തെളിവുകൾ പരിശോധിക്കുന്നു

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച. മറ്റുള്ളവരുടെ നേരെയുള്ള ആക്രമണത്തെപ്പറ്റി അയാൾ ആണയിടുന്നത്, താൻ ഉണർന്ന ഉടനെ ഹാളിൽ കണ്ട, മാത്യുവിനെതിരെയുള്ള 2ാം പ്രതിയുടെ അടിയെപ്പറ്റിയും, 1ാം പ്രതിയും മറ്റ് രണ്ടോ മൂന്നോ പേരും വേലായുധനെ ആക്രമിച്ചതിനെപ്പറ്റിയും മാത്രമാണ്. 1ാം പ്രതി മാത്യുവിനെ ആക്രമിച്ചതിനെപ്പറ്റിയുള്ള അയാളുടെ തെളിവ് ഞാൻ അംഗീകരിക്കുന്നില്ല. പോലീസ് രേഖപ്പെടുത്തിയ അയാളുടെ മൊഴിയിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്സ് തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്സ് രേഖകൾ കണ്ടെടുക്കുകയാണ് ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതിരേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച.
മറ്റുള്ളവരുടെ നേരെയുള്ള ആക്രമണത്തെപ്പറ്റി അയാൾ ആണയിടുന്നത്, താൻ ഉണർന്ന ഉടനെ ഹാളിൽ കണ്ട, മാത്യുവിനെതിരെയുള്ള 2ാം പ്രതിയുടെ അടിയെപ്പറ്റിയും, 1ാം പ്രതിയും മറ്റ് രണ്ടോ മൂന്നോ പേരും വേലായുധനെ ആക്രമിച്ചതിനെപ്പറ്റിയും മാത്രമാണ്. 1ാം പ്രതി മാത്യുവിനെ ആക്രമിച്ചതിനെപ്പറ്റിയുള്ള അയാളുടെ തെളിവ് ഞാൻ അംഗീകരിക്കുന്നില്ല. പോലീസ് രേഖപ്പെടുത്തിയ അയാളുടെ മൊഴിയിൽ അക്കാര്യമില്ല എന്നതും, ഹാളിലുണ്ടായിരുന്ന PW-2 പോലും ആ വസ്തുത ശരിവെക്കാവുന്ന നിലയിലല്ലായിരുന്നു എന്നതുമാണ് കാരണം. ഹാളിൽ 1ഉം 2ഉം പ്രതികൾ മാത്യുവിനെയും വേലായുധനെയും അടിക്കുന്നതും വെട്ടുന്നതും കപ്പേളക്കു പിന്നിൽനിന്നുകൊണ്ട് ജനലഴികൾക്കിടയിലൂടെ താൻ കണ്ടു എന്ന് ഈ സാക്ഷി പറയുമ്പോൾ, അയാൾ സാഹസികമായ ഒരു ഊഹമാണ് നടത്തുന്നത്. എന്നാൽ, അയാൾക്ക് സംസാരിക്കാൻ യോഗ്യതയുള്ള മറ്റ് കാര്യങ്ങളുടെ തെളിവ് അംഗീകരിക്കാതിരിക്കുന്നതിന് അത് ഒരു കാരണമാക്കാനാവില്ല. ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു.
ഓരോ പ്രതിക്കുമെതിരായ തെളിവുകൾ ഞാൻ ഇപ്പോൾ പരിശോധിക്കാം:
1ാം പ്രതി തന്നെ തോളിൽ അടിച്ച് തളർത്തിക്കളഞ്ഞ ശേഷം അയാളും 2, 4 നമ്പർ പ്രതികളും മരിച്ച ദാസും ചേർന്ന് തന്നിൽനിന്ന് തോക്ക് തട്ടിയെടുത്തെന്നാണ് 1ാം പ്രതിക്കെതിരായി PW-2 നൽകുന്ന നേരിട്ടുള്ള തെളിവ്. മുന്നിൽനിന്നാണ് അടിയേറ്റത്. ഇത് തോളെല്ലിന്റെ പൊട്ടലിന് കാരണമായി.
