ഒസ്യത്ത്

പടിഞ്ഞാറ്റയിൽ വീണ നിലാവിനെ അതിരുവെച്ചളന്നു തിരിച്ചത് മൈലാപ്പുമാമ്പഴങ്ങളെ തെറ്റാതെയെണ്ണിയെടുക്കാൻ പഠിപ്പിച്ചത് ഒതുക്കുകല്ലിന്റരികുപറ്റി അച്ചടക്കത്തെപ്പിടിച്ചിരുത്തിയത് കാറ്റിനോട് തെറ്റിയ മന്ദാരപ്പൂക്കളെ കണ്ടില്ലെന്ന് നടിപ്പിച്ചത് അവധിവണ്ടിക്ക് ആർപ്പുവിളിച്ച കലപിലകളെ, കുന്നിമണികളെ, കുമ്മാട്ടിക്കളികളെ, മുങ്ങാങ്കുഴിക്കുളിരിനെ പാതിവഴിക്ക് പറഞ്ഞയച്ചത് ‘നമ്മളാ’യിരുന്ന നമ്മളെ ഞങ്ങളും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പടിഞ്ഞാറ്റയിൽ വീണ നിലാവിനെ
അതിരുവെച്ചളന്നു തിരിച്ചത്
മൈലാപ്പുമാമ്പഴങ്ങളെ
തെറ്റാതെയെണ്ണിയെടുക്കാൻ പഠിപ്പിച്ചത്
ഒതുക്കുകല്ലിന്റരികുപറ്റി
അച്ചടക്കത്തെപ്പിടിച്ചിരുത്തിയത്
കാറ്റിനോട് തെറ്റിയ മന്ദാരപ്പൂക്കളെ
കണ്ടില്ലെന്ന് നടിപ്പിച്ചത്
അവധിവണ്ടിക്ക് ആർപ്പുവിളിച്ച
കലപിലകളെ,
കുന്നിമണികളെ,
കുമ്മാട്ടിക്കളികളെ,
മുങ്ങാങ്കുഴിക്കുളിരിനെ
പാതിവഴിക്ക് പറഞ്ഞയച്ചത്
‘നമ്മളാ’യിരുന്ന നമ്മളെ
ഞങ്ങളും നിങ്ങളുമാക്കിയത്
മുതുക്കൻ തേക്കിനെ
പകുത്തുനിർത്തിയത്
കിണറ്റിൻകരയെച്ചൊല്ലി
കലഹകലാശങ്ങളിളക്കിവിട്ടത്
അതിരടയാളങ്ങളിൽ നടുമുറ്റം
നാലുവഴിക്ക് തിരിയുമ്പോൾ
അരിമുല്ലയും കൂവളത്തറയും
അവകാശവാദങ്ങളിൽ അന്യരായിനിന്നു
തുരുമ്പുകേറിയ ചങ്ങലക്കണ്ണികളിൽ
വേച്ച് വേച്ച് എന്റെ തൊടി
തലകീഴായി തലകറങ്ങിക്കിടക്കുന്നു
ഒസ്യത്തിലൊഴിവായ അച്ഛമ്മ
ഒറ്റയാൾരൂപമായ്
നിലാവുചൂടി അവിടമാകെ
നിറഞ്ഞുനിൽക്കുന്നു..!