ഒപ്പം

ദൈവം ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം അവസാനത്തെ പാട്ട് പാടുന്നു കൊല്ലപ്പെട്ട കുട്ടികള്‍ ചോര വീണ മണ്ണ് ശിരസ്സിലേറ്റി ആ പാട്ടിന്റെ താളത്തില്‍ നൃത്തംവെക്കുന്നു ആ പാട്ടിന്റെ ഭാഷ എനിക്ക് മനസ്സിലായില്ല– പല ഭാഷകള്‍ ചേര്‍ന്ന് മഴവില്ല് പോലെ ചക്രവാളത്തില്‍നിന്ന് ചക്രവാളത്തിലേക്ക് വളയുന്ന ഒന്ന്. അതില്‍ ആദ്യത്തെ ഭാഷയുണ്ടായിരുന്നു, അവസാനത്തെ ഭാഷയും. ആ കുട്ടികളുടെ നൃത്തത്തില്‍ ആദ്യത്തെ മനുഷ്യരുടെ നൃത്തമുണ്ടായിരുന്നു മനുഷ്യര്‍ക്കും മുമ്പുള്ള മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും മേഘങ്ങളുടെയും നൃത്തവും മനുഷ്യരെ അതിജീവിക്കാന്‍...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ദൈവം ദലിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം
അവസാനത്തെ പാട്ട് പാടുന്നു
കൊല്ലപ്പെട്ട കുട്ടികള്‍ ചോര വീണ
മണ്ണ് ശിരസ്സിലേറ്റി ആ പാട്ടിന്റെ
താളത്തില്‍ നൃത്തംവെക്കുന്നു
ആ പാട്ടിന്റെ ഭാഷ എനിക്ക് മനസ്സിലായില്ല–
പല ഭാഷകള്‍ ചേര്‍ന്ന് മഴവില്ല് പോലെ
ചക്രവാളത്തില്‍നിന്ന്
ചക്രവാളത്തിലേക്ക് വളയുന്ന ഒന്ന്.
അതില്‍ ആദ്യത്തെ ഭാഷയുണ്ടായിരുന്നു,
അവസാനത്തെ ഭാഷയും.
ആ കുട്ടികളുടെ നൃത്തത്തില്‍
ആദ്യത്തെ മനുഷ്യരുടെ നൃത്തമുണ്ടായിരുന്നു
മനുഷ്യര്‍ക്കും മുമ്പുള്ള
മണ്ണിന്റെയും ജലത്തിന്റെയും
വായുവിന്റെയും മേഘങ്ങളുടെയും നൃത്തവും
മനുഷ്യരെ അതിജീവിക്കാന്‍ പോകുന്ന
ആട്ടിന്‍കുട്ടികളുടെയും മീനുകളുടെയും
ശലഭങ്ങളുടെയും ഇലകളുടെയും നൃത്തം
ഇതാ ഞാനും ഇപ്പോള്‍ ആ പാട്ടു മൂളുകയാണ്
അതിന്റെ സുവർണദലങ്ങളാര്‍ന്ന പല്ലവി
തളിരുകള്‍പോലുള്ള അനുപല്ലവികള്‍
അതിന്റെ സൗരയൂഥം കറങ്ങുന്ന താളം.
ഞാനും അതിനൊപ്പം ചുവടുവെക്കുകയാണ്
ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും പുല്ലിനും ഒപ്പം.

