കണ്ടവരുണ്ടോ?

ഇനിയെങ്കിലും അതു പറയാതെ വയ്യ. നേരം പര പരാ വെളുക്കുന്നു. ഓനെ നമുക്ക് ഓൻ എന്ന് തന്നെ വിളിക്കാം ലോകത്തോട് എന്തോ വിളിച്ചുപറയും പോലെ മുഖം കഴുകി. ഇതു റിപ്പോർട്ട് ചെയ്യുമ്പോൾ സൂര്യൻ ഉദിച്ചിട്ടില്ല എന്നും പറയേണ്ടതുണ്ട്. അന്തിച്ചുവപ്പിൽ നോക്കി തെരുവിൽനിന്ന് ദൈവം ഇല്ലല്ലോ അല്ലേ എന്ന് എത്ര വട്ടം പറഞ്ഞിരിക്കുന്നു കുട്ടിക്കാലത്തേതു പോലെ സാറ്റ് കളിക്കാൻ കൊതിയാവുന്നു. അതിനു ഇതിപ്പോൾ കുട്ടിക്കാലമല്ലെന്നുണ്ടോ? എന്തായാലും ഇപ്പോൾ ഇത്രകൂടി സംഭവിച്ചു. ഭൂമിയിലെ ഇളംവെളിച്ചത്തിലൂടെ വഴിയില്ലാ വഴിയിലൂടെ ഓൻ ഒരു ഓട്ടം വച്ചുകൊടുത്തു. അതായിരുന്നു ഓട്ടം. ഭയങ്കര ഓട്ടം. എവിടെത്തി,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇനിയെങ്കിലും അതു പറയാതെ വയ്യ.
നേരം പര പരാ വെളുക്കുന്നു.
ഓനെ നമുക്ക് ഓൻ എന്ന് തന്നെ വിളിക്കാം
ലോകത്തോട് എന്തോ
വിളിച്ചുപറയും പോലെ മുഖം കഴുകി.
ഇതു റിപ്പോർട്ട് ചെയ്യുമ്പോൾ
സൂര്യൻ ഉദിച്ചിട്ടില്ല എന്നും പറയേണ്ടതുണ്ട്.
അന്തിച്ചുവപ്പിൽ നോക്കി തെരുവിൽനിന്ന്
ദൈവം ഇല്ലല്ലോ അല്ലേ എന്ന്
എത്ര വട്ടം പറഞ്ഞിരിക്കുന്നു
കുട്ടിക്കാലത്തേതു പോലെ സാറ്റ്
കളിക്കാൻ കൊതിയാവുന്നു.
അതിനു ഇതിപ്പോൾ കുട്ടിക്കാലമല്ലെന്നുണ്ടോ?
എന്തായാലും ഇപ്പോൾ ഇത്രകൂടി സംഭവിച്ചു.
ഭൂമിയിലെ ഇളംവെളിച്ചത്തിലൂടെ
വഴിയില്ലാ വഴിയിലൂടെ ഓൻ
ഒരു ഓട്ടം വച്ചുകൊടുത്തു.
അതായിരുന്നു ഓട്ടം.
ഭയങ്കര ഓട്ടം.
എവിടെത്തി, എങ്ങോട്ടാണ് പോയത്?
മാലോകരൊന്നും ഇനിയും മുള പൊട്ടിയിട്ടില്ല
അതുകൊണ്ട് അത് ആരും അറിഞ്ഞതുമില്ല.
പൂച്ചെടിയും പൂച്ചയും ചാഞ്ചാടുന്ന ഭൂമി
ഒന്നും മിണ്ടിയതുമില്ല.

