Begin typing your search above and press return to search.

വംശഹത്യക്കിടെ ഉറങ്ങിയവർ ഒരു വെടി കേട്ട് ഉണർന്നു

വംശഹത്യക്കിടെ ഉറങ്ങിയവർ   ഒരു വെടി കേട്ട് ഉണർന്നു
cancel

ഒപ്പം ചേർത്ത കാർട്ടൂൺ മിസ്റ്റർ ഫിഷ് എന്ന കാർട്ടൂണിസ്റ്റിന്‍റേതാണ്. ചാർളി കെർക് എന്ന അമേരിക്കൻ രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചതാണ് വിഷയം. അടിക്കുറിപ്പ്: ‘‘ലോകം മുഴുവൻ കേട്ട വെടിശബ്ദം.’’ കെർക് ഉതിർത്ത വിദ്വേഷ വാക്കുക​െളാന്നും ലോകം കേട്ടില്ല. കേട്ടത്, അദ്ദേഹത്തിന്‍റെ ജീവനെടുത്ത ആ ഒരൊറ്റ വെടി മാത്രം. ലോകം –പ്രത്യേകിച്ച് പാശ്ചാത്യലോകം– പുലർത്തുന്ന പക്ഷപാതിത്വത്തെയാണ് മിസ്റ്റർ ഫിഷ് ഇവിടെ എടുത്തുകാട്ടുന്നത്. വംശഹത്യയെ ന്യായീകരിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും കെർക് പറഞ്ഞ വാക്കുകളിലൊന്നും പ്രശ്നം കാണാത്തവർ, അതേ ഹിംസാത്മകതക്ക് അദ്ദേഹം ഇരയായപ്പോൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഒപ്പം ചേർത്ത കാർട്ടൂൺ മിസ്റ്റർ ഫിഷ് എന്ന കാർട്ടൂണിസ്റ്റിന്‍റേതാണ്. ചാർളി കെർക് എന്ന അമേരിക്കൻ രാഷ്ട്രീയ നേതാവ് വെടിയേറ്റു മരിച്ചതാണ് വിഷയം. അടിക്കുറിപ്പ്: ‘‘ലോകം മുഴുവൻ കേട്ട വെടിശബ്ദം.’’ കെർക് ഉതിർത്ത വിദ്വേഷ വാക്കുക​െളാന്നും ലോകം കേട്ടില്ല. കേട്ടത്, അദ്ദേഹത്തിന്‍റെ ജീവനെടുത്ത ആ ഒരൊറ്റ വെടി മാത്രം. ലോകം –പ്രത്യേകിച്ച് പാശ്ചാത്യലോകം– പുലർത്തുന്ന പക്ഷപാതിത്വത്തെയാണ് മിസ്റ്റർ ഫിഷ് ഇവിടെ എടുത്തുകാട്ടുന്നത്. വംശഹത്യയെ ന്യായീകരിച്ചും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചും കെർക് പറഞ്ഞ വാക്കുകളിലൊന്നും പ്രശ്നം കാണാത്തവർ, അതേ ഹിംസാത്മകതക്ക് അദ്ദേഹം ഇരയായപ്പോൾ അതുമാത്രം ശ്രദ്ധിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മറ്റൊരു ചിത്രമുണ്ട്: ഒറ്റ ഫ്രെയിമിൽ അടുത്തടുത്തായി വെച്ച രണ്ട് മുഖങ്ങൾ. ഒന്ന് കെർകിന്‍റേത്: ഒരു വെടിക്ക് ഇരയായയാൾ. മറ്റേത് ഗസ്സയിലെ ആറു വയസ്സുകാരി ഹിന്ദ് റജബ്: 335 വെടിയുണ്ടകളാണ് അവളും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇസ്രായേലി പട്ടാളം ഉതിർത്തത്. ഹിന്ദ് റജബിന്‍റെ മരണം (2024 ജനുവരി) മാധ്യമങ്ങൾക്ക് ഒരു സ്ഥിതിവിവരക്കണക്കിലൊതുങ്ങിയെങ്കിൽ കെർകിന്‍റെ വധം (2025 സെപ്റ്റംബർ -10) മഹാവാർത്തയായി. ഹിന്ദിന്‍റെ മരണവാർത്തയിൽ ബി.ബി.സി, സി.എൻ.എൻ, റോയിട്ടേഴ്സ്, എ.എഫ്.പി, ഫ്രാൻസ് 24 തുടങ്ങിയവ ഇസ്രായേലിന്‍റെ പങ്ക് എടുത്തുപറയാതിരിക്കാൻ ശ്രദ്ധിച്ചു. ‘‘ദുരന്തം’’, ‘‘ഗസ്സയിൽ കുട്ടി മരിച്ചനിലയിൽ’’, ‘‘ഗസ്സയിൽ സ്ത്രീ കൊല്ലപ്പെട്ടു’’ എന്നൊക്കെയായിരുന്നു ശൈലി.

