ഫോട്ടോ -കവിത

ചുവരിലെപഴയ ഫോട്ടോയിലിരുന്ന് പഴയ ഞാൻ പുതിയ എന്നെ നോക്കുന്നു. പുതിയ തലമുടിയിൽ നടന്നതിന്റെ അറിഞ്ഞതിന്റെ അറിയാത്തതിന്റെ വെളുമ്പാതകൾ ഫോട്ടോയിൽ പണ്ടത്തെ ചിരി ഇളം പല്ല് പുതിയ ചിരിയിൽ പല്ലില്ലാക്കുഴി ഫോട്ടോയെടുത്ത മിത്രം മരിച്ചു പോയ് ആ കാലം പോയ് അന്നത്തെ ഞാനും പോയ് ഇപ്പോൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ചുവരിലെ
പഴയ ഫോട്ടോയിലിരുന്ന്
പഴയ ഞാൻ
പുതിയ എന്നെ
നോക്കുന്നു.
പുതിയ തലമുടിയിൽ
നടന്നതിന്റെ
അറിഞ്ഞതിന്റെ
അറിയാത്തതിന്റെ
വെളുമ്പാതകൾ
ഫോട്ടോയിൽ
പണ്ടത്തെ ചിരി
ഇളം പല്ല്
പുതിയ ചിരിയിൽ
പല്ലില്ലാക്കുഴി
ഫോട്ടോയെടുത്ത
മിത്രം മരിച്ചു പോയ്
ആ കാലം പോയ്
അന്നത്തെ
ഞാനും പോയ്
ഇപ്പോൾ വെളുത്ത ചുവരിൽ
മരിച്ചിരിക്കുന്നു
പഴയ ഞാൻ
അന്നത്തെ ഞാൻ
മരിച്ചതായുള്ള
സർട്ടിഫിക്കറ്റു കിട്ടുമോ?
കാണാനില്ലെന്നുകാട്ടി
ഒരു പരസ്യം കൊടുത്താൽ
തിരികെ വരുമോ?
വന്നാൽ
പുതിയ ഞാൻ
പഴയ എന്നോട്
എന്തു പറയും?