Begin typing your search above and press return to search.

കോടതിയിൽ പൊളിഞ്ഞ കള്ളങ്ങൾ

കോടതിയിൽ പൊളിഞ്ഞ കള്ളങ്ങൾ
cancel

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്​ 75 വയസ്സ്​ തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്​സ്​ രേഖകൾ കണ്ടെടുക്കുകയാണ്​ ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതി രേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച. ഓരോ പ്രതിക്കുമെതിരായ തെളിവ് പരിശോധിക്കും മുമ്പ്, പൊതുവായ രീതിയിൽ തെളിവുകളെ സൗകര്യമായി തരംതിരിക്കാം:(1) പരിക്കേറ്റ കോൺസ്റ്റബിൾമാരുടെ തെളിവ്; (2) തങ്ങൾ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നെങ്കിലും പരിക്കുപറ്റാതെ രക്ഷപ്പെടാൻ കഴിഞ്ഞു എന്നു പറയുന്ന കോൺസ്റ്റബിൾമാർ; അയൽക്കാർ; (3) പ്രതികളെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കണ്ടവർ; (4) ചില പ്രതികൾ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്​ 75 വയസ്സ്​ തികഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ആർക്കൈവ്​സ്​ രേഖകൾ കണ്ടെടുക്കുകയാണ്​ ചരിത്രകാരനും ഗവേഷകനുമായ ലേഖകൻ. കോടതി രേഖകളും സമരരേഖകളും അദ്ദേഹം പഠനവിധേയമാക്കുന്നു. കഴിഞ്ഞലക്കം തുടർച്ച.

ഓരോ പ്രതിക്കുമെതിരായ തെളിവ് പരിശോധിക്കും മുമ്പ്, പൊതുവായ രീതിയിൽ തെളിവുകളെ സൗകര്യമായി തരംതിരിക്കാം:

(1) പരിക്കേറ്റ കോൺസ്റ്റബിൾമാരുടെ തെളിവ്; (2) തങ്ങൾ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നെങ്കിലും പരിക്കുപറ്റാതെ രക്ഷപ്പെടാൻ കഴിഞ്ഞു എന്നു പറയുന്ന കോൺസ്റ്റബിൾമാർ; അയൽക്കാർ; (3) പ്രതികളെ, അവർ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കണ്ടവർ; (4) ചില പ്രതികൾ നൽകിയതായി പറയപ്പെടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈത്തോക്കും വാളും കണ്ടെടുത്തതിന്റെ തെളിവ്.

പ്രതികൾ പോലീസ് സ്​റ്റേഷനിലേക്ക് പോകുന്നതും മടങ്ങുന്നതും കണ്ടവരുടെ തെളിവുകൾ ഞാൻ ആദ്യം പരിശോധിക്കാം; പോകുന്നത് കണ്ടതായി സത്യവാങ്മൂലം ചെയ്യുന്ന ഏകസാക്ഷി PW-29 ആണ്. അയാൾ താമസിക്കുന്നത് പോലീസ്‍ സ്റ്റേഷനിൽനിന്ന് 5 ഫർലോങ് ദൂരെയാണ്. രാത്രി ഏതാണ്ട് ഒരുമണിക്ക്​ പോണേക്കര ചന്തക്കടുത്തുവെച്ച് അയാൾ പ്രതികളെ കാണാനിടയായി. തന്റെ രോഗിണിയായ അമ്മക്കുവേണ്ടി കുറച്ച് മരുന്ന് സംഘടിപ്പിക്കാൻ, തന്റെ വീട്ടിൽനിന്ന് മൂന്ന് മൈൽ ദൂരത്തുള്ള ചേരാ​െനല്ലൂരിൽ പോയി മടങ്ങുകയായിരുന്നു അയാൾ. 1, 4-8, 18 നമ്പർ പ്രതികളെ അയാൾ തിരിച്ചറിയുന്നു. അയാൾ എഫ്.എ.സി.ടിയിലെ ജീവനക്കാരനാണ്. അയാളെ ചോദ്യംചെയ്യുന്നതിനു രണ്ടോ മൂന്നോ നാൾ മുമ്പ് അവിടത്തെ ചില ജീവനക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അതിനാൽ,​​ തന്നെ ചോദ്യംചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ അയാൾ ഭയന്നുപോയിരുന്നു. അതിലുപരി, എക്സട്രഡിഷൻ നടപടികളുമായി (Ex. XXIII) ബന്ധപ്പെട്ട തന്റെ മൊഴിയിൽ, ഒരു ഡോക്ടറെ തേടിപ്പോയതിനെപ്പറ്റി അയാൾക്ക് ഒന്നും പറയാനില്ലായിരുന്നു എന്നതാണ് വസ്തുത. അയാൾ ചേരാനെല്ലൂരിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ​ പോയിരുന്നെങ്കിലും തനിക്ക് അവിടെ ഒരു സഹോദരിയുണ്ടെന്നത്, അല്ലെങ്കിൽ താൻ അവരുടെ അടുത്തുപോയിരുന്നു എന്നത് അയാൾ സംശയലേശമന്യേ നിഷേധിക്കയാണ്. ഞാൻ ഈ സാക്ഷിയെ വിശ്വസിക്കുന്നില്ല.

