Begin typing your search above and press return to search.

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ: ജുഡീഷ്യറിക്കും നിസ്സംഗത

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ: ജുഡീഷ്യറിക്കും നിസ്സംഗത
cancel

ജഡ്ജിമാർ തെളിവുകൾ (വസ്തുതകൾ) ആണ് നോക്കുക. രാഷ്ട്രീയക്കാർക്കാകട്ടെ പ്രധാനം പ്രോപഗൻഡയും. അപ്പോൾ ഒരു (മുൻ) ജഡ്ജി ഒരു മന്ത്രിയുടെ പ്രസ്താവന വസ്തുതാ പരിശോധനക്ക് (ഫാക്ട് ചെക്കിങ്) എടുത്താൽ എങ്ങനെയിരിക്കും? യൂനിയൻ വാർത്താവിതരണ പ്ര​േക്ഷപണ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഒരു പാർലമെന്റ് പ്രസ്താവന ജസ്റ്റിസ് എ. മുരളീധർ ഈയിടെ ഫാക്ട് ചെക്ക് ചെയ്തു.കഴിഞ്ഞ ജൂലൈയിലായിരുന്നു വൈഷ്ണവ് പാർലമെന്റിൽ പ്രസ്താവന ചെയ്തത്. അതിനു തൊട്ടുമുമ്പായി റിപ്പോ​ർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) എന്ന ആഗോള സംഘടന ലോക മാധ്യമസ്വാതന്ത്ര്യ സൂചിക (World Press Freedom Index) പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ സൂചികയനുസരിച്ച്, കഴിഞ്ഞ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ജഡ്ജിമാർ തെളിവുകൾ (വസ്തുതകൾ) ആണ് നോക്കുക. രാഷ്ട്രീയക്കാർക്കാകട്ടെ പ്രധാനം പ്രോപഗൻഡയും. അപ്പോൾ ഒരു (മുൻ) ജഡ്ജി ഒരു മന്ത്രിയുടെ പ്രസ്താവന വസ്തുതാ പരിശോധനക്ക് (ഫാക്ട് ചെക്കിങ്) എടുത്താൽ എങ്ങനെയിരിക്കും? യൂനിയൻ വാർത്താവിതരണ പ്ര​േക്ഷപണ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഒരു പാർലമെന്റ് പ്രസ്താവന ജസ്റ്റിസ് എ. മുരളീധർ ഈയിടെ ഫാക്ട് ചെക്ക് ചെയ്തു.

കഴിഞ്ഞ ജൂലൈയിലായിരുന്നു വൈഷ്ണവ് പാർലമെന്റിൽ പ്രസ്താവന ചെയ്തത്. അതിനു തൊട്ടുമുമ്പായി റിപ്പോ​ർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) എന്ന ആഗോള സംഘടന ലോക മാധ്യമസ്വാതന്ത്ര്യ സൂചിക (World Press Freedom Index) പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ സൂചികയനുസരിച്ച്, കഴിഞ്ഞ വർഷത്തോടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 159ാം സ്ഥാനത്തേക്ക് വീണിരിക്കുന്നു. പാർലമെന്റിൽ ചോദ്യമുയർന്നു: മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ നമ്മുടെ ദയനീയ സ്ഥാനത്തെപ്പറ്റി മന്ത്രിക്ക് വിവരമുണ്ടോ?

മന്ത്രി മറുപടി പറഞ്ഞതിങ്ങനെ: സൂചിക തയാറാക്കിയ ആർ.എസ്.എഫ് നന്നേ ചെറിയ സാമ്പിളുപയോഗിച്ചാണ് റിപ്പോർട്ടുണ്ടാക്കിയത്. അത് വിശ്വസിക്കാൻ കൊള്ളില്ല. അവരുടെ പഠനത്തിന്റെ രീതിശാസ്ത്രംതന്നെ തെറ്റാണ്. ഇന്ത്യയിൽ ‘സജീവവും ഊർജസ്വലവുമായ’ മാധ്യമങ്ങളാണുള്ളത്. ഈ പ്രസ്താവന ശരിയോ? ഈ മാസം (2025 മാർച്ച്) 21ന് ഡൽഹിയിൽ ജസ്റ്റിസ് മുരളീധർ ചെയ്ത ബി.ജി. വർഗീസ് സ്മാരക പ്രഭാഷണത്തിന്റെ വലിയൊരു ഭാഗം മന്ത്രിയുടെ അവകാശവാദം വസ്തുതകൾക്ക് മുന്നിൽ നിലനിൽക്കുമോ എന്ന പരിശോധനയായിരുന്നു.

