എനിക്കെന്ത്

തല പൊട്ടിപ്പിളരുന്ന വേദന അതിനെന്ത് ആശുപത്രിയിൽ പോകണം. ഈ രാത്രിയിലോ... ഒറ്റയ്ക്ക് പോയാൽ മതി. കനിവൊട്ടുമില്ലാത്ത നിങ്ങൾക്കും മനുഷ്യനെന്നാണോ പേര്... വേദന തിന്ന് മരിച്ചുപോയാൽ... അതിനെന്ത്... പിള്ളേർ ഒറ്റപ്പെടില്ലേ... അവർ വളർന്നുകൊള്ളും. വേദന കുറവുണ്ടോ... ഉണ്ടെങ്കിൽ... നേരം വെളുത്തു ഒന്നുമിരിപ്പില്ലേ... ഇല്ല എനിക്ക്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തല പൊട്ടിപ്പിളരുന്ന
വേദന
അതിനെന്ത്
ആശുപത്രിയിൽ
പോകണം.
ഈ രാത്രിയിലോ...
ഒറ്റയ്ക്ക് പോയാൽ മതി.
കനിവൊട്ടുമില്ലാത്ത
നിങ്ങൾക്കും
മനുഷ്യനെന്നാണോ പേര്...
വേദന തിന്ന്
മരിച്ചുപോയാൽ...
അതിനെന്ത്...
പിള്ളേർ
ഒറ്റപ്പെടില്ലേ...
അവർ വളർന്നുകൊള്ളും.
വേദന കുറവുണ്ടോ...
ഉണ്ടെങ്കിൽ...
നേരം വെളുത്തു
ഒന്നുമിരിപ്പില്ലേ...
ഇല്ല
എനിക്ക് ജോലിക്ക്
പോകണം
ഞാൻപറഞ്ഞില്ല
പോകാതിരിക്കാൻ...
പോകാതിരുന്നാൽ
നിന്നയിടത്തു
നിൽക്കില്ലേ
ഇതുവരെ
എഴുതിക്കൂട്ടിയ
കണക്കുകൾ.
അവിടെ നിൽക്കട്ടെ
അനങ്ങാപ്പാറകൾ.
വഴി മുട്ടിക്കുന്ന
വർത്തമാനം
പറയരുത്.
പറഞ്ഞാൽ
ഭൂമി കറങ്ങില്ലേ...
കൂട്ടമായിരിപ്പിൽ നിന്ന്
ഒറ്റയൊറ്റയായി
പറക്കലുണ്ടാകില്ലേ...
ഞാൻ,
എന്റെ
നിന്റെ
പദാവലികൾ
തെളിഞ്ഞുവരുന്നതും
നമ്മളെന്നെഴുതിയ ഭിത്തി ഇടിഞ്ഞു
പോകുന്നതും
കണ്ടുനിൽക്കില്ല ഞാൻ
എന്നു നീ പറയുന്നത് കേട്ടീ പകൽ മറഞ്ഞെങ്കിൽ...
ഇങ്ങനെയായാൽ
ഞാൻ പിണങ്ങുമേ...
ഒറ്റയായി പോകും
സ്വന്തം രാത്രികൾ...
ഇണങ്ങി നിന്ന്
പിണങ്ങുന്നതിനേക്കാൾ
മറഞ്ഞിരുന്നു
വെറുക്കുന്നതാണെനിക്കിഷ്ടം.