PW-38ഉം 52ഉം നൽകിയ തെളിവ് എന്തെന്നാൽ, ഇടപ്പള്ളി-എറണാകുളം റോഡിൽ അഞ്ചൽ ഓഫിസിനടുത്തുവെച്ച് പുലർച്ചെ 2.30നോ 3നോ പ്രതികൾ രണ്ടു വരിയായി (ചിലരുടെ കൈയിൽ തോക്കുകളുമുണ്ട്) മാർച്ച് ചെയ്തു പോകുന്നത് കണ്ടു എന്നാണ്.

PW-38 ഒരു മരം-വിറക് കച്ചവടക്കാരനും PW-52 അയാളുടെ ജീവനക്കാരനുമാണ്. അവർ പറയുന്നത് എന്തെന്നാൽ, 27ന് തങ്ങൾ തടിക്കച്ചവടത്തിനായി എറണാകുളത്തേക്ക് പോയി മടങ്ങുംവഴിയാണ് പ്രസ്തുത കാഴ്ച കാണാനിടയായതെന്നാണ്. അവർ

പ്രോസിക്യൂഷനോട് ഏതെങ്കിലും തരത്തിൽ താൽപര്യമുള്ളവരോ, ഏതെങ്കിലും പ്രതിയോട് വിരോധമുള്ളവരോ ആണെന്ന് കാണുന്നില്ല. തടിക്കച്ചവടം നടന്നതായി പറയപ്പെടുന്നതിന്റെ തെളിവുകൾ ഇല്ലെന്നും രാത്രി 10നോ 11നോ കച്ചവടം അവസാനിപ്പിച്ചു മടങ്ങിയവർ ഇടപ്പള്ളിയിലെത്താൻ രണ്ട് മണിക്കൂറിലേറെ സമയമെടുക്കാൻ സാധ്യതയില്ലെന്നും ആയതിനാൽ അവർ പ്രതികളെ 2.30നോ 3നോ അഞ്ചൽ ഓഫിസിനടുത്ത് കാണാൻ സാധ്യതയില്ലെന്നും മാത്രമാണ് PW-38നും 52നും എതിരായ അത് വിശദീകരിക്കാനായി PW-38 ആണയിടുന്നത്, തന്റെ ബിസിനസ് ഡീലർമാർക്കു തടി സപ്ലൈ ചെയ്യുക മാത്രമായതിനാൽ ലൈസൻസ് എടുത്തിരുന്നില്ലെന്നും എറണാകുളം ജെട്ടിയിൽ തടി അടുക്കിവെക്കുന്നതിന് നൽകുന്ന ചാർജിന് രശീത്‍ വാങ്ങാറുണ്ടായിരുന്നെന്നുമാണ്. ഇടപ്പള്ളിയിലെത്താൻ താമസിച്ചതിനും അയാൾക്ക് വിശദീകരണമുണ്ട്. മഴയായതിനാൽ വഴിക്ക് ഒരു ഹോട്ടലിൽ കയറേണ്ടിവന്നു. അവരുടെ തെളിവ് അംഗീകരിക്കാതിരിക്കുന്നതിന് ഒരു കാരണവും കാണുന്നില്ല ഞാൻ. അവർ 1, 2, 8, 18 നമ്പർ പ്രതികളെ തിരിച്ചറിയുകയും 1-ാം പ്രതിയുടെ കൈയിൽ ഒരു കൈത്തോക്കുണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അവർ പ്രതികളെയെല്ലാം തിരിച്ചറിയാൻ കഴിവുള്ളവ​രാണോ എന്ന ചോദ്യം, ഓരോ പ്രതിക്കുമെതിരായ തെളിവ് പരിഗണിക്കുമ്പോൾ പരിശോധിക്കാം.

PW-43ഉം 44-ഉം ആണയിടുന്നത്, ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്ന് ഏകദേശം രണ്ട് മൈൽ ദൂരെയുള്ള താന്നിക്കൽ ക്ഷേത്രത്തിനടുത്തുവെച്ച് പുലർച്ചെ അഞ്ചിനടുത്ത് പ്രതികൾ കൈ​േത്താക്കുകളുമായി റോഡിലൂടെ മാർച്ച് ചെയ്യുന്നത് കണ്ടു എന്നാണ്. PW-44 എറണാകുളത്തുകാരനായ ഒരു തടിക്കച്ചവടക്കാരനാണ്. PW-3 കലൂരിലെ ഒരു ഇലക്ട്രിക് വയർമാനും ഇറച്ചിവിൽപനക്കാരനുമാണ്. ഇവർ പറയുന്നത്, PW-44ന് തടി കൊണ്ടുപോകാൻ PW-43ന്റെ സഹോദരന്റെ ഒരു വഞ്ചി കിട്ടുമോ എന്നു നോക്കാനായി PW-44, പുലർച്ചെ 3.30നടുത്ത് PW-43ന്റെ വീട്ടിലെത്തുകയും ഇരുവരുംകൂടി എളമക്കരക്ക് പോവുകയും ചെയ്തു എന്നാണ്. വഞ്ചി കിട്ടാനില്ലാഞ്ഞതിനാൽ ഇരുവരും മടങ്ങുംവഴിയാണ് പ്രതികളുടെ മാർച്ച് കാണാനിടയായത്.

