കെച്ചപ്പ് മഹാരാജാവ്

ഒരു വെയിറ്റർ നമുക്കിടയിലുണ്ട് ഇദ്ദേഹത്തിന്റെ മഹാരാജാവിന്റെ തൊപ്പി ചരിഞ്ഞിരിക്കുന്നു ദൂരക്കാഴ്ച അത് മറയ്ക്കുന്നു അപ്പുറത്തിരിക്കുന്നവർ എന്തു കഴിക്കുന്നെന്നറിയാനുള്ള ജിജ്ഞാസ എന്നിൽ വിശക്കുന്നു. ഗ്യാസ് സിലിണ്ടറിനോളം പോന്ന കെച്ചപ്പ് കുപ്പിയിൽനിന്നും എന്റെ പ്ലേറ്റിലേക്ക് നീ നിന്നെ ഞെക്കി പിഴിയുന്നു തക്കാളികളുടെ റാണി എന്റെ മേശ കീഴടക്കുന്നു എന്തുകൊണ്ട് ആരും ഇടപെടുന്നില്ല? ഞാൻ ചുറ്റും നോക്കുന്നു എന്റെ വിശപ്പ് കൈ കഴുകുന്ന ഒരാളിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒരു വെയിറ്റർ നമുക്കിടയിലുണ്ട്
ഇദ്ദേഹത്തിന്റെ മഹാരാജാവിന്റെ തൊപ്പി
ചരിഞ്ഞിരിക്കുന്നു
ദൂരക്കാഴ്ച അത് മറയ്ക്കുന്നു
അപ്പുറത്തിരിക്കുന്നവർ
എന്തു കഴിക്കുന്നെന്നറിയാനുള്ള
ജിജ്ഞാസ എന്നിൽ വിശക്കുന്നു.
ഗ്യാസ് സിലിണ്ടറിനോളം പോന്ന
കെച്ചപ്പ് കുപ്പിയിൽനിന്നും
എന്റെ പ്ലേറ്റിലേക്ക്
നീ നിന്നെ ഞെക്കി പിഴിയുന്നു
തക്കാളികളുടെ റാണി
എന്റെ മേശ കീഴടക്കുന്നു
എന്തുകൊണ്ട് ആരും ഇടപെടുന്നില്ല?
ഞാൻ ചുറ്റും നോക്കുന്നു
എന്റെ വിശപ്പ് കൈ കഴുകുന്ന
ഒരാളിൽ ഞാൻ തുടയ്ക്കുന്നു
മഹാരാജാവിന്റെ തൊപ്പി
നേരെയാക്കി വെയിറ്റർ
അകന്നു പോവുന്നു
ഇപ്പോൾ ദൂരക്കാഴ്ച വ്യക്തം
നിനക്ക് പോവാനുള്ള വിമാനം
താഴ്ന്നിറങ്ങുന്നത് ഞാൻ കാണുന്നു
നിന്റെ ചുവപ്പു റാണി
എന്റെ ഉടുപ്പിലേക്കും പടരുന്നു
എന്നിലേക്കും പടരുന്നു
അടുക്കളയിലേക്ക് പോയ മഹാരാജാവ്
നിന്റെ കണ്ണിൽ പറന്നുയരുന്നു

