പൊരുൾതിരിവ്

മുടിയിഴകളായി കണ്ണിലുരുമ്മുന്നു മൂക്കറ്റത്തു പതുങ്ങുന്നു ‘‘പനിക്കുന്നോ’’യെന്ന് നെറ്റിമേൽ തൊട്ടറിയുന്നു കവിളുചൊറിഞ്ഞുതരവെ താടിരോമങ്ങളിൽ കുരുങ്ങുന്നു ഓർമകൾ -എന്നു ഞാനവളുടെ മുലക്കൂർപ്പിൽ വിരൽ വിരിച്ചു തലയിൽ കാൽചവിട്ടിയുറച്ചുനിന്ന് കലർന്നൊട്ടിയ വെളുപ്പുകറുപ്പുകളിൽ മുഖത്തേറെയുള്ളൊരാ ഉമ്മത്തടങ്ങളെ ലാക്കാക്കി അരുമയായി ഒഴുകിയിറങ്ങുന്നത് മറവിയുടെ വടിവുകളാ- ണെന്നവളെന്റെ ചെവിഭൂവിലൊരുനനവുനട്ടു ഇത്രയുമായപ്പോഴേക്കും കാടുകയറിച്ചത്തു- പ്പൊയ്പോയ പൂച്ചകളുടെ ഉടലുതിന്നു- വീർത്ത പുഴുക്കൾ മയങ്ങിവീണ് താഴേക്കുരുണ്ടുരുണ്ട് ഉച്ചിയിലൊരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മുടിയിഴകളായി
കണ്ണിലുരുമ്മുന്നു
മൂക്കറ്റത്തു പതുങ്ങുന്നു
‘‘പനിക്കുന്നോ’’യെന്ന്
നെറ്റിമേൽ തൊട്ടറിയുന്നു
കവിളുചൊറിഞ്ഞുതരവെ
താടിരോമങ്ങളിൽ കുരുങ്ങുന്നു
ഓർമകൾ
-എന്നു ഞാനവളുടെ മുലക്കൂർപ്പിൽ വിരൽ വിരിച്ചു
തലയിൽ
കാൽചവിട്ടിയുറച്ചുനിന്ന്
കലർന്നൊട്ടിയ വെളുപ്പുകറുപ്പുകളിൽ
മുഖത്തേറെയുള്ളൊരാ
ഉമ്മത്തടങ്ങളെ ലാക്കാക്കി
അരുമയായി ഒഴുകിയിറങ്ങുന്നത്
മറവിയുടെ
വടിവുകളാ-
ണെന്നവളെന്റെ
ചെവിഭൂവിലൊരുനനവുനട്ടു
ഇത്രയുമായപ്പോഴേക്കും
കാടുകയറിച്ചത്തു-
പ്പൊയ്പോയ പൂച്ചകളുടെ
ഉടലുതിന്നു-
വീർത്ത പുഴുക്കൾ
മയങ്ങിവീണ്
താഴേക്കുരുണ്ടുരുണ്ട്
ഉച്ചിയിലൊരു മഴക്കാറുപൊട്ടിയ കണക്കെ
ഇപ്പോൾ
ഞങ്ങൾപ്പാതി
മുങ്ങിക്കഴിഞ്ഞു.

