Begin typing your search above and press return to search.

തരാന്‍റുല

Malayalam Poem
cancel

തരാന്‍റുല കടിച്ചാല്‍

നൃത്തം ചെയ്യണം

ഭ്രാന്തമായി,

മണിക്കൂറുകളോളം

ഏതു താളവും രീതിയും

എന്തു ചുവടുമാവാം

വിയര്‍ത്തു കുളിക്കണം

വിഷം മുഴുവന്‍ വിയര്‍പ്പായി പോകണം

എന്നു വായിച്ചപ്പോള്‍

പെട്ടെന്നെനിക്ക് മനസ്സിലായി

എന്തുകൊണ്ട് എന്റെ മനസ്സ്

ഭ്രാന്തമായ വേഗത്തില്‍

കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന്

നിന്നോടുള്ള പ്രണയത്തിന്റെ

അവസാന കണംവരെ

എന്നില്‍നിന്ന് മായുവോളം

ശാന്തി എനിക്കന്യം.

ഒന്നു മാത്രം മനസ്സിലാവുന്നില്ല

ഈ ലോകത്തെ തന്നെ

ഏതു ഭീമന്‍ തരാന്‍റുലയാണ്

കടിച്ചിരിക്കുന്നത്?

------------

*രോമങ്ങളുള്ള, വിഷമുള്ള ഒരുതരം എട്ടുകാലിയാണ് തരാന്‍റുല

Show More expand_more
News Summary - Malayalam Poem