Begin typing your search above and press return to search.

അരിപ്പ

അരിപ്പ
cancel

ജീവിതത്തിന്റെ ഡിസംബറിൽ എത്തിയവർ ഗണ്യമാണ് കേരളക്കരയിൽ. അവരുടെ ടി.വി സീരിയൽ ഭ്രമത്തെ പഴിക്കാം, പരിഹസിക്കാം, കണ്ണടച്ചുവിടാം. പക്ഷേ, നേരെന്താണ്? മുമ്പൊരിക്കൽ പരിതപിച്ചുപോയി:- ഇക്കാലത്ത് തൊട്ടയലത്തെ മരണംപോലുമറിയുന്നത് ഫേസ്ബുക്കിലൂടെയെന്ന്. നേരറിവിന്റെയും നേരനുഭവത്തിന്റെയും സംഗതമായ അഭാവം പ്രഭാവപ്പെടുന്നതിലെ അസ്വാസ്ഥ്യം തികട്ടിയപ്പോൾ അങ്ങനെ വഴുതിപ്പോയി, വാക്ക്. ഇനി തിരുത്താം –യാഥാർഥ്യം ഇന്ന് പ്രതീതിയാണ്; പ്രതീതി, യാഥാർഥ്യവും. പ്രതീതിയാഥാർഥ്യം എന്ന പ്രയോഗം ​ചൊൽത്തഴമ്പിട്ടുകഴിഞ്ഞു. അതിശയോക്തിയല്ല തെല്ലും, യാഥാർഥ്യത്തിനുള്ള ഭൗതികമായ പകരംവെപ്പായിരിക്കുന്നു അത്. പ്രതീതിലോകത്താണ് ഇന്ന്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ജീവിതത്തിന്റെ ഡിസംബറിൽ എത്തിയവർ ഗണ്യമാണ് കേരളക്കരയിൽ. അവരുടെ ടി.വി സീരിയൽ ഭ്രമത്തെ പഴിക്കാം, പരിഹസിക്കാം, കണ്ണടച്ചുവിടാം. പക്ഷേ, നേരെന്താണ്?

മുമ്പൊരിക്കൽ പരിതപിച്ചുപോയി:- ഇക്കാലത്ത് തൊട്ടയലത്തെ മരണംപോലുമറിയുന്നത് ഫേസ്ബുക്കിലൂടെയെന്ന്. നേരറിവിന്റെയും നേരനുഭവത്തിന്റെയും സംഗതമായ അഭാവം പ്രഭാവപ്പെടുന്നതിലെ അസ്വാസ്ഥ്യം തികട്ടിയപ്പോൾ അങ്ങനെ വഴുതിപ്പോയി, വാക്ക്.

ഇനി തിരുത്താം –യാഥാർഥ്യം ഇന്ന് പ്രതീതിയാണ്; പ്രതീതി, യാഥാർഥ്യവും.

പ്രതീതിയാഥാർഥ്യം എന്ന പ്രയോഗം ​ചൊൽത്തഴമ്പിട്ടുകഴിഞ്ഞു. അതിശയോക്തിയല്ല തെല്ലും, യാഥാർഥ്യത്തിനുള്ള ഭൗതികമായ പകരംവെപ്പായിരിക്കുന്നു അത്. പ്രതീതിലോകത്താണ് ഇന്ന് കാര്യങ്ങൾ സംഭവിക്കുന്നത്. അവിടെയാണ് മനുഷ്യന് യാഥാർഥ്യം കാണേണ്ടത്, അറിയേണ്ടത്​, അനുഭവിക്കേണ്ടത്. അതിനെത്തേടി അവൻ പരക്കംപായുന്നു, മനപ്പാച്ചിൽ. ​ നേര​േമ്പാക്കിൽ തുടങ്ങി ഹാഷ്​ടാഗ്​ പ്രചാരണം, പ്ര​േക്ഷാഭസംഘാടനം, ചികിത്സാ ഫണ്ട്​ എന്നുവേണ്ട വ്യക്തിഹത്യക്കുള്ള ക്വ​േട്ടഷൻ വ്യവസായം വരെ നിത്യസജീവം, ഇൗ മേച്ചിലിടത്ത്​. നേരനുഭവത്തെ വെല്ലുന്ന നേരുള്ള പ്രതികരണമാണ്​ ഇൗ പ്രതീതി ലോകത്തിന്​ മനുഷ്യർ നൽകി ​േപാരുന്നതും. അപ്പോൾ, കൺമുന്നിലെ കാര്യങ്ങൾ കാണുന്നില്ലെന്നാണോ?

