Begin typing your search above and press return to search.

മോഹൻലാൽ എന്ന താരശരീരവും എംപുരാനിലെ രാഷ്​ട്രീയവും

മോഹൻലാൽ എന്ന താരശരീരവും എംപുരാനിലെ രാഷ്​ട്രീയവും
cancel

പൃഥ്വിരാജ്​ സംവിധാനംചെയ്​ത ‘എംപുരാൻ’ സംഘ്പരിവാർ, ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന്​ കടുത്ത എതിർപ്പ്​ നേരിടുകയാണ്​. ചില വെട്ടിമാറ്റലുകൾക്ക്​ നിർമാതാക്കൾതന്നെ തയാറായി. ഇൗ പശ്ചാത്തലത്തിൽ ‘എംപുരാനെ’യും അതിലെ താരശരീരങ്ങളെയും സിനിമയുടെ രാഷ്​ട്രീയത്തെയും സിനിമക്കെതിരായ ആഹ്വാനങ്ങളെയും വിശദമായ പഠനത്തിന്​ വിധേയമാക്കുകയാണ്​ ഡോക്യുമെന്ററി സംവിധായകൻകൂടിയായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച. ‘എംപുരാൻ’ എന്ന സിനിമയിൽ മോഹൻലാൽ എന്ന നടന്റെ താരശരീരം എങ്ങനെ ഉപയോഗിക്കപ്പെടും എന്ന രീതിയിലുള്ള ഒരു കുറിപ്പ് ഈ ലേഖകൻ പങ്കുവെച്ചിരുന്നു. അത് ചുവടെ ചേർക്കുന്നു: കുറിപ്പ്: അടുത്തകാലത്ത് മലയാളി എഫ്.ബി പേജുകളിൽ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
പൃഥ്വിരാജ്​ സംവിധാനംചെയ്​ത ‘എംപുരാൻ’ സംഘ്പരിവാർ, ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന്​ കടുത്ത എതിർപ്പ്​ നേരിടുകയാണ്​. ചില വെട്ടിമാറ്റലുകൾക്ക്​ നിർമാതാക്കൾതന്നെ തയാറായി. ഇൗ പശ്ചാത്തലത്തിൽ ‘എംപുരാനെ’യും അതിലെ താരശരീരങ്ങളെയും സിനിമയുടെ രാഷ്​ട്രീയത്തെയും സിനിമക്കെതിരായ ആഹ്വാനങ്ങളെയും വിശദമായ പഠനത്തിന്​ വിധേയമാക്കുകയാണ്​ ഡോക്യുമെന്ററി സംവിധായകൻകൂടിയായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച.

‘എംപുരാൻ’ എന്ന സിനിമയിൽ മോഹൻലാൽ എന്ന നടന്റെ താരശരീരം എങ്ങനെ ഉപയോഗിക്കപ്പെടും എന്ന രീതിയിലുള്ള ഒരു കുറിപ്പ് ഈ ലേഖകൻ പങ്കുവെച്ചിരുന്നു. അത് ചുവടെ ചേർക്കുന്നു:

കുറിപ്പ്: അടുത്തകാലത്ത് മലയാളി എഫ്.ബി പേജുകളിൽ വന്ന ‘കോമഡികളിൽ’ ഒന്ന് വിജയ് മേനോൻ എന്ന നടൻ മലയാളത്തിലെ പല ‘നാട്ടിൻപുറ’ സിനിമകളിൽ അഭിനയിച്ചാൽ, അദ്ദേഹത്തിന്റെ ഇംഗ്ലീഷിങ്ങിൽ ഉള്ള പെർഫോമൻസ് എങ്ങനെയായിരിക്കും എന്നതിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട ട്രോളുകളായിരുന്നു. വിജയ് മേനോൻ എന്ന നടന്റെ സിനിമാറ്റിക് പെർഫോമൻസുകളിൽ ഭൂരിഭാഗവും ഇത്തരം ഒരു അർബൻ ഇംഗ്ലീഷിങ് യൂത്തുകളുടെ ശരീരങ്ങളിലൂടെ ആണ് ദൃശ്യതയായിത്തീർന്നത്. അദ്ദേഹത്തെ ഒരു ‘മലയാളിത്ത’ത്തിന് പുറത്തു നിർത്തിക്കൊണ്ടായിരിക്കാം ഇത്തരം തമാശകൾ രൂപപ്പെടുന്നത്. യു.കെയിൽ വേരുള്ള ഒരു മനുഷ്യൻ/ അവിടെ രൂപപ്പെട്ട വ്യക്തികൂടിയാണു വിജയ് മേനോൻ. പക്ഷേ, ഇതേ വിജയ് മേനോൻ പഴയ ‘മീന മാസത്തിലെ സൂര്യൻ’ പോലുള്ള ഇടതുപക്ഷ സിനിമയിൽ കരിവെള്ളൂ

രിലെ വിപ്ലവകാരിയായ കമ്യൂണിസ്റ്റ്കാരനായി അഭിനയിച്ചിരുന്നു.

ഈയിടെ ഇറങ്ങിയ ‘ഓഫീസർ’ എന്ന സിനിമയിലെ ‘വില്ലന്മാരായി’ വരുന്ന യുവാക്കളുടെ/ യുവതികളുടെ ശരീര/ സാംസ്കാരിക ഭാഷ ഇതുപോലെ ‘മലയാളി’യിൽനിന്നു വളരെ വ്യത്യസ്തമാണ്. അവർ ഒരുപക്ഷേ മലയാളിത്തത്തിൽനിന്നു വിഘടിച്ചു നിൽക്കുന്ന, ഭൂമിശാസ്ത്രപരമായ അതിർത്തികളെ പൊളിക്കുന്ന യുവത്വങ്ങളുടെ ഒരു കൂട്ടമാണ്. ‘കേരളം’ എന്ന ഒരു സ്പേസിൽ/ ഭൂമിശാസ്ത്രത്തിൽനിന്നുമാണ് കുഞ്ചാക്കോ ബോബന്റെ ‘ഓഫീസർ’ ഇവരെ കുറിച്ച് അന്വേഷിക്കാൻ ബംഗളൂരുവിലേക്ക് എത്തുന്നത്. അവിടെ അയാൾക്കൊരു ട്രാൻസ് ലേറ്ററുടെ ആവശ്യമുണ്ട്. പക്ഷേ, ആൽഫ ജനറേഷനിൽപെട്ട ആ സിനിമയിലെ അപരപക്ഷത്തിൽ നിൽക്കുന്ന ആ യുവത്വങ്ങൾ പലപ്പോഴും ജ്യോഗ്രഫിക്കൽ അതിർത്തികളെ പൊളിച്ച് ഒത്തുകൂടിയവരാണ്.