അവരെ ഈ സാക്ഷികൾ റിസർവ് കോൺസ്റ്റബിൾമാരാണെന്ന് കരുതി, അവരുടെ ശ്രദ്ധയിൽപെടാതിരിക്കാനായി ഒരു ഇടവഴിയിലേക്ക് 10 അടിയോളം പിൻവാങ്ങി. ഇരുവശത്തും വേലികളുള്ള, എട്ടടി മാത്രം വീതിയുള്ള ആ വഴിയിൽനിന്നുകൊണ്ടാണ്, അതിനുമുന്നിലൂടെ കടന്നുപോയ പ്രതികളിൽ ചിലരെ സാക്ഷികൾ തിരിച്ചറിഞ്ഞത്. ഈ സാക്ഷികൾ അയൽക്കാരല്ലെന്നും PW-43ന് PW-44ന്റെ വീടുപോലും അറിയില്ലെന്നും PW-44നൊപ്പം മുമ്പ് ഇത്തരം ഒരു കാര്യത്തിന് ഒരിക്കലും കൂടെ പോയിട്ടില്ലെന്നും സമ്മതിച്ചിട്ടുണ്ട്. അതിനാൽ എന്തുകൊണ്ടാണ് PW-44ന് ആ രാത്രിനേരം PW-43നെ ഉണർത്താൻ തോന്നിയതെന്നതും തന്നെ ശല്യപ്പെടുത്താനും ആ ദൂരമത്രയും നടക്കാനും PW-43 സ്വയം സമ്മതിച്ചെന്നതും വിചിത്രമാണ്. ഈ കോടതിയിൽ ചോദ്യം​ ചെയ്തപ്പോഴും മുമ്പ് പോലീസ് ഇൻസ്​പെക്ടറുടെ മുന്നിലും PW-44 സമ്മതിച്ചതെന്തെന്നാൽ, അയാൾ പച്ചാളത്തുനിന്ന് എളമക്കരക്ക് പോകുമ്പോഴാണ് പ്രതികളെ കണ്ടതെന്നാണ്. എന്നാൽ, ഇപ്പോൾ അയാൾ, താൻ പച്ചാളത്തു പോയെന്നത് നിഷേധിക്കയും പച്ചാളം-എളമക്കര റോഡിലൂടെ പോയി എന്നു മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് തിരുത്തുകയുമാണ്.

പക്ഷേ, ‘‘ഞാൻ ജോസഫുമായി പച്ചാളത്തുനിന്ന് എളമക്കര വഴി വരുമ്പോൾ’’ എന്ന അയാളുടെ പ്രസ്താവന ഇത്തരം വിശദീകരണത്തോട് പൊരുത്തപ്പെടുന്നില്ല. കൂടാതെ, പോലീസിനു മുന്നിൽ നൽകിയ പ്രസ്താവനയിൽ, കൈത്തോക്ക് പിടിച്ചിട്ടുള്ള 28ാം പ്രതിയെ മാത്രമേ അയാൾ കണ്ടിട്ടുള്ളൂ (തെളിവായി കുറ്റപത്രത്തിൽ അയാളുടേതായി ഉദ്ധരിച്ച പോയന്റ് കാണുക). എന്നാൽ, ഇവിടെ അയാൾ 10, 16, 28 എന്നീ മൂന്ന് പ്രതികളെയും കൈത്തോക്കുകൾ പിടിച്ചിട്ടുള്ളവരായി തിരിച്ചറിയുന്നു.

PW-44 തിരിച്ചറിയുന്നത് 16, 28 എന്നീ പ്രതികളെ മാത്രമാണ്. PW-43ന്റെയും 44ന്റെയും തെളിവ് ഞാൻ അംഗീകരിക്കുന്നില്ല.

അടുത്തതായി അയൽവാസികളുടെ തെളിവ് പരിഗണിക്കാം. അവർ PW -7 മുതൽ 10 വരെയാണ്; PW-7 മാത്രമേ ചില​ പ്രതികളെ പേരുകൾ പറഞ്ഞു തിരിച്ചറിയുന്നുള്ളൂ. PW-9ഉം 10ഉം കോടതിയിൽ ചില പ്രതികളെ തിരിച്ചറിയുന്നു. PW-8 ഒരാളെയും തിരിച്ചറിയുന്നില്ല.

അതുകൊണ്ട്, എട്ടുമുതൽ 10 വരെ പ്രോസിക്യൂഷൻ സാക്ഷികളുടെ തെളിവ്, പ്രതികളിൽ ആരെങ്കിലും പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് സഹായകമല്ല.

PW-7, പ്രതികളായ 8, 17, 18, 19, 20 എന്നിവരെ പേര് പറഞ്ഞു തിരിച്ചറിയുന്നു.