സാക്ഷിക്ക് 1ാം പ്രതിയെ നന്നായി പരിചയമുണ്ടായിരുന്നതുകൊണ്ട് അയാളെ തിരിച്ചറിയാനായി. സംഭവത്തിനു മുമ്പ് താൻ നാലോ അഞ്ചോ തവണ പ്രതിയെ കണ്ടിട്ടുണ്ടെന്നും അയാൾ മറ്റു ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആലുവ ലോക്കപ്പിലായിരുന്നപ്പോൾ അയാളുടെ പേര് അറിഞ്ഞിട്ടുണ്ടെന്നും, അയാൾ വിദ്യാസമ്പന്നനായ ഒരു തൊഴിലാളി നേതാവാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും സാക്ഷി ബോധിപ്പിക്കുന്നു. സാക്ഷിക്ക് 1ാം പ്രതിയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. മരിച്ച കോൺസ്റ്റബിൾമാർക്കെതിരായ ആക്രമണത്തിൽ 1ാം പ്രതി പങ്കെടുത്തതിനെപ്പറ്റിയുള്ള PW -4ന്റെ തെളിവ് അംഗീകരിക്കാത്തതിനെപ്പറ്റിയുള്ള എന്റെ ന്യായം ഇതിനകം ഞാൻ പറഞ്ഞുകഴിഞ്ഞതാണ്.
PW-14, 38, 52 എന്നിവരും 1ാം പ്രതിക്കെതിരായി തെളിവുകൾ നൽകുന്നുണ്ട്. കാടിപ്പറമ്പിൽ കൂടിച്ചേർന്നവരിലും സംഭവശേഷം പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങുന്നവരിലും (ഇടപ്പള്ളി അഞ്ചൽ ഓഫീസിനടുത്തുവെച്ച്) അയാളെ കണ്ടതായി PW -14, 38, 52 എന്നിവർ പറയുന്നുണ്ട്. അയാളുടെ കൈയിൽ തോക്കുണ്ടായിരുന്നതായികൂടി PW -38ഉം 52ഉം സാക്ഷ്യപ്പെടുത്തുന്നു. അയാളെ തനിക്ക് നന്നായി അറിയാമെന്നും ട്രെയിനിൽ യാത്രചെയ്യുമ്പോൾ പലവട്ടം കാണുകയും സംസാരിക്കുകയുംചെയ്തിട്ടുണ്ടെന്നും PW-14 ബോധിപ്പിക്കുന്നു. പ്രതിയുടെ പേര് പറഞ്ഞു തിരിച്ചറിഞ്ഞ PW-38ന് ആയതിനുള്ള യോഗ്യതയെന്തെന്ന് എതിർവിസ്താരം ചെയ്തിട്ടില്ല. 1ാം പ്രതിയെ തനിക്ക് നാലഞ്ച് കൊല്ലമായി അറിയാമെന്നും അയാൾ പറവൂർ സ്വദേശിയാണെന്ന് അറിഞ്ഞിട്ടുണ്ടെന്നും എഫ്.എ.സി.ടിക്ക് മുന്നിൽ അയാൾ തൊഴിലാളികളോട് സംസാരിക്കുന്നത് പലതവണ കണ്ടിട്ടുണ്ടെന്നും PW -52 ബോധിപ്പിക്കുന്നു. പ്രതിക്കെതിരായി പ്രോസിക്യൂഷൻ ആശ്രയിക്കുന്ന മറ്റൊരു തെളിവ്, അയാളും 27ാം പ്രതിയും സംയുക്തമായി [സമാനമായി?] നൽകിയ തെളിവനുസരിച്ച് കലൂരിെല ഒരു കുളത്തിൽനിന്ന് 3 തോക്കുകൾ കണ്ടെടുത്തതാണ്.
PW-50ന്റെയും 51ന്റെയും തെളിവുകളിൽ, കുളത്തിൽനിന്ന് 3 തോക്കുകൾ എടുത്ത കാര്യം ഞാൻ ഇതിനകം കണ്ടുകഴിഞ്ഞു. എന്നാലും 1, 27 നമ്പർ പ്രതികളുടെ സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് [തൊണ്ടി] കണ്ടെടുത്തത് എന്നതിനാൽ, അതിലേക്ക് നയിച്ച നിർണായക പ്രസ്താവന ഇവരിൽ ആരുടേതാണെന്ന് തിരിച്ചറിയാനാവാത്തതിനാൽ [ആ സംയുക്ത] പ്രസ്താവന ഇരുവർക്കുമെതിരായി അംഗീകരിക്കാനാവില്ല. 10 കൊല്ലമായി ഒരു കമ്യൂണിസ്റ്റും രാഷ്ട്രീയ പ്രവർത്തകനുമായതിനാൽ, തനിക്കെതിരെ സർക്കാറിനും പോലീസിനും വിദ്വേഷമുണ്ടെന്നും അതുവഴി തന്നെ കുടുക്കിയതാണെന്നുമാണ് [1-ാം] പ്രതിയുടെ ഏക പ്രതിരോധ വാദം.
