ഒയ്യാരം

അന്നം, ജൗളി, പാർപ്പിടം-അങ്ങനെയാണ് മനുഷ്യെന്റ എഞ്ചുവടി, അവശ്യവസ്തുക്കളുടെ. അതോരോന്നിനും വാലും ചേലും മുളയ്ക്കും, ജീവിതം പുരോഗമിക്കും പടി. ആവശ്യം കൂടിവരും, ആർഭാടം കടന്നുവരും, അനന്തരപടിയായി ആഡംബരവും. പറയാറുണ്ട്, അവശ്യവസ്തു ആഡംബരമല്ല. നിൽക്ക്, ഉറപ്പിക്കാൻ വരട്ടെ. േറഷനരികൊണ്ട് അടുപ്പ് അനത്തുന്നോന് ബസ്മതി ആർഭാടം, ഞവര ആഡംബരവും. റേഷനരി വേണ്ടാത്തോർക്ക് മറിച്ചും. ചിലരുടെ അത്യാവശ്യം ചിലർക്ക് ആവശ്യം, ചിലർക്ക് അനാവശ്യം.തോലുെകാണ്ടുള്ള തോൾസഞ്ചി പലതുണ്ട്. പലതരം. പല വില. കൂട്ടത്തിലെ ആഡംബര ജാതിയാണ് ‘പ്രാഡ’. അരലക്ഷം തൊട്ട് അഞ്ചു ലക്ഷം വരെ അങ്ങാടി വില. തീവിലക്ക് കാരണം ഒന്നു മാത്രം –പ്രാഡ തോൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അന്നം, ജൗളി, പാർപ്പിടം-അങ്ങനെയാണ് മനുഷ്യെന്റ എഞ്ചുവടി, അവശ്യവസ്തുക്കളുടെ. അതോരോന്നിനും വാലും ചേലും മുളയ്ക്കും, ജീവിതം പുരോഗമിക്കും പടി. ആവശ്യം കൂടിവരും, ആർഭാടം കടന്നുവരും, അനന്തരപടിയായി ആഡംബരവും. പറയാറുണ്ട്, അവശ്യവസ്തു ആഡംബരമല്ല. നിൽക്ക്, ഉറപ്പിക്കാൻ വരട്ടെ. േറഷനരികൊണ്ട് അടുപ്പ് അനത്തുന്നോന് ബസ്മതി ആർഭാടം, ഞവര ആഡംബരവും. റേഷനരി വേണ്ടാത്തോർക്ക് മറിച്ചും. ചിലരുടെ അത്യാവശ്യം ചിലർക്ക് ആവശ്യം, ചിലർക്ക് അനാവശ്യം.
തോലുെകാണ്ടുള്ള തോൾസഞ്ചി പലതുണ്ട്. പലതരം. പല വില. കൂട്ടത്തിലെ ആഡംബര ജാതിയാണ് ‘പ്രാഡ’. അരലക്ഷം തൊട്ട് അഞ്ചു ലക്ഷം വരെ അങ്ങാടി വില. തീവിലക്ക് കാരണം ഒന്നു മാത്രം –പ്രാഡ തോൾ സഞ്ചിയല്ല, പ്രതീകമുദ്രയാണ്, വരേണ്യതയുടെ. നൂറ്റാണ്ടൊന്നു മുന്നം, കാലിത്തോൽ ഉരിച്ചുതന്നെയാണ് ഇറ്റലിക്കാരൻ മരിയോ പ്രാഡ സഞ്ചിയുണ്ടാക്കിയത്. വേറു തീർക്കാൻ അയാളതിന് സാഫിയാനോ തുകൽ എന്ന ഞെളിവ് കൽപിച്ചു, പ്രചരിപ്പിച്ചു. സംഗതി ഇത്രേയുള്ളൂ. തച്ചുറയിൽ അടിച്ചുപരത്തി മെഴുകിൽ പുടം ചെയ്ത് ഈടുറപ്പിച്ചു, പോറലേൽക്കാത്ത പരുവമാക്കി. സൂക്ഷ്മതയുള്ള തുന്നൽ കൂടിയായപ്പോൾ പകിട്ടുള്ള ഉരുപ്പടിയായി. ഗുണനിലവാരം അത്യുന്നതമെന്ന വിളംബരം, അതിൽ ചാരി അത്യുന്നത നിലവാരം വിലയ്ക്കും. ഈ പൊങ്ങൻ പ്രൗഢിയാണ് പ്രാഡയുടെ കൽപിതമതിപ്പ്. സമൂഹത്തിൽ വേറിട്ട പ്രൗഢിയും മതിപ്പും കൊതിക്കുന്നോരുടെ ആവശ്യമായി മാറി. ചരക്ക്, അഥവാ അതിന്റെ വരേണ്യമുദ്ര.