 

അയാൾ, Ex. H പ്ലാനിൽ H7 എന്ന് അടയാളപ്പെടുത്തിയ വീട്ടിലാണ് താമസിക്കുന്നത്. സ്റ്റേഷന്റെ തെക്കുവശത്തായി ഇടപ്പള്ളി മാർക്കറ്റ്​ റോഡിന്റെ തെക്കാണ് ഈ വീട്. പ്രതികൾ, പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തുകടന്നശേഷം ആ റോഡ് വഴി കിഴക്കോട്ട് പോയെന്നാണ് പ്രോസിക്യൂഷൻ കേസ്. അങ്ങനെയെങ്കിൽ അവർക്ക് PW-7ന്റെ വീടിനടുത്ത് പോകേണ്ട ആവശ്യമില്ല. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ, PW-7 കോടതിയിൽ ആദ്യമായി ഇങ്ങനെ പറയുന്നു: പ്രതികൾ തന്റെ വീട്ടുമുറ്റം വരെ ചെന്നപ്പോഴാണ്, വന്ന വഴിയേതന്നെ മടങ്ങുന്നതാണ് നല്ലതെന്ന് ആരോ പറയുകയും അവർ തിരിച്ചുപോകുകയും ചെയ്തത്. ഇത് അസംഭവ്യവും പ്രതികൾ സ്റ്റേഷൻ ഗേറ്റ് കടന്ന് പടിഞ്ഞാറോട്ടാണ് പോയതെന്ന അയാളുടെ മുൻ സ്റ്റേറ്റ്മെന്റുകളായ Exs.VI -നും VII നും വിരുദ്ധവുമാണ്. മാത്രമല്ല, ചില പ്രതികളുടെ കൈയിൽ തോക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അയാളുടെ മുൻ സ്റ്റേറ്റ്‌മെന്റുകളിൽ ഉള്ളതെങ്കിൽ, ഇവിടെ അയാൾ പറയുന്നത് ചിലരുടെ കൈയിൽ വാളുകളുമുണ്ടായിരുന്നു എന്നാണ്.

അയാളുടെ മേൽ നടത്തിയ ക്രോസ് വിസ്‌താരം വെളി​െപ്പടുത്തുന്നതെന്തെന്നാൽ, അന്നേരം സ്റ്റേഷനു മുന്നിൽ ഒരു വിളക്ക് കത്തിനിൽക്കുന്നുണ്ടായിരുന്നെങ്കിലും, താൻ തിരിച്ചറിഞ്ഞവരിൽ ഏറെപ്പേരുമായും അയാൾക്ക് വേണ്ടത്ര പരിചയമുണ്ടായിരുന്നില്ല. കൂടാതെ, ഇൻസ്‌പെക്ടറെ അധിക്ഷേപിച്ചതിന് ഇടപ്പള്ളി പോലീസ് തനിക്കെതിരെ എടുത്തിരുന്ന ഒരു കേസ്, ഈ സംഭവത്തിന് ഒന്നോ രണ്ടോ ആഴ്‌ചകൾക്കു ശേഷം പിൻവലിച്ചതായും അയാൾ സമ്മതിക്കുന്നു. ഈ കേസ് പോലീസ് പിൻവലിച്ചത്, അയാൾക്ക് പോലീസിനെ അനുസരിക്കാൻ മതിയായ പ്രേരണയായി.

പ്രതികളുടെ തിരിച്ചറിയൽ സംബന്ധിച്ച ഈ സാക്ഷിയുടെ തെളിവ് ഞാൻ അംഗീകരിക്കുന്നില്ല.

സംഭവത്തിൽ പരിക്കൊന്നുമേൽക്കാത്ത ​പോലീസ് കോൺസ്റ്റബിൾമാരുടെ തെളിവുകൾ ഇനി പരിഗണിക്കാം. അവർ PW-1, 5, 6 എന്നിവരാണ്. PW- 6 എന്നത്, 5350-ാം നമ്പർ പോലീസ് കോൺസ്റ്റബിൾ പങ്കജാക്ഷൻ നായരാണ്. രാത്രി പട്രോളിങ് ഡ്യൂട്ടിക്കായി ആദ്യം നിയോഗിക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് രാത്രി ഏഴിന് ഹെഡ് കോൺസ്റ്റബിൾ അധിക കാവൽ ഡ്യൂട്ടി ഏൽപിച്ചതായി പറയപ്പെടുന്നു. ഇരട്ട കാവൽ ഡ്യൂട്ടി എന്ന ഈ തിയറി, ദൃക്സാക്ഷികളുടെ എണ്ണം കൂട്ടാനായി കണ്ടുപിടിച്ച ഉപായമാ​െണന്ന് പറഞ്ഞു പ്രതിഭാഗം ആക്രമിക്കുന്നു. അടിസ്ഥാനമുള്ളതായി തോന്നുന്നതാണ് ഈ ആരോപ‌ണം.