2ാം പ്രതിക്കെതിരായ തെളിവ് PW-2, 4, 38, 52 എന്നിവർ നൽകിയിരിക്കുന്നു. അയാൾ സ്റ്റേഷനുള്ളിലേക്ക് പടക്കമെറിഞ്ഞെന്നും വടികൊണ്ട്, മരിച്ച മാത്യുവിന്റെ മുഖത്തടിച്ചെന്നും തന്നിൽനിന്ന് തോക്ക് തട്ടിപ്പറിച്ചെടുത്തെന്നും PW-2 സാക്ഷ്യപ്പെടുത്തുന്നു. അയാൾ മാത്യുവിന്റെ മുഖത്തടിച്ചെന്ന് PW-4ഉം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാത്യുവിന് എതിരായ ആക്രമണം തുടങ്ങിയത് മുഖത്തടിച്ചുകൊണ്ടാണ്. മാത്യുവിന്റെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ, മുഖത്ത് പരിക്കുള്ളതായും അത് മുഖത്തെ എല്ലുകൾ പൊട്ടുന്നതിന് ഇടയാക്കിയെന്നും പറയുന്നു. സംഭവത്തിനു മുമ്പേ പ്രതിയെ താൻ നന്നായി പരിചയപ്പെട്ടിട്ടുണ്ടെന്നും അയാളുടെ അയൽവാസികളായ ചില സ്കൂൾ കുട്ടികളിൽനിന്ന് അയാൾ അവരുടെ ടീച്ചറാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അയാളെ 7ാം പ്രതിയുടെ തയ്യൽക്കടയിൽവെച്ച് പലതവണ കണ്ടിട്ടുണ്ടെന്നും PW-2 സാക്ഷ്യപ്പെടുത്തുന്നു.
എഫ്.എ.സി.ടി കമ്പനിയിൽ തന്നെ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിച്ച പല സന്ദർഭങ്ങളിലും താൻ 2ാം പ്രതിയെ അവിടെ സന്ധിച്ചിട്ടുണ്ടെന്നും ഒരിക്കൽ ഒരു തൊഴിലാളി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതും മറ്റൊരിക്കൽ ഒരു യോഗത്തിൽ [holding a flag] പതാകയേന്തിയും [?] കണ്ടിട്ടുണ്ടെന്നാണ് PW-4 സാക്ഷ്യപ്പെടുത്തുന്നത്. ഈ സന്ദർഭത്തിൽ, 2ാം പ്രതി കോടതിയിൽ പറഞ്ഞത് ശ്രദ്ധിക്കേണ്ടതുണ്ട്: താൻ 1946 മുതൽ ഒരു കമ്യൂണിസ്റ്റാണെന്നും, തൊഴിലാളി പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും, എഫ്.എ.സി.ടിയിൽ ജോലിചെയ്യുന്നുണ്ടെന്നും, എഫ്.എ.സി.ടി എംപ്ലോയീസ് അസോസിയേഷന്റെ സജീവ പ്രവർത്തകനാണെന്നുമാണ് അയാൾ പറഞ്ഞത്. മാത്യുവിന്റെ മുഖത്ത് 2ാം പ്രതി വടികൊണ്ട് അടിച്ചത് കണ്ടെന്ന് PW-2ഉം 4ഉം പറയുന്നതും, 2ാം പ്രതി സ്റ്റേഷനിലേക്ക് പടക്കമെറിഞ്ഞിട്ട് തന്റെ കൈയിൽനിന്ന് തോക്ക് തട്ടിപ്പറിച്ചെന്ന് PW-2 പറയുന്നതും അംഗീകരിക്കാതിരിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരന്റെ മകൻ ജോസ് മാത്യു പഴയ പൊലീസ് ലോക്കപ്പിനു മുന്നിൽ. ഇൗ ലോക്കപ്പ് തകർത്ത് എൻ.കെ. മാധവനെ രക്ഷിക്കാനാണ് കമ്യൂണിസ്റ്റുകാർ സ്റ്റേഷൻ ആക്രമിച്ചത്
