ചായക്കടയിൽ പോകാൻ കഴിയുമായിരുന്നില്ലെന്നും, പോയിട്ടുണ്ടെങ്കിൽതന്നെ, തന്നിൽനിന്നും കടംവാങ്ങിയ ഒരു വാക്കത്തി തിരിച്ചുവാങ്ങാൻ പാതിരാത്രി വരെ അവിടെ കാത്തുനിൽക്കില്ലായിരുന്നെന്നും വ്യക്തമാണ്. ഈ അനുമാനം, PW-14ന്റെ മൊഴികൊണ്ട് ബലപ്പെടുകയാണ്. താൻ രാത്രി 8.30നാണ് വീട്ടിലേക്ക് പോകാറുള്ളതെന്നും, അന്നേരംതന്നെ PW 19ഉം ചായക്കട പൂട്ടി വീട്ടിലേക്ക് പോകുമായിരുന്നു എന്നുമാണ് ആ മൊഴി. നിങ്ങളെ മറ്റു ചിലരോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് അയാളോട് പറഞ്ഞത് അയാൾ നിഷേധിച്ചെങ്കിലും, മറ്റു ചിലരെ അങ്ങനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മോശമായി പെരുമാറിയെന്നു താൻ കേട്ടതായും, തനിക്കും അതേ വിധി നേരിടേണ്ടിവരുമെന്ന് പേടിച്ചിരുന്നതായും അയാൾ സമ്മതിച്ചു. സാക്ഷിയുടെ മനസ്സിലെ ഈ പേടിയും മേൽ പറഞ്ഞ മറ്റു കാരണങ്ങളും, അയാളെ സന്ദർഭത്തിനുവേണ്ടി പോലീസ് ഒരുക്കിയ സാക്ഷിയാണ് എന്ന പ്രതിഭാഗം ആരോപണത്തോടാണ് യോജിക്കുന്നത്.
PW-26, പോലീസ് സ്റ്റേഷനിൽനിന്ന് 2 മൈൽ അകലെയുള്ള തൃക്കാക്കര സ്വദേശിയാണ്. സംഭവ ഘട്ടത്തിൽ അയാൾ അരീപ്പ പാടത്ത് കൊയ്ത്തിന് വേണ്ടി പോയി താമസിക്കുകയായിരുന്നു. PW-27 നോടുകൂടി അയാൾ ഇടയക്കുന്നത്തുനിന്ന് മടങ്ങുംവഴി 12നടുത്ത് കാടിപ്പറമ്പിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു (തന്റെ വീട് പണിക്കായി ഒരു ആശാരിയെ തേടിയാണ് അയാൾ ഇടയക്കുന്നത്ത് പോയത്). അവിടെ 30ഓളം പേർ കൂടിയിരിക്കുന്നത് അവർ കണ്ടു. ചിലർ വടിവെട്ടുന്നു. ; മറ്റുള്ളവർ ചൂട്ടുകറ്റകൾ തയാറാക്കുന്നു. അടുത്തെത്തിയപ്പോൾ 7ഉം 8ഉം പ്രതികൾ അവരോട് മാറിപ്പോകാൻ ആവശ്യപ്പെട്ടു. 4, 5, 7, 8, 9, 21, 22 നമ്പർ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു.
സാക്ഷി മുന്നോട്ടുവന്നിരിക്കുന്നത് തന്റെ അളിയൻ ചെട്ടിപ്പറമ്പിൽ അച്ചുക്കുട്ടിയുടെ പ്രേരണയാലാണെന്ന് പ്രതിഭാഗം ഉറപ്പു പറയുന്നു. അച്ചുക്കുട്ടി ആ പ്രദേശത്ത് സ്വാധീനമുള്ളയാളും പോലീസിന്റെ സുഹൃത്തുമാണ്. അയാൾക്ക് പകയുള്ള ഒന്നിലേറെ പേർക്കെതിരെ കുറ്റാരോപണം നടത്താനാണ് സാക്ഷി ശ്രമിക്കുന്നത്. താൻ അച്ചുക്കുട്ടിയുടെ അളിയനാണെന്ന് സാക്ഷി സമ്മതിക്കുന്നു. കേസിലെ തെളിവുകൾ ഇതുമായി ബന്ധപ്പെട്ട മറ്റു ചില സൂചനകളെ ശരിവെക്കുന്നു. തൃക്കാക്കരയിലാണ് താമസിക്കുന്നതെങ്കിൽ സാക്ഷിക്ക് പാതിരാത്രി കാടിപ്പറമ്പിലൂടെ പോകേണ്ട ഒരു കാര്യവുമില്ലെന്ന വാദം ഖണ്ഡിക്കപ്പെട്ടിട്ടില്ല. സാക്ഷി പറയുന്നത് താൻ അരീപ്പ പാടത്ത് താമസിച്ചിരുന്നത് ഫെബ്രുവരി അവസാനം വരെയാണെന്നാണ്; അതായത് സംഭവത്തിന്റെ പിറ്റേന്നുവരെ; തുടർന്ന് അയാൾ തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പ്രസ്തുത വീട് മറ്റൊരു ആശാരിയാണ് പണിതതെന്ന് പറഞ്ഞിട്ടുള്ളതിനാൽ, സാക്ഷി അത്ര അടിയന്തരമായി അത്രക്ക് അകലെയുള്ള മറ്റൊരു ആശാരിക്കുവേണ്ടി പാതിരാത്രി പോയതിനും വിശദീകരണമില്ല. ഈ സാക്ഷിയെ ഞാൻ വിശ്വസിക്കുന്നില്ല.