കേരളത്തിന്റെ ആരോഗ്യ മന്ത്രി ഇൗ ആഡംബര സഞ്ചി ഉപയോഗിക്കുന്നത് അവരുടെ ഇഷ്ടം, സൗകര്യം. പ്രശ്നം അവർ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാവുന്നിടത്താണ്. അത്രക്കും തൊഴിലാളിവിരുദ്ധമാണ് പ്രാഡ കമ്പനിയുടെ ചരിത്രവും ചെയ്തികളും. രണ്ട്, ആരോഗ്യ മന്ത്രിമാരുടെ മതിപ്പുവില അവരുടെ ആടയാഭരണങ്ങളിലല്ല, കയ്യാളുന്ന പൊതുജനാരോഗ്യ മേഖലയുടെ നിലവാരത്തിലാണ്. ഇതുരണ്ടും മുഖ്യമല്ലാതായ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യക്തിപരമായ നെടുമ്പും നെട്ടൂരവും തന്നെ മുഖ്യം.
ദാരിദ്ര്യരേഖ താഴ്ത്തിവരക്കാൻ തത്രപ്പെടുന്ന രാഷ്ട്രമാണ് ഇന്ത്യ. ശരിക്കുള്ള ദാരിദ്ര്യം താഴ്ന്നില്ലെങ്കിലും ലോക ദൃഷ്ടിയിൽ പ്രൗഢി കാട്ടാനുള്ള കണക്കുവിദ്യ. ‘മുണ്ടു മുറുക്കിയുടുത്തും മേനി നടിക്കുന്ന’ പഴക്കമുള്ളിടത്ത് മറയ്ക്കാൻ ശ്രമിക്കുന്ന കണക്ക് വേറെയാണ്. ജനതയിൽ 30 ശതമാനം ദരിദ്രർ, കഷ്ടി ദാരിദ്ര്യം കടന്ന കീഴ്മധ്യവർഗം 45 ശതമാനം, മധ്യവർഗം 24 ശതമാനം, ഉപരിവർഗം ഒരു ശതമാനം. എന്നുവെച്ചാൽ, പലതരം ഇല്ലായ്മകൾ അനുഭവിക്കുന്ന 75 ശതമാനം പൗരരുള്ള രാജ്യം. അങ്ങനെയുള്ളിടത്തെ പ്രധാനമന്ത്രിയുടെ ധാടിമോടികൾ നോക്കൂ. 10 ലക്ഷത്തിന്റെ സ്യൂട്ട്, അഞ്ചുലക്ഷത്തിന്റെ റോളക്സ് വാച്ച്, ഒന്നര ലക്ഷത്തിന്റെ മേബക് കരിങ്കണ്ണട... കാലത്തൊരു കുപ്പായം, ഉച്ചക്ക് മറ്റൊന്ന്, വൈകീട്ട് ഇനിയൊന്ന്. വ്യക്തിപരമായ ഈ ശൈലീബോധത്തിന് കുഴപ്പമില്ലായിരുന്നു, മാറ്റിയുടുക്കാൻ മറുമുണ്ടൊന്നില്ലാത്തോർ രാജ്യത്തില്ലായിരുന്നേൽ. വിഭവസമൃദ്ധമായ സദ്യവട്ടമോരോന്നും പട്ടിണിക്കാരുടെ വിലാപധ്വനിയല്ലായിരുന്നേൽ. ആർഭാടം പോട്ടെ, മേലറ്റത്തെ 10 ശതമാനത്തിന്റെ ആഡംബരം മാത്രം വെടിഞ്ഞാൽ ജനതയിൽ അവശ്യവസ്തുക്കളുടെ അസമത്വം തീർക്കാമെന്ന കണക്കുള്ളിടത്ത്. പണം ഇവിടെ ആഡംബരമാകുന്നു, ഏറെയുള്ള ചെറു ന്യൂനപക്ഷത്തിനും തീരെക്കുറവായ ഭൂരിപക്ഷത്തിനും.
