ആനന്ദനടനം

അക്വേറിയത്തിലെ മീനുകൾസമ്പൂർണ സംതൃപ്തരാണ്. ആനന്ദത്തിന്റെ നെടുവീർപ്പുകൾ, കുമിളകളായി, ആവിഷ്കരിച്ചാൽ മാത്രം മതി. സമയാസമയത്തെ തീറ്റ തന്നെ, വലിയ കാര്യമല്ലേ... സമീകൃതാഹാരമായതിനാൽ നവയൗവനം നിലനിർത്താനുമാവും. ചെല്ലും ചെലവും തരുന്നവരോട് നന്ദി കാണിക്കാൻ ചില നൃത്തച്ചുവടുകൾ, വേണ്ടിവരുമെന്നു മാത്രം. അകത്തും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അക്വേറിയത്തിലെ മീനുകൾ
സമ്പൂർണ സംതൃപ്തരാണ്.
ആനന്ദത്തിന്റെ നെടുവീർപ്പുകൾ,
കുമിളകളായി,
ആവിഷ്കരിച്ചാൽ മാത്രം മതി.
സമയാസമയത്തെ തീറ്റ തന്നെ,
വലിയ കാര്യമല്ലേ...
സമീകൃതാഹാരമായതിനാൽ
നവയൗവനം നിലനിർത്താനുമാവും.
ചെല്ലും ചെലവും
തരുന്നവരോട് നന്ദി കാണിക്കാൻ
ചില നൃത്തച്ചുവടുകൾ,
വേണ്ടിവരുമെന്നു മാത്രം.
അകത്തും പുറത്തും
കടലില്ലാത്തതിന്റെ,
സുരക്ഷിതത്വത്തിൽ,
ആയുരാരോഗ്യസൗഖ്യം
ഉറപ്പുവരുത്താനുമാവും.
പരമാനന്ദപരമഹംസനിർവാണ നിർവൃതിയിൽ,
ഇഹപരങ്ങളുടെ നടന ലീലകൾ
വന്നുപോകുന്നത് കണ്ടിരിക്കാം...
ഇതിലപ്പുറമേത്
ഭൂസ്വ(സ)ർഗരാജ്യം.

