സ്വാതന്ത്ര്യത്തെക്കുറിച്ച സ്വപ്നങ്ങൾ

‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, പ്രഫ. ജി.എൻ. സായിബാബയുടെ ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്’ എന്ന പുസ്തകം വായിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ലേഖിക. ജി.എൻ. സായിബാബയുടെ തടവറയിൽനിന്നുള്ള കവിതകളും കത്തുകളുമാണ് ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്’ പുസ്തകത്തിലുള്ളത്. 2025ൽ ആദ്യമായി വായിക്കുന്ന പുസ്തകമാണിത്. ഇത് എന്റെ തിരഞ്ഞെടുക്കലെല്ലന്ന് പ്രത്യേകം പറയാം. ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്താണ് പുസ്തകം തന്നത്. സച്ചിദാനന്ദനും കെ. മുരളിയും ഷൈനയുമാണ് സായിബാബയുടെ വാക്കുകളെ മൊഴിമാറ്റംചെയ്തിരിക്കുന്നത്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പൊരുതിയ ഡോ. കഫീൽ ഖാന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച, പ്രഫ. ജി.എൻ. സായിബാബയുടെ ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്’ എന്ന പുസ്തകം വായിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ലേഖിക.
ജി.എൻ. സായിബാബയുടെ തടവറയിൽനിന്നുള്ള കവിതകളും കത്തുകളുമാണ് ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്’ പുസ്തകത്തിലുള്ളത്. 2025ൽ ആദ്യമായി വായിക്കുന്ന പുസ്തകമാണിത്. ഇത് എന്റെ തിരഞ്ഞെടുക്കലെല്ലന്ന് പ്രത്യേകം പറയാം. ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്താണ് പുസ്തകം തന്നത്. സച്ചിദാനന്ദനും കെ. മുരളിയും ഷൈനയുമാണ് സായിബാബയുടെ വാക്കുകളെ മൊഴിമാറ്റംചെയ്തിരിക്കുന്നത്.
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പൊരുതിയ ഡോ. കഫീൽ ഖാന്റെ ജീവിതാനുഭവങ്ങൾ ‘ഓക്സിജൻ’ എന്ന പേരിൽ ജനങ്ങൾക്ക് മികച്ചൊരു വായനാനുഭവം നൽകിയ ‘മാധ്യമം’ വീണ്ടും മറ്റൊരു പോരാളിയുടെ എഴുത്തുകൾ പുസ്തകരൂപത്തിൽ എത്തിക്കാനെടുത്ത തീരുമാനം പ്രശംസനീയമാണ്. ഈ പുസ്തകത്തിന്റെ അവതാരിക സായിബാബയുടെ പങ്കാളി വസന്ത എഴുതിയ ‘സായിക്കുള്ള കത്ത് ’ ആണ്.
ഏറ്റവും മൂർച്ചയിൽ വിപ്ലവത്തെക്കുറിച്ച് പറയുന്നവർക്ക്, അതേ തീവ്രതയിൽ പ്രണയത്തെ നോക്കിക്കാണാൻ പറ്റുമെന്നാണ് തോന്നുന്നത് എന്നവർ എഴുതുന്നു. പുസ്തകത്തിന്റെ ഉള്ളിലേക്ക് പോകുമ്പോൾ ചില വരികളിൽ കണ്ണുടക്കും... ‘‘ആദ്യം അവർ വന്നത് നമ്മുടെ സ്വാതന്ത്ര്യം കവരാനാണ്, പിന്നെ നമ്മുടെ ധൈര്യം കവരാനും.’’ (2018 ജനുവരി 2ന് വസന്തക്ക് എഴുതിയതിൽനിന്ന്.)
