Begin typing your search above and press return to search.

വ്യക്തിപൂജക്ക് നികുതിയില്ല

വ്യക്തിപൂജക്ക് നികുതിയില്ല
cancel

ഇതൊരു വാർത്ത മാത്രമല്ല. ഒരു നാരേറ്റിവ് ആണ്. ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി വലിയ സാമ്പത്തിക ഇളവുകൾ നൽകുന്നു എന്ന ആഖ്യാനം. കിട്ടുന്ന ഇളവുകൾക്ക് ജനങ്ങൾ കടപ്പെട്ടിരിക്കുന്നത് മോദി എന്ന പ്രജാവത്സലനായ ഭരണകർത്താവിനോടാണ് എന്ന ആഖ്യാനം. ‘‘ജിഎസ്ടി: ഇളവുത്സവം ഇന്നുമുതൽ’’ –സെപ്റ്റംബർ 22ലെ ദീപികയുടെ ലീഡ് തലക്കെട്ടാണ്. ഒപ്പം ​പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ കാരിക്കേച്ചറും. വില കുറയുന്ന കുറെ സാധനങ്ങൾ മോദി ജനങ്ങൾക്കായി സമ്മാനിക്കുന്നതായാണ് ചിത്രീകരണം. ഇതൊരു വാർത്ത മാത്രമല്ല. ഒരു നാരേറ്റിവ് ആണ്. ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി വലിയ സാമ്പത്തിക ഇളവുകൾ നൽകുന്നു എന്ന ആഖ്യാനം. കിട്ടുന്ന ഇളവുകൾക്ക്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഇതൊരു വാർത്ത മാത്രമല്ല. ഒരു നാരേറ്റിവ് ആണ്. ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി വലിയ സാമ്പത്തിക ഇളവുകൾ നൽകുന്നു എന്ന ആഖ്യാനം. കിട്ടുന്ന ഇളവുകൾക്ക് ജനങ്ങൾ കടപ്പെട്ടിരിക്കുന്നത് മോദി എന്ന പ്രജാവത്സലനായ ഭരണകർത്താവിനോടാണ് എന്ന ആഖ്യാനം.

‘‘ജിഎസ്ടി: ഇളവുത്സവം ഇന്നുമുതൽ’’ –സെപ്റ്റംബർ 22ലെ ദീപികയുടെ ലീഡ് തലക്കെട്ടാണ്. ഒപ്പം ​പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ കാരിക്കേച്ചറും. വില കുറയുന്ന കുറെ സാധനങ്ങൾ മോദി ജനങ്ങൾക്കായി സമ്മാനിക്കുന്നതായാണ് ചിത്രീകരണം.

ഇതൊരു വാർത്ത മാത്രമല്ല. ഒരു നാരേറ്റിവ് ആണ്. ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി വലിയ സാമ്പത്തിക ഇളവുകൾ നൽകുന്നു എന്ന ആഖ്യാനം. കിട്ടുന്ന ഇളവുകൾക്ക് ജനങ്ങൾ കടപ്പെട്ടിരിക്കുന്നത് മോദി എന്ന പ്രജാവത്സലനായ ഭരണകർത്താവിനോടാണ് എന്ന ആഖ്യാനം.

ജനങ്ങൾ തെര​ഞ്ഞെടുത്ത, ജനങ്ങളോട് ഉത്തരവാദിത്തമുള്ള, ഭരണകൂടത്തിന്റെ തലവൻ എന്നത് വസ്തുത. അദ്ദേഹം വ്യക്തിയെന്ന നിലക്ക് നൽകുന്ന ദാനമല്ല നികുതിയിളവ് എന്നതും വസ്തുത. മുൻകാലങ്ങളിൽ സുതാര്യമായി പ്രവർത്തിച്ചുവന്നിരുന്ന ആസൂത്രണ കമീഷനു പകരം ‘നിതി ആയോഗ്’ എന്ന, ജനാധിപത്യസ്വഭാവം കുറഞ്ഞ സംവിധാനം ഏർപ്പെടുത്തി; നികുതിഘടന മാറ്റിപ്പണിതു. ബജറ്റിലൂടെ പാർലമെന്റ് ചർച്ച വഴി തീരുമാനിച്ചുവന്ന നികുതിയും നികുതിയിളവും ജി.എസ്.ടി കൗൺസിൽ എന്ന, പ്രാതിനിധ്യസ്വഭാവം കുറഞ്ഞ, മറ്റൊരു സംവിധാനത്തിലൂടെ തീരുമാനിച്ചുതുടങ്ങി. എന്നിട്ട്, ജി.എസ്.ടി കൗൺസിലിനെത്തന്നെ ഒതുക്കിക്കൊണ്ട് പ്രധാനമന്ത്രി എന്ന വ്യക്തി സ്വന്തം വരദാനമെന്ന മട്ടിൽ നികുതിയിളവ് പ്രഖ്യാപിക്കുന്നു.

