നീ പാടുക

പകൽ നീയിറങ്ങരുത് പറഞ്ഞതോയൊരു നൂൽധാരി അസത്തേ ഉപ്പു നിന്റെ നാവിനു ചേരില്ല കണ്ടുപിടിച്ചതോയൊരു വാക്ക് കള്ളൻ മാറി നടക്കുകയില്ലെങ്കിൽ... ആജ്ഞാപിച്ചതോയൊരു മരപ്പട്ടി അമ്പലങ്ങൾ അവ മറന്നേക്കുക നിനക്ക് മാടനും ചുടുചോരയും വഴിയിൽ കണ്ടുപോകരുത് വളിവിടരുത് വിട്ടാൽ തന്നെ സൈലെൻസർ വെച്ചിരിക്കണം പാടരുതെന്നു ഞാൻ പറഞ്ഞല്ലോ പടരരുത് അതും ഞങ്ങൾ ചെയ്യും പഠിക്കരുത് നിനക്കതു പറഞ്ഞിട്ടില്ല പാടത്തു പോവുക അരിവാൾ പിടിക്കുക സ്വയം മറക്കാൻ കുടിക്കുക കൂത്താടുക വാളുവെച്ച് നരകം കാണുക കുടിച്ച നീ നക്ഷത്രങ്ങളെ നോക്കരുത് അവ അശുദ്ധമാവും പേക്ഷ നീ നോക്കി വീണ്ടും നോക്കി ആരവിടെ ചോദിക്കാൻ നിന്റെ ശബ്ദം നിന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പകൽ നീയിറങ്ങരുത്
പറഞ്ഞതോയൊരു നൂൽധാരി
അസത്തേ ഉപ്പു നിന്റെ നാവിനു ചേരില്ല
കണ്ടുപിടിച്ചതോയൊരു വാക്ക് കള്ളൻ
മാറി നടക്കുകയില്ലെങ്കിൽ...
ആജ്ഞാപിച്ചതോയൊരു മരപ്പട്ടി
അമ്പലങ്ങൾ അവ മറന്നേക്കുക
നിനക്ക് മാടനും ചുടുചോരയും
വഴിയിൽ കണ്ടുപോകരുത്
വളിവിടരുത് വിട്ടാൽ തന്നെ
സൈലെൻസർ വെച്ചിരിക്കണം
പാടരുതെന്നു ഞാൻ പറഞ്ഞല്ലോ
പടരരുത് അതും ഞങ്ങൾ ചെയ്യും
പഠിക്കരുത് നിനക്കതു പറഞ്ഞിട്ടില്ല
പാടത്തു പോവുക അരിവാൾ പിടിക്കുക
സ്വയം മറക്കാൻ കുടിക്കുക കൂത്താടുക
വാളുവെച്ച് നരകം കാണുക
കുടിച്ച നീ നക്ഷത്രങ്ങളെ നോക്കരുത്
അവ അശുദ്ധമാവും
പേക്ഷ നീ നോക്കി വീണ്ടും നോക്കി
ആരവിടെ ചോദിക്കാൻ
നിന്റെ ശബ്ദം
നിന്റെ ആത്മാവിന്റെ കൈപ്പട
നീയറിയാതെ നീയൊരു നക്ഷത്രമായി മാറി
കുരയ്ക്കുന്നവർക്കെല്ലാം-
നീ വീണ്ടും പാടുക
വാഴുക വഴിനടക്കുക
ഉറക്കെ വളിവിടുക
മധുമാർ ശീലിക്കട്ടെ
അവന്റെ മൂക്ക് നീ കവരുക
അവന്റെ കാതുകളെ വിസ്മയിപ്പിക്കുക
നവോത്ഥാനവീരരെ ഓർമിപ്പിക്കുക
പടരുക ലേസർപോലെ പടരുക
നിന്റെ സ്നേഹം നിന്റെ പ്രേമം നിന്റെ കാമം
അനുഭവിച്ചിട്ടല്ലാത്തവർ അനുഭവിക്കട്ടെ
വേദനസംഹാരി സുലഭ്യമായ നാട്ടിൽ
ബർനോളിന്റെ മണമകറ്റി
തേനായി പിറന്ന നീ
വീണ്ടും പാടുക
പാടി തകർക്കുക
വാക്കിന് പുതിയ മാനം
നൽകിയ നീയെനിക്ക് സോദരൻ
നിനക്കായി എത്രകാലം കാത്തിരുന്നു
പാടുക ജനാവലിക്കു സ്വപ്നം കാണാൻ
വളരുക ഞങ്ങൾക്ക് വേണ്ടി
പഠിക്കുക നിനക്കുവേണ്ടി
ഉയർത്തുക നടുവിരൽ
ഇന്നലെയിൽ ജീവിക്കുന്ന
ദിനോസർ ജന്മങ്ങൾക്കുവേണ്ടി
യൗവനം കൈവിടാതിരിക്കുക
അതാരെയും തകർക്കാൻ
വിട്ടുകൊടുക്കാതിരിക്കുക
അത് ഞാൻ പറയാതെ തന്നെ
നിനക്കറിയാം
വീണ്ടും പാടുക
മൂർച്ചയുള്ള നിന്റെ വരികൾ
കേരളത്തിന്റെ യൗവനം
വളരെകാലശേഷം
ആരോ കൽപിച്ച
തിന്മകളെ മറന്നവർ
ആഘോഷിക്കട്ടെ
അവരുടെ എൻഡോർഫിൻ
ഒരുന്മേഷമായീ നാടിനെ
മാറ്റിമറിക്കട്ടെ
അവരുടെ ചുവടുകൾ
ചുവരുകൾ ഭേദിക്കട്ടെ.