വിരൽമുദ്ര

മഴയിൽ ഇലകൾപോലെ ഭാരം താങ്ങിനിൽക്കുന്ന തബല കാറ്റ് വന്ന് ഇലകൾ ഇളകുമ്പോൾ കേൾക്കാം; ദൂരെ സാക്കിർ തബല വായിക്കുന്നു. വിരലു മുഴുവനും മഴ മരം തബലയിൽ തഴച്ചു വളരുന്നു ഇലയും കൊമ്പും കാറ്റും കുഴങ്ങുന്നു വിരലു നിറച്ചും മരങ്ങൾ; മരത്തിൻ മുഴുവൻ മിടിപ്പും. ദൈവം തോറ്റ വേദാന്തം. കാട്ടുജീവിതൻ തൊലിയുരിയുന്ന വേദന തൊണ്ട പൊട്ടി കരയുന്ന ശബ്ദജന്മം. തബല നിറയെ വനം മൃഗങ്ങൾ ഓടുന്നു പിറകെ തോലിനായ് പായുന്ന ശരവേഗം. എല്ലാം മറന്ന് തബലയ്ക്ക് ചുറ്റിലും കാട് തുറന്നുവന്ന മൃഗങ്ങൾ എന്റെ തൊലിയുരിയൂ എന്റെ തൊലിയുരിയൂ മുഴുവൻ മൃഗങ്ങളും പുളകംകൊണ്ട കാനനം തബല വിരലു നിറച്ചും മൃഗങ്ങൾ ദൈവം തോറ്റ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മഴയിൽ
ഇലകൾപോലെ
ഭാരം താങ്ങിനിൽക്കുന്ന തബല
കാറ്റ്
വന്ന്
ഇലകൾ
ഇളകുമ്പോൾ
കേൾക്കാം;
ദൂരെ
സാക്കിർ
തബല വായിക്കുന്നു.
വിരലു മുഴുവനും
മഴ
മരം തബലയിൽ
തഴച്ചു വളരുന്നു
ഇലയും
കൊമ്പും
കാറ്റും
കുഴങ്ങുന്നു
വിരലു നിറച്ചും മരങ്ങൾ;
മരത്തിൻ മുഴുവൻ മിടിപ്പും.
ദൈവം തോറ്റ വേദാന്തം.
കാട്ടുജീവിതൻ
തൊലിയുരിയുന്ന വേദന
തൊണ്ട പൊട്ടി കരയുന്ന
ശബ്ദജന്മം.
തബല നിറയെ വനം
മൃഗങ്ങൾ
ഓടുന്നു
പിറകെ തോലിനായ്
പായുന്ന ശരവേഗം.
എല്ലാം മറന്ന്
തബലയ്ക്ക്
ചുറ്റിലും
കാട് തുറന്നുവന്ന മൃഗങ്ങൾ
എന്റെ തൊലിയുരിയൂ
എന്റെ തൊലിയുരിയൂ
മുഴുവൻ മൃഗങ്ങളും
പുളകംകൊണ്ട
കാനനം തബല
വിരലു നിറച്ചും മൃഗങ്ങൾ
ദൈവം തോറ്റ
വേദാന്തമുഴക്കത്തിൽ
സർവനാദങ്ങളും
വിനയംപൂണ്ട
മാൻകൂട്ടം.
പുൽത്തളിരടർത്തുന്ന
ചെറുശബ്ദവും നിശ്വാസവും.

