Begin typing your search above and press return to search.
പൂത്താങ്കീരികൾ
Posted On date_range 10 Feb 2025 1:30 AM GMT
Updated On date_range 2025-02-10T07:00:40+05:30

‘റൺവേ’യിൽ പൂത്താങ്കീരിക്കൂട്ടങ്ങൾ. ‘കലപില’.
ചെന്നിറ ബൾബിൻ വ്യൂഹം തെളിഞ്ഞൂ വിഹായസ്സിൽ.
വന്നിറങ്ങുക വയ്യ വിമാനങ്ങൾക്കൊന്നുമേ.
നിന്നനിൽപ്പിൽ ഞാൻ പേടിക്കറുപ്പൻ ബലൂണായി.
അങ്ങുനിന്നെനിക്കായി കാവ്യപുസ്തകങ്ങളും
അത്യപൂർവമാം ‘കോന്യാക്ക്’ കുപ്പിയുമേന്തിക്കൊണ്ടു-
നീ വരുന്നതിൻ ‘മെസ്സേജ്’ കിട്ടിയ സന്തോഷത്തെ-
ക്കൊത്തിത്തിന്നുകയാണീ പൂത്താങ്കീരികളെല്ലാം.
ഇപ്പോൾ നീ യെവിടെയാ,ണെൻ ‘മെസ്സേജ്’ വായിക്കുക.
‘ക്യാൻസൽ’ ചെയ്യുക യാത്ര,യെത്രയും വേഗം തോഴീ.
അടുത്ത തവണ നീ വരുമ്പോൾ മതിയെല്ലാം.
അസത്തുപൂത്താങ്കീരിക്കൂട്ടമാണിങ്ങെങ്ങുമേ.