എന്നാൽ, കെർകിന്‍റെ മരണം ദിവസങ്ങളോളം വാർത്താപരമ്പരയായി. ബി.ബി.സി, എൻ.ബി.സി, ന്യൂയോർക് ടൈംസ്, ഫോക്സ് ന്യൂസ് തുടങ്ങിയവ അതിനെ ‘‘രാഷ്ട്രീയ പ്രതിസന്ധി’’യായി അവതരിപ്പിച്ചു. കെർക് കൊല്ലപ്പെടുന്ന രംഗം പകർത്തിയ വിഡിയോ മണിക്കൂറുകൾക്കകം ഒരു കോടി പത്തുലക്ഷത്തിലധികം പേർ കണ്ടു. കെർകിന്‍റെ അതിതീവ്ര വർഗീയ നിലപാടുകൾ പലതും ഏറക്കുറെ മറച്ചുവെച്ചു.

ഗസ്സയിൽ മാത്രം ഈ വംശഹത്യക്കിടെ 17,000ത്തിലധികം കുട്ടികളെ ഇസ്രായേൽ കൊന്നിട്ടുണ്ട്. ചാർളി കെർകിന്‍റെ വധത്തിന് നൽകിയ പ്രാമുഖ്യത്തിന്‍റെ നേരിയ അംശംപോലും പാശ്ചാത്യ മാധ്യമങ്ങൾ ഈ പതിനായിരക്കണക്കിന് പാതകങ്ങൾക്ക് നൽകിയില്ല.

വ്യക്തി ‘ജനാ’ധിപത്യം

സെപ്റ്റംബർ 13ന് ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു ആശംസാ പരസ്യം വന്നു. അല്ല, ആശംസകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75ാം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചെറു പരസ്യങ്ങൾ 17ലെ പത്രത്തിലും മറ്റ് ടൈംസ് പ്രസിദ്ധീകരണങ്ങളിലും ചേർക്കാൻ പോകുന്നു. ആവശ്യമുള്ളവർക്ക് യജ്ഞത്തിൽ പങ്കുചേരാം.

‘‘ഇന്ത്യയുടെ ക്രാന്തദർശിയായ നേതാവിന്‍റെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാനുള്ള ഈ അവസരം’’ ഉപയോഗപ്പെടുത്തിക്കൊണ്ട് പരസ്യങ്ങളയക്കാനാണ് അതിലെ ആഹ്വാനം. വാസ്തവത്തിൽ പരസ്യവരുമാനം ഈ പരിപാടിയുടെ ഒരുവശം മാത്രമാണ്. ദോഷം കുറഞ്ഞ വശം. മറ്റൊരു വശം അതിനുണ്ട്. വ്യക്തിപൂജയുടെ വിപണനമൂല്യം തിരിച്ചറിയുന്ന മുറക്ക് മാധ്യമങ്ങളിലൂടെ നടക്കാനിടയുള്ള സങ്കീർത്തന മത്സരം എങ്ങനെയാണ് ജനാധിപത്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ബാധിക്കാൻ പോകുന്നത് എന്നത്. രാജ്യമെന്നാൽ ഭരണകൂടം; ഭരണകൂടമെന്നാൽ മുഖ്യഭരണാധികാരി.

