പട്ടങ്ങൾ!

ആകാശമൈതാനത്ത് കുട്ടികൾ ഓടിക്കളിക്കുന്നപോലെ, കാറ്റിനെ വകഞ്ഞുമാറ്റി സമയത്തെ മേഞ്ഞുനടക്കുന്നു, കടലാസുപട്ടങ്ങൾ! അതിന്റെ രണ്ടു കാതുകളിലെ ചിറ്റോളങ്ങൾ വെള്ളിവെളിച്ചത്താൽ തുള്ളിച്ചാടുന്നു, വലിയ അർഥങ്ങളാവാൻ കൊതിക്കുന്ന ചെറിയ പുൽക്കൊടികളായ ഉപമകളെപ്പോലെ. മനോഹാരിയായ പകലിറങ്ങുമ്പോൾ നേർത്തനൂലിന്റെ ഊരാക്കുടുക്കിൽ ബന്ധിച്ചിരിക്കുന്നതായി തന്നെ തിരിച്ചറിയുമ്പോൾ അകതാരിൽനിന്നൊരു കിളി പറന്നുപോകുന്നു. അറിയാത്തതു കണ്ടെത്താനുള്ള ആത്മാവിന്റെ വാഞ്ഛയാണ്, നീന്തുന്ന പട്ടങ്ങൾ, ജീവന്റെ പൊരുളും ലക്ഷ്യവും സാക്ഷാൽക്കാരവും തേടി, മഴയും വെയിലും വകവയ്ക്കാതെയത് പറന്നലയുന്നു. ഏകാന്തപ്രയാണത്തിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ആകാശമൈതാനത്ത്
കുട്ടികൾ
ഓടിക്കളിക്കുന്നപോലെ,
കാറ്റിനെ വകഞ്ഞുമാറ്റി
സമയത്തെ മേഞ്ഞുനടക്കുന്നു,
കടലാസുപട്ടങ്ങൾ!
അതിന്റെ രണ്ടു കാതുകളിലെ
ചിറ്റോളങ്ങൾ
വെള്ളിവെളിച്ചത്താൽ
തുള്ളിച്ചാടുന്നു,
വലിയ അർഥങ്ങളാവാൻ
കൊതിക്കുന്ന
ചെറിയ പുൽക്കൊടികളായ
ഉപമകളെപ്പോലെ.
മനോഹാരിയായ പകലിറങ്ങുമ്പോൾ
നേർത്തനൂലിന്റെ
ഊരാക്കുടുക്കിൽ
ബന്ധിച്ചിരിക്കുന്നതായി തന്നെ
തിരിച്ചറിയുമ്പോൾ
അകതാരിൽനിന്നൊരു കിളി
പറന്നുപോകുന്നു.
അറിയാത്തതു
കണ്ടെത്താനുള്ള ആത്മാവിന്റെ
വാഞ്ഛയാണ്,
നീന്തുന്ന പട്ടങ്ങൾ,
ജീവന്റെ പൊരുളും
ലക്ഷ്യവും സാക്ഷാൽക്കാരവും തേടി,
മഴയും വെയിലും
വകവയ്ക്കാതെയത്
പറന്നലയുന്നു.
ഏകാന്തപ്രയാണത്തിൽ
അതൊരു
നിശ്ശബ്ദപ്രഭാഷകൻ,
അക്ഷരങ്ങളില്ലാത്ത
വിനിമയഭാഷ;
അംബരമെന്തെന്നു
പറഞ്ഞുതരൽ,
ആഴങ്ങൾ തൊട്ടുകാണിക്കൽ...
ഒഴുകും വിസ്മയമാകുന്നു-
പട്ടമോരോന്നും.
പറത്തുന്നവന്റെ
വിനോദത്തിന്റെ വീപ്പയിലാണ്
അതിന്റെ
അവസാനിക്കാത്ത ദാഹം
നിറച്ചുവച്ചത്.

