ഉത്തരോത്തര -കാലം

തഥാഗതൻ മടങ്ങിയപ്പോൾഞാൻ റദ്ദ് ചെയ്ത കാലമായ്ത്തീർന്നു പക്ഷേ, കാലംപോലെ ഭയപ്പെട്ടത് നിർവാണമായിരുന്നു. ആത്മാവുപേക്ഷിച്ച ദേഹമാണേത്ര കൊല്ലന്റെ ആതിഥ്യം സ്വീകരിച്ചത് കാട്ടുമാനിറച്ചി വിഷക്കൂൺ കാലവിഷത്തിൽ എരിയുന്ന ദേഹം തഥാഗതൻ നേരത്തേ അറിഞ്ഞു. ഉത്തരോത്തര - കാലം ശരിയോർത്ത് ആകുലപ്പെടുന്നില്ല സത്യം എത്രയോ നിഷ്പ്രഭമെന്ന് യശോധര നേരത്തേ അറിഞ്ഞു കപിലവസ്തുവിൽ തിരികെയെത്തിയപ്പോൾ അവൾ കാണാൻ പോയില്ല ബോധോദയവും നിർവാണവും അവൾക്കൊരുപോലെ. തന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തഥാഗതൻ മടങ്ങിയപ്പോൾ
ഞാൻ റദ്ദ് ചെയ്ത കാലമായ്ത്തീർന്നു
പക്ഷേ, കാലംപോലെ ഭയപ്പെട്ടത്
നിർവാണമായിരുന്നു.
ആത്മാവുപേക്ഷിച്ച ദേഹമാണേത്ര
കൊല്ലന്റെ ആതിഥ്യം സ്വീകരിച്ചത്
കാട്ടുമാനിറച്ചി
വിഷക്കൂൺ
കാലവിഷത്തിൽ എരിയുന്ന ദേഹം
തഥാഗതൻ നേരത്തേ അറിഞ്ഞു.
ഉത്തരോത്തര - കാലം
ശരിയോർത്ത് ആകുലപ്പെടുന്നില്ല
സത്യം എത്രയോ നിഷ്പ്രഭമെന്ന്
യശോധര നേരത്തേ അറിഞ്ഞു
കപിലവസ്തുവിൽ തിരികെയെത്തിയപ്പോൾ
അവൾ കാണാൻ പോയില്ല
ബോധോദയവും നിർവാണവും
അവൾക്കൊരുപോലെ.
തന്റെ ആഴങ്ങളുടെ അർഥമറിയാത്ത
ജ്ഞാനോദയം അവൾക്ക് മനസ്സിലായില്ല
നിർവാണമറിഞ്ഞിട്ടും അവൾ പോയില്ല
അവന്റെ ആത്മാവും ശരീരവും
അവൾക്കൊരുപോലെ
ഉത്തരോത്തര - കാലത്തും അതുപോലെ
ആനന്ദഭിക്ഷുവിന്റെ ചരണങ്ങളിൽ
ചണ്ഡാലയുവതിയുടെ ശരണാഗതി
അവളുടെ ആഴങ്ങളും അന്യാധീനം.
ഉപഗുപ്തന്റെ തപശോഭയിൽ
വാസവദത്തയുടെ അകം പുറം
ഒരുപോലെ ജ്വലിച്ചു
എല്ലാം കത്തിത്തീരുവോളം കാത്തു
വികാരങ്ങളാണ് വേദനകൾ
തഥാഗത മൊഴി.
പക്ഷേ, തിരോധാനം നിർവാണമോ
ഉത്തരോത്തര - കാലവും നിശ്ശബ്ദം.