തീർച്ചയായുമുണ്ട്. പ​ക്ഷേ ഉള്ളിലേക്ക് അതെടുക്കുന്നില്ല. ഉള്ളിലേക്ക് അതിന്റെ ചിത്രമെടുക്കാനാണ് തത്രം. പണ്ട്, അനന്തപുരിയിലെ പത്മതീർഥക്കുളത്തിൽ ഒരാൾ മുങ്ങിച്ചാവുന്നത് ആർത്തിയോടെ പകർത്തി, കാമറ. മുങ്ങുന്നവനെ രക്ഷിക്കാനുള്ള വ്യഗ്രതയല്ല, ദുരന്തത്തിന്റെ തൽക്ഷണ ദൃശ്യമെടുക്കാനുള്ള വെറിയാണ് മനം നിറച്ചത്; പിന്നെ അത് ചിത്രരൂപേണ കാണാനുമുള്ള. ഇന്ന് അതിലൊക്കെ എത്രയോ ഗാഢമായിരിക്കുന്നു സൈബർ വിഭവമായി സംഭവങ്ങളെ പരാവർത്തനം ചെയ്യാനുള്ള ത്വര. കൺവെട്ടത്ത്​ ഒരപകടം കണ്ടാൽ, തെരുവിൽ ഒരപകൃത്യം നടന്നാൽ, കാട്ടുവഴിയിൽ കൊമ്പനൊരുവൻ ഇടഞ്ഞുനിന്നാൽ... എന്തിനേറെ വിയോഗം മൂകമാക്കിയ ചരമശുശ്രൂഷയുടെ തപ്​ത സ്വകാര്യതയിൽപോലും കൈ ആദ്യം നീളുക കീശഫോണിലേക്ക്​. എന്തും കണിയാണിന്ന്, തൽക്ഷണം ഒപ്പാനുള്ള. പിന്നെ ​‘​ഗ്രൂപ്പി’ലിടണം, പിറ്റേക്ഷണം. അവിടന്ന്​ പാരാകെ പരാഗണം അനുക്ഷണം. സമയമെന്തുമാവ​െട്ട, സന്ദർഭമേതുമാവ​െട്ട, മനുഷ്യ​ന്റെ പ്രഥമ കർത്തവ്യം ഇതായിരിക്കുന്നു. ഉത്തരവാദിത്തത്തി​ന്റെ നിർവചനം ഇവ്വിധം പരിണമിച്ചതിൽ ​െതല്ലുമില്ല വക, അത്ഭുതത്തിന്​. തെറ്റിദ്ധരിക്കരുത്​ –അശ്രദ്ധയെന്നോ അനൗചിത്യമെന്നോ. പുതിയ സ്വരൂപമാണിത് ​–ശ്രദ്ധയുടെ, ഒൗചിത്യത്തി​ന്റെ. കാരണം, അനുഭവഗ്രാഹ്യത്തി​ന്റെ ആരൂഢം മാറിപ്പോയിരിക്കുന്നു, സംവേദനത്തി​ന്റെ തായ്​വേരും. യാഥാർഥ്യത്തെ അനുഭവിക്കാൻ തയാർ തന്നെ, പക്ഷേ പ്രതീതിയായി മാത്രം. അതൊരു സ്വഭാവ വിശേഷമായി ഉള്ളിൽ മുദ്രണംചെയ്യപ്പെടുന്നു. പരിണാമം എന്നോ മറ്റോ അല്ലേ ഈ ക്രിയക്ക് സാമാന്യേന പറയാറ്? ആണെങ്കിൽ, അത് ശരിയോ തെറ്റോ? –അങ്ങനെയാവും സത്വര ചോദ്യം.

