Begin typing your search above and press return to search.

എല്ലാത്തിനുമിടയിൽ

എല്ലാത്തിനുമിടയിൽ
cancel

എല്ലാത്തിനുമിടയിൽ അയാൾക്ക് അൽപം സമയം വേണമായിരുന്നു. വേണമായിരുന്നു. ഇത്തിരി മതിയായിരുന്നു. അത് അയാൾ എപ്പോഴും ആഗ്രഹിച്ചു. തെറ്റുപറയാൻ പറ്റുമോ? ഇല്ല. കുഞ്ഞായിരിക്കെ അമ്മ അവനെ കുളിപ്പിച്ചു. കുളിയൊക്കെ കൊള്ളാം അമ്മയും കൊള്ളാം. അതിനിടയിലും ഭൂലോകം സ്വർലോകം അമ്മേ എന്നു പാടി അവൻ കളിച്ചു നടന്നു. മനോഹരമായി വിശ്രമിച്ചു. ഒരിടത്ത് വെറുതെ ഇരിക്കുമ്പോൾപോലും ദൈവം സൃഷ്‌ടിച്ച കടൽ തീരം ആദ്യം കാണുന്നതുപോലെ വിശ്രമിച്ചുകൊണ്ടിരുന്നു. വിശ്രമം തീരാതിരിക്കാൻ അയാൾ ആഗ്രഹിച്ചുകൊണ്ടിരുന്നു. ദൈവത്തിന്റെ വിരലിൽ തൂങ്ങിക്കിടന്നു ആടുന്നതുപോലെ. ചിലപ്പോൾ നിർത്താതെ ചിരിച്ചു നടന്നു. തെറ്റുപറയാൻ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

എല്ലാത്തിനുമിടയിൽ അയാൾക്ക് അൽപം സമയം വേണമായിരുന്നു.

വേണമായിരുന്നു.

ഇത്തിരി മതിയായിരുന്നു.

അത് അയാൾ എപ്പോഴും ആഗ്രഹിച്ചു.

തെറ്റുപറയാൻ പറ്റുമോ?

ഇല്ല.

കുഞ്ഞായിരിക്കെ അമ്മ അവനെ കുളിപ്പിച്ചു.

കുളിയൊക്കെ കൊള്ളാം

അമ്മയും കൊള്ളാം.

അതിനിടയിലും ഭൂലോകം സ്വർലോകം

അമ്മേ എന്നു പാടി അവൻ കളിച്ചു നടന്നു.

മനോഹരമായി വിശ്രമിച്ചു.

ഒരിടത്ത് വെറുതെ ഇരിക്കുമ്പോൾപോലും ദൈവം സൃഷ്‌ടിച്ച കടൽ തീരം ആദ്യം കാണുന്നതുപോലെ വിശ്രമിച്ചുകൊണ്ടിരുന്നു.

വിശ്രമം തീരാതിരിക്കാൻ

അയാൾ ആഗ്രഹിച്ചുകൊണ്ടിരുന്നു.

ദൈവത്തിന്റെ വിരലിൽ

തൂങ്ങിക്കിടന്നു ആടുന്നതുപോലെ.

ചിലപ്പോൾ നിർത്താതെ ചിരിച്ചു നടന്നു.

തെറ്റുപറയാൻ പറ്റുമോ?

ഇല്ല

മനുഷ്യനായാൽ പിന്നെ.

അല്ല പിന്നെ.

ഇവനിപ്പോ എന്താ വേണ്ടത്

അമ്മ അവനോടു ചോദിച്ചു

അതറിയാമായിരുന്നേൽ ഞാനാരായേനെ.

ഒരു രക്ഷയുമില്ലാതെ പൂഴിമണലിനും

ആകാശത്തിനുമിടയിൽ തിരിഞ്ഞുമറിഞ്ഞു.

രാത്രിയും പകലുമുള്ളത് ആശ്വാസമായിരുന്നു.

പക്ഷേ, അത്ഭുതം, ഒട്ടും വേദനിച്ചതുമില്ല.

സന്ധ്യ നടന്നു നീങ്ങുന്നത് കണ്ട്

ആമോദത്തിൽ വീണു.

പിറ്റേന്ന് പുലരിയിലേക്ക്

അന്ധനെപ്പോലെ പൊട്ടിവീണു.

ആരെങ്കിലും ഒന്നു പറഞ്ഞു തരൂ.

വെളിച്ചം ദേഹത്ത് തൊട്ടു.

എല്ലാത്തിനുമിടയിൽ

അയാൾക്ക്‌ അൽപം സമയം വേണമായിരുന്നു.

അന്ത്യയാത്ര ചുംബനം നൽകുമ്പോൾ

അമ്മ ചോദിച്ചു.

കിട്ടിയോ മോനെ നിനക്ക് അത്.

ഇനി കിട്ടിയേക്കും.

ദൈവദൂതനെപ്പോലെ അവൻ പ്രതിവചിച്ചു.

അവസാനമില്ലാതെ ഒരു കടൽത്തീരം

അയാൾ ആഗ്രഹിച്ചു.

ഈ ഭൂമിയിൽ അതു വല്ലതും നടപ്പുള്ള കാര്യമാണോ?

ഭൂമിയിലാണ് എല്ലാം നടപ്പുള്ളത്

എന്നു പാടിക്കൊണ്ട്

കളിക്കൂട്ടുകാരി മായാവിരലുകൾ ചലിപ്പിച്ചു.

എല്ലാത്തിനുമിടയിൽ ഇത്തിരി സമയം തരൂ

ഞാൻ വേഗം മാഞ്ഞുപോകട്ടെ

അങ്ങനെയാണ് ആ വെറും മർത്യൻ

മരണത്തിൽനിന്നു രക്ഷപ്പെട്ടത്.

News Summary - Malayalam poem