Begin typing your search above and press return to search.

ഒരു ഉൾനിലപ്പോരാളി കാണുന്നു

ഒരു ഉൾനിലപ്പോരാളി കാണുന്നു
cancel

വഴിച്ചെണ്ട വീക്കി തെരുക്കൂത്തിൽ തങ്ക- പ്പെരുമാൾത്തലപ്പാവു വെച്ചു പ്രജായത്തക്കഴുത്തിൽ മുറുക്കിപ്പിടിച്ചു വിടില്ല ഞാൻ സത്യവഴിയെന്നു ദൃഢപ്രതിജ്ഞ... പിന്നെ വരട്ടുതത്ത്വവാതം കോച്ചിവലി -ച്ചുന്മത്ത മെത്തയിൽ മയക്കം. കരിംപുള്ളി കുത്തിയ ചൂണ്ടുവിരലുകൾ അറ്റു വീണൊരു ബലികുടീരങ്ങൾ, ചെമ്പട്ടു മൂടിയൊ- രകിടുകൾ തുളുമ്പുന്ന വന്ധ്യ വചനങ്ങൾ. ഖജാനയ്ക്കൽ വാരിവാരിത്തളർന്ന്, വിനയനാട്യച്ചുഴികളിൽ അടിയറ്റക്കുതിപ്പിൽ പിടഞ്ഞ്, ഒടുവിൽ: ഇവിടെ നിസ്സഹായരായ് വീണുപോയോരുടെ അസ്ഥിമഞ്ചത്തി- ലള്ളിപ്പിടിച്ചു കിടക്കെ, ഹൃദയമുഷ്ടിയുയർത്തിയ പോസുകൾ നിരവധി: കൂസലില്ലാത്തൊരു മത്തവിലാസ പ്രഹസനം.* ------------------------ * രാജാ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

വഴിച്ചെണ്ട വീക്കി

തെരുക്കൂത്തിൽ തങ്ക-

പ്പെരുമാൾത്തലപ്പാവു വെച്ചു

പ്രജായത്തക്കഴുത്തിൽ

മുറുക്കിപ്പിടിച്ചു

വിടില്ല ഞാൻ സത്യവഴിയെന്നു

ദൃഢപ്രതിജ്ഞ...

പിന്നെ വരട്ടുതത്ത്വവാതം കോച്ചിവലി

-ച്ചുന്മത്ത മെത്തയിൽ മയക്കം.

കരിംപുള്ളി കുത്തിയ

ചൂണ്ടുവിരലുകൾ

അറ്റു വീണൊരു

ബലികുടീരങ്ങൾ,

ചെമ്പട്ടു മൂടിയൊ-

രകിടുകൾ തുളുമ്പുന്ന

വന്ധ്യ വചനങ്ങൾ.

ഖജാനയ്ക്കൽ

വാരിവാരിത്തളർന്ന്,

വിനയനാട്യച്ചുഴികളിൽ

അടിയറ്റക്കുതിപ്പിൽ

പിടഞ്ഞ്,

ഒടുവിൽ:

ഇവിടെ നിസ്സഹായരായ്

വീണുപോയോരുടെ

അസ്ഥിമഞ്ചത്തി-

ലള്ളിപ്പിടിച്ചു കിടക്കെ,

ഹൃദയമുഷ്ടിയുയർത്തിയ

പോസുകൾ നിരവധി:

കൂസലില്ലാത്തൊരു

മത്തവിലാസ പ്രഹസനം.*

------------------------

* രാജാ മഹേന്ദ്ര വിക്രമവർമന്റെ സംസ്കൃത പ്രഹസനം. കാര്യസാധ്യത്തിനായുള്ള നേർച്ചയായി പണ്ട് ക്ഷേത്രങ്ങളിൽ മത്തവിലാസം കൂത്ത് നടത്തിയിരുന്നു.

News Summary - Malayalam Poem