മത്സരം തുടങ്ങിക്കഴിഞ്ഞു. ‘‘മോദിയുടെ ജന്മദിനം ഇന്ത്യക്കു കൂടി സന്തോഷിക്കാനുള്ള വകയാണെ’’ന്ന് ഏതാനും സർക്കാർ പദ്ധതികൾ എടുത്തുകാട്ടിക്കൊണ്ട് ന്യൂസ് 18 എഴുതി. ഓപ്പൻ മാസിക പ്രത്യേക മോദി പതിപ്പ് ഇറക്കി. എൻ.ഡി.ടി.വിയും ആഘോഷത്തിൽ സജീവമാണ്. ‘‘ആഘോഷ’’ത്തിന് പൊലിമ പകർന്ന് സർക്കാർ പരസ്യങ്ങൾ മാധ്യമങ്ങളിലേക്ക് ഒഴുകി. ഈയിടെ വിവരാവകാശപ്രകാരം പുറത്തുവന്ന റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ പത്തുവർഷം ഇല​േക്ട്രാണിക് മാധ്യമങ്ങളിൽ മാത്രം 3000 കോടി രൂപയുടെയും, ഗൂഗ്ൾ പരസ്യങ്ങളായി 667 കോടി രൂപയുടെയും സർക്കാർ പരസ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അച്ചടിമാധ്യമങ്ങളിലെയും തെരുവോരങ്ങളിലെയും പരസ്യങ്ങൾ ഇതിനു പുറമെയാണ്. പ്രത്യേക കണക്ക് ലഭ്യമല്ലെങ്കിലും ഈ പരസ്യങ്ങളിൽ വലിയൊരു ഭാഗം മോദിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.

വ്യക്തികേന്ദ്രിത ഭരണം ജനാധിപത്യത്തിന്‍റെ മേൽവിലാസത്തോടെ ലോകമെങ്ങും വ്യാപകമാകുന്നു എന്ന് സ്വീഡനിലെ ഗോട്ടൻബർഗ് യൂനിവേഴ്സിറ്റി പുറത്തിറക്കിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്‍റെ ആവരണമണിഞ്ഞുകൊണ്ട് സ്വേച്ഛാഭരണം നടപ്പാക്കുന്ന സർക്കാറുകൾ വിവിധ രാജ്യങ്ങളിൽ അധികാരത്തിലുണ്ട്. പ്രഫ. കാൾ ഹെൻറിക് നുട്സന്‍റെ അഭിപ്രായത്തിൽ, റഷ്യ, ഇന്ത്യ, തുർക്കിയ എന്നീ രാജ്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് ജനപ്രതിനിധി സഭകളല്ല. മറ്റാരൊക്കെയോ എടുക്കുന്ന തീരുമാനങ്ങൾ നിയമമാക്കുന്ന ജോലി മാത്രമാണ് പാർലമെന്‍റുകൾക്ക്.

അമേരിക്കയിലെ ബാർബറ ഗഡസ് നാലുതരം സ്വേച്ഛാധിപത്യത്തെപ്പറ്റി പറയുന്നു: സൈനിക ഭരണം, ഏകകക്ഷി ഭരണം, സമഗ്രാധിപത്യ രാജഭരണം, വ്യക്തികേന്ദ്രിത ജനാധിപത്യം എന്നിവയാണവ. വ്യക്തിഭരണത്തിന്റെ (Personalist dictatorship) ചില ലക്ഷണങ്ങൾ ഇങ്ങനെ: അധികാരം ഒരു വ്യക്തിക്കു ചുറ്റുമായി ​കേന്ദ്രീകരിക്കുന്നു; ആ നേതാവ് തനിക്ക് ചുറ്റും വ്യക്തിപൂജയുടെ അന്തരീക്ഷം വളർത്തുന്നു.