തങ്ങൾ അഞ്ചൽ ഓഫിസിനു മുന്നിൽ കണ്ടവരിൽ അയാളെ തിരിച്ചറിയുന്നുണ്ട് PW-38ഉം 52ഉം. അയാളുമായുള്ള മുൻപരിചയത്തെപ്പറ്റി PW-38നെ എതിർവിസ്താരം ചെയ്തിട്ടേയില്ല. അതേ കാര്യത്തെപ്പറ്റി PW-52നെ എതിർവിസ്താരം ചെയ്തെങ്കിലും, അയാൾ പ്രതിയെ തിരിച്ചറിയാവുന്ന സ്ഥിതിയിലല്ലായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
3ാം പ്രതി രാജൻ –അയാൾ വേലായുധനെ വെട്ടുകത്തികൊണ്ട് വെട്ടുന്നത് കണ്ടെന്ന് PW-2 ബോധിപ്പിക്കുന്നു. സംഭവസ്ഥലത്ത് താൻ കണ്ടവരിൽ അയാളുണ്ടായിരുന്നെന്ന് PW-4 കോടതിയിൽ തിരിച്ചറിയുന്നു. സംഭവശേഷം ഒരാണ്ട് കഴിഞ്ഞിട്ട് സാക്ഷികൾ കോടതിയിൽ തിരിച്ചറിയുന്ന പ്രതികൾക്കെതിരായ തെളിവുകൾ അംഗീകരിക്കാതിരിക്കുന്നതിനുള്ള കാരണം ഞാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടസമയത്ത് ഒരു തിരിച്ചറിയൽ പരേഡ് നടത്താതെയുള്ള ആ തെളിവുകളുടെ മൂല്യം ഫലത്തിൽ പൂജ്യമാണ്. താൻ രാജനെ ആദ്യമായി കണ്ടത് സംഭവദിവസമാണ് എന്ന് സമ്മതിക്കുന്ന PW-4ന്റെ തിരിച്ചറിയൽ കൂടുതൽ ഫലപ്രദമല്ല. കേസിൽ വിസ്തരിച്ച സാക്ഷികളാരും അയാളെ പ്രതിചേർത്തിട്ടില്ല. ഗൂഢാലോചനാ സ്ഥലത്ത് അയാളെ കാണുന്നില്ല; പോലീസ് സ്റ്റേഷനിലേേക്കാ അവിടന്ന് പുറത്തേക്കോ ഉള്ള വഴിയിലും കാണുന്നില്ല അയാളെ. ഈ സാഹചര്യങ്ങളിൽ, PW-2ന്റെ തെളിവ് മാത്രം വെച്ച് അയാൾക്കെതിരെ നീങ്ങുന്നത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല.
തന്നെ ആക്രമിച്ചവരും അക്കാരണത്താൽ താൻ ശ്രദ്ധിക്കാനും ഓർക്കാനും ഇടയുള്ളവരുമായ വ്യക്തികൾക്കെതിരായ സാക്ഷിയുടെ സ്ഥിരീകരിക്കാത്ത തെളിവുകൾ അംഗീകരിക്കുന്നത് ഒരു കാര്യം; അയാൾ യാദൃച്ഛികമായി ശ്രദ്ധിച്ചെങ്കിലും, സ്ഥിരീകരിക്കാവുന്ന മറ്റ് ഒരു തെളിവുമില്ലാത്തയാളെക്കുറിച്ചുള്ള അയാളുടെ തെളിവ് അംഗീകരിക്കുന്നത് മറ്റൊരു കാര്യം. സ്റ്റേഷൻ ഹാളിലേക്ക് ആദ്യം വന്നവരിൽ അയാളുടെ പേര് PW-2 പരാമർശിക്കുന്നില്ല. പിന്നീട് മാത്രമാണ്, രാജനെയും മറ്റ് മൂന്നോ നാലോ പേരെയും (അവരിലാരെയും തിരിച്ചറിയുന്നില്ല) താൻ കണ്ടെന്നും, അവർ വേലായുധനെ അടിക്കുന്നതും വെട്ടുന്നതും കണ്ടെന്നും പറയുന്നത്. അതുപോലെ, താൻ യാദൃച്ഛികമായി മാത്രമാണ് 3ാം പ്രതിയെ മറ്റുള്ളവരോടൊപ്പം എഫ്.എ.സി.ടിക്കു മുന്നിൽവെച്ച് സന്ധിച്ചതെന്നും അയാളെ പരിചയപ്പെടാനോ പേര് അറിയാനോ പ്രത്യേക സന്ദർഭമുണ്ടായില്ലെന്നും PW-2 സമ്മതിക്കുന്നു.