ആ രാത്രിനേരത്ത് കാടിപ്പറമ്പിൽ തന്റെ സാന്നിധ്യമുണ്ടായത്, താൻ PW 26നോട് കൂടി പോയതുകൊണ്ടാണെന്ന് സാക്ഷി പറയുന്നതും വിശ്വസനീയമല്ല. അയാൾ അച്ചുക്കുട്ടിയുടെ ഒരു ജീവനക്കാരനായതിനാൽ, പോലീസ് മുൻ വഴിക്കുതന്നെ സാക്ഷിയാക്കിയതാണെന്നത് വ്യക്തമാണ്. ഈ സാക്ഷികൾ ഒന്നിച്ച് 27ന് പാതിരാത്രി കാടിപ്പറമ്പിൽ സന്നിഹിതരായിരുന്നു; Ex. Q മഹസ്സർ തയാറാക്കുമ്പോൾ, പോലീസ് ആവശ്യപ്പെടാതെ തന്നെ അവിടെ ഹാജരാകുന്നു. ഇത് അസാധാരണമാണ്. ഈ സാക്ഷിയെയും ഞാൻ വിശ്വസിക്കുന്നില്ല.
ഇക്കാര്യത്തിൽ തെളിവ് നൽകുന്ന മറ്റ് ഒരേയൊരു സാക്ഷി PW-24 ആണ്. പ്രതികൾ സ്വാധീനിച്ചെന്നു പറഞ്ഞ് അയാളുടെ വാക്കുകൾ പ്രോസിക്യൂഷൻ കണക്കിലെടുക്കുന്നില്ല. PW-14ന്റെയും Ex. Q മഹസ്സറിന്റെയും സാക്ഷ്യങ്ങളിൽനിന്നു തെളിയുന്നത്: ചർച്ചക്കും തയാറെടുപ്പിനുമായി പ്രതികൾ കാടിപ്പറമ്പിൽ പാതിരാത്രി കൂടിച്ചേർന്നത്, തുടർന്ന് വെട്ടുകത്തികളും വടികളും മറ്റുമായി അവർ പുലർച്ചെ 2ന് പോലീസ് സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ടത്, 30, 31 നമ്പർ പ്രതികളെ തടവിലിട്ടിരുന്ന ലോക്കപ്പിലെ അക്രമത്തിന്റെ പാടുകൾ –ഇവയെല്ലാം വ്യക്തമാക്കുന്നത്, പോലീസ് സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ട പ്രതികൾ, അവിടെ കസ്റ്റഡിയിലുണ്ടായിരുന്ന 30, 31 നമ്പർ പ്രതികളെ ബലപ്രയോഗത്തിലൂടെ രക്ഷപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെ നിയമവിരുദ്ധമായി സംഘംചേർന്നു എന്നാണ്.
പോയന്റ് നമ്പർ 7 –അടുത്തതായി തീരുമാനിക്കേണ്ടതും, വളരെ മുഖ്യവുമായ പോയന്റ്: പ്രതികൾ എല്ലാവരുമോ ചിലരോ, പോലീസ് സ്റ്റേഷനിൽ നടത്തിയ ആക്രമണത്തിന് ഉത്തരവാദികളാണോ?