സുദീർഘമായ ആ പ്രഭാഷണത്തിന്റെ ചുരുക്കം ഇതാണ്: സൂചിക തയാറാക്കാൻ ആർ.എസ്.എഫ് ആധാരമാക്കിയ അഞ്ച് കാര്യങ്ങളിൽ (രാഷ്ട്രീയ സാഹചര്യം, നിയമ പരിരക്ഷ, സാമ്പത്തിക സാഹചര്യം, സാമൂഹിക-സാംസ്കാരിക സാഹചര്യം, സുരക്ഷ എന്നിവയിൽ) എല്ലാം ഇന്ത്യയുടെ മാധ്യമരംഗത്തെ പ്രകടനം മോശമാണ്.

രാഷ്ട്രീയം മാധ്യമ സ്വാതന്ത്ര്യത്തെ വൻതോതിൽ ഹനിക്കുന്നുണ്ട്. ജമ്മു-കശ്മീരിൽ ഇന്റർനെറ്റ് വിലക്ക് കാരണം മാധ്യമങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ പറ്റാതായി. കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാറിന്റെ നടപടിക്രമവും നടപടിയും നിയമവിരുദ്ധമാണെന്നായിരുന്നു കോടതി തീർപ്പ്.

പക്ഷേ, നാലുമാസം കഴിഞ്ഞിട്ടും ഇന്റർനെറ്റ് പുനഃസ്ഥാപിക്കാതിരുന്നപ്പോൾ, 2020 മേയിൽ, ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷനൽസ് (എഫ്.എം.പി) എന്ന സംഘടന, സർക്കാർ കോടതി കൽപന വിലവെക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചു.

കോടതി പരിഹാരമുണ്ടാക്കിയില്ല. ആർക്കെതിരിലും കോടതിയലക്ഷ്യത്തിന് നടപടിയെടുത്തില്ല. മൂന്നു കൊല്ലംകഴിഞ്ഞ് എഫ്.എം.പി വീണ്ടും കോടതിയിലെത്തി. കോടതി ആ പരാതി പരിഗണിക്കാൻ വിസമ്മതിച്ചു. കർഷക പ്രക്ഷോഭത്തെയും മണിപ്പൂർ അക്രമങ്ങളെയും മറ്റു പലതി​െനയും നേരിടാൻ സർക്കാർ അനുവർത്തിക്കുന്നത് ഇതേ നിയമവിരുദ്ധ രീതി തന്നെ.

ജേണലിസ്റ്റുകളുടെ സുരക്ഷയും അനിശ്ചിതം. 2023ൽ മാത്രം അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 148 പേർക്കെതിരെ പല തരത്തിൽ ഉപദ്രവമുണ്ടായി –യു.എ.പി.എ പ്രകാരമുള്ള തടവ് അടക്കം. 2024ലും സ്ഥിതി ഭേദമായിരുന്നില്ല.

നിയമപരിരക്ഷക്കുള്ള രണ്ട് വേദികളും (പ്രസ് കൗൺസിൽ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ) ഫലത്തിൽ നിഷ്പ്രയോജകമാണ്.