ഒരുപക്ഷേ, ബംഗളൂരു എന്ന ഒരു മിക്സഡ് കൾചറിലാണ് ആ ഗാങ്ങിന്റെ ഒരു സാമൂഹിക രൂപവത്കരണം നടക്കുന്നത്. അവർ പോകുന്ന പബുകളിലെ വ്യത്യസ്തരായ മനുഷ്യർ, അവരുടെ പശ്ചാത്തലത്തിൽ ദൃശ്യമായ വിൽ സ്മിത്തി​ന്റെ ബാക് ഡ്രോപ് എന്നത് ഈ സിനിമയിൽ അവരെ ഒരു കൾചറൽ ലിക്വിഡിറ്റിയിലേക്കും ദൃശ്യതപ്പെടുത്തുന്നു. അവരുടെ ഔട്ട്ഫിറ്റുകൾ, ഹെയർ സ്റ്റൈലിങ്, ജെൻഡർ ലിക്വിഡിറ്റി, മയക്കുമരുന്നുകൾ, ഇംഗ്ലീഷ്, തമിഴ്, ബംഗളൂരു സ്ലാങ്ങുകൾ തുടങ്ങിയവ ഭൂമിയുടെ അതിർത്തികളെ ഇല്ലാതാക്കി പോകുന്ന പുതിയ ആൽഫ ജനറേഷനെ പ്രതിനിധാനം ​െചയ്യുന്നു. പണ്ട് ഇറങ്ങിയ ഭരതൻ എന്ന സംവിധായകന്റെ ‘ഓർമയ്ക്കായി’ എന്ന സിനിമയിലെ മോഡേൺ ആയ വില്ലൻ രാമുവും ഇത്തരക്കാരനായിരുന്നു. ഒരു ബാർ സിങ്ങർ ആയ രാമു ആ സിനിമയിൽ ഒരു ബലാത്സംഗി ആയിരുന്നു. മലയാളം സിനിമ പലപ്പോഴും ഇത്തരം അപര ശരീരങ്ങളെ പ്രശ്നങ്ങളായും ചിത്രീകരിച്ചിരുന്നു.

ഇത്തരം വിജയ് മേനോൻ, ‘ഓഫീസറി’ലെ ആൽഫ ജനറേഷൻ എന്നിവയുടെ അപ്പുറത്ത് അതേസമയം, മോഹൻലാൽ എന്ന നടൻ മലയാളത്തിന്റെ പുറത്തുള്ള ഇടങ്ങളിൽ പോയി അവിടെ കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ സിനിമക്ക് പുറത്തും അകത്തും ‘പ്രതിസന്ധി’യിൽ/ സംഘർഷത്തിൽപെട്ടിട്ടുണ്ട്. ‘കമ്പനി’ എന്ന സിനിമയിൽ മോഹൻലാലിന്റെ അഭിനയം ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നു രാം ഗോപാൽ വർമ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് മികച്ച അഭിനയമായിരുന്നുവെന്ന് മലയാളികൾ (അല്ലാത്തവരും) അവകാശപ്പെടുകയും ചെയ്തു. അതുപോലെ ‘ഇരുവർ’ എന്ന സിനിമയിൽ മോഹൻലാലിന്റെ ഏറ്റവും മികച്ച പെർഫോമൻസ് എന്ന രീതിയിൽ മണിരത്നം അടക്കം പലരും വിലയിരുത്തിയപ്പോൾ, തമിഴ്‌നാട്ടിലെ പോപ്പുലർ കൾചറിൽ ആ സിനിമ പരാജയപ്പെട്ടു. ഓരോ സാംസ്കാരികമായ ഡിസ്‍ ​പ്ലേസ്മെന്റുകൾ സംഭവിക്കുമ്പോൾ ശരീരങ്ങളും ശരീരഭാഷകളും പെർഫോമൻസുകളും സ്വീകരിക്കപ്പെടുകയോ അല്ലെങ്കിൽ അകറ്റപ്പെടുകയോ ചെയ്യാം. അതേസമയം, കൊറിയൻ നടൻ ‘മാ ഡോങ്-സീക്’ എന്ന നടനെ മലയാളികൾ പലപ്പോഴും ‘കൊറിയൻ മോഹൻലാൽ’ എന്ന് വിളിച്ച് മോഹൻലാലിനെ ഇന്റർനാഷനലൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ ‘എംപുരാൻ’ എന്ന സിനിമയുടെ കേരളത്തിന് പുറത്തുള്ള പ്രമോഷൻ പരിപാടികളിൽ മോഹൻലാൽ എക്സ്പ്രസ് ചെയ്യുന്നതിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇന്നലെ ഇറങ്ങിയ ഒരു തമിഴ് അഭിമുഖത്തിൽ കോമഡി അടിച്ചാണ് അദ്ദേഹം അതിനെ കവർഅപ് ചെയ്യുന്നത്. അത് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വലിയ ആഘോഷവുമാണ്.

‘എംപുരാൻ’ എന്ന സിനിമയെ ഞാൻ കാത്തിരിക്കുന്നത് അതിന്റെ തീം, പൊളിറ്റിക്കൽ മൊറാലിറ്റി എന്നിവയെക്കുറിച്ച് നോക്കാനല്ല. മുരുകൻ എന്ന അഭിനേതാവ് മുതൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവരടക്കം വിദേശത്തും ആഫ്രിക്കയിലും ഇന്ത്യയിലുമുള്ള നിരവധി ശരീരങ്ങളും ഐഡന്റിറ്റികളുമുള്ള മനുഷ്യരും ഈ സിനിമയിൽ എങ്ങനെ അണിനിരക്കുന്നു എന്നതാണ്. ‘ലൂസിഫർ’ എന്ന സിനിമയിൽ മുണ്ട് ധരിച്ച മലയാളിയായി പെർഫോം ചെയ്ത മോഹൻലാൽ, ‘എംപുരാനി’ൽ ഭൗതികമായ അതിർത്തികളെ ഭേദിച്ച് ഇന്റർനാഷനലായ ശരീരങ്ങളോട് എങ്ങനെ ‘ഇടപെടും’ എന്നതുകൂടിയാണ്.

ഈ പോസ്റ്റ് മോഡേൺ ഡിജിറ്റൽ കാലത്ത് നിരവധി പ്ലാറ്റ്ഫോമുകളിലൂടെ വിവിധ ജ്യോഗ്രഫികളിലെ വ്യത്യസ്തരായ ശരീരങ്ങളിലേക്ക് മനുഷ്യർ എക്സ്പോസ്‌ഡ് ആയിരിക്കുന്നു. ഒരുപക്ഷേ അത്തരം ഒരു ലോകത്തിൽ ‘എംപുരാൻ’ എന്ന മലയാളം സിനിമ ഒരു മിക്സഡ് യൂനിവേഴ്സിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ മോഹൻലാലിന്റെ ശരീരം എങ്ങനെ ഉപയോഗിക്കപ്പെടുന്നു, ഈ നായകത്വം കേരളത്തിന് പുറത്ത് എങ്ങനെ സ്വീകരിക്കപ്പെടും എന്നിവയാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഈ സിനിമ കേരളത്തിന് പുറത്ത് പോപുലർ കൾചറിൽ സ്വീകരിക്കപ്പെടുന്നതിനെ അനുസരിച്ച് മോഹൻലാലിനെപ്പോലുള്ള താരശരീരങ്ങളെക്കുറിച്ച് പുതിയ പഠനങ്ങൾ ഉണ്ടായേക്കാം (കുറിപ്പ് അവസാനിക്കുന്നു).