അതിനു പുറമേ, ഇൗ സാക്ഷിയുടെ തെളിവ് അംഗീകരിച്ചാലും, പോലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികളിൽ ആരാണ് ഉത്തരവാദിയെന്നു കണ്ടെത്താൻ അത് കോടതിയെ സഹായിക്കുന്നില്ല. വരാന്തയിൽ ഉറങ്ങുകയായിരുന്ന അദ്ദേഹം, പടക്കം പൊട്ടിത്തെറിച്ചത് കേട്ടു ഞെട്ടിയുണർന്നപ്പോൾ കണ്ടത്, മുറ്റത്തും വരാന്തയിലും സ്റ്റേഷനകത്തുമായി, വടികളും വാക്കത്തികളും പന്തങ്ങളുമേന്തി നിൽക്കുന്ന 30ഓളം പേരെയാണ്. ആ പ്രതികളിൽ ആരെയും പേരുകൊണ്ട് തിരിച്ചറിയാൻ അയാൾക്ക് കഴിയുന്നില്ല.

എന്നാൽ, കോടതിയിൽ ആദ്യമായി അയാൾ 1, 2, 4, 12, 19, 20, 23 നമ്പർ ​പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിനു മുമ്പ് ഒരിക്കലും താൻ പ്രതികളെ കണ്ടിട്ടില്ലെന്നും, പോലീസ് അന്വേഷണത്തിനിടക്ക് അവരെ തിരിച്ചറിയാൻ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അയാൾ സമ്മതിക്കുന്നു. തുടർന്ന് അയാൾ അറിയിക്കുന്നത്, പ്രതികൾ ലോക്കപ്പിലായിരുന്നപ്പോൾ പലതവണ അവരെ കാണാൻ തനിക്ക് അവസരമുണ്ടായെന്നാണ്. അതിനാൽ വൈകിയ വേളയിൽ അയാൾ അവരെ കോടതിയിൽ തിരിച്ചറിഞ്ഞതിൽ ഒരു വിലയും കൽപിക്കാനാവില്ല. കീഴ്‌ക്കോടതിയിലെ അയാളുടെ സ്റ്റേറ്റ്‌മെന്റായ Ex. IV പ്രകാരം അയാളുടെ നിലപാട് ഇങ്ങനെയാണ്: താൻ സ്റ്റേഷനിൽനിന്ന് ഇറങ്ങി ഓടി വീട്ടി​െലത്തി, പുലർച്ചെ സ്റ്റേഷനിൽ പോലീസുകാർ വരുംവരെ അവിടെ കിടന്നു. കടുത്ത തളർച്ച കാരണം അയാൾക്ക് നടക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഇവിടെ അയാൾ പറയുന്നത്, താൻ നേരെ പള്ളിവളപ്പിലേക്ക് ഓടിയെന്നും, അവിടെ നിന്നു ശങ്കുവിന്റെ വീട്ടിലേക്കു നടന്നു ചെന്നെന്നും, ഒന്നര മണിക്കൂർ അവിടെയിരുന്നെന്നുമാണ്. മഹസ്സറോ ഇൻക്വസ്റ്റോ സാക്ഷ്യപ്പെടുത്തുന്ന അറ്റസ്റ്റർ ആയില്ല അയാൾ.

ഇപ്പോൾ അവകാശപ്പെടുന്നപോലെ താൻ അവിടെ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, രാവിലെ സ്റ്റേഷനിൽ പോയിരുന്നെങ്കിൽ, എന്തുകൊണ്ടാണ് അയാൾ സീൻ മഹസ്സറിന്റെ ഒരു അറ്റസ്റ്ററാകാതിരുന്നതും, ഇൻക്വസ്റ്റിനു വേണ്ടി ചോദ്യം ചെയ്യപ്പെടാഞ്ഞതും എന്നത് വിചിത്രമായി തോന്നുന്നു. പട്രോൾ ഡ്യൂട്ടിക്കു പോയ ഈ സാക്ഷി സ്റ്റേഷനിൽ മടങ്ങിയെത്തിയത് പിറ്റേന്നു രാവിലെ 6നു മാത്രമാണെന്നാണ് എനിക്കു തോന്നുന്നത്.

PW-5 ആയ അബ്‌ദുൾ കാദിർ ആലുവ പോലീസ് സ്റ്റേഷനിലെ P. C. 2947 ആണ്. ആലുവയിലെ ക്രൈം നമ്പർ 39ൽപെട്ട, മോഷ്‌ടിക്കപ്പെട്ട വസ്‌തു വീണ്ടെടുക്കാനും, ആ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനുമായി ഇടപ്പള്ളിയിലേക്കു പോയി എന്നാണ് പ്രോസിക്യൂഷൻ കേസ്. അയാൾ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ, ആലുവ സ്റ്റേഷനിലെ ഒരു കേസിൽ പിടികിട്ടാപ്പുള്ളികളായ [പിന്നീടുണ്ടായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിലെ] 30, 31 നമ്പർ പ്രതികളെ കണ്ടു. തുടർന്ന് സാക്ഷി ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി, മരിച്ച വേലായുധൻ, PW-1, സ്റ്റേഷൻ റൈറ്റർ PW-34 എന്നിവരുടെ സഹായം തേടി. അവരുടെ സഹായത്താൽ ഉച്ചക്ക് ഒരു മണിയോടെ പ്രതികളെ അറസ്റ്റ് ചെയ്‌ത് ഇടപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് അവരെ ആലുവ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകും മുമ്പ്, ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ വരവിനായി സാക്ഷി കാത്തിരുന്നു.

