കുമിളകൾ പൊട്ടുന്നു, ആരുമറിയാതെ

ഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യ ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. യു.എൻ, ലോക ക്രിമിനൽ കോടതി, ലോക നീതിന്യായ കോടതി തുടങ്ങി ആഗോള സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണ് ഒന്ന്. അനേകം രാജ്യങ്ങളുടെ കാപട്യമാണ് മറ്റൊന്ന്. ഇക്കൂട്ടത്തിൽ, വലിച്ചുകീറിയ മറ്റൊരു പൊയ്മുഖം പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടേതാണ്. 2023 ഒക്ടോബർ 7ലെ സംഭവങ്ങൾ തൊട്ടു തുടങ്ങി വ്യാജവാർത്തകളുടെ ഒഴുക്ക്. ‘മീഡിയസ്കാനി’ൽ പലകുറി വിശദീകരിച്ച അവയിൽ പുതിയ ഒന്നുമാത്രം ഉദാഹരണമായെടുക്കാം. ഒക്ടോബർ 7ന് ഹമാസ് പോരാളികൾ ഇസ്രായേലി സംഗീത-നൃത്ത പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുചെന്ന് കുറെ സൈനികരെയും സിവിലിയന്മാരെയും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യ ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. യു.എൻ, ലോക ക്രിമിനൽ കോടതി, ലോക നീതിന്യായ കോടതി തുടങ്ങി ആഗോള സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണ് ഒന്ന്. അനേകം രാജ്യങ്ങളുടെ കാപട്യമാണ് മറ്റൊന്ന്. ഇക്കൂട്ടത്തിൽ, വലിച്ചുകീറിയ മറ്റൊരു പൊയ്മുഖം പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങളുടേതാണ്.
2023 ഒക്ടോബർ 7ലെ സംഭവങ്ങൾ തൊട്ടു തുടങ്ങി വ്യാജവാർത്തകളുടെ ഒഴുക്ക്. ‘മീഡിയസ്കാനി’ൽ പലകുറി വിശദീകരിച്ച അവയിൽ പുതിയ ഒന്നുമാത്രം ഉദാഹരണമായെടുക്കാം. ഒക്ടോബർ 7ന് ഹമാസ് പോരാളികൾ ഇസ്രായേലി സംഗീത-നൃത്ത പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുചെന്ന് കുറെ സൈനികരെയും സിവിലിയന്മാരെയും ബന്ദികളാക്കി. ഇസ്രായേലി ജയിലുകളിൽ വർഷങ്ങളായി വിചാരണയില്ലാതെ കഴിയുന്ന അനേകായിരം ഫലസ്തീനി സിവിലിയന്മാരെ മോചിപ്പിക്കാൻ അവർ കണ്ടെത്തിയ വഴിയായിരുന്നു ഇസ്രായേലികളെ പിടികൂടി, ബന്ദി കൈമാറ്റത്തിന് വകയുണ്ടാക്കുക എന്നത്.
എന്നാൽ, ആ സംഭവത്തെപ്പറ്റി പാശ്ചാത്യ മാധ്യമങ്ങളിൽ പിന്നീട് ഒട്ടനേകം വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെട്ടു. അവയിൽ ചിലതായിരുന്നു, ഹമാസുകാർ ഇസ്രായേലി വനിതകളെ പീഡിപ്പിച്ചു, കുഞ്ഞുങ്ങളെ തലയറുത്തു കൊന്നു, ആളുകളെ ചുട്ടുകൊന്നു എന്നും മറ്റും.