പൊതുവെ രണ്ടുണ്ട് പ്രേരകങ്ങൾ, ആഡംബരത്തിന്. ഒന്ന്, സാമൂഹികാന്തസ്സിനുള്ള ലാക്ഷണിക സൂചന. രണ്ട് ലാവണ്യാത്മകത. രണ്ടര ലക്ഷത്തിന്റെ റോളക്സ് വാച്ച് െകട്ടുന്നത് സമയം നോക്കാനല്ല, കൃത്യനിഷ്ഠ കണിശമാക്കാനുമല്ല. കൈത്തണ്ടയിലെ പ്രദർശന വസ്തുവിന്റെ വിലപിടിപ്പും പത്രാസുമാണ് ചേതോവികാരം. അതൊരു സൂചനയേറാണ് സാമൂഹിക നിലയുടെ, അധികാര ശക്തിയുടെ. അതിന്റെ പത്തിലൊന്നു വിലയുള്ള വാച്ചുകളുണ്ട്. അഴകും മികവുമുള്ളവ. അതു വാങ്ങി അണിയുന്നെങ്കിൽ മനോഭാവത്തിൽ ലാവണ്യാംശമുണ്ടെന്ന് പറയാം. അഴകിനോടുള്ള അഭിരുചിക്ക് പണമൊടുക്കുന്നത് ഒന്ന്, കാണികളിൽ വിലമതിപ്പുളവാക്കാൻ തുട്ടെറിയുന്നത് മറ്റൊന്ന്.
അഭിരുചിയുടെ വരേണ്യതയും ഒരു പ്രദർശന ചരക്കാണ്. വ്യക്തിപരമായി മനോനില വ്യത്യസ്തമായിരിക്കാം, ആസ്വാദനത്തിൽ. അതു സ്വകാര്യം. പക്ഷേ, ‘‘ഞാൻ മിമിക്രി കാണില്ല, കഥകളിയേ കാണൂ’’ എന്ന പറച്ചിലിലൊരു ഛായയുണ്ട്, ഡംഭിന്റെ. മനുഷ്യൻ ചമച്ച നൂറായിരം കലകളിൽ ഒന്നു മാത്രമാണ് കഥകളി. അതിന്റെ ആസ്വാദനത്തിൽ വരേണ്യത ഭാവിക്കുമ്പോൾ കലാ സമീപനം, ആഡംബരമാവുന്നു. കല തന്നെ പുറംമതിപ്പിനുള്ള സൂചനപ്പലകയാവുന്നു. ഈ സൂക്കേട് ജന്മിത്തകാല ഉൽപന്നമായ കഥകളിക്ക് മാത്രമല്ല, ജനായത്ത ജന്യമായ മിമിക്രിക്കും ബാധകം. ജനായത്തപരമായതെന്തും അക്കാരണത്താൽ മാത്രം വിശേഷ കലാമഹിമയൊന്നും അർഹിക്കുന്നില്ല. ശാസ്ത്രീയ സംഗീതം രുചിക്കുന്നതിൽ സാംസ്കാരിക വൈശിഷ്ട്യം ഭാവിക്കുന്നെങ്കിൽ വെളിവുകേട്. നാടൻ പാട്ടിന് കോയ്മ കൽപിക്കുന്നതിലുമുണ്ട് അതേ വൈകല്യം. ഒക്കെ, മനുഷ്യരുടെ പാട്ടിന്റെ ശാഖോപശാഖികളായി, കാണാതെയുള്ള ഇത്തരം ശഠതകൾക്കു പിന്നിലും കഥ അതുതന്നെ: ഒയ്യാരം! ചിലത് പ്രത്യക്ഷത്തിൽ. ചിലത് വ്യംഗ്യത്തിൽ.
