ശലഭം

കൂര്‍ക്കങ്ങള്‍ ശലഭങ്ങളായ് പറന്ന് മുറി നിറയുന്നതുകണ്ട- മ്പരന്നിരിക്കയാണ് ഞാന്‍, അവളുടെ ഉറക്കത്തിന്നരുകില്‍. ഇരുട്ടില്‍ തമ്മിലിടിച്ചവ വീഴാതിരിക്കാന്‍ ബെഡ് ലാംപ് ഓണാക്കി കൊടുത്തു. നീല വെളിച്ചത്തില്‍ പലവര്‍ണ പക്കികളവര്‍ വാനിലുയര്‍ന്ന് പറന്നല്ലോ... അതുകണ്ടുറങ്ങിയല്ലോ ഞാനും. അവിചാരിതമൊരു കവിതയെഴുതും നേരം വെളുപ്പിനേയുണര്‍ന്ന് വീണ്ടുമത് വായിക്കാന്‍ തോന്നും കൗതുകം പോലൊന്നില്‍ പുലരും മുന്നേ ഞാനുണര്‍ന്നല്ലോ. ബാത്ത്റൂമില്‍ പോവുമ്പോള്‍ ക്ലോസറ്റില്‍ പിടയുന്നു അർധപ്രാണനില്‍ ഒരു ശലഭം. ബ്രഷുകൊണ്ടതിനെ രക്ഷിച്ചുവിട്ടു. തിരികെയെത്തുമ്പോള്‍ ഉറക്കിനും ഉണര്‍വിനുമിടയിലെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കൂര്‍ക്കങ്ങള്‍
ശലഭങ്ങളായ് പറന്ന്
മുറി നിറയുന്നതുകണ്ട-
മ്പരന്നിരിക്കയാണ് ഞാന്‍,
അവളുടെ
ഉറക്കത്തിന്നരുകില്‍.
ഇരുട്ടില്‍ തമ്മിലിടിച്ചവ
വീഴാതിരിക്കാന്‍
ബെഡ് ലാംപ്
ഓണാക്കി കൊടുത്തു.
നീല വെളിച്ചത്തില്‍
പലവര്‍ണ പക്കികളവര്‍
വാനിലുയര്‍ന്ന് പറന്നല്ലോ...
അതുകണ്ടുറങ്ങിയല്ലോ ഞാനും.
അവിചാരിതമൊരു
കവിതയെഴുതും നേരം
വെളുപ്പിനേയുണര്‍ന്ന്
വീണ്ടുമത് വായിക്കാന്‍ തോന്നും
കൗതുകം പോലൊന്നില്‍
പുലരും മുന്നേ ഞാനുണര്‍ന്നല്ലോ.
ബാത്ത്റൂമില്‍ പോവുമ്പോള്‍
ക്ലോസറ്റില്‍ പിടയുന്നു
അർധപ്രാണനില്‍ ഒരു ശലഭം.
ബ്രഷുകൊണ്ടതിനെ
രക്ഷിച്ചുവിട്ടു.
തിരികെയെത്തുമ്പോള്‍
ഉറക്കിനും ഉണര്‍വിനുമിടയിലെ
സീറോ പോയന്‍റിലാണവള്‍.
രാത്രി കണ്ട സ്വപ്നത്തില്‍
എത്ര ശലഭങ്ങള്‍
ഉണ്ടായിരുന്നെന്ന് ചോദിച്ചില്ല,
അതിലൊന്നിനെ
രക്ഷിച്ചത് പറഞ്ഞില്ല.