ഗാന്ധിജി-ആർ.എസ്.എസ് ജയന്തി: നിലപാടില്ലായ്മയുടെ സന്തുലനം

ഒരുകാലത്ത് ഗാന്ധിജി നിറസാന്നിധ്യമായിരുന്ന കറൻസിയിലും തപാൽ സ്റ്റാമ്പിലും ആർ.എസ്.എസിനെ പ്രവേശിപ്പിച്ചത്, ഒരു പകരംവെക്കലിന്റെ തുടക്കം കൂടിയാണ്. ഗാന്ധിജിയെയും അംബേദ്കറെയും ആർ.എസ്.എസ് പരസ്യമായി പുകഴ്ത്തുന്നതിനർഥം അവരെ സംഘം സ്വീകരിക്കുന്നു എന്നല്ല, വിഴുങ്ങുന്നു എന്നാണ്. ഗാന്ധിജിയുടെ 156ാം ജന്മദിനമായിരുന്നു 2025 ഒക്ടോബർ 2. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന തീവ്ര ദേശീയ സംഘം രൂപമെടുത്തത് നൂറുവർഷം മുമ്പ് വിജയദശമി നാളിലാണ്. ഇക്കൊല്ലം വിജയദശമി ഒക്ടോബർ 2ന് ആയതിനാൽ ഗാന്ധി ജയന്തിയും ആർ.എസ്.എസ് ശതാബ്ദിയും ഒരേ ദിവസമായി.രണ്ടു വിരുദ്ധ ആശയങ്ങൾ ഒരേ സമയത്ത് പൊതുശ്രദ്ധയിൽ നിൽക്കേ, അവയെ താരതമ്യപ്പെടുത്തുന്ന...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒരുകാലത്ത് ഗാന്ധിജി നിറസാന്നിധ്യമായിരുന്ന കറൻസിയിലും തപാൽ സ്റ്റാമ്പിലും ആർ.എസ്.എസിനെ പ്രവേശിപ്പിച്ചത്, ഒരു പകരംവെക്കലിന്റെ തുടക്കം കൂടിയാണ്. ഗാന്ധിജിയെയും അംബേദ്കറെയും ആർ.എസ്.എസ് പരസ്യമായി പുകഴ്ത്തുന്നതിനർഥം അവരെ സംഘം സ്വീകരിക്കുന്നു എന്നല്ല, വിഴുങ്ങുന്നു എന്നാണ്. ഗാന്ധിജിയുടെ 156ാം ജന്മദിനമായിരുന്നു 2025 ഒക്ടോബർ 2. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന തീവ്ര ദേശീയ സംഘം രൂപമെടുത്തത് നൂറുവർഷം മുമ്പ് വിജയദശമി നാളിലാണ്. ഇക്കൊല്ലം വിജയദശമി ഒക്ടോബർ 2ന് ആയതിനാൽ ഗാന്ധി ജയന്തിയും ആർ.എസ്.എസ് ശതാബ്ദിയും ഒരേ ദിവസമായി.