ആവശ്യത്തിനും അപ്പുറമുള്ളവയോടുള്ള കമ്പം സമ്പന്നരിൽ ഒതുങ്ങുമെന്ന് കരുതരുത്. ‘റോളക്സ് പ്രസിഡന്റി’ന് രൂപ രണ്ടരലക്ഷം. അത്ര മുടക്കാനില്ലാത്തോർ പലരും ഒരു ലക്ഷത്തിന്റെ ‘നോക്കൗട്ട്’ വാങ്ങി സായൂജ്യമടയാറുണ്ട്. കണ്ടാൽ രണ്ടും ഒരുപോലെ. വ്യത്യാസം? നനവും ആഘാതവും തടയുന്ന ഇ.ടി.എ സംവിധാനം, 25 -ജ്യുവെൽ ചാലകത്വം, തീയതി കാട്ടാൻ മൈക്രോലേസർ അരികുള്ള കാചം, നാഴിക രേഖകൾക്ക്. തിളക്കമേകുന്ന ല്യൂമിനെക്സ്, ചുറ്റുവളയത്തിന് കറുത്ത ഒ-റിങ്, പിന്നെ റോളക്സിന്റെ ഹോളോഗ്രാം –ഇതൊക്കെ വിദഗ്ധ നേത്രത്തിലേ തെളിയൂ. മൗലിക ഉൽപന്നത്തിന്റെ നിലവാരത്തോട് നീതി പുലർത്താതെ തന്നെ റോളക്സിന്റെ ആഡംബരലക്ഷ്യം സാധിച്ചുതരും വ്യാജനും. ഇതുതന്നെയല്ലേ വിഖ്യാത കലാചിത്രങ്ങളുടെ പ്രിന്റുകൾ സാധ്യമാക്കുന്നതും? ആഡംബരത്തിന്റെ പകർപ്പുകൊണ്ട് തൃപ്തിെപ്പടുന്നതിലും അന്തർലീനമാകുന്നത് സാമൂഹിക മതിപ്പിനുള്ള വ്യഗ്രതതന്നെ.
ഇത്തരം ഉപഭോഗത്തിൽ മനുഷ്യരെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമുണ്ട് –ഉൽപന്നത്തിന്റെ ചരിത്രം. സാമൂഹികനിലയിലെയും ഗുണനിലവാരത്തിലെയും മേന്മ വിഷയമേയല്ലിവിടെ. മികച്ച തെളിവ്, പ്രശസ്തരുടെ ഉരുപ്പടികൾ. അമേരിക്കൻ പ്രസിഡന്റിന് വിരുന്നു നൽകിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ധരിച്ച സ്യൂട്ട് ലേലത്തിൽ പോയത് പത്തുലക്ഷത്തിന്. തുണി മേന്മയോ തച്ചുഗുണമോ ഒന്നുമല്ല കാര്യം, ധരിച്ചയാളും അതിന്റെ സന്ദർഭവും മാത്രമാണ്. മറ്റൊരുവന്റെ വിഴുപ്പാണിതെന്ന നേരിന് ഒയ്യാരശാസ്ത്രത്തിൽ പ്രസക്തിയില്ല. മെസ്സിയിട്ട ജഴ്സി, ടെണ്ടുൽകർ കളിച്ച ബാറ്റ്, പ്രിയങ്ക ചോപ്രയുടെ ചെരുപ്പ്... ഒക്കെ പോട്ടെ, ബ്രിട്നി സ്പിയേഴ്സ് പാതി ചവച്ച ബബ്ൾഗം ലേലംചെയ്ത സംസ്കൃതിയുടെ പേര്, അമേരിക്കൻ ഐക്യനാടുകൾ –ഐക്യം നാവിൻതുമ്പോളം!
