ഉൾ-പെടൽ

അമരത്തിൽ പാട്ടു വച്ച് ഒരു നക്കൂട്ടമൊന്നാകെ മതിമറന്ന് തുള്ളിക്കൊണ്ടിരിക്കുന്നു അതിനിടയിലെങ്ങനെയോ ഞാനും അവനും പെട്ടു. ''അയ്യോ ആൾക്കാരേ... എന്റെ ആഭരണങ്ങൾ പോയേ... എന്റെ അവയവങ്ങൾ പോയേ... എന്റെ ആകൃതിയും പോയേ...'' എന്നൊക്കെ ഞാനലറിക്കൊണ്ടിരുന്നു. ''ഒരു കാര്യവുമില്ല. ഒറ്റൊരുത്തനും ഇനി കേട്ടഭാവം നടിക്കില്ല അത്ര അമരത്തിലാണ് പാട്ടെന്ന് നീ തന്നെ പറഞ്ഞു കഴിഞ്ഞു.'' ഒറ്റൊരുത്തനും ഇനി കേട്ടഭാവം നടിക്കില്ലെന്ന് ഇതാ അവനും പറഞ്ഞുപോയി. എന്റെ കഷ്ടം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അമരത്തിൽ പാട്ടു വച്ച്
ഒരു നക്കൂട്ടമൊന്നാകെ
മതിമറന്ന് തുള്ളിക്കൊണ്ടിരിക്കുന്നു
അതിനിടയിലെങ്ങനെയോ
ഞാനും അവനും പെട്ടു.
''അയ്യോ ആൾക്കാരേ...
എന്റെ ആഭരണങ്ങൾ പോയേ...
എന്റെ അവയവങ്ങൾ പോയേ...
എന്റെ ആകൃതിയും പോയേ...''
എന്നൊക്കെ ഞാനലറിക്കൊണ്ടിരുന്നു.
''ഒരു കാര്യവുമില്ല.
ഒറ്റൊരുത്തനും ഇനി കേട്ടഭാവം നടിക്കില്ല
അത്ര അമരത്തിലാണ് പാട്ടെന്ന്
നീ തന്നെ പറഞ്ഞു കഴിഞ്ഞു.''
ഒറ്റൊരുത്തനും ഇനി കേട്ടഭാവം നടിക്കില്ലെന്ന്
ഇതാ അവനും പറഞ്ഞുപോയി.
എന്റെ കഷ്ടം നോക്കണേ
''അയ്യോ ആൾക്കാരേ
ഇപ്പോളെന്റെ കേട്ടഭാവവും ഈ ദ്രോഹി ഇല്ലാണ്ടാക്കിയേ...''
എന്നുകൂടിയലറേണമല്ലോയിനി.