എ.കെ. ഗോപാലൻ, ഇ.എം.എസ് എന്നിവർ ബി.ടി. രണദിവെക്കൊപ്പം
ഈ പ്രതിയെക്കുറിച്ച് ആദ്യ റെക്കോഡുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയല്ലെന്നതും എഫ്.ഐ.ആറിൽതന്നെ അയാളുടെ ജന്മസ്ഥലമായി രണ്ട് വ്യത്യസ്ത ഇടങ്ങളിൽ രണ്ടു പേരുകളാണ് പറയുന്നതെന്നതുമാണ്, ഉറപ്പില്ലായ്മയെന്നതിനൊപ്പം ചേർക്കേണ്ട പ്രധാന വസ്തുത. അയാളെ PW-1ന്റെ പ്രഥമ വിവര മൊഴിയിൽ വിശേഷിപ്പിക്കുന്നത് ഒരു കൊടുങ്ങല്ലൂർ രാജകുമാരന്റെ മകൻ രാജൻ എന്നും റിപ്പോർട്ട് ഭാഗത്ത്, തൃപ്പൂണിത്തുറയിലെ രാജൻ എന്നുമാണ്. മൊഴി രേഖപ്പെടുത്തുകയും റിപ്പോർട്ട് തയാറാക്കുകയുംചെയ്ത ഹെഡ് കോൺസ്റ്റബിളിന് ആളെപ്പറ്റി സ്വന്തമായി ഒരു അധികാര വിവരവുമില്ലായിരുന്നെങ്കിൽ അത് വിചിത്രമാണ്. അത് എന്തുതന്നെയായാലും ഒരു കൊടുങ്ങല്ലൂർ രാജകുമാരന്റെ മകനല്ല മൂന്നാം പ്രതിയെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. പോലീസുമായി വൈരാഗ്യമുള്ള ഒരു പ്രമുഖ കമ്യൂ. പ്രവർത്തകനായതുകൊണ്ടാണ് തന്നെ പ്രതിയാക്കിയതെന്നാണ് മൂന്നാം പ്രതിയുടെ എതിർവാദം. അയാൾക്കെതിരായ തെളിവ് അയാളെ കുറ്റക്കാരനായി കാണാൻ പര്യാപ്തമല്ല. മേൽ വിവരിച്ച തെളിവുകൾ കുറ്റകൃത്യത്തിൽ അയാൾക്കുള്ള പങ്കാളിത്തത്തെപ്പറ്റി സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നുണ്ട്. സംശയത്തിന്റെ ആനുകൂല്യം അയാൾക്ക് ഞാൻ നൽകുന്നു.
നാലാം പ്രതി മഞ്ഞുമ്മൽ കൃഷ്ണൻകുട്ടി – PW-2 ബോധിപ്പിക്കുന്നത്, ഒന്ന്, രണ്ട് നമ്പർ പ്രതികളോടും ദാസിനോടും ചേർന്ന് നാലാം പ്രതി തന്നിൽനിന്ന് തോക്ക് തട്ടിപ്പറിച്ചെടുത്തെന്നാണ്. അയാളെ മഞ്ഞുമ്മൽവെച്ച് താൻ പലതവണ കണ്ടിട്ടുണ്ടെന്നും അയാൾ എഫ്.എ.സി.ടിയിലെ ഒരു പെയ്ന്ററാണെന്ന് അറിയാമെന്നും സാക്ഷി പറയുന്നു. അയാൾ തന്നിൽനിന്ന് തോക്ക് തട്ടിയെടുത്തെന്ന് PW-2 പറയുന്നത് വിശ്വസിക്കാതിരിക്കാൻ ഒരു കാരണവുമില്ല. കാടിപ്പറമ്പിൽവെച്ച് ഗൂഢാലോചനക്കാർക്കിടയിൽ പ്രതിയെ PW-14 കാണുന്നുണ്ട്. പ്രതി കല്യാണം കഴിച്ചത് അയൽപക്കത്തുനിന്നാണെന്നും അയാൾ കുറച്ചുകാലം കൊച്ചി തുറമുഖത്ത് പോർട്ടറായിരുന്നെന്നും സാക്ഷി ബോധിപ്പിക്കുന്നു. പ്രതികൾക്കെതിരെ നൽകുന്ന മറ്റൊരു തെളിവ്, അയാൾ നൽകിയ വിവരമനുസരിച്ചാണ് ഇടപ്പള്ളി പുതുക്കുളങ്ങര ക്ഷേത്രക്കുളത്തിൽനിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തത് എന്നാണ്. പ്രതി നൽകിയ വിവരംവെച്ചാണ് കണ്ടെടുക്കൽ നടത്തിയതെന്ന് കാണാൻ എനിക്ക് കഴിയാത്തത്, ഒന്നിലേറെ കാരണങ്ങൾകൊണ്ടാണ്.