ദ ന്യൂ സ്റ്റേറ്റ്സ് മനിൽ ആധുനിക ​േസ്വച്ഛാധിപതികളെപ്പറ്റി എഴുതിയ കേറ്റി സ്റ്റാളഡ്, വ്യക്തികേന്ദ്രിത േസ്വച്ഛാഭരണങ്ങ​െള വിലയിരുത്തിക്കൊണ്ട് പറഞ്ഞത് അവർ വാർത്തകളെയും ചരിത്രത്തെയും സ്വന്തം താൽപര്യങ്ങ​ൾക്കൊത്ത് മാറ്റുന്നതിൽ ശ്രദ്ധിക്കുന്നു എന്നാണ്. ​പൊതുബോധനിർമിതി പ്രധാനപ്പെട്ട ഭരണ അജണ്ടയാണവർക്ക്. ഇന്ത്യയെ േസ്വച്ഛാ ഭരണകൂടങ്ങളിൽ ഇവരാരും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, അത്തരം പ്രവണത ഇവിടെയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ വലിയ പങ്ക് മാധ്യമങ്ങൾക്കുണ്ട്.

വ്യക്തിപൂജയോളമെത്തുന്ന സ്തുതികൾ, പാളിച്ചകൾ മറച്ചുപിടിക്കൽ എന്നിവ സർക്കാറിന്റെ പി.ആർ അഭ്യാസങ്ങളു​ടെ മാത്രമല്ല, മാധ്യമങ്ങളു​െട ശീലങ്ങളുടെയും ഭാഗമായിരിക്കുന്നു. എൻ.ഡി.ടി.വി വെബ്സൈറ്റിൽ പ്രത്യേക ലേഖനം: ‘‘പി.എം. മോദിയുടെ 75ാം ജന്മവാർഷികം: ജെൻ-സീക്കാർക്കിടയിൽ അദ്ദേഹത്തി​ന്റെ ജനപിന്തുണയിലേക്ക് ഒരു നോട്ടം.’’ മറ്റൊന്ന്: ‘‘പി.എം.മോദിയുടെ 75ാം ജന്മദിനം യോഗയുടെ ആഗോള സ്വീകാര്യതയുടെ ആഘോഷം കൂടിയാകുന്നു.’’ ഇനിയുമൊന്ന്: ‘‘പി.എം. മോദി: ലോകനേതാക്കൾ അദ്ദേഹത്തെകുറിച്ച് പറയുന്നത്.’’

സൺ​േഡ ഗാർഡിയൻ (ബി.ജെ.പി നേതാവ് എം.ജെ. അക്ബർ സ്ഥാപിച്ച പത്രം): ‘‘പി.എം. മോദിക്ക് 75: മറ്റു ലോക നേതാക്കളുമായുള്ള ഒരു താരതമ്യം.’’ ഹിന്ദുസ്താൻ ടൈംസ്: ‘‘ഒരു നേതാവി​ന്റെ ഉയർച്ചയും അദ്ദേഹത്തിന്റെ ശാശ്വത ജന​പ്രീതിയും.’’ മാതൃഭൂമി, മലയാള മനോരമ അടക്കമുള്ള മലയാള പത്രങ്ങളും ആഘോഷത്തിലുണ്ട്. ഇനിയുമുണ്ട് അനേകം. മാധ്യമങ്ങൾ ഭരണാധികാരികളെ ചോദ്യംചെയ്യുന്നതിനു പകരം അവരെ രാജാക്കന്മാരാക്കുന്നു; പൗരന്മാരെ പ്രജകളുമാക്കുന്നു. മാധ്യമങ്ങൾ രാജാവിനുവേണ്ടി പണിയെടുക്കുന്ന പെരുമ്പറകളാകുന്നു.


News Summary - shooting death of American politician Charlie Kirk