പ്രഖ്യാപനംകൊണ്ടും നിർത്താതെ, നികുതിയിളവ് പ്രാബല്യത്തിൽ വരുന്നതിന്റെ തലേന്ന് രാഷ്ട്രത്തോടുള്ള പ്രക്ഷേപണ പ്രസംഗത്തിലൂടെ അത് വീണ്ടും വാർത്തയാക്കി ഇറക്കുന്നു. പ്രജാവത്സലനെന്ന മാധ്യമ നാരേറ്റിവ് സൃഷ്ടിക്കാനല്ലെങ്കിൽ ആ പ്രസംഗത്തിന് പ്രസക്തിയേ ഇ​ല്ലായിരുന്നു.

അതി​ന്റെ റിപ്പോർട്ടാണ് 22ന് പത്രങ്ങളിൽ വന്നത്. ട്രംപിന്റെ പിഴ തീരുവ സൃഷ്ടിച്ച സാമ്പത്തികപ്രശ്നം മറികടക്കാൻ വേണ്ടി, ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുക കൂടി നികുതിയിളവിന്റെ ലക്ഷ്യമാണ്. നിവൃത്തിയില്ലായ്മയെ ആദർശമാക്കി അവതരിപ്പിക്കുന്നു അത്.

ദീപികയിലെ ലീഡ് അവതരണം തന്നെ കേരള കൗമുദിയിലും കണ്ടു. ജി.എസ്.ടി ഇളവ് നേർക്കുനേരെ മോദിയുടെ ഔദാര്യമായി ചിത്രീകരിക്കുന്നു ഒപ്പം ചേർത്ത കാരിക്കേച്ചർ. പല എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും ചാനൽ ചർച്ചകളിലും മോദി പരാമർശിക്കപ്പെട്ടു. ധനമന്ത്രി നിർമല സീതാരാമനോ ജി.എസ്.ടി കൗൺസിലോ ഈ റിപ്പോർട്ടുകളിൽ സ്ഥാനം നേടിയില്ല.

കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച പ്രധാനമന്ത്രിയുടെ ജന്മ വാർഷിക വാർത്തകളിലെന്നപോലെ ഇതിലും, പ്രധാനമന്ത്രിയെ വരം നൽകുന്ന രാജാവാക്കുന്നു; അതോടെ യഥാർഥ ഉടമസ്ഥരായ പൗരന്മാർ പ്രജകളായി മാറുന്നു.

വാർത്ത ആഖ്യാനമാകുന്നത് അങ്ങനെയൊക്കെയാണ്. ചില സാഹചര്യങ്ങളിൽ ചിലത് വാർത്തയിലുണ്ടാകും. മറ്റു ചിലത് ഉണ്ടാകില്ല.

ജി.എസ്.ടി ഔദാര്യത്തിന്റെ ചിഹ്നമാക്കി മാറ്റപ്പെട്ട 2025 സെപ്റ്റംബർ 22ന് മുമ്പ് അത് ചൂഷണത്തിന്റെ ചിഹ്നമായിരുന്നു. അന്നൊന്നും പ്രധാനമന്ത്രിയുടെ പേര് ജി.എസ്.ടിയുമായി ഇത്ര ഗാഢമായി ചേർക്കപ്പെട്ടിരുന്നില്ല. നിർമല സീതാരാമനും ജി.എസ്.ടി കൗൺസിലും അനുബന്ധങ്ങളായി ഉണ്ടായിരുന്നുതാനും. (പ്രധാനമന്ത്രിയുടെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് വാർത്തകളിൽ കൊണ്ടാടപ്പെട്ട സുപ്രധാന തീരുമാനങ്ങൾ നോക്കുക –ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് പോലുള്ള ചില മാധ്യമങ്ങളിൽ നോട്ടുനിരോധനമെന്ന തീരുമാനം വിട്ടുകളഞ്ഞിരുന്നു.)