ചിരിക്കാൻ വരട്ടെ, ‘സെലിബ്രിറ്റി’ എച്ചിലിനോടുള്ള ആഡംബരപ്പൂതി ഇക്കാല സൂക്കേടൊന്നുമല്ല. ‘വിശുദ്ധന്മാ’രുടെ അസ്ഥിക്കഷ്ണങ്ങൾ തൊട്ട് സാക്ഷാൽ ക്രിസ്തുവിനെ തറച്ച ക്രൂശിന്റെ പലകച്ചിന്തുവരെ നൂറ്റാണ്ടുകളോളം വിറ്റഴിച്ചില്ലേ, നിധിവിലക്ക്? കേരളം മറന്നുകഴിഞ്ഞിട്ടില്ല ‘തിരുകേശ’ പുകില്’. ഷേക്സ്പിയറിന്റെ പുരയിടത്തിലെ മരങ്ങൾ കഷ്ണിച്ചുണ്ടാക്കിയ ആഡംബര ഉരുപ്പടികൾ വിറ്റുപോയത് ലക്ഷങ്ങൾക്ക്. നെപ്പോളിയന്റെ ശവമാടത്തിനരികെ നിന്ന മരങ്ങൾക്കുമുണ്ടായി സമാനവിധി. ഫ്രോയ്ഡിന്റെ ടൈപ്പ്റൈറ്ററിലെ ഒടുക്കത്തെ കടലാസ് ലണ്ടനിലെ ഫ്രോയ്ഡ് മ്യൂസിയത്തിൽനിന്ന് ശതകോടികൾക്ക് ഇരന്നുവാങ്ങാൻ ശ്രമം നടന്നത് അടുത്ത കാലത്താണ്. സമ്പന്ന യാചകൻ സാഹിത്യകാരനാണ്, ജൊനാതൻ ഫോയെർ. പ്രസിദ്ധരുടെ അവശിഷ്ടങ്ങളോടുള്ള ഈ ആഡംബരക്കൊതി മുതലാക്കിയാണ് തട്ടിപ്പുവീരൻ ജോൺസൺ മാവുങ്കൽ കൊച്ചിയിൽ സ്വന്തം സാമ്രാജ്യം പടുത്തതും.
ആർഭാടച്ചരക്കിനെ ‘ബ്രാൻഡ്’ ചെയ്യുന്നതുതന്നെ ഇപ്പറഞ്ഞ ‘ചരിത്ര’ഘടകം വെച്ചാണ്. അതിൻമേൽ ആവശ്യമായ കഥ ചമക്കുന്നതിലാണ് വിപണനവിരുത്. ആഡംബരക്കൊതി ഉളവാക്കേണ്ട ചരക്കിന്റെ ജനിതകവഴി അപൂർവവും സവിശേഷവുമെന്ന് പ്രചരിപ്പിക്കണം, വിലനിരക്ക് വാനോളം ഉയർത്തിനിർത്തണം. ഉദാഹരണമായി നാടൻ സെറ്റുമുണ്ട്. പണ്ട് രാജകുടുംബത്തിനുവേണ്ടി മാത്രം നെയ്ത്തു നടത്തിയ പ്രത്യേക കുടുംബക്കാർ (കരാൾകട), പ്രത്യേക ദേശക്കാർ (ചേന്ദമംഗലം/ കൂത്താമ്പുള്ളി) അതുമല്ലെങ്കിൽ തദ്ദേശീയ നെയ്ത്തുകാരുടെ കറതീർന്ന ഗ്രാമ്യസംഘം (ഫാബ് -ഇന്ത്യ)... എന്നിങ്ങനെയാണ് ചരിത്രരചന. ബോംബെയിൽ ഒരു കുപ്പായപ്പീടികയുണ്ടായി -‘ചെരാഗ് ദിൻ.’ ഭൂഗോളത്ത് അങ്ങനെ ഒറ്റക്കട മാത്രം, ശാഖയേയില്ല. അവരുടെ ഒാരോ ഉടുപ്പിനുമുണ്ട് ഒറ്റത്തം –ഒരുടുപ്പുപോലെ മറ്റൊരെണ്ണം തുന്നില്ല. അതായിരുന്നു സി.ഡി ബ്രാൻഡിന്റെ പ്രലോഭനമന്ത്രം. ആവശ്യത്തോടോ അഴകിനോടോ ബന്ധപ്പെട്ടതല്ല ഈ വശ്യമർമം, ചരക്കിന്റെ ‘സ്വകീയ ചരിത്രം’ മുൻനിർത്തിയ പത്രാസ്.
