രാജൻമാഷും വിനോദനും

കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന ഹിന്ദി രാജൻമാഷ് വളരെ ശാന്ത സ്വഭാവക്കാരനാണ്. കൈ ചൂണ്ടി ചോദ്യങ്ങൾ ഉയർത്തുമ്പോൾ ഉത്തരം തെറ്റിയാൽപോലും ചിരിച്ചുകൊണ്ട് ഇരിക്കാൻ പറയും. പരീക്ഷയിൽ തോറ്റാൽ അടുത്തവട്ടം ജയിച്ച് കാണിക്കണമെന്ന് പറഞ്ഞ് പുറത്ത് മൃദുവായി തട്ടും. ഒരു ദിവസം മാഷിന്റെ ചോദ്യവിരൽ വിനോദിന് നേരെ നീണ്ടു. കുട്ടികളെ ചിരിപ്പിക്കുക പ്രധാനവിനോദമാക്കിയ വിനോദിന് ഹിന്ദി അക്ഷരം തീരെ അറിയില്ലായിരുന്നു. ചോദ്യം മനസ്സിലായില്ലെന്ന് കരുതി മാഷ് മലയാളത്തിൽ ചോദിച്ചു. ‘‘ഫൂൽ ഔർ കാണ്ഡ’’ എന്ന കവിത എഴുതിയത് ആരാണ്? ഉത്തരം ക്ഷണത്തിൽ വന്നു. കുഞ്ചൻ നമ്പ്യാർ. ചുവന്നു തുടുത്ത മാഷിന്റെ മുഖം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കുട്ടികളോട് സ്നേഹത്തോടെ
പെരുമാറുന്ന ഹിന്ദി രാജൻമാഷ്
വളരെ ശാന്ത സ്വഭാവക്കാരനാണ്.
കൈ ചൂണ്ടി ചോദ്യങ്ങൾ ഉയർത്തുമ്പോൾ
ഉത്തരം തെറ്റിയാൽപോലും
ചിരിച്ചുകൊണ്ട് ഇരിക്കാൻ പറയും.
പരീക്ഷയിൽ തോറ്റാൽ
അടുത്തവട്ടം ജയിച്ച് കാണിക്കണമെന്ന് പറഞ്ഞ്
പുറത്ത് മൃദുവായി തട്ടും.
ഒരു ദിവസം മാഷിന്റെ ചോദ്യവിരൽ
വിനോദിന് നേരെ നീണ്ടു.
കുട്ടികളെ ചിരിപ്പിക്കുക
പ്രധാനവിനോദമാക്കിയ വിനോദിന്
ഹിന്ദി അക്ഷരം തീരെ അറിയില്ലായിരുന്നു.
ചോദ്യം മനസ്സിലായില്ലെന്ന് കരുതി
മാഷ് മലയാളത്തിൽ ചോദിച്ചു.
‘‘ഫൂൽ ഔർ കാണ്ഡ’’ എന്ന കവിത
എഴുതിയത് ആരാണ്?
ഉത്തരം ക്ഷണത്തിൽ വന്നു.
കുഞ്ചൻ നമ്പ്യാർ.
ചുവന്നു തുടുത്ത മാഷിന്റെ
മുഖം നന്നായി പഴുത്തു.
ബെഞ്ചിൽ കയറിനിന്ന്
തലങ്ങും വിലങ്ങും അടിച്ചു.
തല കക്ഷത്തിലൊതുക്കി
മുതുകിനിട്ട് കുത്തുമ്പോഴും
വിനോദൻ ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു.
കുഞ്ചൻ നമ്പ്യാർ കുഞ്ചൻ നമ്പ്യാർ കുഞ്ചൻ നമ്പ്യാർ...
ക്ലാസിൽനിന്നും ചവിട്ടി പുറത്താക്കിയ മാഷ്
ശരിക്കും കണ്ടം വഴി വിനോദനെ
വീട്ടിലേക്ക് അടിച്ച് ഓടിച്ചുവിട്ടു.
അതോടൊപ്പം പാരൽ കോളേജിലെ
പഠിപ്പ് നിർത്തി വിനോദൻ
അച്ഛനോടൊപ്പം പണിക്കുപോയി.
പിറ്റേ ദിവസം ചരിത്രാധ്യാപകൻ
ബുദ്ധനെക്കുറിച്ച് വിവരിക്കുമ്പോൾ
കഴിഞ്ഞ ദിവസത്തെ സംഭവം ഓർമവന്നു.
മനസ്സുകൊണ്ടെങ്കിലും
ബുദ്ധനും ആരെയൊക്കയോ
ഹിംസിച്ചിട്ടുണ്ടാവുമെന്ന് തോന്നി.
വർഷങ്ങൾ പിന്നെയും നീണ്ടുപോയി.
വിനോദന് നാട്ടിൽ നിലയും
വിലയും ബന്ധങ്ങളുമുള്ള
വലിയ മുതലാളിയാണ്.
രാജൻമാഷ് വിനോദന്റെ
ഏതോ ഒരു സൂപ്പർ മാർക്കറ്റിൽ സെക്യൂരിറ്റിയും.