സിനിമക്കുശേഷം ഇറങ്ങിയ പ്രതികരണങ്ങളിൽ പലതിലും പ്രധാനമായും മുന്നിട്ടുനിന്നത് ‘മുണ്ട് ഉടുത്ത മോഹൻലാലിനെ’ കാണാൻ കഴിഞ്ഞു/കഴിഞ്ഞില്ല എന്ന ആശ്വാസവും പ്രതിസന്ധിയും ആയിരുന്നു. മോഹൻലാൽതന്നെയും മലയാളി, മോഹൻലാലിനെ ബന്ധപ്പെടുത്തി രൂപപ്പെടുത്തിയ ഒരു മലയാളിയെയും കാണാൻ കഴിയാത്ത ഒരു സിനിമയായി കൂടി ‘എംപുരാൻ’ മാറുന്നുണ്ട്. ഒരു ഇന്റർനാഷനൽ സ്പേസിൽ മോഹൻലാലും പൃഥ്വിരാജും ഈ സിനിമയിൽ അവരുടെ മസ്കുലിനിറ്റി പ്രദർശിപ്പിക്കുമ്പോൾ മോഹൻലാലിന്റെ ‘മലയാളിത്തം’ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അബ്രാം ഖുറേഷി എന്ന ഒരു ഇന്റർനാഷനൽ വ്യക്തിത്വമായി വരുമ്പോഴും മോഹൻലാൽ എന്ന താരശരീരം ഡെലിവർ ചെയ്യുമ്പോൾ ഒരു ഇന്റർനാഷനൽ ഐഡന്റിറ്റിയിലേക്ക് കടക്കുന്നതിൽ മോഹൻലാൽ പരാജയപ്പെട്ട് പോകുന്നുണ്ട്.

‘ലൂസിഫറി’ൽ ‘പെരിമീറ്റർ ലോക്ഡ്’ എന്ന ഒറ്റ ഡയലോഗിലൂടെ തന്നെ പൃഥ്വിരാജ് എന്ന നടൻ സായിദ് മസൂദ് എന്ന കഥാപാത്രത്തിലൂടെ തന്റെ ഇന്റർനാഷനൽ മസ്കുലിൻ ഐഡന്റിറ്റിയിലേക്ക് രൂപാന്തരം സൃഷ്ടിക്കുന്നുണ്ട്. ഡയലോഗ് ഡെലിവറിയിലെ മോഹൻലാലിന്റെ അപ്ഡേഷൻ ഇല്ലായ്മ വല്ലാത്ത ആവർത്തന വിരസതയും അരോചകത്വവും സൃഷ്ടിക്കുന്നുണ്ട്. ഇന്റർനാഷനൽ ജ്യോഗ്രഫിയിലെ അത്രയും ഡീപ് ആയ അബ്രാം ഖുറേഷിയെ തനി മലയാളിയായി മോഹൻലാൽ പെർഫോം ചെയ്യുന്നതും കണ്ടിരിക്കാൻപോലും തോന്നിക്കുന്നില്ല. ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് മോഹൻലാൽ എത്തുന്നത് മലയാളികൾക്കു വേണ്ടി മലയാളികളാൽ തീർക്കപ്പെട്ട ഒരു മലയാളി മോഹൻലാൽ സ്വന്തം ഐഡന്റിറ്റിയോട് ചെയ്ത ദ്രോഹങ്ങളിലൂടെയാണെന്ന് കാണേണ്ടി വരും. അത് പരിശോധിക്കുമ്പോൾ മലയാളിത്തത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ ഒരു മസ്കുലിനിറ്റിയുടെ ചരിത്രംകൂടി പരിശോധിക്കേണ്ടി വരും.

മോഹൻലാലും സ്വയം ഒരു താരസ്വരൂപമായി മലയാളത്തിൽ ഉയർന്നുവന്നത് പലതരം ഐഡന്റിറ്റിയിലൂടെ ഉള്ള കഥാപാത്രങ്ങളെ പെർഫോംചെയ്ത് തന്നെയായിരുന്നു. 1984ൽ പുറത്തിറങ്ങിയ ‘ഇവിടെ തുടങ്ങുന്നു’ എന്ന സിനിമയിലാണ് അദ്ദേഹത്തിന്റെ ആദ്യകാലത്തെ പൊലീസ് റോളുകൾ രൂപപ്പെടുന്നത്. ഒരു ഹീറോയിസത്തിലേക്ക് രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ മസ്കുലിനിറ്റിയെ സഹായിച്ച ഒരു കഥാപാത്രംകൂടി ആയിരുന്നു അത്. അതിലെ ഒരു ബുള്ളറ്റിൽ ചില്ല് പൊളിച്ചുവരുന്ന സീൻ ഒക്കെ അന്നത്തെ കാണികൾ കൈയടിച്ച് ആഹ്ലാദിച്ചവയായിരുന്നു. പിന്നീട് ‘പത്താമുദയം’ എന്ന സിനിമയിലും പൊലീസ് റോൾ അദ്ദേഹംചെയ്തു. ‘ശ്രീകൃഷ്ണപ്പരുന്ത്’ (മന്ത്രവാദി), ‘പാദമുദ്ര’ (പപ്പട കച്ചവടക്കാരൻ/ മകൻ), ‘മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ (കുട്ടിയുടെ അച്ഛൻ), ‘നോക്കെത്താ ദൂരത്ത് കാണും നട്ട്’ (ഗേളിയുടെ സുഹൃത്ത്/ കാമുകൻ), ‘ഉണ്ണികളേ ഒരു കഥ പറയാം’ (കുട്ടികളുടെ സംരക്ഷകൻ)... അങ്ങനെ വിവിധതരം ഐഡന്റിറ്റികളിലുള്ള കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

‘ഉയരും ഞാൻ നാടാകെ’ എന്ന സിനിമയിൽ ഒരു ആദിവാസിയായും മോഹൻലാൽ അഭിനയിച്ചു. എം.ടി തിരക്കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ‘ഉയരങ്ങളിൽ’ എന്ന സിനിമയിൽ കീഴാളനായ ഒരു മനുഷ്യന്റെ ഉയർച്ചയുടെ ചരിത്രത്തിലെ പല വിധങ്ങളായ ചതികളുടെയും ഇമ്മോറാലിറ്റികളുടെയും വഴികളിലൂടെ പോകുന്ന ഒരു കഥാപാത്രത്തെയും മോഹൻലാൽ പകർന്നാടി എന്നുതന്നെ പറയാം. എം.ടിയുടെ തന്നെ ‘താഴ്വാരം’ എന്ന സിനിമയിൽ വേറെ ഒരു ജ്യോഗ്രഫിയിൽ ‘‘കൊല്ലാൻ അവൻ ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും’’ എന്നുപറഞ്ഞ് വേട്ടക്കാരന്റെ മുന്നിലെ ഇരയായും സ്വയം വേട്ടക്കാരനായും മോഹൻലാൽ അഭിനയിച്ചു.