ഏത് സംവേദന തീക്ഷ്ണതയും സ്തംഭനമുണ്ടാക്കും, ചേതന മരവിപ്പിക്കും. അതു മറികടക്കാനുള്ള മനസ്സിന്റെ തന്ത്രമാണ് യാഥാർഥ്യത്തെ പ്രതീതിയായി അനുഭവിക്കുന്ന രീതി. നേരിൽ അനുഭവിക്കാൻ വിടാതെ ഒരു അരിപ്പയായി പ്രതീതിതലം വർത്തിക്കുന്നു. അവിടെ ആന്തരികാനുഭവം ഇല്ലെന്നു പറയാനാ​വുമോ? ഒരിക്കലുമില്ല. പ്രതികരണം ജനിപ്പിക്കുന്നത് അനുഭവമാണ്. പ്രതീതിയനുഭവം ഉള്ളുതൊടാത്തപക്ഷം സൈബർ ലോകത്തുനിന്ന് മനുഷ്യപ്പറ്റുള്ള പ്രതിഫലനങ്ങൾ ഉദിക്കില്ല. അങ്ങനെയല്ലല്ലോ പക്ഷേ, നടപ്പനുഭവം...

ഇത് മനുഷ്യജീവിയുടെ സമീപ ചരിത്രത്തിൽ ലീനമായി സംഭവിച്ചുകൊണ്ടിരിക്കുന്ന സിരാ പരിണാമമാണ്. അതിൽ ധർമാധർമ ചിന്ത കടത്തി വ്യാഖ്യാനങ്ങളാവാം, മൂല്യവിധികളാവാം. പ​ക്ഷേ പരിണാമത്തിന് ഒരൊറ്റ ധർമമേയുള്ളൂ –അതിജീവനം. ഹോമിനോയ്ഡ്​ പിതാമഹൻ വാലുമുറിച്ച് നടുനിവർത്തിയതിൽ മൂല്യചിന്തയൊന്നുമില്ല. തത്ത്വചിന്താപരമായ ധർമാധർമ വിചിന്തനത്തിൽനിന്ന് വ്യത്യസ്തമായി പാടേ നിരപേക്ഷമാണ് പരിണാമം. ഏതെങ്കിലും പക്ഷം അതിനുണ്ടെങ്കിൽ അത് പരിണമിക്കുന്ന ജീവിയുടെ നിലനിൽപും തുടർ പുലർച്ചയും മാത്രം.

