Begin typing your search above and press return to search.

കഭീ കഭീ...

Malayalam Poem
cancel

വിഷാദനേരങ്ങളിലെ ഓർമയുടെ ഇടനാഴിയിലാരോ

‘‘കഭീ കഭീ മേരെ ദിൽ മേം

ഖയാൽ ആത്താ ഹേ’’ എന്ന്

പതിയെ പാടിയപ്പോൾ

പഴയ അനുരാഗത്തിന്റെ എക്സ്റേ ഷീറ്റിൽ

പിന്നെയും ദുഃഖം നിഴലിച്ചു.

അന്നേരം അസ്തമയപ്രണയമൊരു

ആശ്വാസമഴവില്ല് തിരഞ്ഞപ്പോൾ

ഉള്ളിലെ സ്നേഹവാവലുകൾ

മൗനത്തിന്റെ മച്ചിലൊളിച്ചു.

മുഷിഞ്ഞ പുസ്തകത്താളിനുള്ളിലെ

മയിൽപ്പീലിയുടെ വിരഹത്തിനിടയിലൊരു

പഴയ പ്രേമലേഖനം നെടുവീർപ്പിടെ

അകലെയൊരു വൃന്ദാവനം

വീണ്ടുമാരെയോ കാത്തുനിന്നു.

=======

1. ‘‘കഭീ കഭീ മേരെ ദിൽ മേം, ഖയാൽ ആത്താ ഹേ’’ –‘കഭി കഭി’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനം.

Show More expand_more
News Summary - Malayalam Poem