കോടതി ഡ്യൂട്ടി കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ മടങ്ങിയെത്തിയ ഹെഡ് കോൺസ്റ്റബിൾ അയാളോട്, നേരം വൈകിയതിനാൽ രാത്രി സ്റ്റേഷനിൽ തങ്ങാനും, തടവുകാരെ പിറ്റേന്ന് കൊണ്ടുപോകാനും നിർദേശിച്ചു. വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന സാക്ഷി, 2 മണിയോടടുത്ത് ഒരു ശബ്‌ദം കേട്ടു ഞെട്ടിയുണർന്നപ്പോൾ കണ്ടത്, ആയുധങ്ങളുമായി ചിലർ നാലുപാടും നിന്നു സ്റ്റേഷ‌നിലേക്കു കുതിച്ചുവരുന്നതാണ്. അവരിൽ 1, 2, 4, 5, 6, 10-16 നമ്പർ പ്രതികളെ തിരിച്ചറിയാൻ അയാൾക്ക് കഴിഞ്ഞു. അയാൾ സ്റ്റേഷൻ വാതിൽക്കലെത്തിയപ്പോൾ, അവർ വേലായുധനെ അടിക്കുന്നതും വെട്ടുന്നതും കണ്ട് ഓടിരക്ഷപ്പെടാൻ തിരിഞ്ഞപ്പോൾ 16-ാം ​പ്രതി ഒരു വടികൊണ്ട് അയാളെ ഓങ്ങിയടിച്ചു. എന്നാൽ, സാക്ഷി അയാളെ ചവിട്ടിയിട്ട് രക്ഷപ്പെടുകയും, അയൽവീട്ടിലെത്തി അവിടെ തങ്ങുകയും ചെയ്തു. പിന്നെ അസി. പോലീസ് സൂപ്രണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് സാക്ഷി അങ്ങോട്ടു ചെന്നത്. സാക്ഷി അന്നു രാത്രി ഇടപ്പള്ളി സ്റ്റേഷനിൽ ഇല്ലായിരുന്നു എന്നതും, 30, 31 നമ്പർ പ്രതികളെ രാത്രി ഒരു മണിക്ക് ഒരു ആലുവ കേസിൽ അറസ്റ്റ് ചെയ്തു എന്നതും ഒരു ‘ഐതിഹ്യ’മാ ണെന്നും, ആലുവയിൽ ജോലിചെയ്യുന്ന പ്രതികളെ തിരിച്ചറിയാൻ എളുപ്പമുള്ളയാളെന്ന നിലയിലുള്ള ദൃക്‌സാക്ഷിയായാണ് ഈ സാക്ഷിയെ മുന്നിലേക്കു കൊണ്ടുവന്നതെന്നും പ്രതിഭാഗത്തി​ന്റെ കൃത്യമായ വാദമാണ്.

ഈ ആരോപണത്തിന്റെ സത്യാവസ്ഥയെപ്പറ്റി സാധുവായ കണ്ടെത്തലിലേക്കു കടക്കാവുന്ന നിലയിലല്ല ഞാൻ, എങ്കിലും ഇപ്പോൾ നിർദേശിക്ക​െപ്പട്ടിട്ടുള്ള ആലുവ കേസിൽപ്പെടുത്തി പ്രതികളെ അറസ്റ്റ്‌ചെയ്‌തു എന്നതും, അറസ്റ്റിനു മുമ്പും പിമ്പുമുള്ള നടപടികളും, സാക്ഷിയുടെ ആകപ്പാടെയുള്ള പെരുമാറ്റവും സംശയത്തിന് ഇടനൽകുന്നുണ്ട്. ആലുവ സ്റ്റേഷനിലെ കോൺസ്റ്റബിളായ സാക്ഷിയുടെ രേഖാമൂലമായ അപേക്ഷ കിട്ടാതെ, പ്രസ്‌തുത പ്രതികൾ ഒരു ആലുവ സ്റ്റേഷൻ കേസിൽ പിടികിട്ടാപ്പുള്ളികളായതിനാൽ അവരെ അറസ്റ്റ് ചെയ്യാൻ സാക്ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുള്ള വല്ല രേഖയും കാണാതെ, ഇടപ്പള്ളി പോലീസ് സ്റ്റേഷ‌നിലെ മൂന്ന് കോൺസ്റ്റബിൾമാർ ആ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇറങ്ങിത്തിരിച്ചു എന്നത് വിചിത്രമാണ്.