വാർത്തകളിൽ ചിലത് മുഴപ്പിച്ചും ചിലത് മൂടിവെച്ചുമാണ് ആഖ്യാനം പ്രവർത്തിക്കുക. കേരള സർക്കാർ പിന്തുണയോടെ നടന്ന ആഗോള അയ്യപ്പസംഗമം ഭരണപക്ഷം ‘‘മാർക്കറ്റ്’’ ചെയ്തത് ‘‘മതേതര’’ ലേബലിലാണ്. ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാതെ തന്നെ സെക്കുലർ സംഗമം ഉണ്ടാകാമെന്ന് അതിൽ വായിച്ചെടുക്കാനാകും.

പരിപാടിയുടെ ദേശാഭിമാനി റിപ്പോർട്ടുകളിൽ ഏറക്കുറെ ഒഴിവാക്കപ്പെട്ട ഒരു ഭാഗമുണ്ട്. ഉത്തർപ്രദേശ് മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പരിപാടിയിൽ വായിച്ചിരുന്നു. ‘‘യു.പി, തമിഴ്നാട് മുഖ്യമന്ത്രിമാർ ആശംസയറിയിച്ചു’’ എന്നുമാത്രം പറഞ്ഞുകൊണ്ട് പത്രം അത് ഒതുക്കി. ചിലതൊക്കെ പുറമേക്ക് അധികം പറയാതിരിക്കുക എന്നതും പ്രധാനമാണ്.

വസ്തുതകൾവിട്ട് ആഖ്യാന നിർമിതിയെ ആശ്രയിക്കാൻ ഭരണകർത്താക്കൾ നിർബന്ധിതരാകുന്നത് എപ്പോഴാണ്? ഇനി സെക്കുലർ വംശഹത്യയും മനുഷ്യപക്ഷ പൗരത്വനിഷേധവും കാണാനായാൽ അത്ഭുതപ്പെടേണ്ട. കാരണം ആഖ്യാനപരമായി വലതുപക്ഷം ഇടതാണ്. പ്രയോഗത്തിൽ ഇടതുപക്ഷം വലതും.

എത്ര ‘ഇടത്താ’ണ് ഇടതുപക്ഷം?

ഇടതുപക്ഷമെന്നാൽ ജനപക്ഷം, അടിച്ചമർത്തലുകൾക്കെതിരെ, മനുഷ്യപക്ഷം, വംശീയതക്കെതിര് എന്നൊക്കെയാണ് പൊതുബോധം. ഫ്രഞ്ച് വിപ്ലവത്തോടെ (1789) അവിടെ രൂപം കൊണ്ട ‘ദേശീയ അസംബ്ലി’യിൽ രാജഭരണത്തെ അനുകൂലിക്കുന്നവർ വലതുഭാഗത്തും സമത്വവാദികൾ ഇടതുഭാഗത്തുമാണ് ഇരുന്നത്. ഇത് പിന്നീട് നിലപാടുമുദ്രകളായി ഭാഷയിൽ ഇടംപിടിച്ചു.

ബ്രിട്ടനിലെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ ലേബർ പാർട്ടിക്കാരനാണ്. തൊഴിലാളിപ്പാർട്ടിയെന്നാൽ ഇടത് എന്നാണ് നാം കരുതുക. എന്നാൽ പലേടത്തെയുംപോലെ ഈ ‘‘ഇടതു’’കക്ഷിയും വളരെ ‘‘വലതാ’’കും പല​പ്പോഴും; അല്ല, അത് മിക്കപ്പോഴും വലതാണ്.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഈ ‘‘ഇടതുപക്ഷ’’ സർക്കാർ വല്ലാതെ വൈകിയതെന്ത് എന്ന ചോദ്യമുണ്ട്. ഉത്തരം കിടക്കുന്നത് വലത്ത് എന്ന് യാഥാർഥ്യവും ഇടത്ത് എന്ന പ്രതിച്ഛായയും തമ്മിലുള്ള വടംവലിയിലത്രെ.