സായിബാബയുടെ കവിതകൾക്കും കത്തുകൾക്കുമൊപ്പം അശോക് കുംബമു, ഗൂഗി വാ തിഓംഗോ, മീന കന്തസാമി തുടങ്ങിയവരുടെ കുറിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ നടന്ന ഗുജറാത്ത്, മാലേഗാവ്, മുംബൈ, അജ്മീർ എന്നിങ്ങനെയുള്ള ഭീകരാക്രമണങ്ങൾ പരിശോധിച്ചാൽ, അതിൽ സംഘ്പരിവാർ നേതാക്കളുടെ പങ്ക് വ്യക്തമായാലും അവർ ശിക്ഷിക്കപ്പെടുന്നില്ല എന്നത് കാണാൻ സാധിക്കും.
ഇതിലൊക്കെതന്നെയും നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ ഇന്ത്യയിൽതന്നെയാണ് ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന, ചക്രക്കസേരയിൽ സഹായമില്ലാതെ ചലിക്കാൻപോലുമാവാത്ത സായിബാബക്കെതിരെ ഇവിടത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടു എന്ന് സ്ഥാപിച്ച്, ഒരു തെളിവിന്റെയും പിൻബലമില്ലാതെ മാവോവാദി ബന്ധം ആരോപിച്ച് 2014 േമയിൽ ഭരണകൂടം യു.എ.പി.എ ചുമത്തിയത്.
െറവലൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിെന്റ നേതാവാണ് എന്നതായിരുന്നു പ്രധാന കുറ്റം. 2017ൽ കേസിൽ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടു. 2022 ഒക്ടോബറിൽ സായിബാബയെയും മറ്റ് അഞ്ചുപേരെയും ഹൈകോടതി ബെഞ്ച് കുറ്റമുക്തരാക്കി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതി, സായിബാബയെ കുറ്റമുക്തനാക്കിയത് താൽക്കാലികമായി സ്റ്റേ ചെയ്തു. ജയിലിൽ കഴിയുമ്പോൾ സായിബാബക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. 90 ശതമാനം ചലനശേഷി നഷ്ടപ്പെട്ടിരുന്ന സായിബാബക്ക് മതിയായ ചികിത്സ നിഷേധിക്കപ്പെട്ടു. ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെ 2024 ഒക്ടോബർ 12ന് സായിബാബ വിടവാങ്ങി.
വംശീയ കലാപങ്ങൾക്ക് ആഹ്വാനംചെയ്യുകയും ആയുധങ്ങൾ കൈകളിലേന്തി ഹിന്ദുത്വവാദികൾ പരസ്യമായി ഇന്ത്യൻ തെരുവുകളിൽ അഴിഞ്ഞാടുന്നത് നോക്കിനിൽക്കുകയുംചെയ്ത നിയമപാലകർ സായിബാബയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ആയുധങ്ങൾ കേവലം ചില പേപ്പർതുണ്ടുകളാണ്. ജീർണിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യ/ നിയമ- നീതി വ്യവസ്ഥകളോടുയർത്തുന്ന ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ വരിയും.
‘കൊറേഗാവിന്റെ ഭീമൻ ഹൃദയം’ എന്ന കവിതയിൽ പറയുന്നു:
ഇരുനൂറ് വർഷം മുമ്പ്,
അസ്‌പൃശ്യർ തൊട്ടപ്പോൾ,
ഒരു കളിമൺ പ്രതിമ ഇടിഞ്ഞുവീണു
സാമ്രാജ്യത്തിന്റെ പട്ടാളമല്ല അത് ചെയ്തത്.
കൊറേഗാവിന്റെ ഭീമൻ ഹൃദയം
നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല.
മഹത്തായ ഒരു ദിനം ഉദിച്ചുയരുന്നതിന്
രണ്ട് സാമ്രാജ്യങ്ങളുടെ ചരമഗീതം പാടുന്ന
കോടിക്കണക്കിന് കലാപമനസ്സുകളുടെ
സ്നേഹം, വിമോചനം, സ്വാതന്ത്ര്യം
മരിച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണ്യ സാമ്രാജ്യത്തെ
ഇന്ന് കലിപിടിപ്പിക്കുന്നു.