രണ്ടു വിരുദ്ധ ആശയങ്ങൾ ഒരേ സമയത്ത് പൊതുശ്രദ്ധയിൽ നിൽക്കേ, അവയെ താരതമ്യപ്പെടുത്തുന്ന കനപ്പെട്ട ലേഖനങ്ങൾക്കും വിശകലനങ്ങൾക്കും പ്രസക്തിയുണ്ടായിരുന്നു. എന്തുകൊണ്ടോ മിക്ക മാധ്യമങ്ങളും മുഖംതിരിച്ചുനിന്നപോലെ. ഒരുകാലത്ത് ഗാന്ധിജി നിറസാന്നിധ്യമായിരുന്ന കറൻസിയിലും തപാൽ സ്റ്റാമ്പിലും ആർ.എസ്.എസിനെ പ്രവേശിപ്പിച്ചത്, ഒരു പകരംവെക്കലിന്റെ തുടക്കം കൂടിയാണ്. ഗാന്ധിജിയെയും അംബേദ്കറെയും ആർ.എസ്.എസ് പരസ്യമായി പുകഴ്ത്തുന്നതിനർഥം അവരെ സംഘം സ്വീകരിക്കുന്നു എന്നല്ല, വിഴുങ്ങുന്നു എന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി ജയന്തി ആഘോഷത്തിൽ ഔദ്യോഗികമായിത്തന്നെ പങ്കെടുത്തു. അതിനുപുറമെ, അന്നും തലേന്നും നടന്ന രണ്ട് ആർ.എസ്.എസ് ശതാബ്ദിയാഘോഷങ്ങളിലും. ഒക്ടോബർ 1ന് അദ്ദേഹം സ്റ്റാമ്പും നാണയവും പുറത്തിറക്കി. 2ന് നാഗ്പൂരിലെ ആഘോഷത്തിൽ പങ്കെടുത്തുകൊണ്ട്, സർക്കാർ നയങ്ങൾ ആർ.എസ്.എസ് നയങ്ങൾതന്നെയാണെന്ന് സമർഥിക്കാൻ ശ്രമിച്ചു. ഗാന്ധിസത്തെയും ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെയും വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള അവസരം പാഴാക്കുക മാത്രമല്ല മാധ്യമങ്ങൾ ചെയ്തത്. ഗാന്ധിജിയെ ബഹുമാനിച്ച് പുറന്തള്ളുകയെന്ന തന്ത്രത്തിൽ (അറിയാതെയാണെങ്കിലും) ഭാഗഭാക്കാവുക കൂടി ചെയ്തു.
മലയാളത്തിലെ മൂന്നു പത്രങ്ങൾ ഗാന്ധിജിക്കും ആർ.എസ്.എസിനും എത്രവീതം ഇടം നൽകി എന്ന് നോക്കിയാൽ കാണുക ഇങ്ങനെ: (ഒക്ടോബർ 1ന് പത്രങ്ങൾക്ക് മഹാനവമി അവധിയായതിനാൽ 2ന് പത്രമില്ലായിരുന്നു. 1, 3 തീയതികളിലെ പത്രങ്ങളാണ് ഇവ).
മാതൃഭൂമി, മനോരമ
മാതൃഭൂമി ഒക്ടോബർ 1ന് നെറ്റിയിൽ ഗാന്ധിജയന്തി അറിയിപ്പും ചിത്രങ്ങളും ഗാന്ധിസൂക്തവും ചേർത്തു. എഡിറ്റ് പേജിൽ കൽപറ്റ നാരായണന്റെ മികച്ച ലേഖനം. വിദ്യാഭ്യാസ പംക്തിയായ ‘വിദ്യ’യിൽ ‘ഗാന്ധിജിയുടെ സമരങ്ങൾ’ എന്ന തലക്കെട്ടിൽ കുറിപ്പ്. ഒക്ടോബർ 3ന് മുൻ പേജിൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നാഗ്പൂർ പരിപാടിയിൽ ചെയ്ത പ്രസംഗത്തിന്റെ റിപ്പോർട്ടുണ്ട്. 11ാം പേജിൽ അദ്ദേഹം ആർ.എസ്.എസ് റാലിയിൽ ചെയ്ത പ്രസംഗത്തിന്റെ റിപ്പോർട്ടും. ഗാന്ധിജിയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ, ‘‘ഭാരതത്തെ അടിച്ചമർത്തലിൽനിന്ന് ഗാന്ധിജി സംരക്ഷിച്ചു –മോഹൻ ഭാഗവത്’’ എന്ന ഒന്നാം പേജ് തലക്കെട്ടും 11ാം പേജിലെ ‘‘ഗാന്ധിജിയുടെ ആത്മകഥയ്ക്ക് നൂറാകുന്നു’’ എന്ന കൊച്ചു വിശേഷവും.