അധികാരം, പണം തുടങ്ങിയവ ഇസ്രായേലിനോട് ചേർന്ന് നിൽക്കുന്നതായി ബ്രിട്ടനിലെ ലേബർ പാർട്ടിയും മനസ്സിലാക്കി. വലത്തേയറ്റത്താണ് നെതന്യാഹുവിന്റെ സർക്കാറെങ്കിലും സ്റ്റാർമർക്കും പാർട്ടിക്കും അവരോടാണ് അടുപ്പം.

എന്നാൽ, ജനങ്ങളുടെ മനസ്സറിയാൻ ഈ ‘‘ഇടതു’’പക്ഷത്തിന് കഴിയാതെ പോയി.

യു.എൻകൂടി ഉൾപ്പെട്ട അന്വേഷണ സമിതി ഗസ്സയിൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപിക്കുന്നതായി കണ്ടെത്തിയശേഷം ജനങ്ങളും പാർട്ടി താൽപര്യവും തമ്മിലുള്ള അകൽച്ച കൂടി.

ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്വന്തം തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നിട്ടും ലേബർ പാർട്ടി മടിച്ചുനിന്നു. പാർട്ടി പുറത്താക്കിയ മുൻ നേതാവ് ജെറമി കോർബിന്റെ ഇസ്രായേൽ വിരുദ്ധത പാർട്ടിയിൽനിന്ന് തുടച്ചുനീക്കുന്ന തിരക്കിലായിരുന്നു സ്റ്റാർമർ (അദ്ദേഹത്തിന്റെ ഭാര്യ വിക്ടോറിയ ജൂതമതക്കാരിയാണ്).

ഇസ്രായേലിനെതിരല്ല എന്ന് തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ 2023 ഒക്ടോബർ 11ന് മാധ്യമങ്ങൾക്ക് മുമ്പാകെ സ്റ്റാർമർ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ വംശീയത തുറന്നുപറഞ്ഞു. ഗസ്സക്കാർക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയും കൊടുക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയെപ്പറ്റി മാധ്യമപ്രവർത്തകൻ ചോദിച്ച​പ്പോൾ സ്റ്റാർമർ പറഞ്ഞു: ‘‘അത് ഉചിതംതന്നെ. ഇസ്രായേലിന് അതിനുള്ള അവകാശമുണ്ട്...’’

പ്രധാനമന്ത്രിയുടെ ഉള്ളിലെ വലതുപക്ഷം പുറത്തുചാടിയതു കണ്ട് ലേബർപാർട്ടി അണികൾ അമ്പരന്നു. പാർട്ടിയുടെ ജനപ്രീതി ഇടിഞ്ഞു.

ഫലസ്തീനുവേണ്ടി എന്ന് തോന്നിക്കുന്ന പല ചെറുനീക്കങ്ങളും പിന്നീട് സ്റ്റാർമർ സർക്കാർ എടുത്തു. ജനങ്ങൾ ഒരുവശത്തും ഇസ്രായേൽ ലോബി മറുവശത്തും സമ്മർദം മുറുക്കിക്കൊണ്ടിരുന്നു.

ഗസ്സയിൽനിന്നുള്ള വാർത്തകളും ഫോട്ടോകളും ഒടുവിൽ നിർണായകമായി. ഫലസ്തീനെ അംഗീകരിക്കുകയെന്ന വാഗ്ദാനം പാലിക്കാൻ സ്റ്റാർമർ നിർബന്ധിതനായി.

ഗുണപാഠം: മുഖത്ത് ഇടതുപക്ഷ ലേബൽ ഒട്ടിച്ചാലും ഉള്ളു മുഴുവൻ വലതുപക്ഷമായാൽ ജനം കൈയൊഴിയും.


News Summary - No tax on personal worship