ഈ സന്ദർഭത്തിൽ പറയാനുള്ളത്, 23 മുതൽ 31 വരെയുള്ള (നമ്പർ 7 ഒഴിച്ച്) പ്രതികൾക്കെതിരായ തെളിവില്ലാത്തതും, 11 മുതൽ 16 വരെയുള്ള പ്രതികൾക്കെതിരായി സംശയകരമായ തെളിവുള്ളതുമായ ഒരു കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ തുറന്നു സമ്മതിച്ചു എന്നതാണ്. അദ്ദേഹത്തിന്റെ ആ പ്രസ്താവന പൂർണമായും ശരിയാണെന്ന് ഞാൻ കരുതുന്നു.
23ാം പ്രതിക്കെതിരായ തെളിവ്, പോലീസ് സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ടവരിലുള്ളതായി അയാളെ PW-6 ആദ്യമായി കോടതിയിൽ തിരിച്ചറിഞ്ഞു എന്നതും, അയാൾ എറണാകുളം സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറുന്നത് കണ്ടു എന്നു പറയുന്ന PW 47ന്റെയും, ഇടപ്പള്ളിയിൽ വെച്ച് ട്രെയിനിൽനിന്നിറങ്ങുന്നതു കണ്ടു എന്നുപറയുന്ന PW-45ന്റെയും മൊഴികൾ മാത്രമാണ്. PW 47ന്റെയും 45ന്റെയും തെളിവുകൾ ഞാൻ തള്ളിക്കളയുന്നതിന്റെ കാരണം ഇതിനകം പറഞ്ഞിട്ടുണ്ട്. സംഭവശേഷം ഒരാണ്ട് കഴിഞ്ഞാണ് തിരിച്ചറിയൽ നടത്തിയതെന്നതിനാൽ PW-6ന്റെ തെളിവിനും പ്രയോജനമൊന്നുമില്ല. കേസന്വേഷണ ഘട്ടത്തിലല്ല തിരിച്ചറിയൽ പരേഡ് നടത്തിയത്.
24ാം പ്രതിയെ ആദ്യമായി കോടതിയിൽ തിരിച്ചറിഞ്ഞത് PW-9ഉം, റെയിൽവേ സ്റ്റേഷനിൽ കണ്ടതായി തിരിച്ചറിഞ്ഞത് PW-47ഉം ആണ്. PW-47 വിശ്വാസയോഗ്യനല്ലാത്തയാളാണ്. PW-9 നടത്തിയ തിരിച്ചറിയൽ വൈകിയുമാണ്.
25, 26, 29 നമ്പർ പ്രതികൾക്കെതിരായ ഒരേയൊരു തെളിവ്, അവർ എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറുന്നത് കണ്ടു എന്നതാണ്. 28ാം പ്രതിയെ ആദ്യമായി കോടതിയിൽ തിരിച്ചറിഞ്ഞത് PW -1ഉം, 2ഉം ആണ്. ഗൂഢാലോചനാ സ്ഥലത്തുവെച്ച് അയാളെ PW -24ഉം, അവിടെനിന്ന് ഒരു കൈത്തോക്കുമായി മടങ്ങുന്നത് PW -43ഉം 44ഉം കണ്ടിരുന്നു. അയാളെ PW-45, 47, 48 എന്നിവർ റെയിൽവേ സ്റ്റേഷനിലും കണ്ടിരുന്നു. അയാളുടെ പേര് ആദ്യ റെക്കോഡുകളിൽ കാണുന്നില്ലെന്നത് ശ്രദ്ധേയമാണ്. കുറ്റകൃത്യത്തിൽ അയാളുടെ പങ്കാളിത്തം ആദ്യമായി വെളിപ്പെട്ടത്, കേസന്വേഷണം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിൽനിന്ന് മാർച്ച് 2ന് പോലീസ് ഇൻസ്പെക്ടർ ഏറ്റെടുത്തപ്പോഴാണ്. അയാൾക്കെതിരെ തെളിവ് നൽകിയ സാക്ഷികളിൽ PW -24, 45, 47, 48 എന്നിവരെ ഞാൻ ഇതിനകം ഒഴിവാക്കിയിരുന്നു. PW -43, 44 എന്നിവരുടെ തെളിവുകളും ഞാൻ പരിഗണിക്കുന്നില്ല എന്നതിന്റെ കാരണം വഴിയേ നൽകുന്നതാണ്. കോടതിയിൽ PW -1ഉം 2ഉം നടത്തിയ തിരിച്ചറിയലിനും പ്രയോജനമൊന്നുമില്ല.