ഉറച്ച നിലപാടുള്ള, ആശ്രയിക്കാവുന്ന സ്ഥാപനമായി ജുഡീഷ്യറിയെ കാണാനാകാത്ത സ്ഥിതിയുണ്ട്. മീഡിയവൺ കേസിൽ അത് മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചെങ്കിലും മാധ്യമപ്രവർത്തകരുടെ പരാതികളിൽ ചാഞ്ചാടുന്ന അവസ്ഥയാണ്. ചിലർക്ക് ജാമ്യം എളുപ്പം കിട്ടിയെങ്കിലും മറ്റു ചിലർക്ക് ഏറെ വൈകി. വേറെ ചിലർക്ക് ഒട്ടും കിട്ടിയില്ല.

വ്യാജ വാർത്തയും വെറുപ്പും പരത്തുന്ന സർക്കാർപക്ഷ മാധ്യമങ്ങൾക്ക് നല്ല ‘സ്വാതന്ത്ര്യ’മാണ് –നിയന്ത്രണങ്ങളില്ല. എന്നാൽ, സർക്കാറിനെ വിമർശിക്കുന്നവയെ വേട്ടയാടുന്നു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്കിനെപ്പറ്റിയുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തി. പിന്നാലെ ബി.ബി.സിക്കെതിരെ ആദായനികുതി വകുപ്പിന്റെ പരിശോധനയും.

‘പെഗസസ്’ രഹസ്യനിരീക്ഷണ കേസിൽ അനേകം പരാതികൾ ലഭിച്ചപ്പോൾ സുപ്രീംകോടതി മുൻ ജഡ്ജി അധ്യക്ഷനായ സമിതിയെ വെച്ചു. ആ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. സർക്കാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സമിതി പറഞ്ഞിരുന്നു. സമിതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കിടക്കുന്നു (ഈ ഏപ്രിലിൽ കേസ് കേൾക്കുമത്രെ).

ഒരു കാർട്ടൂണിന്റെ പേരിൽ ആനന്ദവികടൻ എന്ന തമിഴ് മാഗസിന്റെ വെബ്സൈറ്റ് ചട്ടമോ നടപടിക്രമമോ നോക്കാതെ തടഞ്ഞു. വിലക്ക് നീക്കിയ മദ്രാസ് ഹൈകോടതി നിർഭാഗ്യവശാൽ, ആ കാർട്ടൂൺ നീക്കംചെയ്യണമെന്ന ഉപാധി വെച്ചു.

ജസ്റ്റിസ് രമണയുടെ പ്രസംഗത്തിൽ (പൂർണരൂപം ഫ്രണ്ട്ലൈൻ മാഗസിനിൽ) പരാമർശിച്ച ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിച്ചത്. ആ പ്രസംഗം നടന്ന് മൂന്നുദിവസങ്ങൾക്കകം ഹാസ്യതാരം കുനാൽ കമ്രക്കെതിരെ സർക്കാറും സർക്കാർപക്ഷ ജനക്കൂട്ടവും തിരിഞ്ഞ സംഭവവുമുണ്ടായി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ കളിയാക്കിക്കൊണ്ടുള്ള യൂട്യൂബ് വിഡിയോയുടെ പേരിൽ, അത് റെക്കോഡ് ചെയ്ത സ്റ്റുഡിയോ അടിച്ച് തകർത്തു. തെലങ്കാനയിൽ രണ്ട് വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയെ വിമർശിച്ചതാണ് കാരണം.

ഇതിനിടെ, തീവ്ര വലതുപക്ഷത്തിന്റെ പ്രചാരണങ്ങൾ തകർക്കുകയും വസ്തുതകൾ നിരത്തി സർക്കാറുകളെയും മന്ത്രിമാരെയും വിമർശിക്കുകയുംചെയ്യുന്ന സമൂഹമാധ്യമ ഫാക്ട് ചെക്ക് പോസ്റ്റുകൾക്കെതിരായ നീക്കങ്ങളും നടക്കുന്നു. ഇലോൺ മസ്കിന്റെ കമ്പനി ഇറക്കിയ ‘ഗ്രോക്’ എന്ന നിർമിതബുദ്ധി ബോട്ടാണ് ഇതിലെ ‘വില്ലൻ’. മാധ്യമസ്വാതന്ത്ര്യം ഇന്ത്യയിൽ ഇങ്ങനെയൊക്കെയാണ്.