 

ബാബു ബജ്​റംഗി -ഗുജറാത്ത്​ വംശഹത്യക്കേസ് പ്രതികളിലെ പ്രമുഖൻ

ഇത്തരം അപരങ്ങളായ അനേകം കഥാപാത്രങ്ങൾ ‘തന്നിലേക്ക് അടുപ്പിച്ച്’ പകർന്നാടിയ മോഹൻലാൽ ശരിക്കും മലയാളിയുടെ അയൽപക്കത്തെ യുവാവ് ആയി മാറുന്നത് സത്യൻ അന്തിക്കാട് സിനിമകളിലൂടെയായിരുന്നു. ശ്രീനിവാസന്റെ സറ്റയർ സിനിമകളിലൂടെയായിരുന്നു. മുണ്ടുടുത്ത മലയാളിയായി മോഹൻലാൽ പരിണമിക്കുന്നതും ഇത്തരം സിനിമകളിലൂടെയാണ്. ഇത്തരം സിനിമകളാണ് മോഹൻലാലിന്റെ മലയാളി മസ്കുലിനിറ്റിയെ ഇവിടെ സ്ഥാപി​െച്ചടുത്തത്. ശ്രീനിവാസൻ-സത്യൻ അന്തിക്കാട്-മോഹൻലാൽ സിനിമകൾക്കാണ് എൺപതുകളിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ പറഞ്ഞ മധ്യവർത്തി സിനിമകൾ എന്ന ടാഗ് വീണത്. പക്ഷേ, ആരായിരുന്നു ഈ മോഹൻലാലിന്റെ സാധാരണക്കാർ എന്നത് ഒരു ചോദ്യംകൂടിയാണ്. ശ്രീനിവാസ​െന്റയും സത്യൻ അന്തിക്കാടിന്റെയും ‘നാടോടിക്കാറ്റ്’, ‘ടി.പി. ബാലഗോപാലൻ എം.എ’, ‘വരവേൽപ്’, ‘സന്മനസ്സുള്ളവർക്ക് സമാധാനം’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’ തുടങ്ങിയ സിനിമകളിലെ മുഴുവൻ കഥാപാത്രങ്ങളും നായന്മാരായിരുന്നു എന്നതാണ് വാസ്തവം. അതായത് നായന്മാരുടെ തൊഴിലില്ലായ്മയായിരുന്നു അവരുടെ ഏറ്റവും വലിയ പ്രശ്നം.

ഇതിന് ഒരു മറുവശവുമുണ്ട്. 1970കളുടെ അവസാനം ഇന്ദിരാ ഗാന്ധി സർക്കാർ നടപ്പാക്കിയ സ്പെഷൽ റിക്രൂട്മെന്റിലൂടെയും അല്ലാതെയും ദലിത് സമൂഹങ്ങൾ സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കാൻ തുടങ്ങിയിരുന്നു. ഡിഗ്രി വിദ്യാഭ്യാസം നേടിയ ദലിത് യുവാക്കൾ സർക്കാർ ഉദ്യോഗങ്ങളിലൂടെ അവരുടെ കുടുംബങ്ങളും സമൂഹങ്ങളും രൂപപ്പെടുത്തി. അവർ പതിയെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുകയറാൻ തുടങ്ങി. സാമൂഹിക സ്ഥാപനങ്ങളിൽ ഇടപെട്ട് തുടങ്ങി, ചെറിയ സംഘടനകൾ രൂപവത്കരിച്ചു തുടങ്ങി, എഴുത്തുകൾ തുടങ്ങി, പൊതു മലയാള ഇടതുപക്ഷ ബോധങ്ങൾക്കു പുറത്തുള്ള രാഷ്ട്രീയ ചർച്ചകൾ തുടങ്ങി. അവർ നഗരങ്ങളിലേക്ക് ചേക്കേറി. വാടകവീടുകളിൽ താമസിച്ചു.

ചിലർ സ്വന്തമായി വീട് നിർമിച്ചു. ഇത്തരം ഒരു സാഹചര്യത്തിലാണ് മോഹൻലാലിന്റെ നായർ വേഷങ്ങൾക്ക്​, തൊഴിലില്ലായ്മ എന്ന ഒരു വാദവുമായി സത്യൻ അന്തിക്കാട്- ശ്രീനിവാസൻ സിനിമകൾ വരുന്നത്. അതിനും പുറമെ കേരളത്തിലെ നായർ സമൂഹങ്ങൾ പലവിധത്തിൽ പടർന്ന് പന്തലിച്ചിരുന്നു. അവർ പലവിധ സ്ഥാപനങ്ങളും നിർമിച്ചിരുന്നു. അധികാരം കൈയേറിയിരുന്നു. സിനിമയിൽ അപ്രമാദിത്വം നേടിയിരുന്നു. എം.ടി എഴുതിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിൽ ഗൾഫ്​ പ്രവാസത്തിലൂടെയുള്ള നായർ സമൂഹത്തിന്റെ വികാസവും കാണിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽകൂടിയാണ് ‘ടി.പി. ബാലഗോപാലൻ എം.എ’ എന്ന സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം തനിക്ക് സംവരണമില്ല എന്നു പറഞ്ഞു കരയുന്നത്.

മോഹൻലാലിന്റെ അപ്പുറത്ത് നിൽക്കുന്ന താരശരീരമായ മമ്മൂട്ടി അക്കാലത്ത് കമ്പനി ഉദ്യോഗങ്ങളിലൂടെ കമ്പനി മുതലാളിമാരായും മറ്റ് ഉദ്യോഗങ്ങളിലൂടെയും വളർന്ന ഒരു മിഡിൽ/ എലൈറ്റ് അപ്പർ കാസ്റ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. (മമ്മൂട്ടിയും മോഹൻലാലും വിവിധ ഐഡന്റിറ്റികളിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടു​െണ്ടന്ന് ഇവിടെയും പറയുന്നു). പെട്ടി മാറ്റി എന്നു ഒരുകാലത്ത് കളിയാക്കപ്പെട്ട മമ്മൂട്ടി, ഉദ്യോഗമുള്ള കുടുംബനാഥന്മാരായി പ്രത്യക്ഷപ്പെട്ടു. അത് ഒരു തരത്തിൽ പറഞ്ഞാൽ പഠിച്ച് ഉദ്യോഗം നേടിയ ദലിത് ബഹുജന ജനതയും അങ്ങനെ തന്നെയായിരുന്നു ആ കാലത്ത് ജീവിച്ചത്. പക്ഷേ, മമ്മൂട്ടിയുടെ അത്തരം സിനിമകൾ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ പരാജയപ്പെട്ടുപോയി. മമ്മൂട്ടി മലയാള സിനിമയിൽനിന്നു പോലും പുറത്താകുമെന്ന അവസ്ഥ വന്നപ്പോൾ ‘ന്യൂഡെൽഹി’ എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.

