ഞാൻ പെൺകുട്ടി

ലക്ഷ്മി ക്ലേ കമ്പനിയിലെ വിമലാക്കയുടെയും, രണ്ടടക്കുള്ള ചോറ്റുപാത്രവും, പ്ലാസ്റ്റിക് വള്ളിയുള്ള ബാഗുമായി, ‘റാലി’ സൈക്കിളിൽ സഞ്ചരിച്ചിരുന്ന റെയിൽവേ ഗേറ്റ്മാൻ ഗോപാലേട്ടന്റെയും മകളാണെന്നത്, നമ്മളെന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ മറന്നുപോവുന്നത് മൂന്ന്, ജീവനുള്ള ഹോളോബ്രിക്സുകളുടെ ആ, വീട് ഇപ്പോഴില്ല എന്നാശ്ചര്യം, തീർച്ചയായും, നമുക്കുണ്ടാവണം ബിഞ്ചു, ബാവുൾ, കൃഷി, ടാഗോൾ, ബിമൽ മിത്ര, കമ്യൂണിസം, കാളീഘട്ട്, സൈക്കിൾ റിക്ഷ, ജ്യോതിബസു, സത്യജിത്ത് റേ, ബംഗാളിനെ പറ്റി, ഓർമയുടെ ഹോളോബ്രിക്സ് അടക്കി, അടക്കി, പണിയാവുന്ന, ഒരു മനോഹരമായ വീടുണ്ട്. ‘ഹോളോ ബ്രിക്സ്’ കമ്പനിടെ മുറ്റത്ത്, നിന്ന്,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ലക്ഷ്മി ക്ലേ കമ്പനിയിലെ
വിമലാക്കയുടെയും,
രണ്ടടക്കുള്ള ചോറ്റുപാത്രവും,
പ്ലാസ്റ്റിക് വള്ളിയുള്ള ബാഗുമായി,
‘റാലി’ സൈക്കിളിൽ സഞ്ചരിച്ചിരുന്ന
റെയിൽവേ ഗേറ്റ്മാൻ
ഗോപാലേട്ടന്റെയും
മകളാണെന്നത്,
നമ്മളെന്തിനാണ്
ഇടയ്ക്കിടെ ഇങ്ങനെ മറന്നുപോവുന്നത്
മൂന്ന്,
ജീവനുള്ള ഹോളോബ്രിക്സുകളുടെ
ആ, വീട് ഇപ്പോഴില്ല
എന്നാശ്ചര്യം,
തീർച്ചയായും,
നമുക്കുണ്ടാവണം
ബിഞ്ചു,
ബാവുൾ, കൃഷി, ടാഗോൾ,
ബിമൽ മിത്ര,
കമ്യൂണിസം,
കാളീഘട്ട്,
സൈക്കിൾ റിക്ഷ,
ജ്യോതിബസു,
സത്യജിത്ത് റേ,
ബംഗാളിനെ പറ്റി,
ഓർമയുടെ ഹോളോബ്രിക്സ് അടക്കി, അടക്കി,
പണിയാവുന്ന,
ഒരു മനോഹരമായ വീടുണ്ട്.
‘ഹോളോ ബ്രിക്സ്’ കമ്പനിടെ
മുറ്റത്ത്,
നിന്ന്, വിയർക്കുന്ന,
ഒരാണും, പെണ്ണും
അവർ,
പണിതുണക്കാൻ വെച്ച കട്ടകളും
എത്ര വീടുകൾ, ഫ്ലാറ്റുകൾ,
പീടികമുറികൾ
മതിലുകളിൽ,
അവരനങ്ങാതെ, നിന്നുണങ്ങുന്നുണ്ടാവും?
ഇരുപത് വിരലുകളാൽ തകർന്ന
രണ്ട് ഭാഷകളും, മൂന്നാമതുണ്ടാവുന്ന
അവരുടേത് മാത്രമായ
ഭാഷയും.