തോക്ക് കുളത്തിലെറിഞ്ഞതിനെപ്പറ്റി വല്ല വിവരവും നൽകിയെന്നതും, തോക്ക് കണ്ടെടുത്ത സമയത്ത് സ്ഥലത്തുപോയി എന്നതും പ്രതി തന്റെ മൊഴിയിൽ നിഷേധിക്കുന്നു. കണ്ടെടുക്കൽ തെളിയിക്കാൻ വിസ്തരിച്ച ഏക സ്വതന്ത്ര സാക്ഷിയായ PW-54, തോക്കുകൾ കണ്ടെടുക്കാൻ സ്ഥലം കാണിച്ചുകൊടുത്തയാളായി നാലാം പ്രതിയെ കോടതിയിൽ തിരിച്ചറിയുന്നില്ല. നേരെമറിച്ച്, സംഭവത്തിന് മുമ്പോ പിമ്പോ താൻ ഒരിക്കലും കൃഷ്ണൻകുട്ടിയെ കണ്ടിട്ടില്ലെന്നാണ് അയാൾ എതിർ വിസ്താരത്തിൽ സമ്മതിച്ചത്. കണ്ടെടുക്കലിലേക്ക് നയിച്ച വിവരം, അറസ്റ്റിന്റെയന്ന് രാത്രിയാണ് അസി. പോലീസ് സൂപ്രണ്ടിന് നൽകിയതായി പറയപ്പെടുന്നത്. എന്നാൽ, പിറ്റേന്ന് പ്രതിക്കുവേണ്ടി നൽകിയ റിമാൻഡ് അപേക്ഷയിൽ (Ex. XLI) ആ കാര്യത്തെപ്പറ്റിയുള്ളത് ശ്രദ്ധേയമായ മൗനമാണ്. തോക്കുകൾ നിക്ഷേപിച്ച സ്ഥലത്തെപ്പറ്റി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിൽ, അത് കണ്ടെടുക്കാൻ അയാളെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതിന്റെ കൃത്യമായ ആവശ്യകതയുടെ പേരിൽ റിമാൻഡ് അപേക്ഷ നൽകേണ്ടതായിരുന്നു. ഈ സന്ദർഭത്തിൽ, കേസിലെ എല്ലാ റിമാൻഡ് അപേക്ഷകളും (Ex. XLI സീരീസ്) പോലീസ് അശ്രദ്ധമായി തയാറാക്കിയതിനെപ്പറ്റി ഒരു വാക്കു പറയുന്നത് അസ്ഥാനത്തായിരിക്കില്ല.
തിരുവിതാംകൂർ ക്രിമിനൽ നടപടി നിയമം [TCPC] സെക്ഷൻ 170ന് തുല്യമായ ഇന്ത്യൻ [പീനൽ] കോഡ് സെക്ഷൻ 172 അനുശാസിക്കുന്നു: ‘‘ഈ സെക്ഷൻ അനുസരിച്ച് അന്വേഷണം നടത്തുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും നിത്യവും തന്റെ അന്വേഷണ നടപടികൾ, തനിക്കു വിവരംകിട്ടിയ സമയം, അന്വേഷണം തുടങ്ങിയതും അവസാനിപ്പിച്ചതുമായ സമയം, സന്ദർശിച്ച സ്ഥലങ്ങൾ, അന്വേഷണത്തിലൂടെ പരിശോധിച്ചറിഞ്ഞ സാഹചര്യങ്ങൾ എന്നിവ വിവരിച്ച് ഒരു ഡയറിയിൽ രേഖപ്പെടുത്തണം.’’ TCPC 165ന് തുല്യമായ [IPC-] 167 നിർദേശിക്കുന്നത്, 24 മണിക്കൂറിനകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ, സ്റ്റേഷനിലെ ഓഫിസർ ഇൻ ചാർജ് ഉടനെ ഡയറിയിലെ എൻട്രികളുടെ (സെക്ഷൻ 172 പ്രകാരം ചേർത്തത്) ഒരു കോപ്പി ഏറ്റവുമടുത്ത മജിസ്ട്രേറ്റിനു കൈമാറണം; പ്രതിയെയും അങ്ങോട്ടയക്കണം എന്നാണ്.
ഈ കേസിലെ വിചാരണത്തടവിനുള്ള അപേക്ഷയിൽ (ഡയറികളുടെ കോപ്പികളും കൂടെ വെക്കേണ്ട അപേക്ഷയിൽ) പ്രസക്തമായ ഒരു വിശദാംശവുമില്ല; ചോദ്യംചെയ്ത സാക്ഷികളുടെ പേരുകളും തെളിവിന്റെ സാരാംശവുംപോലും ഇല്ല. മറ്റൊരു ആരോപണം, പ്രതിയുടെ പേരും ഒപ്പും തിരുകിക്കയറ്റി മഹസ്സർ താറുമാറാക്കിയെന്നതാണ്. ആദ്യം പ്രതിയുടെ പേര് തിരുകി ചേർക്കുകയും, ഒരു വീണ്ടുവിചാരംമൂലം പ്രതിയെക്കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തതാണെന്ന് വ്യക്തമാണ്. തീർത്തും വ്യത്യസ്തമായ മഷികൊണ്ടാണ് തിരുകിക്കയറ്റൽ എന്നത്, മഹസ്സർ തയാറാക്കിയ സമയത്തോ സ്ഥലത്തോ അല്ല തിരുകിക്കയറ്റൽ നടന്നത് എന്ന പ്രതിഭാഗം വാദത്തിനു ശക്തികൂട്ടുന്നു. പ്രതിക്കെതിരായ ഈ തെളിവ് ഞാൻ അംഗീകരിക്കുന്നില്ല.