പക്ഷേ, മോഹൻലാൽ മലയാളിയുടെ അയൽപക്കത്തെ നിഷ്കളങ്കനായ യുവാവായി ജീവിച്ചു. അങ്ങനെ ഒരു മലയാളി സ്വത്വം രൂപപ്പെടുത്തിയ മോഹൻലാലാണ് പിന്നീട് ‘കിരീടം’, ‘ചെങ്കോൽ’ പോലുള്ള സിനിമകളിലൂടെ മലയാളിയുടെ മലയാളിത്തത്തിന്റെ ഭാഗമാകുന്നത്. ഒരു നായർ മലയാളിത്തമായിരുന്നു എന്നതാണ് വാസ്തവം. മോഹൻലാലിന്റെ മുണ്ടുടുത്ത നായർ സാധാരണ കഥാപാത്രങ്ങളാണ് പിന്നീട് മുണ്ട് മടക്കിക്കുത്തി അടിക്കുന്ന ‘ദേവാസുര’ത്തിലെ നീലകണ്​ഠനായും ‘ആറാം തമ്പുരാനി’ലെ ജഗന്നാഥൻ ആയും ‘നരസിംഹ’ത്തിലെ ഇന്ദുചൂഡൻ ആയും മെറ്റമോർഫസൈസ് ചെയ്യുന്നത്.

അയ്യോ മോഹൻലാലിന്റെ സാധാരണത്വംപോയേ എന്നു മലയാളി വിലപിച്ചു. ഇപ്പോഴും ചിലർ വിന്റേജ് മോഹൻലാലിനെ തിരിച്ചുവേണം എന്നു വാദിക്കുന്നു. അത് തിരിച്ചുകൊടുക്കാൻ ശ്രമിക്കുന്ന സിനിമക്കാരും കേരളത്തിലുണ്ട്. ആ വിന്റേജ് മോഹൻലാൽ എന്നാൽ, മലയാളിയുടെ നായർ മോഹൻലാൽ ആണ് എന്നതാണ് വാസ്തവം. ‘നരസിംഹം’ എന്ന സിനിമക്കുശേഷം ‘താണ്ഡവം’ ഒക്കെ ഇറങ്ങി പരാജയപ്പെട്ടതോടെ മോഹൻലാലിന്റെ ‘മുണ്ട്’ കഥാപാത്രങ്ങൾ വലിയ പ്രതിസന്ധിയിലായി. അത് പിന്നെ ഇടക്കെങ്കിലും തിരിച്ചുപിടിച്ചത് ‘ബാലേട്ടൻ’ എന്ന സിനിമയിലൂടെ ആയിരുന്നു. ‘ദൃശ്യ’ത്തിലൂടെ മോഹൻലാൽ ഇന്ത്യ മുഴുവൻ അറിയുന്ന അഭിനേതാവായി. ആ സിനിമയുടെ ത്രില്ലർ സ്വഭാവവും അതിനു സഹായിച്ചു.

ഇതേസമയം മോഹൻലാൽ മറ്റു ഭാഷകളിലും പരീക്ഷണങ്ങൾ നടത്തി. നേരത്തേ പറഞ്ഞതുപോലെ അദ്ദേഹം ഗംഭീരമായി പെർഫോം ചെയ്ത സിനിമയാണ് ‘ഇരുവർ’. ഇന്ത്യയിലെ ഒരു വിധം എല്ലാ ഫിലിം മേക്കേഴ്സും അദ്ദേഹത്തിന്റെ അഭിനയത്തെ പുകഴ്ത്തി. പക്ഷേ, ആ സിനിമ തമിഴിലെ പോപ്പുലർ കൾചറിൽ ഒരു ഓളവും ഉണ്ടാക്കാതെ കടന്നുപോയി. ‘കമ്പനി’യിലും അതുതന്നെയായിരുന്നു അവസ്ഥ. പുതിയ കാലത്തെ പല റിവ്യൂവേഴ്സും യൂട്യൂബേഴ്സും ഫിലിം സ്റ്റഡീസ് ചെയ്യുന്നവരുമെല്ലാം മോഹൻലാലിന്റെ മസ്കുലിനിറ്റി കേരളത്തിന് പുറത്ത് അത്ര സ്വീകാര്യമായ മസ്കുലിനിറ്റി അല്ല എന്ന രീതിയിൽ വായിച്ചു. 1989ലോ മറ്റോ ആണ് ദൂരദർശനുവേണ്ടി മോഹൻലാൽ ഒരു അഭിമുഖത്തിൽ ആദ്യമായി പങ്കെടുക്കുന്നത്. അന്നു നെടുമുടി വേണു ആയിരുന്നു ആ അഭിമുഖംചെയ്തത്. മോഹൻലാൽ കാമറക്ക് മുന്നിൽ അഭിനയിക്കുമെങ്കിലും കാമറക്ക് പുറത്ത് മാധ്യമങ്ങളുടെ അഭിമുഖങ്ങളിലും പ്രസ് മീറ്റുകളിലുമെല്ലാം അത്ര കംഫർട്ടബ്ൾ അല്ലാത്ത ബോഡി ലാംഗ്വേജ് ആണെന്ന് അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും മീഡിയ ഇന്ററാക്ഷൻസും കാണുമ്പോൾ മനസ്സിലാകും. അതിന്റെ ഇടയിൽ ഫിലോസഫിയുടെ ഒരു ഇമേജും അദ്ദേഹത്തിന് പലരും ചാർത്തിക്കൊടുക്കാനും ശ്രമിച്ചു. ഓഷോയുടെ അംബാസഡർ എന്ന ഇമേജിലേക്കും മോഹൻലാൽ നീങ്ങി. പക്ഷേ ഒന്നും കേരള സമൂഹത്തിൽ അത്ര ഏശിയില്ല. എംപുരാന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടാണ് കേരളത്തിന് പുറത്ത് അദ്ദേഹം മാധ്യമങ്ങളെ പ്രധാനമായും കാണുന്നത്. പൃഥ്വിരാജിന് ഒരു പാൻ ഇന്ത്യൻ മസ്കുലിൻ ബോഡി ലാംഗ്വേജും ഇംഗ്ലീഷും ഉള്ളതുകൊണ്ട് മാധ്യമങ്ങളെ നേരിട്ടപ്പോൾ മോഹൻലാൽ അവിടെയും പരാജയ​െപ്പട്ട​ു.

