അയലത്തെ പട്ടി

അയൽപക്കക്കാരൻ ശത്രുവാണ്ശത്രുത പട്ടിയിലേക്കും പടർന്നതാണ് അയാൾ നന്നായി മദ്യപിച്ച നിലയിലാണ് തുടലുപൊട്ടിച്ച പട്ടി വീട്ടുനടയിലാണ് അയാൾ ‘‘ഓട് പട്ടീ’’ എന്ന് ആട്ടി പട്ടി വാലാട്ടി നിന്നു അയാൾ ‘‘ഓടെടാ നായിന്റെ മോനേ’’ എന്ന് ആക്രോശിച്ചു അർഥം മനസ്സിലായിട്ടെന്നവണ്ണം പട്ടി മുരണ്ട്; സ്നേഹമോടെ വാലാട്ടി അരികിലെത്തി താൽക്കാലികമായി കിട്ടിയ ബോധത്താലോ അബോധത്തിലോ അയാൾ ചിന്തിച്ചു. ചിന്താനന്തരം അയാൾ അടുക്കളയുടെ പുറകിൽ കുട്ടികൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അയൽപക്കക്കാരൻ ശത്രുവാണ്
ശത്രുത പട്ടിയിലേക്കും പടർന്നതാണ്
അയാൾ നന്നായി മദ്യപിച്ച നിലയിലാണ്
തുടലുപൊട്ടിച്ച പട്ടി വീട്ടുനടയിലാണ്
അയാൾ ‘‘ഓട് പട്ടീ’’ എന്ന് ആട്ടി
പട്ടി വാലാട്ടി നിന്നു
അയാൾ ‘‘ഓടെടാ നായിന്റെ മോനേ’’ എന്ന് ആക്രോശിച്ചു
അർഥം മനസ്സിലായിട്ടെന്നവണ്ണം
പട്ടി മുരണ്ട്; സ്നേഹമോടെ വാലാട്ടി അരികിലെത്തി
താൽക്കാലികമായി കിട്ടിയ
ബോധത്താലോ
അബോധത്തിലോ
അയാൾ ചിന്തിച്ചു.
ചിന്താനന്തരം അയാൾ
അടുക്കളയുടെ പുറകിൽ
കുട്ടികൾ കാണാതെ സൂക്ഷിച്ചിരുന്ന
എലിവിഷമെടുത്തു
അവിച്ച മരച്ചീനിയിൽ എലിവിഷവും കരുവാട്ടുകറിയും നന്നായി കുഴച്ചു
പട്ടി വീട്ടുമുറ്റത്തു തന്നെ നിൽപുണ്ട്
കൈ നന്നായി സോപ്പിട്ട് കഴുകി.
പിടുത്തംവിട്ട് സ്വതന്ത്രനായതുപോലെ തോന്നി
ഒന്നുരണ്ടെണ്ണം കൂടി അടിച്ചു.
നല്ല ചൂട്
കാറ്റുള്ള മുറ്റത്തേക്ക് ഒരു കസേര വലിച്ചിട്ടു
സുഖം...
നല്ല സുഖം തോന്നി
സുഖിച്ചു സുഖിച്ചങ്ങനെയിരിക്കുമ്പോൾ
മകന്റെ ശബ്ദം
‘‘ഞാനൊന്ന് ഓടിക്കളിച്ചോട്ടെ അച്ഛാ’’
‘‘ഒ.കെ. ഓടെടാ ഓട്’’
ഓടിയവൻ പെട്ടെന്ന് മറിഞ്ഞുവീണു
വീണവൻ പിന്നെ എണീറ്റുമില്ല
വീടിന്റെ പിന്നിൽ പുകയെരിഞ്ഞു
അയലത്തെ പട്ടി
നിർത്താതെ മോങ്ങി...