പെലയക്കുരിശ് -കവിത

അപ്പൻ ചത്തു ആറടിമണ്ണു തേടി മകൾ ജെസി പള്ളിമേടയിലേക്കോടി ആരാ മരിച്ചേ..? എന്റെയപ്പൻ പേര്..? വറീത്. ഏതാ കുടുംബം..? എ.കെ.ജി കോളനിയിലെ നാലാമത്തെ വീട് ഹാ... വറീത് വറീത് പെലേൻ മാർക്കംകൂടിയതല്ലേ. ഇത് ഇവിടെയല്ലല്ലോ പെലക്കൊച്ചേ... ഹ... ഹ... ഇടിവെട്ട് മഴ പിന്നെയും മഴ... വറീതിന്റെ ശവം ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്തു കത്തിക്കും മുമ്പേ കഴുത്തിൽനിന്നുമാ പെലക്കുരിശ് എടുത്തു മാറ്റി ജെസി പറഞ്ഞു വിശന്ന വയറുകൾക്ക് നിങ്ങൾ കൊടുത്ത കമ്പപ്പൊടിക്ക് മതത്തിന്റെ മണമുണ്ടെന്ന്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അപ്പൻ ചത്തു
ആറടിമണ്ണു തേടി
മകൾ ജെസി പള്ളിമേടയിലേക്കോടി
ആരാ മരിച്ചേ..?
എന്റെയപ്പൻ
പേര്..?
വറീത്.
ഏതാ കുടുംബം..?
എ.കെ.ജി കോളനിയിലെ നാലാമത്തെ വീട്
ഹാ... വറീത്
വറീത് പെലേൻ മാർക്കംകൂടിയതല്ലേ.
ഇത് ഇവിടെയല്ലല്ലോ പെലക്കൊച്ചേ...
ഹ... ഹ...
ഇടിവെട്ട്
മഴ
പിന്നെയും മഴ...
വറീതിന്റെ ശവം
ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്തു
കത്തിക്കും മുമ്പേ
കഴുത്തിൽനിന്നുമാ
പെലക്കുരിശ് എടുത്തു മാറ്റി
ജെസി പറഞ്ഞു
വിശന്ന വയറുകൾക്ക് നിങ്ങൾ കൊടുത്ത
കമ്പപ്പൊടിക്ക്
മതത്തിന്റെ മണമുണ്ടെന്ന് അറിഞ്ഞില്ലാ
മരക്കുരിശേ...