ഈ സന്ദർഭത്തിൽ, ഒരു തിരിച്ചറിയൽ പരേഡ് നടത്തുന്നതിലുണ്ടായ വീഴ്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 30ലേറെ പേർ പങ്കെടുത്തെന്ന് പറയുന്ന [കുറ്റകൃത്യത്തോടനുബന്ധിച്ച് നടന്ന] ഈ കേസന്വേഷണത്തിലെ മർമപ്രധാനമായ പോരായ്മയാണെന്നു മാത്രം ഞാൻ അഭിപ്രായപ്പെടുന്നു. അവരുടെ സർനെയിമും മേൽവിലാസവും മറ്റു പ്രസക്ത വിവരങ്ങളും ആദ്യ ഘട്ടങ്ങളിൽ വെളിപ്പെടുത്തിയിട്ടില്ല. ആദ്യ വിവരദാതാവ് ഏഴ് ആളുകളുടെ പേരുകളേ പറഞ്ഞിട്ടുള്ളൂ എന്നതും, മറ്റുള്ളവരെ നേരിൽ കണ്ട് തിരിച്ചറിയാമെന്ന് വാക്കു പറഞ്ഞതും വെച്ച്, തിരുവിതാംകൂർ പോലീസ് മാന്വൽ ക്ലോസ് 321 പ്രകാരം അവരുടെ വിശദ വിവരങ്ങൾ ശേഖരിക്കേണ്ടതും തിരിച്ചറിയൽ പരേഡ് നടത്തേണ്ടതും പോലീസിന്റെ നിർബന്ധമായ കടമയാണ്. അത്തരം പരേഡിന്റെ ആവശ്യകത പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത്, അവർ രണ്ടോ മൂന്നോ പ്രതികളുടെ കാര്യത്തിൽ പരേഡ് നടത്തിയതിൽനിന്ന് വ്യക്തമാണ്. പോലീസിന്റെ ഈ നടപടിമൂലം, നിരപരാധികളായ ധാരാളം പേരെ രണ്ടു കൊല്ലത്തിലധികം കസ്റ്റഡിയിൽ സൂക്ഷിക്കയും, പിന്നീട് വിട്ടയക്കയും ചെയ്യുക എന്ന അന്യായമാണ് സംഭവിച്ചിട്ടുള്ളത്.
പ്രോസിക്യൂഷൻ വാദമനുസരിച്ച്, റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ടു എന്ന ഒറ്റ തെളിവാണ് 25, 26, 29 നമ്പർ പ്രതികൾക്കെതിരെയുള്ളത്. അതുവെച്ച് ഒരു കേസ് ചാർജ് ചെയ്യാൻ പോലീസ് ആലോചിച്ചത് അസാധാരണ നടപടിപോലുമാണ്. അതുപോലെ 30, 31 നമ്പർ പ്രതികൾക്കെതിരെ, അവർ പോലീസ് സ്റ്റേഷനിലുണ്ടായ എല്ലാ അക്രമങ്ങൾക്കും പ്രേരണ നൽകി എന്ന കേസും സാധൂകരിക്കപ്പെട്ടിട്ടില്ല. അവരുടെ സാന്നിധ്യം പ്രസ്തുത പ്രേരണക്കു കാരണമായിരിക്കാമെന്നല്ലാതെ, അവർ എങ്ങനെ പ്രേരണ നൽകിയെന്നതിന് പൂർണമായ ഒരു തെളിവും ഈ കോടതിക്ക് മുന്നിലില്ല. പ്രതികൾക്കെതിരായ വെറും സംശയാസ്പദമായ തെളിവുകൾ ഇപ്പോൾ പരിഗണിക്കാം.
11ാം പ്രതിക്കെതിരായി തെളിവ് നൽകിയത് PW-45, 47 എന്നിവരാണ്. PW-5 അയാളെ കാണുന്നത്, സായുധനായി പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറുന്നതായാണ്. PW-4 അയാളെ ആൾക്കൂട്ടത്തിൽ കണ്ടതായി കോടതിയിൽ തിരിച്ചറിയുന്നു. PW 47 അയാളെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറുന്നത് കണ്ടതായും തിരിച്ചറിയുന്നു. PW 47ന്റെ അവിശ്വസനീയമായ തെളിവും, PW-4ന്റെ താമസിച്ചുപോയ തിരിച്ചറിയലും ഒഴിവാക്കിയാൽ ശേഷിക്കുന്നത് PW-5ന്റെ തെളിവാണ്. അത് എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്ന് ഞാൻ അയാളുടെ തെളിവ് പരിശോധിക്കുമ്പോൾ പറയാം.