 

കെ.സി. മാത്യു, വി. വിശ്വനാഥ മേനോൻ, എം.എം. ലോറൻസ്​, പയ്യപ്പള്ളി ബാലൻ

അതിനെക്കാൾ വിചിത്രമായത്, ഉച്ചക്ക് ഒന്നിന് നടത്തിയ ഒരു അറസ്റ്റിനുവേണ്ടി PW-5 ചെയ്തതായി പറയുന്ന വാമൊഴി അപേക്ഷയും, അറസ്റ്റിനു സഹായിച്ചെന്നു പറയുന്ന മൂന്ന് കോൺസ്റ്റബിൾമാരെ അതിനു ചുമതലപ്പെടുത്തിയതും വൈകീട്ട് 4 വരെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. ആ ദിവസത്തെ ജനറൽ ഡയറിയുടെ അംഗീകാര യോഗ്യത ഞാൻ വിശദമായി ചർച്ചചെയ്യുമ്പോൾ, ഈ വൈകിയ രേഖപ്പെടുത്തലിന്റെ ശക്തിപോലും ഇല്ലാതാകും. മാത്രമല്ല, 30-ഉം 31-ഉം നമ്പർ പ്രതികളുടെ അറസ്റ്റിനു ശേഷം കോൺസ്റ്റബിൾമാർ തയാറാക്കിയ റിപ്പോർട്ട് കിട്ടിയിട്ടുമില്ല. കൂടാതെ, 1950 ഫെബ്രുവരി 27ന് 30, 31 നമ്പർ പ്രതികളെ അറസ്റ്റ് ചെയ്യാൻ തക്കവിധം വല്ല കേസും ആലുവയിൽ നിലവിലുണ്ടായിരുന്നോ എന്ന് പ്രതിഭാഗം ശക്തിയായി ചോദ്യംചെയ്തെങ്കിലും, ഈ കേസിൽ തെളിയിക്കപ്പെട്ട ഏക രേഖ Ex.BE ആണ്. അത്, 30-ാം പ്രതി മാത്രം കുറ്റക്കാരനായ ഒരു കേസിന്റെ എഫ്.ഐ.ആർ ആണ്. ആ കേസ് 1122 -ലെ (1946 -47) ആക്ട് I, സെക്ഷൻ 9 (1) (a) (1.10.1949ന് കാലഹരണപ്പെട്ടത്) പ്രകാരം 1124 ധനു 14 (28.12.1948) ന് രജിസ്റ്റർചെയ്തതാണ്. 30, 31 നമ്പർ പ്രതികൾക്കെതിരെയുണ്ടെന്ന് പറയുന്ന കേസുകൾക്ക് എന്ത് സംഭവിച്ചു, അവ ചാർജ് ചെയ്തിട്ടുണ്ടോ, അതല്ല, അറസ്റ്റ് ചെയ്ത ദിവസം തൊട്ട് അവ പെൻഡിങ്ങിലാണോ എന്നൊക്കെ

പ്രോസിക്യൂഷൻ സാക്ഷികളോടു ചോദ്യം ചെയ്തെങ്കിലും പൂർണമായ ഒരു വിവരവും കിട്ടിയിട്ടില്ല. പ്രതികളുടെ അറസ്റ്റിനെപ്പറ്റി PW-5 ഫോണിലൂടെ വിവരം നൽകാത്തത്, അവരെ ആലുവയിലേക്ക് കൊണ്ടുപോകും മുമ്പ്, വൈകിയെത്തിയ ഹെഡ് കോൺസ്റ്റബിളിനുവേണ്ടി അനാവശ്യമായി കാത്തുനിന്നത്, ഹെഡ് കോൺസ്റ്റബിളിന്റെ ഒരു നിർദേശവുമില്ലാതെ തന്നെ അനുസരിക്കുമായിരുന്നവരുടെ [കോൺസ്റ്റബിൾമാരുടെ] സഹായത്തോടെ അവരെ വളരെ നേരത്തേതന്നെ അറസ്റ്റ് ചെയ്യാൻ PW5ന് കഴിയുമായിരുന്നു എന്നത്, അറസ്റ്റിനെപ്പറ്റി ആലുവ സ്റ്റേഷനിലേക്ക് ഒരു റിപ്പോർട്ട് തയാറാക്കുന്നതിൽ അയാൾക്കുണ്ടായ തോൽവി– ഇവയത്രയും, അറസ്റ്റ് ഒരു ആലുവ കേസിനുവേണ്ടിയുള്ളതല്ലായിരുന്നുവെന്നും, ആലുവ കേസും PW-5ന്റെ വരവും ഒരു അനന്തര ചിന്തയുടെ ഫലമാണെന്നുമുള്ള പ്രതിഭാഗ വാദത്തിന് ശക്തി നൽകുന്നു. ഈ ആരോപണങ്ങൾ ശരിയല്ലെന്നു സമ്മതിച്ചാലും, താൻ [പോലീസ്] സ്റ്റേഷനിൽ ഇല്ലായിരുന്നു എന്ന് PW-5ന്റെ തെളിവ് നന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതല്ല, അയാൾ അവിടെയുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അയാൾ പറയുന്നപോലെ സംഭവസാക്ഷിയാകാനും, പ്രതികളെ തിരിച്ചറിയാനും, അതേസമയം പരിക്കുകളില്ലാതെ രക്ഷപ്പെടാനും കഴിയുമായിരുന്നില്ല. അയാളുടെ വാദമെ​ന്തെന്നാൽ, വാക്കത്തികളും വടികളും പന്തങ്ങളുമായി ആളുകൾ പെട്ടെന്ന് സ്റ്റേഷനിലേക്ക് കുതിക്കുന്നതു കണ്ടപ്പോൾ, ഹാളിനകത്ത് മാത്യുവിനും വേലായുധനും നേരെയുണ്ടായ ആക്രമണത്തിന് സാക്ഷ്യം വഹിക്കാനും,​ നേരെ വാതിലിനടുത്തേക്ക് പോകാനുമുള്ള ധൈര്യമുണ്ടായി അയാൾക്ക് എന്നാണ്; വരാന്തയിലും മുറ്റത്തും സായുധരായ ആളുകളുണ്ടായിരുന്നെങ്കിലും, 16ാം പ്രതിയുമായി ഒരു ഏറ്റുമുട്ടലിനുശേഷം പരിക്കൊന്നുമില്ലാതെ രക്ഷപ്പെടാൻ അയാളെ അനുവദിച്ചു എന്നാണ്. ഏറ്റവും കൂടുതൽ പേരെ കുറ്റവാളികളായി നിർദേശിച്ചത് അയാളാണ്; ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവരുമായി മുൻപരിചയമുണ്ടായിരുന്നതായി അവകാശപ്പെടുകയും ചെയ്യുന്നു. എതിര്‍ വിസ്താര സമയത്ത് പ്രതിഭാഗം വക്കീലി​ന്റെ അപേക്ഷ പ്രകാരം അയാള്‍ തന്റെ പോക്കറ്റില്‍നിന്ന് ഒരു കടലാസ് (Ex. III) പുറത്തെടുത്തു [‘ഒരവസരത്തില്‍ കുഞ്ഞുകൃഷ്ണപിള്ള ഒരു സാക്ഷിയെക്കൊണ്ട് അയാളുടെ പോക്കറ്റില്‍നിന്നും ഒരു കടലാസെടുപ്പിച്ചു.