സാമൂഹികനിലയും മനസ്സുഖവും തമ്മിലെ സമവാക്യത്തിൽ സാമ്പത്തിക അസമത്വം കുഴിത്തുരുമ്പാകുമെന്നുറപ്പ്. കമ്പോളവത്കൃത സമ്പദ്ഘടനകളിൽ പക്ഷേ, ഈ അസമത്വം മൂലമുള്ള അസംതൃപ്തിക്ക് രക്ഷാവാൽവുകൾ പലതുണ്ട്. പഴയ ഒനിഡ ടി.വിയുടെ പരസ്യവാക്യമോർക്കുക: ‘അയൽക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം’ അയൽക്കാരെ അസൂയപ്പെടുത്തുന്ന ഒയ്യാരത്തിന് കാശില്ലെങ്കിൽ കമ്പോളം വഴിതുറക്കും: വായ്പ. ചരക്കുകമ്പനി തന്നെ ഒരുക്കുന്ന വഴിയുണ്ട് –തവണവ്യവസ്ഥ, അല്ലെങ്കിൽ ഉപഭോഗവായ്പകൾ വിളിപ്പുറത്ത്. എന്തിന് കടക്കാരനാവണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, ഒരാളുടെ പ്രൗഢിച്ചരക്ക് അയാളെ സന്തോഷിപ്പിക്കുക അതിന്റെ ഉടമസ്ഥതകൊണ്ട് മാത്രമല്ല, അയൽക്കാർക്ക് അതില്ലാത്തതുകൊണ്ടുകൂടിയാണ്. അയാളുടെ സന്തോഷം അപരനെ നോവിക്കുന്നു. അഥവാ അയൽക്കാരന്റെ സമ്പാദനം പരിസര മലിനീകരണമായിത്തീരുന്നു. പരിഹാരമാണ് കടമെടുപ്പ്.
ഇതിലും വശ്യമായ രക്ഷാവാൽവുകളുണ്ട് –കൂടുതൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴികൾ, കടിഞ്ഞാണില്ലാത്ത ഉപഭോഗ സംസ്കാരങ്ങളിൽ അത് സ്വാഭാവികമാണ്. അവയുടെ പാർശ്വഫലമാണ് തട്ടിപ്പുകൾ. സത്യത്തിൽ, അസമത്വമേകുന്ന അസംതൃപ്തിക്കുള്ള ഓവുചാലായി അവ വർത്തിക്കുന്നുണ്ട് –സമ്പത്തിലേക്കുള്ള കുറക്കുവഴിയെ മികച്ച പ്രത്യാശയാക്കിക്കൊണ്ട്. ഉദാഹരണത്തിന് 2008ൽ ആഗോള സാമ്പത്തികതയെ ദീർഘമാന്ദ്യത്തിലേക്ക് തള്ളിയിട്ട ഹൗസിങ് ബബ്ൾ, അതിനുമുമ്പത്തെ ഡോട്കോം ബബ്ൾ. പൊട്ടുംമുമ്പ് ഈ കുമിളകൾ പ്രത്യാശയുടെ പൂമൊട്ടുകളായിരുന്നു, പതിനായിരങ്ങൾക്ക്. കേരളത്തിൽ ‘ആട് തേക്ക് മാഞ്ചിയം’ തൊട്ടിങ്ങോട്ടുള്ള ചെറുതും വലുതുമായ കുറുക്കുവഴികൾ പകർന്നതും ഇതേ പ്രത്യാശ. തുറന്ന വിപണി