ജീവിതത്തിന്റെ ഡിസംബറിൽ എത്തിയവർ ഗണ്യമാണ് കേരളക്കരയിൽ. അവരുടെ ടി.വി സീരിയൽ ഭ്രമത്തെ പഴിക്കാം, പരിഹസിക്കാം, കണ്ണടച്ചുവിടാം. പക്ഷേ നേരെന്താണ്? ഏത് നിമിഷവും യവനിക വീഴാമെന്ന നടുക്കുന്ന നേര് അറിഞ്ഞുകൊണ്ടുള്ള നിത്യജീവിതമാണ് അവരുടേത്. മരണത്തിന് പ്രായഭേദമില്ലെങ്കിലും അതേക്കുറിച്ച മനുഷ്യവിചാരത്തിന് അതുണ്ട്. പ്രായംചെന്നേ മരിക്കൂ എന്ന തോന്നലിലാണ് എല്ലാവരും. ആ കൽപിത പ്രായമെത്തിയവരോ? പിറ്റേന്ന് ഉണരുമോ എന്നുറപ്പില്ലാതെയാണ് വിളക്കണയ്ക്കുക. മറ്റു പ്രായക്കാർക്ക് പ്രതീക്ഷകളുണ്ട്, പലതും നിറ​വേറ്റാമെന്ന വിശ്വാസമുണ്ട്. ആശക്കും സാഫല്യത്തിനും ഇടയിലെ ഇടമാണവർക്ക് ജീവിതം. പ്രായംചെന്നവരിൽ ആ ഇടമില്ല. ‘എനിക്കുശേഷം പ്രളയം’ എന്ന മൃഗയാവിചാരത്തിനുപോലും സത്യത്തിൽ ഇടമില്ലവിടെ. കാരണം, ശേഷമുള്ളത് എന്തെന്ന അറിവ് അസാധ്യമായിടത്ത് സകലർക്കും പേടിതന്നെയാണ്, വിരാമത്തെ. ‘‘അജ്ഞാതത്തെക്കുറിച്ച ഭയം’’ എന്ന്​ ജിദ്ദു കൃഷ്ണമൂർത്തികൾക്ക് നിർമമം നിർവചിക്കാം, അതിന്മേൽ നൂലിഴകീറി ശാന്തിയടയാം. ആ അലൗകികവിശ്രാന്തിയിലേക്ക് ശ്രോതാക്കളെ പ്രലോഭിപ്പിക്കാം. ഭാഷണം കഴിച്ച് മടങ്ങുമ്പോൾ ജിദ്ദുവിനും വേണം വയറിനു പിടിച്ച ഊണ്, കൊതുകടിയില്ലാത്ത ഉറക്കം. ദേഹം സർവാതിശായത്വം നേടുന്നില്ല, ദേഹിമേധം എങ്ങനെയാകിലും. അതിജീവനം തന്നെ ജീവമർമം.

പ്രായം ചെന്നവർ മെഗാസീരിയലിൽ തേടുന്നത് പരിണാമഗുപ്തിയാണ് –ഇനിയെന്ത്, ഇനിയെന്ത്? എപ്പിസോഡ് എപ്പിസോഡായി മാത്രമല്ല, ഒരേ എപ്പിസോഡിന്റെ അരനാഴികയിൽ ഇലാസ്തികതയുടെ പരകോടി കാണുമ്പോൾ അവർക്ക്​ കൈവരുന്നത് പ്രത്യാശയാണ് –ബാക്കി കാണാനുള്ളതാണ് പിറ്റേന്നാൾ. ആയുസ്സിന്റെ ഡിസംബർ നീട്ടാമെന്ന ഉപബോധ പ്രത്യാശ; വീണ്ടുമൊരു ജനുവരി ഒരിക്കലുമില്ലെന്ന ബോധമിരിക്കെത്തന്നെ. സീരിയലിന്റെ ബാലിശതയെപ്പറ്റി ബോധജീവിതം പിറുപിറുക്കുമ്പോൾത്തന്നെ ഈ ഉപബോധം അവരെ ടി.വി പെട്ടിക്കു മുന്നിൽ പിടിച്ചിരുത്തുന്നു, വീണ്ടും വീണ്ടും. യാഥാർഥ്യത്തെ പ്രതീതി മറികടക്കുന്നത് അങ്ങനെയുമാണ്.