2019ലാണ് ‘ലൂസിഫറി’ലൂടെ മുണ്ടുടുത്ത മോഹൻലാൽ വീണ്ടും അദ്ദേഹത്തിന്റെ മസ്കുലിനിറ്റി മലയാള സിനിമയിൽ പ്രദർശിപ്പിക്കുന്നത്. ഇത്തവണ ഹിന്ദുത്വ സിനിമകളിൽനിന്നു വേർപെട്ട് കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉള്ളറകളിലേക്ക് പോയ സിനിമയിലെ മുണ്ടുടുത്ത മോഹൻലാലിനെ മലയാളികൾ സ്വീകരിക്കുകയുംചെയ്തു. മോഹൻലാലിന്റെ മസ്കുലിനിറ്റിക്കും മലയാളിത്തത്തിനും ഇങ്ങനെയാണ് ഒരു രൂപാന്തരീകരണം സംഭവിക്കുന്നത്. മോഹൻലാലിനെ അവതരിപ്പിക്കുന്ന സീനിൽതന്നെ –റോഡിൽ ഇറങ്ങിനടക്കുന്ന സീനിൽ– അദ്ദേഹം ഒരു ‘സാധാരണക്കാരനായി’; അതേസമയം രക്ഷകനുമായി.

‘കടവുളെ പോലെ കാപ്പവൻ ഇവൻ’ തുടങ്ങിയ ബാക്ഗ്രൗണ്ട് സോങ്ങിലെ ആക്ഷൻ പെർഫോമൻസിലും പൊലീസുകാരന്റെ കഴുത്തിൽ “എന്റെ പിള്ളേരെ തൊടുന്നോടയ്?” എന്നു പറഞ്ഞു ചവിട്ടുന്ന സീനിലും മുണ്ടുടുത്ത മോഹൻലാൽ മലയാളികൾക്കു മുന്നിൽ വീണ്ടും കസറി. മലയാളി ‘ലൂസിഫറി’നെ സ്വീകരിച്ചു. കേരളത്തിന്റെ ജ്യോഗ്രഫിയിൽ, കേരളത്തിന്റെ രാഷ്ട്രീയത്തിൽ മോഹൻലാൽ വേറി​െട്ടാരു പെർഫോമൻസ് മുന്നോട്ടുവെച്ചു. മുമ്പ് ‘ഭൂമിയിലെ രാജാക്കന്മാരി’ലും ‘ചതുരംഗം’ പോലുള്ള സിനിമയിലും ഒക്കെ മോഹൻലാൽ രാഷ്ട്രീയക്കാരനായി വന്നെങ്കിലും ഇത്ര വലിയ വിജയം നേടിയില്ല. മലയാളത്തിന്റെ പോപുലർ കൾചറിൽ ‘ലൂസിഫർ’ അത്രയും വലിയ വിജയമായി. ആ സിനിമ ഒരു ലാൻഡ് മാർക് ആയി. മോഹൻലാൽ എന്ന നടൻ ‘ദൃശ്യ’ത്തിനു ശേഷം മലയാളിയിലേക്ക് ഒരു കം ബാക്ക് നടത്തി.

ഈ ഒരു മലയാളി പ്രതീക്ഷ മോഹൻലാലിന്റെ മസ്കുലിനിറ്റിയിലേക്ക് പലതരത്തിൽ അടിച്ചേൽപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒന്ന്, മലയാളിത്തമില്ലാത്ത ഐഡന്റിറ്റിയിലേക്ക് മോഹൻലാലിനെ മലയാളികൾ സങ്കൽപിക്കാതെ ആയി. രണ്ടാമത് മലയാളത്തിന് പുറത്തുള്ള മസ്കുലിനിറ്റിയിലേക്ക് മോഹൻലാലിനെ ഷിഫ്റ്റ് ചെയ്യാൻ പറ്റാതെയുമായി. അത്തരം പ്രതീക്ഷകളും പ്രതിസന്ധികളുമാണ് ‘എംപുരാനി’ൽ മോഹൻലാലിന്റെ മസ്കുലിനിറ്റിയെ പിന്തുടരുന്നത്. വളരെ വ്യത്യസ്തമായ ജ്യോഗ്രഫിക്കൽ ലൊക്കേഷനുകളിൽ, വളരെ വ്യത്യസ്തമായ ഐഡന്റിറ്റികളിലുള്ള ഇന്റർനാഷനൽ മനുഷ്യരുടെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ മുന്നിൽ മോഹൻലാലിന്റെ മസ്കുലിനിറ്റി പ്രസന്റ് ചെയ്യപ്പെടുമ്പോൾ അബ്രാം ഖുറേഷി പരാജയപ്പെട്ടു.

അതേസമയം, ‘എംപുരാനി’ലെ മുണ്ടുടുത്ത ഒരു ഫൈറ്റ് സീക്വൻസിൽ മലയാളി ആയ മോഹൻലാലിന് കൈയടി കിട്ടുകയും ചെയ്തു. അതുപോലെ മുരുകൻ അവതരിപ്പിച്ച ആദിവാസി ഐഡന്റിറ്റിയുള്ള കഥാപാത്രവുമായി ബന്ധപ്പെടുത്തി മോഹൻലാലിന്റെ മസ്കുലിനിറ്റിയുടെ രക്ഷകസ്വഭാവം ‘ലൂസിഫറി’ലും ‘എംപുരാനി’ലും രൂപപ്പെടുത്തുന്നുണ്ട്. അതും മോഹൻലാലിന്റെ/ മുണ്ടുടുത്ത മോഹൻലാലിന്റെ ഒരു മാറ്റമാണ്. വ്യത്യസ്തമായ ജ്യോഗ്രഫികളിൽ, വിവിധ രാജ്യങ്ങളിൽ, വിവിധ ഐഡന്റിറ്റികളിലുള്ള ശരീരങ്ങളുടെ കൂടെ മോഹൻലാൽ ഇടപഴകുന്നത് മലയാളി സ്വീകരിച്ചില്ല. മലയാളിക്ക് ഇപ്പോഴും ഒരുപക്ഷേ മുണ്ടുടുത്ത മോഹൻലാലിനെ മതിയാകുമായിരിക്കും.

‘എംപുരാനി’ലെ കാണികൾ ഏറ്റവും കൂടുതൽ സ്വീകരിച്ച ഒരു സീൻ ആയിരുന്നു മഞ്ജു വാര്യരുടെ പ്രിയദർശിനിയെ ഒരു വധശ്രമത്തിൽനിന്ന് സ്റ്റീഫൻ നെടുമ്പള്ളി രക്ഷിക്കുന്ന സീൻ. ആദിവാസികളും സുഹൃത്തുക്കളുമാണ് പ്രിയദർശിനിയെ രക്ഷപ്പെടുത്തിക്കൊണ്ട് ഓടുന്നത്. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെയും പൈതൃക രാഷ്ട്രീയത്തിന്റെയും ഒരു ചരിത്രമോ വിശകലനമോ സിനിമയിലൂടെ അബ്രാം ഖുറേഷി ടൊവിനോ തോമസിന്റെ ജിതിൻ രാംദാസിനോടും പറയുന്നുണ്ട്. തൊലിവെളുപ്പും പാരമ്പര്യവുമൊക്കെ നോക്കി തന്നെയാണ് പാർട്ടിയിൽ നേതൃത്വവും നിയന്ത്രണവും ഏൽപിക്കുന്നത്. ഒരുപക്ഷേ ഇന്ത്യയിലെ കോൺ​ഗ്രസ് രാഷ്ട്രീയത്തെ ഒരു ഒറ്റ വാചകത്തിലുള്ള വിലയിരുത്തൽകൂടിയാണ്.

