നുണയോർ പെരുമാളുടെ സാമന്തസഭ

നുണയോർ പെരുമാളുടെ സാമന്തസഭയിലേക്കുള്ള അംഗത്വത്തിന് ലേലംവിളി തുടങ്ങി നുണയോരവർകളുടെ അപ്രീതിക്ക് വിധേയരായവർക്കും കാലന്ന് കീഴ്പ്പെട്ടവർക്കും പൂച്ചരോമം കൊട്ടാരക്കെട്ടിലും നാട്ടിലും പടരുന്നതിനെ പുച്ഛിച്ചവർക്കും പകരം വരാനുള്ളവരാണ് അർധ വ്യാഴവട്ടത്തിൽ ഒരിക്കൽ സംഭവിക്കുന്ന പൊളിച്ചെഴുത്തും നീട്ടുനൽകലുമാണ് നടക്കുന്നത് സാമന്തസ്ഥാനമോഹികൾ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അടിയാൾക്കൂട്ടങ്ങളുമായി എത്തി നുണയോർ പെരുമാൾ അവർകൾ നിലപാട് തറയിൽ സ്ഥാനം ഉറപ്പിച്ചു മരുമകൻ മിണുങ്ങാംമണി ഇട്ടിരസി കാര്യക്കാരൻ ചേന്ദൻ കിട്ടുണ്ണി അന്തപ്പുര കാവലാളൻ ഇട്ടിശി മഹാലിംഗൻ മുതൽ പേർ പട്ടിക...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
നുണയോർ പെരുമാളുടെ
സാമന്തസഭയിലേക്കുള്ള
അംഗത്വത്തിന് ലേലംവിളി തുടങ്ങി
നുണയോരവർകളുടെ അപ്രീതിക്ക്
വിധേയരായവർക്കും
കാലന്ന് കീഴ്പ്പെട്ടവർക്കും
പൂച്ചരോമം കൊട്ടാരക്കെട്ടിലും
നാട്ടിലും പടരുന്നതിനെ പുച്ഛിച്ചവർക്കും
പകരം വരാനുള്ളവരാണ്
അർധ വ്യാഴവട്ടത്തിൽ ഒരിക്കൽ
സംഭവിക്കുന്ന പൊളിച്ചെഴുത്തും
നീട്ടുനൽകലുമാണ് നടക്കുന്നത്
സാമന്തസ്ഥാനമോഹികൾ
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും
അടിയാൾക്കൂട്ടങ്ങളുമായി എത്തി
നുണയോർ പെരുമാൾ അവർകൾ
നിലപാട് തറയിൽ സ്ഥാനം ഉറപ്പിച്ചു
മരുമകൻ മിണുങ്ങാംമണി ഇട്ടിരസി
കാര്യക്കാരൻ ചേന്ദൻ കിട്ടുണ്ണി
അന്തപ്പുര കാവലാളൻ ഇട്ടിശി മഹാലിംഗൻ
മുതൽ പേർ പട്ടിക പരിശോധകരായി
നുണയോർ അവർകൾക്കൊപ്പം
തറയ്ക്കു കീഴെയിരുന്നു.
സാമന്ത ഭാഗ്യാന്വേഷികളായി എത്തിയവരിൽ
മല്ലൂർ ഇളയകുരു താലത്തിൽ വച്ച് നീട്ടിയ
അയിലത്തല നക്കിയും നുണഞ്ഞും
നുണയോർ പെരുമാളുടെ പൂച്ച
എല്ലാം കേട്ടിട്ടും കേൾക്കാത്തപോലെ
കണ്ടിട്ടും കാണാത്തപോലെ
പെരുമാൾ മടിയിൽ
ഇടയ്ക്ക് കയറിയും ഇറങ്ങിയും
നിലപാടു തറയിൽ ചലനം ഉണ്ടാക്കി.