സത്യത്തിൽ, മനുഷ്യന്റെ ആന്തരികതയെ സംബോധനചെയ്യുന്ന എന്തും ഈ ധർമമല്ലേ നിവർത്തിക്കുന്നത്, ആത്യന്തികമായി? മരണശേഷമുള്ളതിന്റെ വാഗ്ദാനമാണ് ഓരോ മതത്തിന്റെയും മൂലധനം. ക്രിസ്തുമതം അതിന് ‘നിത്യജീവന്റെ’ സ്വർഗസ്വപ്നം പകരുമ്പോൾ വൈദിക ഹിന്ദുമതം പുനർജനികൾക്ക് അപ്പുറത്തെ ബ്രഹ്മലയം പകരുന്നു. എന്തിനേറെ, അതീന്ദ്രിയ മോഹപദങ്ങൾക്കെതിരെ നിലത്തു കാലുറപ്പിക്കാനോതിയ ശ്രമണ മതങ്ങൾപോലും നിർവാണ സ്വസ്ഥിയുടെ അഭൗമത വാഗ്ദത്തം ചെയ്യുന്നു. ദൈവശാസ്ത്രങ്ങളുടെയെല്ലാം ഉള്ളം ഉറകൂടുന്നത് ഒരൊറ്റ അന്ധബിന്ദുവിലാണ് –മൃത്യുരഹസ്യം. യമധർമനിൽനിന്ന് നചികേതസ്സ്​ അതറിഞ്ഞെടുത്തു എന്നല്ലാതെ അറിഞ്ഞതെന്തെന്ന് സുതാര്യമാക്കാൻ കഴിയുന്നില്ല, കഥയോതിയ കഠമുനിക്കും. അങ്ങനെ, കഠോപനിഷത്തിന്റെ തമോഗർത്തമായി അത് ഇന്നും. ഉടൻ പരിച പിടിക്കും സെൻ ഗുരുക്കൾ: ‘‘അറിയുന്നോൻ പറയുന്നില്ല, പറയുന്നോൻ അറിയുന്നില്ല.’’ വൈരുധ്യാത്മക വാങ്മയത്തിന്റെ മറ്റൊരു യിൻ-യാങ് ഒടിവിദ്യ.

 

വാഗ്ദത്ത മുക്തികളെല്ലാം സമൃദ്ധമായിരിക്കെത്തന്നെ മനുഷ്യൻ യാതന തുടരുന്നു, ബുദ്ദുവിനും ബുദ്ധനുമിടയിലെ സിദ്ധാർഥജന്മമായി. ആ നിത്യയാതനയുടെ ഒടുമാത്രയൊന്നിൽ അവൻ ടി.വി സീരിയലിനെ കണ്ടുമുട്ടുന്നു. അല്ലെങ്കിൽ അതുമാതിരി എന്തെങ്കിലും പ്രതീതികളെ. ഓർക്കുക, ‘നിത്യജീവന്റെ’ സമ്മോഹന പ്രലോഭനത്തിൽ ഇഹജീവിതം. ഹോമിക്കുന്നവനെ മതിഭ്രമക്കാരനെന്ന് വിളിക്കില്ലാരും. മെഗാസീരിയലിന്റെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നവനെ അങ്ങനെതന്നെ വിളിക്കയുംചെയ്യും. അതിലാർക്കും തോന്നില്ല, ഒരു വിരോധാഭാസവും. ആത്മീയതയുടെ കൽപിത കോയ്മയാണ് മുഖ്യപ്രതി.

യഥാർഥത്തിൽ ആത്മീയത ആന്തരിക ജീവിതമാണ്. അത് മതത്തിന്റെ കുത്തകയല്ല, മനുഷ്യന്റെയും. കാട്ടിലെ ജലപാതച്ചോട്ടിൽ ആനന്ദനടനമാടുന്ന ആൾക്കുരങ്ങിനുണ്ട്, വേനൽമഞ്ഞിൽ ഏകാന്തതപം ചെയ്യുന്ന ധ്രുവപ്പക്ഷിക്കുണ്ട്, തനത് സംഗീതം മൂളുന്ന ഡോൾഫിനും സ്വകീയഭാഷ പേശുന്ന തിമിംഗലത്തിനുമുണ്ട്, സങ്കീർണമായ ആന്തരജീവിതം. അതിനവർ ആത്മീയത എന്നൊന്നും മേനിപ്പദമിടുന്നില്ല. അവരുടെ അമരകോശം ഒന്നു വേറെ. മനുഷ്യകേന്ദ്രിതമായല്ലാതെ ഗ്രാഹ്യം വഴങ്ങാത്ത നമ്മുടെ സിരകൾ അതിനു മുമ്പിൽ സമ്പൂർണ നിരക്ഷരർ, തൽക്കാലം.

News Summary - inner-experience