വിശപ്പില്ലാത്ത കേരളം സമൃദ്ധിയുടെ നാൾവഴികൾ

എല്ലാവർക്കും ഭക്ഷ്യഭദ്രതയെന്ന സുപ്രധാന ദൗത്യം നിറവേറ്റി മികവിന്റെ മാതൃക സൃഷ്ടിച്ചാണ് സംസ്ഥാനത്തിന്റെ മുന്നേറ്റം. പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ജനോപകാരപ്രദമാക്കിയും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തിയുമെല്ലാം സജീവമാണ് ഇടപെടലുകൾ ഓരോന്നും. ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമെന്ന പരിമിതിയെ മറികടന്നുകൊണ്ട് വിശപ്പില്ലാത്ത സമൂഹം സൃഷ്ടിക്കാൻ കേരളത്തിനായി. സാർവത്രികമായ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
എല്ലാവർക്കും ഭക്ഷ്യഭദ്രതയെന്ന സുപ്രധാന ദൗത്യം നിറവേറ്റി മികവിന്റെ മാതൃക സൃഷ്ടിച്ചാണ് സംസ്ഥാനത്തിന്റെ മുന്നേറ്റം. പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ജനോപകാരപ്രദമാക്കിയും വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തിയുമെല്ലാം സജീവമാണ് ഇടപെടലുകൾ ഓരോന്നും. ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമെന്ന പരിമിതിയെ മറികടന്നുകൊണ്ട് വിശപ്പില്ലാത്ത സമൂഹം സൃഷ്ടിക്കാൻ കേരളത്തിനായി. സാർവത്രികമായ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനായി എല്ലാവര്ക്കും റേഷന്‍കാര്‍ഡ് എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്ന സംസ്ഥാനമാണ് കേരളം. 5,33,218 പുതിയ കാര്‍ഡുകള്‍ ഈ സര്‍ക്കാറിന്റെ കാലയളവില്‍ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളും മറ്റും താമസിക്കുന്ന ക്ഷേമസ്ഥാപനങ്ങള്‍ക്ക് 8232 കാര്‍ഡുകള്‍ നൽകി. തെരുവോരത്ത് താമസിക്കുന്നവര്‍ക്കും വാടകക്ക് താമസിക്കുന്നവർക്കും ട്രാന്സ്ജെന്റര് വിഭാഗത്തിൽപ്പെട്ടവർക്കും ഉൾപ്പെടെ താമസരേഖകളുടെ അഭാവത്തിൽ ആധാറിന്റെ മാത്രം അടിസ്ഥാനത്തിൽ പുതിയ കാര്‍ഡുകള്‍ വിതരണം നടത്തി.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം അനുവദിക്കുന്ന 10.25 ലക്ഷം മെട്രിക് ടണ്ണും മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള സംസ്ഥാന പദ്ധതിപ്രകാരമുള്ള 4 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളുമാണ് പൊതുവിതരണ സംവിധാനംവഴി വിതരണം നടത്തിവരുന്നത്. മുൻഗണനാ കാർഡുകാർക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിനു മാത്രമേ കേന്ദ്രസർക്കാറിൽനിന്നും സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ. 57 ശതമാനം വരുന്ന മുൻഗണനാ കാർഡുകാർക്ക് റേഷൻ വിതരണത്തിനായുള്ള ചെലവുകൾ പൂർണമായും നിർവഹിക്കുന്നതും സംസ്ഥാന സർക്കാറാണ്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി സംസ്ഥാന സർക്കാർ പ്രതിമാസം ശരാശരി 21 കോടി രൂപ ചെലവഴിക്കുന്നു. ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാർക്കുള്ള ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ എന്നീ ഇനങ്ങളിലായി സംസ്ഥാന സർക്കാർ പ്രതിവർഷം 252 കോടി രൂപ ചെലവഴിക്കുന്നു. ഇതിൽ 32.4 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നത്.
കേന്ദ്രം കുറച്ചു, പക്ഷേ വിതരണം കുറഞ്ഞില്ല
സംസ്ഥാനത്ത് ഉപഭോഗത്തിനായി ആവശ്യമായ അരിയുടെ അളവ് ഏകദേശം 43 ലക്ഷം മെട്രിക് ടണ്ണാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതോടുകൂടി കേന്ദ്രത്തിൽനിന്നും കേരളത്തിന് പ്രതിവര്‍ഷം ലഭിച്ചിരുന്ന 16.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങൾ 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. കേന്ദ്രസർക്കാർ ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ചതും ടൈഡ് ഓവര്‍ വിഹിതമായി കേന്ദ്രം ലഭ്യമാക്കുന്ന അരിവിഹിതം വർധിപ്പിക്കാത്തതും സംസ്ഥാനത്തിനുള്ള മണ്ണെണ്ണ, ഗോതമ്പ് വിഹിതങ്ങൾ വെട്ടിക്കുറക്കുന്നതും പൊതുവിതരണ സംവിധാനം നേരിടുന്ന വെല്ലുവിളികളാണ്. റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിനായി 2020-21 കാലയളവില്‍ 37,056 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചിരുന്നിടത്ത് 2024-25 ആയപ്പോഴേയ്ക്കും 3120 കിലോ ലിറ്റര്‍ മണ്ണെണ്ണയായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. എന്നാൽ, സംസ്ഥാനത്തിന്റെ ശക്തമായ ഇടപെടലിൽ 2025-26 വർഷത്തിൽ 5676 കിലോ ലിറ്റർ മണ്ണെണ്ണ വിഹിതം നേടിയെടുക്കാനും അതുവഴി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ചെറിയ അളവിൽ മണ്ണെണ്ണ പുനഃസ്ഥാപിക്കുവാനും കഴിഞ്ഞു. കൂടാതെ, സംസ്ഥാനത്തിന് ടൈഡ്ഓവര്‍ വിഹിതമായി പ്രതിവർഷം ലഭിച്ചുകൊണ്ടിരുന്ന 6459 മെട്രിക് ടണ്‍ ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ല.
സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്തുവരുന്നു. സപ്ലൈകോ വില്പനശാലകള് വഴി 29-33 രൂപ നിരക്കിലാണ് കെ-റൈസ് വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള അരി പൊതുജനങ്ങൾക്ക് നൽകുന്നത് കിലോക്ക് 12 മുതൽ 18 രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടാണ്. മുഴുവൻ റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞതില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച ഒരു ഘടകമാണ് സംസ്ഥാനത്തെ മികച്ച നിലവാരത്തിലുള്ള പൊതുവിതരണ സമ്പ്രദായം. മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മികച്ച റേറ്റിങ്ങാണുള്ളത്.