പൂച്ചയുടെ ഓമനത്തത്തെയും
മരുമകൻ മിണുങ്ങാം മണി ഇട്ടിരസിയുടെ
കാര്യപ്രാപ്തിയെയും
കാര്യക്കാരൻ ചേന്ദൻ കിട്ടുണ്ണിയുടെ
ഫലിതപ്രിയതയെയും പുകഴ്ത്തി
സാമന്ത ഭാഗ്യാന്വേഷികൾ കളംനിറഞ്ഞു
എന്നാ ചീട്ടാക്കിയാലോ? - നുണയോർ അവർകൾ അമറി
എഴ്തി വച്ച്ണ്ട് -ചേന്ദൻ കിട്ടുണ്ണി ഉണർത്തിച്ചു
ഞാനൊന്നുമറിഞ്ഞതില്ലേ എന്ന ഭാവേന
പൂച്ച പെരുമാൾ മടിയിൽ അമർന്നു
മരുമകൻ മിണുങ്ങാംമണി ഇട്ടിരസി
പൂച്ചയെ ഒന്നു നോക്കി
സർവജ്ഞാനിയായ പൂച്ച കുറുകി
മിണുങ്ങാംമണിക്ക് എതിരാവാൻ പോന്ന
പേരുകൾ കുറിച്ച ചീട്ടുകൾ അതിൽ പറന്നു
സഭസ്ഥാണു കുമ്മിണി, സാമന്തസഭയുടെ രഞ്ജിപ്പിനും
പെരുമാൾ രാജ്യത്തിന്റെ ഭാവിക്കുമായി
സാമന്തമത്സരത്തിൽനിന്ന് പിൻവാങ്ങിയിരിക്കുന്നു:
കാര്യക്കാരൻ ചേന്ദൻ കിട്ടുണ്ണി പ്രഖ്യാപിച്ചു
എപ്പ? –കുമ്മിണി വാ പൊളിച്ചു
നന്നായ് വരട്ടെ –നുണയോർപ്പെരുമാൾ ഉള്ളിൽ തട്ടി പ്രാകി
എന്നിട്ട് തിരക്കി: പകരം? –
കാരി വേന്തൻ ആവട്ടെ: പ്രസിദ്ധനാണ് –
അന്തിച്ചന്തയിൽ മീൻവിൽക്കുമ്പോൾ
ഉറക്കെകൂവിയ ചെക്കനെ
മീൻതട്ട് പൊക്കി തല്ലിക്കൊന്ന പ്രസിദ്ധിയുണ്ട്.
ഭേഷ് –സാമന്തനാവാൻ യോഗ്യൻതന്നെ
കുറിവെട്ടിയവർക്ക് പകരം ആരൊക്കെ?–
നുണയോർപ്പെരുമാൾ കുതുകിയായി
എല്ലാരും കാരി വേന്തനു കിടപിടിക്കുന്നവർ തന്നെ–
പെരുമാൾ അവർകൾ ചീട്ടുപട്ടിക
ഓടിച്ചുനോക്കി- ഭേഷ്! ഭേഷ്!!
നുണയോർ അവർകൾ ചിറികോട്ടി ഗോഷ്ഠി കാണിച്ചു.
പൂച്ച പിന്നെയും കുറുകി
പിന്നെയും ചീട്ടുകൾ പറന്നു- പുതിയവ വന്നു
നൂറ്റെട്ടു നാട്ടിനും നാട്ടാർക്കൂട്ടത്തിനും
അധിപരായ് സാമന്തരെ ഉറപ്പിച്ച്
നിലപാടുതറയിൽ നുണയോർ പെരുമാളും പൂച്ചയും
നാട്ടാരെനോക്കി തന്നാരം പാടി
അടുത്ത അർധവ്യാഴവട്ട സ്വപ്‌നങ്ങൾ നെയ്ത്
മിണുങ്ങാംമണി ഇട്ടിരസിയും
ചേന്ദൻ കിട്ടുണ്ണിയും
ഇട്ടിശി മഹാലിംഗനും
ആടി, തറയ്ക്കുതാഴെ വാൾവെട്ടാട്ടം.

