ഒരു പെൺകിടാവ്

ഈ ചിത്രത്തിലെ പെൺകിടാവിനെ നീ അറിയുമോ? പണ്ട് എന്നും ഈ വഴിയിൽക്കൂടി അവൾ കടന്നുപോയിരുന്നു. എന്നും പച്ചയും വെള്ളയും യൂണിഫോം ധരിച്ചാണ് അവൾ സ്കൂളിൽ പോയിരുന്നത്. പോവുമ്പോൾ എന്നും അവൾ ഗേറ്റിങ്കൽ നിന്ന് എന്നോട് ഒത്തിരി സംസാരിക്കും. അവൾ എന്നെ കൂട്ടുകാരിയായാണ് കണ്ടത്. ഒരുദിവസം അവളെ കാണാൻ സാധിച്ചില്ലെങ്കിൽ മനസ്സിന് വല്ലാത്ത പ്രയാസം. ദിവസവും വീട്ടിലെ വിശേഷങ്ങൾ പറഞ്ഞിട്ടേ അവൾ സ്ഥലം വിടൂ അവൾ എന്തും തുറന്ന് പറയും അങ്ങനെ എനിക്ക് അവളോട് വല്ലാത്ത ഒരിഷ്ടം ഉണർന്നു. അവൾ നല്ലവണ്ണം പഠിക്കും എല്ലാ മത്സരത്തിലും ഒന്നാമത്. വർഷങ്ങൾ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഒരുദിവസം അവളെ കണ്ടില്ല. ഞാൻ അവളെയും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഈ ചിത്രത്തിലെ
പെൺകിടാവിനെ നീ അറിയുമോ?
പണ്ട് എന്നും ഈ വഴിയിൽക്കൂടി
അവൾ കടന്നുപോയിരുന്നു.
എന്നും പച്ചയും വെള്ളയും
യൂണിഫോം ധരിച്ചാണ്
അവൾ
സ്കൂളിൽ പോയിരുന്നത്.
പോവുമ്പോൾ എന്നും അവൾ
ഗേറ്റിങ്കൽ നിന്ന് എന്നോട്
ഒത്തിരി സംസാരിക്കും.
അവൾ എന്നെ കൂട്ടുകാരിയായാണ്
കണ്ടത്.
ഒരുദിവസം അവളെ കാണാൻ സാധിച്ചില്ലെങ്കിൽ
മനസ്സിന് വല്ലാത്ത പ്രയാസം.
ദിവസവും വീട്ടിലെ വിശേഷങ്ങൾ
പറഞ്ഞിട്ടേ അവൾ സ്ഥലം വിടൂ
അവൾ എന്തും തുറന്ന് പറയും
അങ്ങനെ എനിക്ക് അവളോട്
വല്ലാത്ത ഒരിഷ്ടം ഉണർന്നു.
അവൾ നല്ലവണ്ണം പഠിക്കും
എല്ലാ മത്സരത്തിലും ഒന്നാമത്.
വർഷങ്ങൾ കടന്നുപോയ്‌ക്കൊണ്ടിരുന്നു.
ഒരുദിവസം അവളെ കണ്ടില്ല.
ഞാൻ അവളെയും കാത്ത് ഗേറ്റിങ്കൽ തന്നെ നിന്നു.
അവൾക്ക് എന്തോ ഒരസുഖം ബാധിച്ചുപോലും
അവളെ കാണാൻ ഞാൻ
വീട് അന്വേഷിച്ചിറങ്ങി.
പനി ബാധിച്ച് കിടപ്പിലാണെന്ന്
കണ്ടപ്പോൾ വല്ലാത്ത വിഷമം
അവളിൽനിന്ന്
കണ്ണുനീർ കുടുകുടെ ഒഴുകി.
ഞാൻ ആശ്വസിപ്പിച്ചു.
പിന്നെ മനസ്സില്ലാമനസ്സോടെ യാത്ര പറഞ്ഞിറങ്ങി.
അവൾ രോഗിയായി കിടക്കുന്നത് വേദനതീർത്തു.
ദിവസങ്ങൾ കഴിഞ്ഞു.
ഒരുദിവസം രാവിലെ പെട്ടെന്ന് അവൾ
വിടപറഞ്ഞു പോയി
മനസ്സിലെപ്പോഴും അവളുണ്ടായിരുന്നു
അവസാനമായി കാണാനോ
അന്വേഷിക്കാനോ കഴിഞ്ഞില്ല.
മനസ്സിൽ നൊമ്പരമായി
അവളിപ്പോഴും നിറയുന്നു
ഞാനിപ്പോഴും ഗെയിറ്റിങ്കൽതന്നെ നിൽക്കുന്നു.