സായികുമാറിന്റെ വർമ എന്ന കോൺഗ്രസ് നേതാവും ഇതുപോലെ, ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളോട് ഐ.യു.എഫ് എന്ന പാർട്ടിയിലെ പല നേതാക്കളും പലതരത്തിലും പോരാടിയിട്ടാണ് പാർട്ടി ഇവിടെ വരെ എത്തിച്ചതും എന്നും പറയുന്നുണ്ട്. ജാതി, കുടുംബ മഹിമ, സവർണത എന്നതൊക്കെതന്നെയാണ് കോൺഗ്രസ്​ രാഷ്ട്രീയത്തിന്റെ വംശീയ മുഖമുദ്ര എന്നുകൂടി സിനിമയിൽ പറയാതെ പറയുന്നുമുണ്ട്. ഇത്തരം ഒരു ജാതിമുദ്രയിലൂടെതന്നെ നേതാവായ ഒരു സ്ത്രീ തന്നെയാണ് പ്രിയദർശിനി. അവർ ഒരു ശക്തമായ സ്ത്രീ കഥാപാത്രം എന്ന രീതിയിൽ ആഘോഷിക്കുമ്പോഴും അവരുടെ സവർണ ജാതി ഐഡന്റിറ്റിയാണ് അവരെ ആ പാർട്ടിയിൽ രക്ഷിക്കുന്നത്. അത്തരം ഒരു സ്ത്രീ നേതാവിനെ രക്ഷിച്ചെടുക്കാൻ മുരുകന്റെ കഥാപാത്രമായ ആദിവാസി യുവാവു തന്നെ വേണ്ടിവന്നു എന്നതുകൂടിയുണ്ട്.

‘ലൂസിഫറി’ലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വരുമ്പോൾ മോഹൻലാലിന്റെ ആണത്തം ഒരു രാഷ്ട്രീയ നേതാവ് ആയിക്കൊണ്ടുതന്നെയാണ്. അതേ ആണത്തത്തോടെയാണ് അതേ കോൺഗ്രസ് രാഷ്ട്രീയത്തെ തിരുത്താൻ സ്റ്റീഫൻ നെടുമ്പള്ളി ശ്രമിക്കുന്നത്. തന്റെ തന്ത അല്ല എന്റെ തന്ത എന്ന ജനറ്റിക്കൽ ഡയലോഗുകൾ ഒക്കെ സിനിമയിൽ ആവർത്തിക്കുന്നുണ്ടെങ്കിലും രഞ്ജി പണിക്കരുടെ സിനിമകളുടെ പാറ്റേണിൽനിന്നു സൗന്ദര്യ ശാസ്ത്രപരമായ വലിയ മാറ്റം ‘ലൂസിഫർ’ എന്ന ഒരു രാഷ്ട്രീയ സിനിമക്ക് ഉണ്ടായിരുന്നു. ‘ദി കിങ്’ എന്ന സിനിമയുടെ രണ്ടാം ഭാഗം ആയ ‘കിങ് ആൻഡ് കമീഷണർ’ ഇറങ്ങിയപ്പോൾ കേരളം വിട്ട് ഡൽഹി പൊളിറ്റിക്സിലേക്ക് പോവുകയായിരുന്നു.

ആ പടം വലിയ ഒരു പരാജയമായി. അതേസമയം അത്തരം ഗീർവാണ ഡയലോഗ് സിനിമകളുടെ ഒരു കാലം കഴിയുകയും ചെയ്തിരുന്നു. ‘ലൂസിഫറി’ൽ 2019 എന്ന കാലഘട്ടത്തിലേക്ക് എത്തുമ്പോൾ ഇൗ കാലത്തെ തലമുറയോടു കമ്യൂണിക്കേറ്റ് ചെയ്യുന്ന രീതിയിൽ ഒരു രാഷ്ട്രീയ സിനിമ പരിവർത്തനപ്പെടുകയുംചെയ്തു. അതിൽ അധികം അപകടം ഉണ്ടാകാത്ത രീതിയിൽ കേരളത്തിന്റെ ലിബറൽ പുരോഗമന മനസ്സിന്റെ അടിത്തട്ടിലെ ഹിന്ദുത്വ മനസ്സിനെ മുറിവേൽപിക്കാതെ ആ പടം ഒരു കമേഴ്സ്യൽ ഹിറ്റ് ആയി മാറി.

പക്ഷേ, ‘എംപുരാൻ’ എന്ന സിനിമയിൽ ചിത്രം വളരെ വ്യത്യസ്തമായി. ജോൺ ദയാൽ എഡിറ്റ് ചെയ്ത ‘അൺ ടോൾഡ് ആൻഡ് റീ ടോൾഡ് സ്റ്റോറീസ് ഓഫ് ദി ഹിന്ദുത്വ ലാബ്’ എന്ന പുസ്തകത്തിലെ മുൻ ഗുജറാത്ത് ഡി.ജി.പി ആർ. ശ്രീകുമാറിന്റെ വെളിപ്പെടുത്തലും മാധ്യമപ്രവർത്തകൻ ജോസി ജോസഫ് എഴുതിയ ‘The Silent Coup: A History of India’s Deep State’ എന്ന പുസ്തകത്തിനെ അധികരിച്ചും ഗോധ്ര സബർമതി എക്സ്പ്രസ് തീ പിടിച്ചതിലെ ഹിന്ദുത്വ ഗൂഢാലോചനയെക്കുറിച്ചും പുതിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്.

ആക്ടിവിസ്റ്റ് ആയ റെനി അലൈൻ ‘പ്രബോധനം’ വാരികയിൽ 2022 ആഗസ്റ്റ് ലക്കത്തിൽ എഴുതിയ ഒരു ലേഖനത്തിൽ അന്ന് സബർമതി എക്സ്പ്രസിൽ ഉണ്ടായിരുന്ന കർസേവകർ ആ യാത്രയിലുടനീളം മുസ്​ലിംകളെ ആക്രമിച്ചു. അവരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു, ഒരു റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ പർദ വലിച്ചുകീറി എന്നു വിവരിക്കുന്നു. പിന്നിട്ട റെയിൽവേ സ്റ്റേഷനുകളിൽ മുഴുവനും കർസേവകർ സംഘർഷത്തിന് ശ്രമിച്ചിരുന്നു. സബർമതി എക്സ്പ്രസിലെ തീപിടിത്തത്തെ കുറിച്ച് പറയുമ്പോൾ അതിലേക്ക് നയിച്ച ഇത്തരം സംഭവങ്ങൾകൂടി പറയുന്നത് നന്നായിരിക്കും.

