ഭയം

കുഴിയാനയോട്യുദ്ധം പ്രഖ്യാപിച്ച മുത്തശ്ശനുണ്ടായിരുന്നു എനിക്ക് കാലത്തും ഉച്ചക്കും വൈകീട്ടും മണ്ണിലെ ചെറുകുഴിയിൽനിന്നും കുഴിയാനയെ പുറത്തെടുത്ത് തീർക്കും എന്തിനീ പ്രാന്തെന്ന് ചോദിച്ചാൽ ചിരിക്കും പിന്നെ കാതിൽ പതുക്കെ പറയും കുഴിയിൽ വീഴ്ത്തില്ലെന്ന് ആരുകണ്ടു മണ്ണിടിച്ച് ഇരയെ വീഴ്ത്തി കെണിയൊരുക്കുന്നത് കണ്ടിട്ടുണ്ട് മുത്തച്ഛന് നൊസ്സെന്ന് ഞങ്ങളാർക്കും എപ്പോഴോ മുത്തച്ഛനത് നിർത്തി. ഒരു ദിവസം മുത്തച്ഛന്റെ നിലവിളി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കുഴിയാനയോട്
യുദ്ധം പ്രഖ്യാപിച്ച
മുത്തശ്ശനുണ്ടായിരുന്നു
എനിക്ക്
കാലത്തും ഉച്ചക്കും
വൈകീട്ടും
മണ്ണിലെ ചെറുകുഴിയിൽനിന്നും
കുഴിയാനയെ പുറത്തെടുത്ത് തീർക്കും
എന്തിനീ പ്രാന്തെന്ന്
ചോദിച്ചാൽ
ചിരിക്കും
പിന്നെ കാതിൽ
പതുക്കെ പറയും
കുഴിയിൽ വീഴ്ത്തില്ലെന്ന്
ആരുകണ്ടു
മണ്ണിടിച്ച് ഇരയെ
വീഴ്ത്തി
കെണിയൊരുക്കുന്നത്
കണ്ടിട്ടുണ്ട്
മുത്തച്ഛന് നൊസ്സെന്ന്
ഞങ്ങളാർക്കും
എപ്പോഴോ
മുത്തച്ഛനത് നിർത്തി.
ഒരു ദിവസം
മുത്തച്ഛന്റെ നിലവിളി കേട്ടാണ്
ഓടിച്ചെന്നത്
വലിയ കുഴിയിൽ
മുത്തച്ഛൻ!