5ാം പ്രതി ബാലപ്പൻ പിള്ള [പയ്യപ്പിള്ളി ബാലൻ] –തന്നെ ഈ പ്രതി മുറ്റത്ത് ഓടിച്ചിട്ടെന്ന് PW-2ഉം, പ്രതിയെ മുറ്റത്ത് വടിയുമായി താൻ കണ്ടെന്ന് PW-4ഉം ബോധിപ്പിക്കുന്നു. പരിക്കേറ്റവരിൽ ഒരാൾ മുറ്റത്ത് പ്രതിയെ വടിയുമായി കാണുകയും, തന്നെ പ്രതി മുറ്റത്ത് ഓടിച്ചിട്ടെന്ന് മറ്റൊരാൾ സത്യം ചെയ്യുകയും ചെയ്യുമ്പോൾ (അവർക്ക് അയാളെ തിരിച്ചറിയാൻ വേണ്ടത്ര പരിചയമില്ലെങ്കിലല്ലാതെ) അവരുടെ തെളിവുകൾ അംഗീകരിക്കാതിരിക്കാൻ ഒരു കാരണവുമില്ല.
A5 എഫ്.എ.സി.ടിയിൽ ഒരു ക്ലർക്കായിരുന്നെന്നും, താൻ കമ്പനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ അയാളെ അറിയാമെന്നും PW-2 ബോധിപ്പിക്കുന്നു. താന വിടെ ഡ്യൂട്ടിയിലായിരുന്നപ്പോൾ അവിടെ െവച്ച് A5യെ കണ്ടിട്ടുണ്ടെന്ന് PW-4ഉം ബോധിപ്പിക്കുന്നു. അയാൾ കമ്പനിയിലെ ഒരു ക്ലർക്കാണെന്ന് അറിയാമെന്നും, തൊഴിലാളികളുടെ ഒരു യോഗത്തിൽ പതാകയേന്തി [?] A-5യെ കണ്ടിട്ടുണ്ടെന്നും PW-2 ബോധിപ്പിക്കുന്നു. താൻ കമ്യൂ. പാർട്ടി അംഗമാണെന്ന് പ്രതി സ്വയം സമ്മതിക്കുകയും, ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളെ പോലീസ് തടസ്സപ്പെടുത്താൻ നോക്കിയതിന്റെ ഒരു നീണ്ട ലിസ്റ്റ് നൽകുകയുംചെയ്യുന്നതുകൊണ്ട്, പ്രതിയുമായി പോലീസുകാർ ബന്ധപ്പെടുന്നതിലും പരിചയക്കാരാകുന്നതിലും ഒരു അസംഭവ്യതയുമില്ല.
6ാം പ്രതി രാഘവൻ –തന്നെ മുറ്റത്ത് ഓടിച്ചിട്ടവരിൽ ഒരാളാണ് A-6 രാഘവെനന്ന് PW-4 ബോധിപ്പിക്കുന്നു. രാഘവനെ ഒരു എഫ്.എ.സി.ടി ജീവനക്കാരനായി തനിക്ക് അറിയാമെന്നും കമ്പനിയിൽ താൻ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നപ്പോൾ ഒരു തൊഴിലാളി യോഗത്തിൽ പതാകയേന്തിയ [?] രാഘവനെ കണ്ടിട്ടുണ്ടെന്നും PW-4 എതിർ വിസ്താരത്തിൽ ബോധിപ്പിക്കുന്നു. താൻ ഒരു തൊഴിലാളിയും തൊഴിലാളി പ്രവർത്തകനും എഫ്.എ.സി.ടി എംപ്ലോയീസ് അസോസിയേഷനിലെ ഒരു പ്രധാന അംഗവുമാണെന്ന് പ്രതി സമ്മതിക്കുന്നു. എഫ്.എ.സി.ടിയിൽ ഡ്യൂട്ടിയിലുള്ള ഏത് പോലീസുകാരനും പ്രതിയെ അറിയുന്നത് സ്വാഭാവികം മാത്രമാണ്.
