Begin typing your search above and press return to search.

സാരമില്ല

സാരമില്ല
cancel

ഞാനല്ലാതായിപ്പോവുന്ന എന്നെയോർത്ത് വിഷമിക്കാനൊക്കെ സാധിക്കുന്നൊരെന്നെ കാലങ്ങൾക്ക് ശേഷം എന്നിൽ കണ്ടുമുട്ടി. സാരമില്ല... എന്ന് പറഞ്ഞു. എല്ലാം മാറും എന്നുകൂടി കൂട്ടിച്ചേർത്ത് വാചകം പൂർത്തിയാക്കിയതെന്തിനെന്ന് എനിക്കങ്ങോട്ട് മനസ്സിലായില്ല. മാറിപ്പോവുന്നതാണ് എന്റെ പ്രശ്നമെന്ന് മനസ്സിലാക്കാൻ അത്ര പ്രയാസമാണോ എനിക്കുപോലും? ഇനിയുണ്ടാവില്ല എന്നതിന്റെ ഇരുതലമൂർച്ചയിൽ ആശംസയും ഭീഷണിയും ഒളിമിന്നിയതിന്റെ ഓർമ സ്വൈര്യം കെടുത്തുന്നു. സാരമില്ല സാരം ഇല്ല സാരം...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഞാനല്ലാതായിപ്പോവുന്ന എന്നെയോർത്ത്

വിഷമിക്കാനൊക്കെ സാധിക്കുന്നൊരെന്നെ

കാലങ്ങൾക്ക് ശേഷം

എന്നിൽ കണ്ടുമുട്ടി.

സാരമില്ല... എന്ന് പറഞ്ഞു.

എല്ലാം മാറും

എന്നുകൂടി കൂട്ടിച്ചേർത്ത്

വാചകം പൂർത്തിയാക്കിയതെന്തിനെന്ന്

എനിക്കങ്ങോട്ട് മനസ്സിലായില്ല.

മാറിപ്പോവുന്നതാണ്

എന്റെ പ്രശ്നമെന്ന് മനസ്സിലാക്കാൻ

അത്ര പ്രയാസമാണോ

എനിക്കുപോലും?

ഇനിയുണ്ടാവില്ല എന്നതിന്റെ

ഇരുതലമൂർച്ചയിൽ

ആശംസയും ഭീഷണിയും

ഒളിമിന്നിയതിന്റെ ഓർമ

സ്വൈര്യം കെടുത്തുന്നു.

സാരമില്ല

സാരം ഇല്ല

സാരം ഉണ്ടാവുന്നുമില്ല.

News Summary - madhyamam weekly poem