Begin typing your search above and press return to search.

ഗ​സ്റ്റ് റോ​ള്‍

ഗ​സ്റ്റ് റോ​ള്‍
cancel

മ​ര​ത്തി​ല്‍ പ​ല​ത​രം കി​ളി​ക​ളി​രു​ന്നു

ചി​ല​വ കൊ​ക്കി​ല്‍കൊ​ള്ളാ​ത്ത ഒ​ച്ച​യി​ട്ടു

എ​ന്നെ നോ​ക്കൂ, എ​ന്നെ മാ​ത്രം നോ​ക്കൂ​യെ​ന്ന്

കൂ​വി​വി​ളി​ച്ചു

വ​ലു​തി​ലും വ​ലു​താ​കാ​ന്‍ മ​ത്സ​രി​ച്ചു.

മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ മീ​തെ​ പ​റ​ക്കാ​ന്‍

കെ​ല്‍പ്പു​ണ്ടെ​ന്ന് പ​റ​ഞ്ഞു

ചി​റ​കി​ന്റെ വ​ലി​പ്പം പ​ട​ര്‍ത്തി കാ​ണി​ച്ചു

ക്രൗ​ര്യം​മ​റ​ച്ച് ചി​രി​യി​ല്‍ മു​ക്കി​യ സെ​ല്‍ഫി​യെ​ടു​ത്തു

ഒ​ടു​വി​ല്‍ പ​റ​ന്നു​യ​ര്‍ന്ന​പ്പോ​ള്‍

നൊ​ടി​യി​ടെ ചി​രി​മാ​ഞ്ഞു

ചി​റ​കി​ന് എ​ന്തെ​ന്നി​ല്ലാ​ത്ത ക​നം തോ​ന്നി

ചെ​റു​കി​ളി വ​ന്നു

ചെ​റു​കൊ​മ്പി​ല്‍ ഇ​ല​ക​ളു​ടെ ഇ​ട​യി​ല്‍

മ​റ്റൊ​രു​യി​ല​യാ​യി ക​ല​ര്‍ന്നു

ലോ​ക​ത്തി​ന് ക​ഷ്ടി​ വെ​ളി​പ്പെ​ട്ടു

കൂ​വി​യാ​ര്‍ത്തി​ല്ല

ലോ​ക​ത്തെ വി​ളി​ച്ചു​ണ​ര്‍ത്താ​ന്‍ നോ​ക്കി​യി​ല്ല

കു​റ​ച്ചു​നേ​രം ശാ​ന്ത​മാ​യി ഇ​രു​ന്നു.

സ്വ​ന്തം ആ​ത്മാ​വി​ന്റെ പ​ച്ച​പ്പി​ലേ​ക്ക് നോ​ക്കി.

ഒ​ന്നി​ള​കി,

തൂ​വ​ലു​ക​ള്‍ക്കി​ട​യി​ലെ പൊ​ടി​പാ​റ്റി

കി​ത​പ്പാ​റി​യ​പ്പോ​ള്‍ പ​റ​ന്നു​പോ​യി.

ന​ല്ല ആ​യ​ത്തോ​ടെ, പൂ​ര്‍വ​കാ​ല​ഭാ​ര​മി​ല്ലാ​തെ.

ഒ​ന്നും ശേ​ഷി​പ്പി​ക്കാ​തെ.


Show More expand_more
News Summary - Malayalam Poem