റിപ്പോർട്ടർമാരെ കൊല്ലുന്നു, പിന്നെയും

‘‘നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ, ഞാൻ മരിച്ചു എന്നാണർഥം. മിക്കവാറും ഇസ്രായേലി അധിനിവേശ സേന എന്നെ ഉന്നമിട്ട് വധിച്ചതായിരിക്കും.’’ അൽജസീറ റിപ്പോർട്ടർ ഹുസാം ശബാത് മാർച്ച് 24 തിങ്കളാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്.

അന്നുതന്നെ, മണിക്കൂറുകൾക്കകം, ബൈത്‍ ലഹിയയിൽ വെച്ച് ഇസ്രായേലി പട്ടാളം അദ്ദേഹത്തിന്റെ കാറിനു നേരെ വെടിയുതിർത്തു. ഹുസാം കൊല്ലപ്പെട്ടു; കൂടെയുണ്ടായിരുന്ന താരീഖ് അസ്സൂം രക്ഷപ്പെട്ടു. അതേ ദിവസമാണ് ഇസ്രായേൽ ഫലസ്തീൻ ടുഡേ റിപ്പോർട്ടർ മുഹമ്മദ് മൻസൂറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഖാൻ യൂനിസിലെ വീട്ടിൽവെച്ച് വധിച്ചത്. ഹുസാമിന്റെ അവസാന സമൂഹമാധ്യമ പോസ്റ്റ് മൻസൂറിന്റെ രക്തസാക്ഷിത്വത്തെപ്പറ്റിയായിരുന്നു.2023 ഒക്ടോബർ മുതൽ ഇസ്രായേൽ കൊന്നുകളഞ്ഞ ഫലസ്തീൻ ജേണലിസ്റ്റുകളുടെ എണ്ണം ഇതോടെ 208 ആയി.

ഇത് മനഃപൂർവമാണെന്നതിൽ സംശയമില്ല. ശക്തമായ ഭരണകൂടങ്ങളും മാധ്യമങ്ങളും ഇസ്രായേലിന്റെ വംശഹത്യക്ക് മറതീർക്കുമ്പോൾ ആ മറ വലിച്ചുകീറുന്നത് ഗസ്സ അടക്കമുള്ള പ്രദേശങ്ങളിൽനിന്നുള്ളവരാണ് –ഒരേ സമയം ജേണലിസ്റ്റുകളും ഇരകളുമായ, ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് ബോധ്യമുള്ള റിപ്പോർട്ടർമാർ അയക്കുന്ന ദൃശ്യങ്ങളും റിപ്പോർട്ടുകളും. ഇസ്രായേലിന്റെ ഭീകരത ലോകമറിയുന്നത് ഇവരിലൂടെയാണ്. അതിന് സയണിസ്റ്റ് രാഷ്ട്രം കാണുന്ന പ്രതിവിധിയാണ് വധം.

മറ്റു പലരുടേതുമെന്നപോലെ, അമ്പരപ്പിക്കുന്ന ആത്മസമർപ്പണമാണ് വെറും 23 വയസ്സുള്ള ഹുസാമിന്റേതെന്ന് സഹപ്രവർത്തകർ പറയുന്നു. 17 മാസമായി യുദ്ധമുഖത്ത്. വിശ്രമമില്ലാത്ത റിപ്പോർട്ടിങ്. 20 തവണ താമസസ്ഥലം മാറേണ്ടിവന്നു. ഏറെയും പട്ടിണിയിലായിരുന്നു. ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിൽ ഹുസാമിന്റെ പേരുണ്ടായിരുന്നു. ശബ്ദ​ മെയിൽ വഴിയും ടെക്സ്റ്റായും അനേകം തവണ അദ്ദേഹത്തിന് വധഭീഷണി ലഭിച്ചു. പക്ഷേ, ഒരിക്കലും പതറിയില്ല; പിന്തിരിഞ്ഞില്ല.


News Summary - Media freedom in India