ആസൂത്രിത പീഡനം എന്ന, വ്യാജമെന്ന് തെളിഞ്ഞ ആരോപണം സ്ഥാപിക്കാൻ വേണ്ടി ന്യൂയോർക് ടൈംസ് ഒരു അന്വേഷണാത്മക റിപ്പോർട്ട് ചെയ്തു. Screams Without Words എന്ന ആ റിപ്പോർട്ടാകട്ടെ ജേണലിസം പരിചയിച്ചിട്ടില്ലാത്ത മുൻ ഇസ്രായേലി സൈനിക അടക്കം മൂന്നുപേർ തയാറാക്കിയതായിരുന്നു –ഇസ്രായേലി വാദം സ്ഥാപിക്കാനായി നടത്തിയ, ജേണലിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ബലികഴിച്ചുള്ള ഒരഭ്യാസം. ദ ഗ്രേസോൺ, ഇലക്ട്രോണിക് ഇൻതിഫാദ, ദ ഇന്റസെപ്റ്റ്, യെസ് മാഗസിൻ തുടങ്ങി ഒട്ടനേകം ഓൺലൈൻ മാധ്യമങ്ങൾ ആ റിപ്പോർട്ട് ഇഴകീറി ഖണ്ഡിച്ചു. പീഡിപ്പിക്കപ്പെട്ടതായി പത്രം പറഞ്ഞ സ്ത്രീയുടെ കുടുംബം അത് നിഷേധിച്ചു. പത്രം തെറ്റിദ്ധരിപ്പിച്ചതായി ഒരു കുടുംബാംഗം പറഞ്ഞു. ആ ഗ്രാമത്തിലെ അധികൃതരും റിപ്പോർട്ട് തള്ളി. അൽജസീറ സാങ്കേതികവിദഗ്ധരെക്കൊണ്ട് റിപ്പോർട്ടിലെ വാദങ്ങൾ പരിശോധിപ്പിച്ചു. റിപ്പോർട്ട് തെറ്റാണെന്ന് കണ്ടു. ഇങ്ങനെ നാണംകെട്ടിട്ടും റിപ്പോർട്ട് പിൻവലിക്കാത്തതിനെ ചോദ്യംചെയ്ത് 70ലധികം മാധ്യമപ്രവർത്തകർ ടൈംസിന് കത്തെഴുതി. ടൈംസ് അനങ്ങിയില്ല.
ഇസ്രായേലി ആരോപണങ്ങളുടെ മുഖ്യ ആധാരമായിരുന്ന ‘ദൃക്സാക്ഷി’ കള്ളസാക്ഷ്യമാണ് പറഞ്ഞതെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഇയാളുടെ പേര് റമി ഡവീഡിയൻ. ഒക്ടോബർ 7ന് 750 ഇസ്രായേലി ചെറുപ്പക്കാരെ ഹമാസിൽനിന്ന് രക്ഷിച്ചെന്ന് അവകാശപ്പെട്ട് പ്രശംസ നേടിയെടുത്തയാൾ. സ്ത്രീകളെ ഹമാസുകാർ മാനഭംഗപ്പെടുത്തിയ അനേകം ഇടങ്ങളും ഇരകളെയും നേരിട്ട് കണ്ടതായി പറഞ്ഞ് വാർത്ത നിർമിച്ചയാൾ. മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും പിന്നെ ഷെറിൽ സാൻബെർഗിന്റെ Screams Before Silence പോലുള്ള പ്രോപഗൻഡ ഡോക്യുമെന്ററികൾക്കും പ്രഥമ സ്രോതസ്സായിരുന്നയാൾ. കാമറകൾക്കു മുമ്പാകെ അയാൾ കരഞ്ഞുകൊണ്ട് നൽകിയ മൊഴികൾ ഹമാസിനെതിരായ ഏറ്റവും പ്രധാന ‘തെളിവാ’യി.
എന്നിട്ടെന്തുണ്ടായി എന്നോ?
‘‘പീഡന’’ വിവരങ്ങൾ വിശദമായി പഠിക്കാൻ ഇസ്രായേലിലെ ചാനൽ 13, റവീവ് ഡ്രക്കർ എന്ന റിപ്പോർട്ടറെ നിയോഗിച്ചു. അയാൾ കാര്യങ്ങൾ ശരിക്കും അന്വേഷിച്ചുകളഞ്ഞു.
ഡവീഡിയൻ പറഞ്ഞതെല്ലാം കള്ളമാണെന്നാണ് ഖണ്ഡിതമായ കണ്ടെത്തൽ. ‘‘ചില്ലറ അത്യുക്തിയൊന്നുമല്ല, തുടക്കം മുതൽ ഒടുക്കം വരെ കെട്ടിച്ചമച്ച കഥകൾ. ഒരിക്കലും സംഭവിച്ചിട്ടേ ഇല്ലാത്ത കാര്യങ്ങൾ...’’