നാലാം പേജിൽ ഒതുക്കിക്കൊടുത്ത ഒരു വാർത്തയുടെ തലക്കെട്ട്, ‘‘ഗാന്ധിജി ആർഎസ്എസിനെ ‘ഏകാധിപത്യ വീക്ഷണമുള്ള വർഗീയ സംഘടന’ എന്ന് വിശേഷിപ്പിച്ചതായി കോൺഗ്രസ്’’ എന്നാണ്. വിമർശനത്തിൽനിന്ന് എത്ര അകലം പാലിക്കാമെന്നതിന് മാതൃക. ഗാന്ധിജി അങ്ങനെ പറഞ്ഞതായി കോൺഗ്രസ് പറയുന്നതായാണല്ലോ അക്ഷരപ്പെരുപ്പമുള്ള ശീർഷകം അറിയിക്കുന്നത്. ‘‘ആർഎസ്എസിനെച്ചൊല്ലി വാക്പ്പോര്’’ എന്ന മറ്റൊരു റിപ്പോർട്ട്, സ്വാതന്ത്ര്യസമരത്തിലെ അവരുടെ പങ്കിനെപ്പറ്റി മോദിയും കോൺഗ്രസും തമ്മിൽ നടന്ന തർക്കത്തെപ്പറ്റിയാണ്. ഒരുകാലത്ത് തർക്കമില്ലാത്തവിധം അസ്വീകാര്യമായിരുന്ന ആർ.എസ്.എസ് അങ്ങനെ വെറും തർക്കവിഷയവും പിന്നെ സ്വീകാര്യവുമാകുന്നു. ഇത്തരം റിപ്പോർട്ടുകൾ പാടില്ലെന്നല്ല. പക്ഷേ, ആ തർക്കത്തിൽ ശരിയേത് എന്ന് വായനക്കാർക്ക് പറഞ്ഞുകൊടുക്കാൻകൂടി കഴിയണം. ഇതേ ദിവസം മാതൃഭൂമി എഡിറ്റ് പേജിലെ മുഖ്യ ലേഖനം (‘‘രാഷ്ട്രസേവനത്തിന്റെ 100 വർഷം’’) നരേന്ദ്ര മോദിയുടേതാണ്.
ഒക്ടോബർ 1ന് മലയാള മനോരമയിലും ഗാന്ധിജി നെറ്റിക്കുറിയായുണ്ട്. എഡിറ്റ് പേജിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖാർഗെയുടെ ലേഖനം (‘‘പൂമാലകളിൽ ഒതുങ്ങരുത്; പ്രവൃത്തികളാകട്ടെ പ്രണാമം’’). 11ാം പേജിൽ ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എഴുതിയ എട്ടു കോളം ലേഖനം: ‘‘സംഘബലത്തിന്റെ 100 വർഷം.’’ ഒക്ടോബർ 3ന് ഏഴാം പേജിൽ ആർ.എസ്.എസ് പരിപാടികളിൽ മോഹൻ ഭാഗവതും നരേന്ദ്ര മോദിയും ചെയ്ത പ്രസംഗങ്ങളുടെ വാർത്തകൾ. പിന്നെ, വിദ്യാഭ്യാസ പംക്തിയായ ‘പഠിപ്പുര’യിൽ ‘‘ഗാന്ധി മോഡൽ’’ എന്ന തലക്കെട്ടിൽ ഏതാനും കൗതുകവിശേഷങ്ങൾ. ഉള്ളടക്കത്തിന്റെ അളവ് ഏറക്കുറെ തുല്യം.
കേരള കൗമുദി
കേരള കൗമുദി ഒക്ടോബർ 1ന് ഒരു അറിയിപ്പ് ഒന്നാം പേജിൽ ചേർത്തു: ‘‘നാളെ ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156ാം ജന്മദിനമാണ് നാളെ. മഹാത്മാവിന്റെ പുണ്യസ്മൃതികൾക്കു മുന്നിൽ പ്രണാമം...’’ ഒന്നാം പേജിൽതന്നെ, ‘‘ആർ.എസ്.എസിന് നാളെ നൂറുവയസ്സ്; ഒരു വർഷം നീളുന്ന ആഘോഷം’’ എന്ന സാമാന്യം നീണ്ട വാർത്തയിൽ, പ്രധാന ആഘോഷങ്ങളുടെ വിവരവും ഉൾപ്പെടുത്തി. ഇതേ ദിവസം ഗാന്ധിജിയെപ്പറ്റി ലേഖനമൊന്നുമില്ല; മറിച്ച് ‘‘നൂറ്റാണ്ടിന്റെ നിറവിൽ ആർ.എസ്.എസ്’’ എന്ന മുക്കാൽ പേജിലേറെ പരന്നുകിടക്കുന്ന ഫീച്ചർ മൂന്നാം പേജിലുണ്ട്.