7ാം പ്രതി അരവിന്ദാക്ഷൻ –ഈ പ്രതി തന്നെ മുറ്റത്ത് ഓടിച്ചിട്ടെന്ന് PW-2ഉം, ഒരു വടിയുമായി പ്രതിയെ താൻ മുറ്റത്തു കണ്ടെന്ന് PW-4ഉം ബോധിപ്പിക്കുന്നു. കാടിപ്പറമ്പിൽ ഗൂഢാലോചനക്കാർക്കിടയിൽ പ്രതിയെ PW-14 കാണുന്നുണ്ട്. താൻ ഇടപ്പള്ളിയിലേക്ക് സ്ഥലംമാറി ചെന്നശേഷം A-7നെ അറിയാമെന്നും, ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്ന് ഏകദേശം ഒന്നരമൈൽ അകലെയുള്ള ഒരിടത്ത് അയാൾക്ക് ഒരു തയൽക്കടയുണ്ടായിരുന്നെന്നും, താൻ ബീറ്റ് ഡ്യൂട്ടിയിലും, കോടതി നോട്ടീസ് നൽകാനും ആ സ്ഥലത്ത് ചെല്ലുമ്പോൾ കടയിൽ അയാളെ കണ്ടിട്ടുണ്ടെന്നും PW-2 ബോധിപ്പിക്കുന്നു. ബീറ്റ് ഡ്യൂട്ടിയിലും കോടതി നോട്ടീസ് നൽകാനുമായി താൻ ആ സ്ഥലത്ത് ചെല്ലുമ്പോൾ പലതവണ A-7നെ, വഴിവക്കിലുള്ള അയാളുടെ തയ്യൽക്കടയിൽ കണ്ടിട്ടുണ്ടെന്നും, അയാളുടെ വീട് കടയുടെ അടുത്താണെന്നും PW-4ഉം ബോധിപ്പിക്കുന്നു. PW-14 ബോധിപ്പിക്കുന്നത്, താൻ പോന്നയിൽ താമസം തുടങ്ങിയ 1948 ജൂലൈ തൊട്ട് A-7നെ അറിയാമെന്നും, തന്റെ വസ്ത്രങ്ങൾ തയ്ച്ചിരുന്നത് അയാളാണെന്നുമാണ്.

വി. വിശ്വനാഥ മേനോൻ
പ്രതിയെ നന്നായി തിരിച്ചറിയാൻ കഴിയുന്ന ഈ സാക്ഷികളുടെ തെളിവുകൾ അംഗീകരിക്കാതിരിക്കാൻ ഒരു കാരണവുമില്ല. A-7 തങ്ങളിൽനിന്ന് ഓരോ വെട്ടുകത്തി കടം വാങ്ങിയെന്ന് PW-41ഉം 42ഉം പറയുന്നതായി ഉദ്ധരിച്ചിട്ടുണ്ട്. PW -41 ബോധിപ്പിക്കുന്നത്, A-4 കൃഷ്ണൻകുട്ടിയാണ് തന്നിൽനിന്ന് ഒരു വെട്ടുകത്തി വാങ്ങിയതെന്നാണ്. A-7 തന്നിൽനിന്ന് ഒരു വെട്ടുകത്തിവാങ്ങിയെന്ന് PW-42 ബോധിപ്പിച്ചെങ്കിലും എതിർവിസ്താരത്തിൽ അയാൾ പറയുന്നത്, മാർച്ച് 1ന് തന്നെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും, A-7 തന്നിൽനിന്ന് വെട്ടുകത്തി വാങ്ങിയെന്ന് തെളിവ് നൽകാമെന്ന ധാരണയിൽ 7ാംന് മാത്രമാണ് വിട്ടയച്ചതെന്നുമാണ്. എന്നാൽ, നിങ്ങൾ യഥാർഥത്തിൽ വെട്ടുകത്തി നൽകിയോ എന്ന് കൃത്യമായി ചോദ്യംചെയ്തപ്പോൾ അയാൾ പറഞ്ഞത്, അത്ര കൃത്യമായി പറയാൻ പറ്റുന്ന അവസ്ഥയിലല്ലായിരുന്നു താനെന്നാണ് [?]. PW -41ന്റെയും 42ന്റെയും തെളിവുകൾ ഞാൻ അംഗീകരിക്കുന്നില്ല.
സ്‍ഥലത്തെ ഒരു ധനിക ജന്മിയും ലോക്കൽ പോലീസിൽ സ്വാധീനമുള്ളയാളുമായ അച്ചുക്കുട്ടിയുടെ പ്രേരണയാൽ തന്നെ കുടുക്കിയതാണെന്നാണ് പ്രതിയുടെ എതിർവാദം. എസ്.എൻ.ഡി.പി പ്രസിഡന്റ് എന്ന നിലയിലും അല്ലാതെയുമുള്ള അച്ചുക്കുട്ടിയുടെ ദുർവൃത്തികളെപ്പറ്റി അധികാരികളോട് പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയോട് അച്ചുക്കുട്ടി ശത്രുതയിലാണ്. ഈ ശത്രുതയെയും ബന്ധപ്പെട്ട മറ്റു ചില ആരോപണങ്ങളെയും PW-19 ന്റെ തെളിവ് ശരിെവച്ചു എന്നതിൽ സംശയമില്ല. എങ്കിലും ഈ കേസിന്റെ അന്വേഷണത്തിൽ അച്ചുക്കുട്ടിക്ക് കൈയുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ല.