ഡ്രക്കർ തന്റെ ‘എക്സ്’ ഹാൻഡ്‍ലിൽ ഏപ്രിൽ 3ന് ഇക്കാര്യങ്ങൾ സൂചിപ്പിച്ചു; പിറ്റേന്ന് ചാനൽ 13ൽ റിപ്പോർട്ട് വരുന്നുണ്ടെന്നറിയിച്ചു.
പിന്നെ നടന്നതാണ് രസം. സയണിസ്റ്റ് പ്രചാരകർ ഒന്നാകെ ഇളകി. ഡവീഡിയനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണോ എന്നുവരെ വിമർശനമുയർന്നു.
അങ്ങനെ ചാനൽ 13 ഏപ്രിൽ 4ന് ഒരു അറിയിപ്പ് പുറത്തുവിട്ടു: ‘സമൂഹ നന്മയോർത്ത് ഞങ്ങൾ ഡ്രക്കറുടെ അന്വേഷണ റിപ്പോർട്ട് സംേപ്രഷണം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു.’
കള്ളങ്ങളുടെ ഒരു മഹാകുമിള കൊണ്ടുനടന്ന്‍ വംശഹത്യക്ക് സാഹചര്യമൊരുക്കിയ മാധ്യമങ്ങൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. ആ കുമിള പൊട്ടിയത് ഒന്നാം പേജ് വാർത്തയാകേണ്ടതായിരുന്നു. ആയില്ല. ഇപ്പോൾ ഇത് വായിക്കുന്നവരിൽതന്നെ, ആ വിവരം അറിഞ്ഞവർ എത്ര കാണും?
ഒക്ടോബർ 7ന് ഇസ്രായേലികളെ കൂട്ടക്കൊല ചെയ്തത് ഹമാസല്ല, ‘ഹാനിബൽ പ്രമാണ’മനുസരിച്ച് ഇസ്രായേലി സേന തന്നെയാണെന്ന വാദം മുേമ്പ ഉള്ളതാണ്. കഴിഞ്ഞ വർഷം തന്നെ അൽ ജസീറയുടെ അന്വേഷകസംഘം അത് തെളിയിച്ചതുമാണ്.
മറ്റു മാധ്യമങ്ങൾ അതും അവഗണിച്ചു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് ഇസ്രായേലി മാധ്യമമായ ചാനൽ 12ൽ അമിത് സെഗാൾ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ഇസ്രായേലിന്റെ അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുറന്നുപറഞ്ഞു, ഒക്ടോബർ 7ന് ഹാനിബൽ പ്രമാണം പ്രാവർത്തികമാക്കേണ്ടിവന്നു എന്ന്.
നിങ്ങളറിഞ്ഞോ ഇൗ വിവരം?
ബി.ബി.സി, ദീപിക
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ വ്യക്തമായിട്ടും അതിനെ ന്യായീകരിക്കാൻ മിടുക്കു കാട്ടുന്നു മാധ്യമങ്ങൾ –പടിഞ്ഞാറു മുതൽ കേരളം വരെ.
ഗസ്സയിലെ 36 ആശുപത്രികളും ഇസ്രാേയൽ തകർത്തു. ഒടുവിലത്തേതായിരുന്നു ഏപ്രിൽ 13ന് നശിപ്പിച്ച അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ.
മാധ്യമങ്ങൾ പതിവുപോലെ ഇസ്രായേലിനുവേണ്ടി വാർത്തയെഴുതി. ബി.ബി.സിയുടെ തലക്കെട്ട് ശരിക്കും കസറി: ‘‘ഗസ്സ ആശുപത്രിക്ക് ഇസ്രായേലി ആക്രമണമേറ്റെന്ന് ഹമാസ് നയിക്കുന്ന ആരോഗ്യ മന്ത്രാലയം.’’