ഉറുമ്പുകളുടെ സൈന്യം;
അധ്വാനിക്കുന്നവരുടെ സൈന്യം;
പ്രണയിക്കുന്നവരുടെ സൈന്യം;
മണ്ണിന്റെ സൈന്യം;
അസ്പൃശ്യരുടെ സൈന്യം.
കൊറേഗാവിന്റെ ഭീമൻ ഹൃദയം
നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല.
ചെറുപുഴുക്കളും,
ജാതികളും, വിശ്വാസങ്ങളും, കാർന്നുതിന്നുന്ന വിദ്വേഷവും
ഭക്ഷിച്ചല്ല രാഷ്ട്രങ്ങൾ വളരുന്നത്.
മൈതാനപ്രാസംഗികരുടെ
തൂറ്റകുടലിൽനിന്ന്
ദേശസ്നേഹം ഒഴുകിവരില്ല.
കൊറേഗാവിന്റെ ഭീമൻ ഹൃദയം
നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല.
‘ഭീമാ കൊറേഗാവ്’ എന്ന കവിത ഇരുനൂറാം വാർഷിക ആഘോഷത്തിനായി ജനുവരി ഒന്നിന് പുണെക്കു സമീപമുള്ള കൊറേഗാവ് സ്തൂപത്തിനടുത്ത് ഒത്തുകൂടിയവരെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആക്രമിച്ച വാർത്ത അറിഞ്ഞ് സായിബാബ ജയിലിൽനിന്ന് വിജയ് കുമാറിന് എഴുതിയതാണ്.
മാധ്യമ-മനുഷ്യാവകാശ പ്രവർത്തകർ, അധ്യാപകർ, രാഷ്ട്രീയ നിരീക്ഷകർ, വിദ്യാർഥികൾ... അങ്ങനെ നിരവധി രാഷ്ട്രീയ തടവുകാർ ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. അവരീ രാജ്യത്ത് നടക്കുന്ന അനീതിയെ ചോദ്യം ചെയ്തവരാണ്. തടവിലാക്കപ്പെട്ടവരുടെ പോരാട്ടങ്ങൾകൂടിയാണ് അവരുടെ എഴുത്തുകൾ. അത് കത്തുകളോ കവിതകളോ ലേഖനങ്ങളോ അതെല്ലങ്കിൽ അവർ വരക്കുന്ന ചിത്രങ്ങളോ ഒക്കെ ആകാം.
സായിബാബയുടെ പുസ്തകത്തിന്റെ മൊഴിമാറ്റത്തിൽ, എഴുത്തുകാരൻ ഏതൊരു വൈകാരികതയിൽ നിന്നാണോ വരികൾക്ക് ജീവൻ കൊടുത്തത് അതേ അനുഭവം വായനക്കാരിലേക്കെത്തിക്കാൻ മൊഴിമാറ്റം ചെയ്തവർക്ക് സാധിക്കുക വഴി എഴുത്തുകാരനോടും വായനക്കാരോടും നീതിപുലർത്തിയിട്ടുണ്ട് (ഇതിൽ ഷൈനയും കെ. മുരളിയും മുമ്പ് രാഷ്ട്രീയ തടവുകാരായിരുന്നു).
‘ഒരു ഭ്രാന്തൻ സ്വപ്നം’, ‘പറയൂ, മഹാമുനേ’, ഞാൻ മരിക്കാൻ വിസമ്മതിക്കുന്നു’, ‘എന്റെ തടവറക്കൂട്ടിലെ ദൃശ്യങ്ങൾ’, ‘ഭീകരമായ ശൂന്യത’, ‘തടവറയിലെ പ്രായശ്ചിത്തം’, ‘സെല്ലിലെ ഏകാന്ത ദിനം’, ‘തടവറ കാവൽക്കാരന് ഒരു ഭാവഗീതം’, ‘കൊടുങ്കാറ്റടിക്കുന്നു’ തുടങ്ങിയ നാൽപതോളം കവിതകളുടെ മൊഴിമാറ്റമാണ് പുസ്തകത്തിലുള്ളത്.