ഒക്ടോബർ 3ന് കൗമുദിയുടെ ഏഴാം പേജിൽ ആർ.എസ്.എസ് ശതാബ്ദി വാർത്തകൾ മൂന്നെണ്ണം. ഗാന്ധി ജയന്തിയെപ്പറ്റി ഒരു പടവും ഒരു വാർത്തയും. വാർത്ത: ‘‘വികസിത ഭാരതത്തിനായി ഗാന്ധിപാത പിന്തുടരും: മോദി.’’
ഗാന്ധിജിക്കും ആർ.എസ്.എസിനും തുല്യ ഇടമോ ആർ.എസ്.എസിന് അൽപം കൂടുതൽ ഇടമോ നൽകുന്നതാണ് രണ്ട് ജന്മദിനങ്ങളുടെ വാർത്തകൾ എന്ന് കാണാൻ ഇത് മതിയാകും. വായനക്കാർക്ക് ചരിത്രവസ്തുതകൾ അതേപടി നൽേകണ്ട ചുമതല മാധ്യമങ്ങൾ കൈയൊഴിഞ്ഞു എന്നർഥം. ഉദാഹരണത്തിന് ഹൊസബാളെയുടെ ലേഖനത്തിൽ (കൗമുദി) ഇങ്ങനെ കാണാം: ‘‘സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയ കാരണങ്ങളാൽ അന്നത്തെ സർക്കാർ സംഘപ്രവർത്തനം നിരോധിച്ചു.’’
ഗാന്ധിവധമാണ് ആ നിരോധനത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ‘‘അന്നത്തെ സർക്കാറി’’ലെ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന്റെ എഴുത്തിനെപ്പറ്റി അറിയാത്ത വായനക്കാരെ ഇത്തരം പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു. മറുപക്ഷം പത്രത്തിലോട്ട് ചേർത്തിട്ടുമില്ല. (മനോരമയും ഹൊസബാളെയുടെ ലേഖനം ചേർത്തെങ്കിലും ഈ ഭാഗം ഒഴിവാക്കി.)
ഭരണസ്വാധീനമുള്ളവരുടെ പ്രസിദ്ധീകരണ വിഭാഗമായി കുറെ പത്രങ്ങൾ ഇങ്ങനെ മാറിയപ്പോൾ, ഓൺലൈൻ അടക്കം മറ്റു മാധ്യമങ്ങളിൽ വസ്തുതാപരമായ അനേകം ലേഖനങ്ങൾ രണ്ടു ജന്മദിനങ്ങളെ അധികരിച്ചും വന്നിട്ടുണ്ട്. ആർ.എസ്.എസിന്റെ റാലിയിൽ പെങ്കടുത്തുകൊണ്ട് ഗാന്ധിജി 1947ൽ അവരോടു പറഞ്ഞ കാര്യങ്ങളെപ്പറ്റി എസ്.എൻ. സാഹു (ദ വയർ) എഴുതിയ ലേഖനം ഉദാഹരണം. ശാർദൂൽ കാത്യായൻ (ന്യൂസ് ലോൺഡ്രി), രജ്നി ബക്ഷി (ഇന്ത്യൻ എക്സ്പ്രസ്), ടെലിഗ്രാഫ്, ഹസ്നൈൻ നഖ്‍വി (നാഷനൽ ഹെറൾഡ്) തുടങ്ങിയവരുടെ ലേഖനങ്ങളും ചരിത്രത്തോട് നീതിചെയ്യാനുള്ള ശ്രമങ്ങളാണ്.