ആകർഷകമാകുന്നത് തുറന്ന അവസരങ്ങൾകൊണ്ടല്ല, ബഹുലമായ പദവി ശ്രേണികൾ അത് സൃഷ്ടിക്കുന്നതുകൊണ്ടാണ്. സിനിമാതാരത്തിന്റെ നിലയിലെത്താൻ പുതിയകാല സ്വയം പ്രദർശകർക്ക് പ്രയാസമേറെയുണ്ട്. പകരം, ‘ഇൻഫ്ലുവെൻസർ’ താരമാവാം. പൊലിമയിൽ വലിപ്പക്കുറവുണ്ടെങ്കിലും കുഴപ്പമില്ല, പ്രശസ്തിയും പണവും തരെപ്പടും. മറ്റൊരു വിധേനയുള്ള വിലമതിപ്പും സൃഷ്ടിച്ചെടുക്കാം.
നെടുമ്പിന്റെ നുരനുരപ്പിനിടയിലും പ്രായോഗികതക്ക് തൂക്കം കൊടുക്കുന്നവരുമുണ്ട്. സമർഥനായ ഒരു വക്കീൽച്ചങ്ങാതി. തൊഴിലിൽ പടിപടിയായി ഉയരുന്നമുറക്ക് സ്വന്തം വണ്ടികളും മാറിക്കൊണ്ടിരിന്നു. മാരുതി 800ൽ തുടങ്ങി ഓഡി എ-6ലെത്തി. പെട്ടെന്നൊരു നാൾ മെഴ്സിഡിസ് ബെൻസ് ഇ.ക്യു.എസിലേക്ക്. വണ്ടിക്കമ്പം അല്ലെങ്കിൽ വരുമാനക്കുതിപ്പ്, അങ്ങനെയാ കരുതിയത്. വക്കീൽ പക്ഷേ, നേരു പറഞ്ഞു: ‘‘ബാറിലെ രണ്ടുപേർ ബി.എം.ഡബ്ല്യു എടുത്തു. വിലയിൽ വല്യ വ്യത്യാസമില്ലെങ്കിലും ഓഡിയിൽ ഇനിയും കടിച്ചുതൂങ്ങുന്നത് ബുദ്ധിയല്ല. നമ്മുടെ മാർക്കറ്റ് വില അവന്മാരുടേതിന് തുല്യമാണെന്ന് ജനം കരുതും. പെഴ്സെപ്ഷനാണല്ലോ മുഖ്യം.’’ ബെൻസ് നാളെ റോൾസ് റോയ്സിലെത്താനാണ് സാധ്യത –നാട്ടിലെ ക്രൈംനിരക്കിന് നന്ദി.
ആഡംബര വസ്തുവല്ല പ്രസക്തം, ആഡംബരത്തെക്കുറിച്ച സങ്കൽപനങ്ങളാണ്. അതെന്തിനുവേണ്ടി എന്നതിനെക്കുറിച്ച മനോവിചാരം. വിരോധാഭാസമെന്ന് തോന്നാം, ലാളിത്യത്തിലുമുണ്ട് ആഡംബരം. പ്രശസ്ത ഉദാഹരണം, ലാളിത്യത്തിന്റെ മൂർത്തിരൂപം മഹാത്മാ ഗാന്ധി. ഇത്രവലിയ രാജ്യത്തിന്റെ മുക്കും മൂലയുംവരെ ഇത്രകണ്ടറിഞ്ഞ മെറ്റാരാളില്ല. അതിന് കൊടുത്ത വില തമാശരൂപേണയെങ്കിലും പറഞ്ഞത് സരോജിനി നായിഡു മാത്രം: ‘‘It is too expensive to keep Bapu poor’’ (ബാപ്പുവിെന ദരിദ്രനാക്കി നിർത്താൻ ‘അന്യായ’ ചെലവാണ്).