 

ജോസി ജോസഫ് എഴുതിയ ‘നിശ്ശബ്ദ അട്ടിമറി’ (The Silent Coup: A History of India’s Deep State) ചര്‍ച്ചയാകുന്നത്. പുസ്തകത്തില്‍ ഗോധ്ര സ്റ്റേഷനിലുണ്ടായിരുന്ന സോഫിയ ബാനു എന്ന മുസ്​ലിം പെൺകുട്ടിയെ കർസേവകരിൽ ഒരാൾ വാ പൊത്തി ട്രെയിനിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചുവെന്നും പെൺകുട്ടി ബഹളം വെച്ചതോടെ അക്രമി ശ്രമം ഉപേക്ഷി​ച്ചെന്നും തുടർന്നു വാക്കേറ്റം നടന്നുവെന്നും വിവരിക്കുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കു ശേഷമാണ് ‘S 6’ എന്ന കമ്പാർട്​െമന്റ് കത്തുകയും ആളുകൾ മരിക്കുകയുംചെയ്യുന്നത്. അന്ന് ആ സംഭവത്തിനുശേഷം ജില്ല കലക്ടർ ജയന്തി രവി ആ കമ്പാർട്മെന്റിൽ സംഭവിച്ചത് അപകടമാണെന്നും ആസൂത്രിതമല്ല എന്നും സ്ഥിരീകരിച്ചു. പക്ഷേ, പിന്നീട് അവിടെ എത്തിയ മോദിയാണ് അത് ഒരു തീവ്രവാദ ആക്രമണമാണ് എന്ന രീതിയിൽ പ്രസ്താവന ഇറക്കിയത്.

ഇത്തരത്തിൽ ഗോധ്ര ട്രെയിൻ തീപിടിത്തത്തെക്കുറിച്ച് പലവിധ സംശയങ്ങളും അന്നുതന്നെ ഉയർന്നിരുന്നു. ‘എംപുരാൻ’ എന്ന സിനിമ റിലീസ് ചെയ്തശേഷം ഇത്തരം കാര്യങ്ങൾ ചർച്ചയാകുന്നുമുണ്ട്. ഈ സിനിമയിൽ അഭിമന്യു സിങ് എന്ന നടൻ അവതരിപ്പിച്ച ബൽരാജ് ബജ്റംഗി എന്ന ഹിന്ദുത്വവാദി നടത്തുന്ന മുസ്​ലിം വംശഹത്യയുടെ ദൃശ്യങ്ങളാണ് ഹിന്ദുത്വവാദികളെ ഏറ്റവും കൂടുതൽ ചൊടിപ്പിച്ചത്. ഗുജറാത്തിൽ മുസ്​ലിംകളെ വംശീയമായി കൂട്ടക്കൊല ചെയ്ത ബാബു ഭായി പട്ടേലിനെയാണ് ഈ കഥാപാത്രത്തിന്റെ റഫറൻസ് ആയി ഈ സിനിമ സ്വീകരിച്ചിരിക്കുന്നത്. 2002ലെ മുസ്​ലിം വംശീയ കൂട്ടക്കൊലയിൽ 35 കുട്ടികളെയടക്കം 97 മുസ്​ലിംകളെ കൊന്ന നരോദ പാട്യ കൂട്ടക്കൊലയുടെ ആസൂത്രകനായിരുന്നു അയാൾ. ബാബു ബജ്റംഗി എന്ന ബാബു ഭായി പട്ടേൽ തെഹൽകയുടെ ഒളികാമറയിൽ പറഞ്ഞത് താൻ മുസ്​ലിംകളെ കൊല്ലുന്നതിലും അവരെ കത്തിക്കുന്നതിലും ആഹ്ലാദിക്കുന്നു എന്നായിരുന്നു. കാരണം മുസ്​ലിംകൾ ദഹിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഇതിന്റെ ഐഡിയ മുഴുവൻ നരേന്ദ്ര മോദിയുടേതാണെന്നും ബാബു ബജ്റംഗി പറയുന്നു. ഈ ഒരു ചരിത്രസത്യംകൂടിയാണ് ‘എംപുരാൻ’ സ്ക്രീനിൽ ദൃശ്യവത്കരിക്കുന്നത്.

വംശഹത്യ നടത്തുന്നവരുടെ ഏറ്റവും വലിയ ടൂളുകളിൽ ഒന്നാണ് മറവി. ഓർമകളുടെ പ്രതിരോധംകൊണ്ടുകൂടിയാണ് മുസ്​ലിംകൾ ബാബരി മസ്ജിദ് തകർക്കുന്നതിലൂടെയും ഗുജറാത്തിലെ വംശഹത്യക്ക് എതിരെയും പ്രതിരോധിക്കുന്നത്. 2002ൽ ഗുജറാത്തിലെ മുസ്​ലിംകൾക്കെതിരെ നടന്ന കൂട്ടക്കുരുതി അത് ബാധിക്കപ്പെട്ട സമൂഹങ്ങൾ ഒഴികെ പിന്നീട് മാധ്യമങ്ങളും പൊതുസമൂഹങ്ങളും എഴുത്തുകാരും സാംസ്കാരിക നായകരും മറന്നു. രണ്ടാം മോദി സർക്കാറിലേക്ക് എത്തുമ്പോഴേക്കും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ബി.ജെ.പിക്ക് ഒരു എം.പിയെ സമ്മാനിച്ചു.

രാജ്യസ്നേഹം, ദേശസുരക്ഷ, വികസനം തുടങ്ങിയ ടെർമിനോളജികളിലൂടെ ബി.ജെ.പി അവർ ഇന്ത്യയിൽ നടത്തിയ വംശീയ കൂട്ടക്കൊലകളെ തേച്ചു മായ്ച്ചു കളഞ്ഞു. ഇത്തരം മറവികളുടെ കാലത്താണ് ഇന്ത്യൻ സമൂഹത്തിൽ സാധാരണക്കാരായ ജനങ്ങളെ ഏറ്റവുമധികം ഇപ്പോഴും സ്വാധീനിക്കുന്ന ഒരു പോപുലർ മാധ്യമമായ സിനിമയിലൂടെ വംശീയ കൊലപാതകങ്ങളെ ‘എംപുരാൻ’ ഡോക്യുമെന്റ് ചെയ്യുന്നത്. മലയാള/ ഇന്ത്യൻ സിനിമയിലെ പോപുലർ കൾചറിൽ ‘എംപുരാൻ’ ഒരു വേറിട്ട ചാപ്റ്റർ ആകുന്നത് അങ്ങനെയാണ്. മുസ്​ലിംകൾക്കെതിരെയുള്ള വംശീയ കൊലപാതകങ്ങൾക്കെതിരെ ഒരമ്മയുടെ പ്രതിരോധംകൂടിയാണ് സിനിമ.

News Summary - പൃഥ്വിരാജ്​ സംവിധാനംചെയ്​ത ‘എംപുരാൻ