 

ഇടപ്പള്ളി പൊലീസ്​ സ്​റ്റേഷൻ ആക്രമണത്തി​ന്റെ വാർഷിക അനുസ്​മരണ യോഗത്തിൽ ജോസ്​ മാത്യു, എൻ.കെ. മാധവ​ന്റെ മകൻ എൻ.എം. പിയേഴ്​സൺ, എം.എം. ലോറൻസി​ന്റെ മകൻ എം.എൽ. സജീവൻ എന്നിവർ കണ്ടുമുട്ടിയപ്പോൾ. സ്​റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാര​ന്റെ മകനാണ്​ ജോസ്​ മാത്യു.

കാണാപാഠം പഠിച്ച് പറയാന്‍ വേണ്ടി പോലീസ് എഴുതിക്കൊടുത്തിരുന്ന അയാളുടെ മൊഴിയായിരുന്നു അത് എന്ന സത്യം തുറന്നുസമ്മതിക്കാന്‍ ആ സാക്ഷി നിര്‍ബന്ധിതനായി’ –പയ്യപ്പിള്ളി, പേജ് 224]. ഇത് തെളിയിക്കുന്നത്, പ്രതികളെ തിരിച്ചറിയാന്‍ വേണ്ട എല്ലാ വിശദാംശങ്ങളും, എതിര്‍ വിസ്താരത്തില്‍ തന്നോട് ചോദിക്കാനിടയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അയാള്‍ കരുതി​െവച്ചിരുന്നു എന്നാണ്. രണ്ടു കൊല്ലം മുമ്പ് താൻ ഇത് തയാറാക്കിയെന്നാണ് അയാളുടെ വാദം. അതെന്തുതന്നെയായാലും ഇവിടെ വ്യക്തമാക്കപ്പെട്ട ആ കാര്യങ്ങൾ സൂചിപ്പിക്കുന്നത്, അതിൽ കുറിച്ചിട്ടുള്ള വിവരങ്ങൾ, അതറിയുന്നയാൾക്കുതന്നെ ഓർമ പുതുക്കാനുള്ളതല്ല എന്നാണ്. അയാളെ മൊഴി നൽകാൻ പരിശീലിപ്പിച്ചിട്ടുണ്ടെന്നു വ്യക്തം.

സംഭവശേഷം താൻ ഒരു അയൽവീട്ടിൽ കാത്തിരിക്കുകയായിരുന്നു എന്ന് അയാൾ പറയുന്നു. അങ്ങനെയെങ്കിൽ, അയാളെപ്പോലെ ധീരനായ ഒരു പോലീസുകാരൻ, മറ്റ് പോലീസുകാർ വന്ന ഉടൻതന്നെ സ്റ്റേഷനിലെത്തിയില്ല എന്നത് സംഭവ്യമല്ല. അസി. പൊലീസ് സൂപ്രണ്ട് വന്നശേഷം താൻ ​സ്റ്റേഷനിൽ എത്തിയെന്നാണ് അയാൾ പറയുന്നത്. ജനറൽ ഡയറി പ്രകാരം അസി. പോലീസ് സൂപ്രണ്ട് സ്റ്റേഷനിൽ വന്നത് 3.50നാണ്. സാക്ഷി വന്നതാകട്ടെ, ഫസ്റ്റ് ഇൻഫർമേഷനും സീൻ മഹസ്സറും രേഖപ്പെടുത്തിയ ശേഷം മാത്രവും. ഞാൻ അയാളെ വിശ്വസിക്കുന്നില്ല.

(തുടരും)

News Summary - Edappally police station attack