Begin typing your search above and press return to search.

ഒരിക്കലും ഉത്തരത്തിൽ നിന്നിറങ്ങാത്ത വടി

ഒരിക്കലും ഉത്തരത്തിൽ നിന്നിറങ്ങാത്ത വടി
cancel

ഉത്തരത്തീന്ന് വടിയെടുപ്പിക്കരുതെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് ഉത്തരത്തിൽ ഒരു വടിയിരിക്കുന്നത് കണ്ടത് പിന്നീടെപ്പോഴും ഉത്തരത്തിൽ വടിയിരിക്കുന്ന ഭാഗത്തെത്തുമ്പോളെല്ലാം അതിന്റെ വലിപ്പത്തെ പേടിച്ച് മുഖം തിരിച്ച് നടക്കും ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ കുളത്തിൽ ചാടാൻ പോകുമ്പോൾ തോട്ടുവക്കത്തെ കരിക്കടർത്തി കൂട്ടുകാർക്കൊപ്പം വെട്ടിത്തിന്നിട്ട് വരുമ്പോൾ കിലുക്കിക്കുത്തുകാരന്റെ വെളിച്ചത്തിന് കാവൽ നിൽക്കാനിറങ്ങുമ്പോൾ കലിച്ച് തല്ലുണ്ടാക്കാൻ പോകുമ്പോളൊഴിച്ച് ഉത്തരത്തിൽ വടിയിരിക്കുന്ന ഭാഗത്തെത്തുമ്പോഴെല്ലാം ഒന്ന് നിന്നിട്ടുണ്ട്. അവസരങ്ങളൊരുപാടുണ്ടായിട്ടും ആ വടിക്ക്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഉത്തരത്തീന്ന്

വടിയെടുപ്പിക്കരുതെന്ന്

അച്ഛൻ പറഞ്ഞപ്പോഴാണ്

ഉത്തരത്തിൽ

ഒരു വടിയിരിക്കുന്നത് കണ്ടത്

പിന്നീടെപ്പോഴും

ഉത്തരത്തിൽ വടിയിരിക്കുന്ന

ഭാഗത്തെത്തുമ്പോളെല്ലാം

അതിന്റെ വലിപ്പത്തെ പേടിച്ച്

മുഖം തിരിച്ച് നടക്കും

ക്രിക്കറ്റ് കളിക്കാൻ പോകുമ്പോൾ

കുളത്തിൽ ചാടാൻ പോകുമ്പോൾ

തോട്ടുവക്കത്തെ കരിക്കടർത്തി

കൂട്ടുകാർക്കൊപ്പം വെട്ടിത്തിന്നിട്ട് വരുമ്പോൾ

കിലുക്കിക്കുത്തുകാരന്റെ വെളിച്ചത്തിന്

കാവൽ നിൽക്കാനിറങ്ങുമ്പോൾ

കലിച്ച് തല്ലുണ്ടാക്കാൻ

പോകുമ്പോളൊഴിച്ച്

ഉത്തരത്തിൽ വടിയിരിക്കുന്ന

ഭാഗത്തെത്തുമ്പോഴെല്ലാം

ഒന്ന് നിന്നിട്ടുണ്ട്.

അവസരങ്ങളൊരുപാടുണ്ടായിട്ടും

ആ വടിക്ക് ഉത്തരത്തിൽ നിന്നിറ-

ങ്ങാനുള്ള ഭാഗ്യമുണ്ടായില്ല

അടുത്തിടെയറിഞ്ഞു

ആ വീട്

പാടേ ഇടിഞ്ഞുവീണെന്ന്

എനിക്കറിയേണ്ടിയിരുന്നത്

ഉത്തരത്തിലിരുന്ന വടി

അപ്പോഴും

അവിടെയുണ്ടായിരുന്നോയെന്നായിരുന്നു

News Summary - madhyamam weekly poem