ആശുപത്രി തകർക്കുന്നതിന്റെ വിഡിയോകൾ ലഭ്യമായിരുന്നു. മാത്രമല്ല, ഇസ്രായേൽതെന്ന അതേറ്റുപറഞ്ഞതാണ്. എന്നിട്ടും ബി.ബി.സി ഹമാസിനെ ചൂണ്ടി ഇസ്രായേലിനെ കുറ്റമുക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പതിവിൽ കവിഞ്ഞ വിമർശനം വന്നതോടെ ബി.ബി.സി അതു തിരുത്തി. ഇസ്രായേൽ ഗസ്സയിലെ അവസാന ആശുപത്രിയും തകർത്തു എന്നാക്കി. അപ്പോഴും ഇത്രകൂടി ചേർത്തു: ‘ഹമാസിന്റെ കേന്ദ്രം തകർക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേൽ.’

റവ. മുൻദർ ഐസകിന്റെ പുതിയ ഗ്രന്ഥം
ബി.ബി.സിയുടെ ചായ്‍വ് വല്ലാതെ വെളിപ്പെട്ടെങ്കിലും, ഇക്കാര്യത്തിൽ അവർ ഒറ്റക്കല്ല. ദീപിക പത്രം (ഏപ്രിൽ 14) എഴുതി: ‘‘ബോംബിടുന്നതിനു മുമ്പ് വിവരം നൽകിയിരുന്നതിനാൽ ആളപായമില്ല... ഹമാസ് ഭീകരരുടെ കമാൻഡ് സെന്റർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നതിനാലാണ് ആക്രമണം നടത്തേണ്ടി വന്നതെന്ന് ഇേസ്രലി സേന അറിയിച്ചു...’’ ഈ കള്ളം പറഞ്ഞാണ് ഗസ്സയിലെ സ്കൂളുകളും അഭയാർഥി ക്യാമ്പുകളും വീടുകളും മറ്റു 35 ആശുപത്രികളും ഇസ്രായേൽ നശിപ്പിച്ചത്. യുദ്ധക്കുറ്റത്തിൽ കുറഞ്ഞ ഒന്നുമല്ലാത്തതിനെ ന്യായീകരിക്കുകയാണ് മാധ്യമങ്ങൾ.
ഗസ്സയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയായിരുന്നു അൽ അഹ്‍ലി. അതാണ് ഓശാന ഞായറിൽ തകർത്തത്. ജറൂസലം രൂപത ഇതിനെ അപലപിച്ചതായി ദീപിക പറയുന്നു. എന്നാൽ, 2023ൽ ഇസ്രായേൽ (മുന്നറിയിപ്പ് ആക്രമണത്തിന് പിന്നാലെ) ഇതേ ആശുപത്രിക്ക് ബോംബിട്ട സംഭവത്തെ ഇസ്രായേൽ പ്രചരിപ്പിച്ച വ്യാജംകൊണ്ട് ന്യായീകരിക്കുന്നു.
ക്രിസ്ത്യൻ സയണിസത്തിന്റെ ആന്ധ്യം ബാധിച്ചിട്ടില്ലാത്തവരൊക്കെ ഇസ്രായേലിന്റെ വംശഹത്യയെ അപലപിക്കുന്നുണ്ട്. ജൂത ജേണലിസ്റ്റ് പീറ്റർ ബൈനാർട്ട് ബെത്‍ലഹേമിലെ പുരോഹിതനും ദൈവ ശാസ്ത്രജ്ഞനുമായ മുൻദർ ഐസക്കുമായി നടത്തിയ (ഏപ്രിൽ 15) അഭിമുഖം കേൾക്കുന്നത് വ്യക്തത വരുത്താൻ ഉപകരിക്കും (peterbeinart. substack.com). ഫലസ്തീനിലെ ക്രൈസ്തവർ ഇസ്രായേലിന്റെ ചെയ്തികളെ എങ്ങനെ കാണുന്നുഎന്നറിയാൻ റവ. മുൻദറിന്റെ പുതിയ പുസ്തകം സഹായിക്കും (Christ in the Rubble: Faith, the Bible and the Genocide in Gaza).