ദീർഘദർശനം

വൃക്ഷങ്ങൾ വെട്ടിമാറ്റപ്പെടും പാഴ് ചെടികൾ അരിഞ്ഞുകളയപ്പെടും പ്രാണികൾ തുരത്തിയോടിക്കപ്പെടും മൃഗങ്ങൾ നിഷ്കാസനം ചെയ്യപ്പെടും മഹാസമുദ്രങ്ങൾ അപ്രത്യക്ഷമാകും മഹാനഗരങ്ങൾ കൂണുപോലെ പൊട്ടിമുളയ്ക്കും പിഞ്ചുകുഞ്ഞുങ്ങൾ മെരുക്കപ്പെടും ആകാശങ്ങൾ മലിനമാക്കപ്പെടും വൻകരകൾ തുടച്ചുനീക്കപ്പെടും മലനിരകൾ നിലംപതിക്കും നദികൾ മൺമറയും നിരത്തുകൾ രാവണൻകോട്ടകളാവും ഉഗ്രകോപത്താൽ സൂര്യൻ നിന്നു കത്തും പക്ഷിത്തൂവലുകൾ പിഴുതെറിയപ്പെടും എന്നിരിക്കിലും, മറ്റുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കുന്ന കണ്ണഞ്ചിക്കുന്ന വർണക്കാഴ്ചകളിൽ അന്ധാളിച്ചും സംസാരശൈലികളുടെ ഹാസ്യാനുകരണം നടത്തിയും ജനം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വൃക്ഷങ്ങൾ വെട്ടിമാറ്റപ്പെടും
പാഴ് ചെടികൾ അരിഞ്ഞുകളയപ്പെടും
പ്രാണികൾ തുരത്തിയോടിക്കപ്പെടും
മൃഗങ്ങൾ നിഷ്കാസനം ചെയ്യപ്പെടും
മഹാസമുദ്രങ്ങൾ അപ്രത്യക്ഷമാകും
മഹാനഗരങ്ങൾ കൂണുപോലെ പൊട്ടിമുളയ്ക്കും
പിഞ്ചുകുഞ്ഞുങ്ങൾ മെരുക്കപ്പെടും
ആകാശങ്ങൾ മലിനമാക്കപ്പെടും
വൻകരകൾ തുടച്ചുനീക്കപ്പെടും
മലനിരകൾ നിലംപതിക്കും
നദികൾ മൺമറയും
നിരത്തുകൾ രാവണൻകോട്ടകളാവും
ഉഗ്രകോപത്താൽ സൂര്യൻ നിന്നു കത്തും
പക്ഷിത്തൂവലുകൾ പിഴുതെറിയപ്പെടും
എന്നിരിക്കിലും,
മറ്റുള്ളവർ പറഞ്ഞുകൊണ്ടേയിരിക്കുന്ന
കണ്ണഞ്ചിക്കുന്ന വർണക്കാഴ്ചകളിൽ അന്ധാളിച്ചും
സംസാരശൈലികളുടെ ഹാസ്യാനുകരണം നടത്തിയും
ജനം ജീവിതം തുടരും!
ഉടയാടകളുരിഞ്ഞെറിഞ്ഞും
നഗ്നഹൃദയങ്ങൾ ഒളിപ്പിച്ചുവെച്ചും
അവർ പ്രണയത്താൽ കുറുകും!
മൊഴിമാറ്റം: സന്ന്യാസു
===================
ഷൂൻതാരോ താനീകവ (1931 - 2024)
ജാപ്പനീസ് കവിയും വിവർത്തകനുമാണ്. ജപ്പാനിലും വിദേശത്തും ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് താനീകവ.

