ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ വിപ്ലവം

ശക്തമായ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിയും സമഗ്രവും ഗുണനിലവാരമുള്ളതും ഭാവിക്ക് ഊന്നൽ നൽകുന്നതുമായ സമീപനവും കൂടി ഒന്നിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങളുടെ പരമ്പരകളാണ് സൃഷ്ടിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ഇത് പ്രകടം. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടായ കാലയളവാണിത്. 2565 കോടി രൂപ ചെലവിൽ ആകെ 973 സ്കൂൾ കെട്ടിടങ്ങളാണ് അനുവദിച്ചത്. ഇതിലൂടെ കേരളത്തിലുടനീളം സുരക്ഷിതവും സുസജ്ജവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി. പാഠ്യപദ്ധതി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ശക്തമായ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിയും സമഗ്രവും ഗുണനിലവാരമുള്ളതും ഭാവിക്ക് ഊന്നൽ നൽകുന്നതുമായ സമീപനവും കൂടി ഒന്നിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങളുടെ പരമ്പരകളാണ് സൃഷ്ടിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ഇത് പ്രകടം. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടായ കാലയളവാണിത്. 2565 കോടി രൂപ ചെലവിൽ ആകെ 973 സ്കൂൾ കെട്ടിടങ്ങളാണ് അനുവദിച്ചത്. ഇതിലൂടെ കേരളത്തിലുടനീളം സുരക്ഷിതവും സുസജ്ജവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി.
പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാക്കി പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കാനായി എന്നതാണ് മറ്റൊരു നേട്ടം. 2023-24 മുതൽ ഭരണഘടനയുടെ ആമുഖം എല്ലാ പാഠപുസ്തകങ്ങളിലും കേരള ഗവൺമെന്റ് ഉൾപ്പെടുത്തിയതിലൂടെ വിദ്യാഭ്യാസത്തിൽ പൗരബോധം ഉറപ്പുവരുത്തി. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി പൊതുപരീക്ഷകളിൽ വിഷയ മിനിമം മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി ഉൾപ്പെടുത്തുകയാണ്. പാഠപുസ്തകങ്ങളുടെയും യൂനിഫോമുകളുടെയും നേരത്തേയുള്ള വിതരണം ഉറപ്പാക്കിയത് മാതൃകാ ഇടപെടലാണ്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂൾ തലത്തിലുള്ള ഒരു ഹെൽത്ത് കാർഡ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നാണ് വിവരം. ഭിന്നശേഷിക്കാരായ കുട്ടികളെ പിന്തുണക്കുന്നതിനായി പ്രത്യേക വിഭവങ്ങളും പരിശീലനം ലഭിച്ച അധ്യാപകരുമുള്ള സ്‌കൂളുകൾക്കായി 62 കോടി രൂപ ഫണ്ടാണ് അനുവദിച്ചത്.
ഡിജിറ്റൽ ഉപകരണങ്ങൾ, റോബോട്ടിക്സ് ലാബുകൾ, ടിങ്കറിങ് ലാബുകൾ എന്നിവ ഉപയോഗിച്ച് 50,000ത്തിലധികം ക്ലാസ് മുറികൾ ഹൈടെക് പഠന ഇടങ്ങളാക്കി മാറ്റിയതിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ പരിശീലനം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറി. കൈറ്റ് വിക്ടേഴ്‌സ് പ്ലാറ്റ്‌ഫോം ഡിജിറ്റൽ പഠനം വികസിപ്പിക്കുകയും യുനിസെഫ് പോലുള്ള ആഗോള സ്ഥാപനങ്ങളിൽനിന്ന് അംഗീകാരം നേടുകയും ചെയ്തു.
2017നും 2024നും ഇടയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി നടന്ന 43,000ത്തിലധികം നിയമനങ്ങൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന സംസ്ഥാന സർക്കാറിന്‍റെ പ്രതിബദ്ധതക്ക് അടിവരയിടുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ, ആധുനിക ലാബുകളും ജോബ് ഫെയറുകളും കൊണ്ടുവന്നത് ആയിരക്കണക്കിന് ആളുകളെ വി.എച്ച്.എസ്.ഇ കോഴ്സുകൾക്കുശേഷം തൊഴിൽ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.
വൈജ്ഞാനിക സമൂഹത്തിലേക്ക്
നവകേരളസൃഷ്ടിയുടെ ഭാഗമായി കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്തുവാനുള്ള പരിശ്രമങ്ങളിൽ മുന്നില്‍ നടക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉന്നതവിദ്യാഭ്യാസ മേഖലയിൽ 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചാണ് മികവിന്‍റെ പടവുകളിലേക്ക് ചുവടുകളൂന്നിയത്. 36 കോളജുകള്‍ ഇക്കാലയളവിൽ പുതിയതായി സർക്കാർ അനുവദിച്ചു. ഇതുവഴി സൃഷ്ടിക്കപ്പെട്ടത് മുപ്പതിനായിരത്തിലധികം സീറ്റുകളാണ്. നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിച്ചതും സർവകലാശാലാ കാമ്പസുകളിലും ബിരുദ കോഴ്‌സുകൾ വരുന്നതുമടക്കം അതിബൃഹത്തായ മാറ്റങ്ങളിലേക്ക് പൂർണമായും സംസ്ഥാനത്തെ കലാലയങ്ങൾ പ്രവേശിച്ചു കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനുള്ളില്‍ ആറായിരം കോടി രൂപ കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കിഫ്ബി, റൂസ, സംസ്ഥാന സർക്കാറിന്റെ പ്ലാന്‍ ഫണ്ട് ഇവ ഉപയോഗിച്ച് രണ്ടായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനം നടന്നു. വിദ്യാർഥികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയുപയോഗിച്ച് നൽകാൻ കേരള റിസോഴ്‌സ് ഫോർ എജുക്കേഷനൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) എന്ന പേരിൽ സമഗ്ര വിഭവാസൂത്രണ സോഫ്റ്റ് വെയർ നടപ്പിലാക്കിക്കഴിഞ്ഞു.