Begin typing your search above and press return to search.
അരുതേ!
Posted On date_range 17 March 2025 5:30 AM GMT
Updated On date_range 2025-03-17T11:01:15+05:30

ആറാം ക്ലാസിൽ
പഠിക്കുമ്പോഴാണ്
മലമ്പുഴയിലെ
പൂന്തോട്ടം കണ്ടത്.
കാണുന്നതെല്ലാം
പൂക്കളായിരുന്ന
കാലം.
പ്രിയമുള്ളൊരു പൂവിൻ ചോട്ടിൽ
പൂക്കൾ പറിക്കരുത്
എന്ന അരുത് വാചകം.
ഹിന്ദിയിൽ
ഫൂലോം മത് പഡോ
എന്നും ഇംഗ്ലീഷിൽ
ഡോണ്ട് പ്ലക്ക് ഫ്ലവേഴ്സ് എന്നും.
ഇംഗ്ലീഷും ഹിന്ദിയും
ആദ്യമായി ഉള്ളിൽ കൊള്ളിച്ച വാചകങ്ങൾ.
പൂക്കൾ പറിക്കില്ലെന്ന്
അന്നേ ഹൃദയത്തിൽ എഴുതിവച്ചു.
കൊല്ലരുതെന്ന്
ഏതു ഭാഷയിലെഴുതിയാൽ
നമ്മുടെ കുഞ്ഞുങ്ങൾക്ക്
ഹൃദിസ്ഥമാകും?

