ചമയം


പട്ടുടുത്ത് നടക്കുന്നു. ചമയമാണ്. ചമയിച്ചവർ അപ്പുറത്തുണ്ട്. നടക്കുമ്പോൾ തുള്ളുമെന്നും വിറക്കുമെന്നും അവർ പറയുന്നു. അവർ കളിപ്പാട്ടങ്ങളാണ്. നേര് ചൊല്ലിയാൽ കണ്ണീര്. പിന്നെ ചോര. ചോര കാണുമ്പോൾ ചമയം ഉറഞ്ഞു തുള്ളും. ആഞ്ഞുകൊത്തും. എന്തിനാണ് ആഞ്ഞുകൊത്തുന്നത്? നേർച്ചയോ? പകയോ? തീയിൽ തുള്ളി. ഹൃദയം പൊള്ളി. വാളും ചിലമ്പും തേങ്ങി. കളിപ്പാട്ടങ്ങൾ കാണിക്കപ്പെട്ടി തലയിലേറ്റി. കൊടിയിറങ്ങി. പൂരം കഴിഞ്ഞ ഉത്സവപ്പറമ്പിൽ പാതിവിലയ്ക്ക് എല്ലാം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പട്ടുടുത്ത് നടക്കുന്നു.
ചമയമാണ്.
ചമയിച്ചവർ അപ്പുറത്തുണ്ട്.
നടക്കുമ്പോൾ തുള്ളുമെന്നും വിറക്കുമെന്നും
അവർ പറയുന്നു.
അവർ കളിപ്പാട്ടങ്ങളാണ്.
നേര് ചൊല്ലിയാൽ കണ്ണീര്.
പിന്നെ ചോര.
ചോര കാണുമ്പോൾ
ചമയം ഉറഞ്ഞു തുള്ളും.
ആഞ്ഞുകൊത്തും.
എന്തിനാണ്
ആഞ്ഞുകൊത്തുന്നത്?
നേർച്ചയോ? പകയോ?
തീയിൽ തുള്ളി.
ഹൃദയം പൊള്ളി.
വാളും ചിലമ്പും തേങ്ങി.
കളിപ്പാട്ടങ്ങൾ
കാണിക്കപ്പെട്ടി തലയിലേറ്റി.
കൊടിയിറങ്ങി.
പൂരം കഴിഞ്ഞ ഉത്സവപ്പറമ്പിൽ
പാതിവിലയ്ക്ക്
എല്ലാം വിറ്റുതീർക്കുന്നു.
കൂട്ടത്തിൽ പൊള്ളിയ ചമയവും.
പിറ്റേന്ന് ചമയമില്ലാതെ
അങ്ങാടിയിലൂടെ നടന്നു.
കളിപ്പാട്ടങ്ങൾ അതിനു പിറകെ
ഓരോന്നായി വിറകൊണ്ടു.