തമാശയല്ല, ഗാന്ധി എവിടേക്കിറങ്ങിയാലും തീവണ്ടിയിൽ ഒരു ബോഗിക്കുള്ള അനുചര വൃന്ദമുണ്ടാവും കൂടെ. ലളിതമാർഗികളായ ഈ സന്നാഹത്തിന് സ്ഥിരമായി ടിക്കറ്റെടുത്തിരുന്നത് ഒരു മുതലാളി –ജമൻലാൽ ബജാജ്. ഒരു മഹാലക്ഷ്യത്തിനുവേണ്ടി കള്ളവണ്ടി കയറിയാലും തെറ്റില്ല എന്നുതോന്നാം.പക്ഷേ, ലക്ഷ്യംപോെല മാർഗത്തിനും തുല്യപ്രാധാന്യമുള്ളയാൾക്ക് അതിനു നിവൃത്തിയില്ല. നടത്തിവന്നത് അസത്യാന്വേഷണ പരീക്ഷണമല്ലല്ലോ. അതുകൊണ്ട് ബജാജിന്റെ ‘സ്പോൺസർഷിപ്പി’ന് കണ്ണടച്ചു (പിൽക്കാല ഗാന്ധിയരുടെയും മാർഗം സമാനം. ലക്ഷ്യം മാർഗംതന്നെയായതുകൊണ്ടു പിന്നെ മാർഗ-ലക്ഷ്യ വൈരുധ്യവുമില്ല).
ആഡംബരത്തെപ്പറ്റി പല തട്ടിലാണ് സമൂഹം. സന്മാർഗവാദി പറയും, സംഗതി ഉപരിവിപ്ലവം, ഹൃദയത്തെ ദുഷിപ്പിക്കും. പ്രയോജനവാദി പറയും, അനാമത്തിൻമേൽ ചിലവിടുന്ന വൻ തുക എത്രയോ മെച്ചമായി വേറെവഴിക്കുപയോഗപ്പെടുത്താം. സമൂഹത്തിൽ വിലമതിപ്പുളവാക്കാൻ നടത്തുന്ന പ്രദർശനം മിക്കപ്പോഴും സൃഷ്ടിക്കുന്നത് അവമതിപ്പെന്ന് ഇനിയൊരു കൂട്ടർ.ആർഭാടം ഉയർന്ന അഭിരുചിയുെട ആത്മസാക്ഷാത്കാരമെന്ന് മറ്റൊരു കൂട്ടർ. എല്ലാ പക്ഷവും പറയും സ്വന്തം ശരി, മറുപക്ഷത്തിന്റെ തെറ്റ്. മുന്നൂറു കോടി മുടക്കി മെസ്സിയെ രണ്ടുനാൾ കേരളത്തിലിറക്കാൻ നടത്തിയ തായാേട്ടാർക്കുക. ആ തുകകൊണ്ട് വയനാട്ടിലെ ദുരന്തബാധിതർക്ക് പുരകെട്ടിക്കൊടുക്കരുതോ? അത് ചോദിക്കരുത്, കളിദൈവത്തിന്റെ ദർശനപുണ്യം കൊതിക്കുന്ന കളിഭ്രാന്തർ സമ്മതിക്കുമോ? മൂന്നൂറു കോടി മുതൽമുടക്കിന് പിന്നിലെ ലാഭക്കർഷകർ സ്വന്തം കളി വിട്ടുകളിക്കുമോ? ഇവ്വിധം ആവശ്യങ്ങളുടെയും രുചിഭേദങ്ങളുടെയും രാവണൻകോട്ടയിൽ പെട്ടുപോകുന്ന ജീവിതത്തിൽ, മനസ്സാ സ്വതന്ത്രമായിരിക്കുക എന്നതാണ് ഇന്ന് ഏറ്റവും വലിയ ആഡംബരം.