12ാം പ്രതിയെ കുറ്റപ്പെടുത്തുന്നത് PW-5, 6, 24, 45, 47, 48 എന്നിവരാണ്. ഇവരിൽ PW-5ന്റെയും 6-ന്റെയും തെളിവുകൾ ഞാൻ അംഗീകരിക്കുന്നില്ല. അതിന്റെ കാരണം വഴിയേ പറയാം. പ്രോസിക്യൂഷൻ PW-24ന്റെ തെളിവ് ആശ്രയിക്കുന്നില്ല. ശേഷിക്കുന്ന PW-45, 47, 48 എന്നിവർ വിശ്വസനീയരല്ലെന്ന് ഇതിനകം കണ്ടുകഴിഞ്ഞതാണ്.
13, 14 നമ്പർ പ്രതികൾക്കെതിരായ ഏക തെളിവ്, അവർ സായുധരായി പോലീസ് സ്റ്റേഷനിലേക്ക് പായുന്നത് കണ്ട PW-5ന്റേതാണ്. അയാളുടെ തെളിവ് ഞാൻ അംഗീകരിക്കുന്നില്ലെന്ന് ഇതിനകം ഞാൻ സൂചിപ്പിച്ചുകഴിഞ്ഞു.

15-ാം പ്രതിക്കെതിരായ തെളിവ് PW-2, 5, 10 എന്നിവരുടേതാണ്. PW-5 അയാളെ, സായുധനായി സ്റ്റേഷനിലേക്ക് കുതിക്കുന്നതായി കാണുന്നു. PW-2ഉം 10ഉം അയാളെ കോടതിയിൽ ആദ്യമായി തിരിച്ചറിയുന്നത്, സ്റ്റേഷൻ പരിസരത്ത് കണ്ടവരിൽ ഉൾപ്പെടുന്നയാളായാണ്. PW -5ന്റെയോ, PW-2ഉം 10ഉം വൈകി നടത്തിയ തിരിച്ചറിയലിന്റെയോ തെളിവുകൾ [ഞാൻ] അംഗീകരിക്കുന്നില്ല.
16-ാം പ്രതിക്കെതിരായ തെളിവ് PW-5, 24, 47, 48, 43, 44, 45 എന്നിവരുടേതാണ്. അവരിൽ PW-43, 47 എന്നിവരെ ഒഴിച്ച് എല്ലാവരെയും ഞാൻ പരിഗണിച്ചുകഴിഞ്ഞു. ഇവരുടെ തെളിവുകളും ഞാൻ അംഗീകരിക്കാത്തതിന്റെ കാരണം വഴിയേ പറയാം. PW-5 പറയുന്നു, 16ാം പ്രതി ഒരു വടികൊണ്ട് തന്നെ അടിക്കാൻ ശ്രമിച്ചു എന്ന്. പക്ഷേ ഞാൻ ഇതിനകം സൂചിപ്പിച്ചതുപോലെ, അയാളുടെ തെളിവ് ഞാൻ വിശ്വസിക്കുന്നില്ല. അതിന്റെ കാരണം, വഴിയേ ഞാൻ അയാളുടെ തെളിവ് ചർച്ചചെയ്യുമ്പോൾ പറയാം. 16ാം പ്രതി ബോധിപ്പിക്കുന്നത്, സംഭവസമയത്ത് താൻ B.Sc പരീക്ഷക്കുവേണ്ടി പഠിക്കുകയായിരുന്നു എന്നും, അന്നേരം താൻ എറണാകുളത്തുള്ള തന്റെ വീട്ടിലായിരുന്നു എന്നും, ചില തെറ്റിദ്ധാരണമൂലം തന്നെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നുമാണ്. അയാളുടെ അളിയനായ DW-1 ഇതിനെ തുണക്കുന്ന തെളിവ് നൽകുന്നുണ്ട്. ആ തെളിവ് ഈ കേസിന്റെ സാഹചര്യത്തിൽ അംഗീകരിക്കാതിരിക്കാൻ ഒരു കാരണവുമില്ല. ശേഷിക്കുന്ന പ്രതികളുടെ കേസ് ഇനി പരിഗണിക്കാം.