എങ്ങനെ ഒരു കഴുതയാകാം

ദ്രവിച്ച തെരുവിന്റെ അറ്റത്തുനിന്നും ഒരു കഴുത മഞ്ഞുകാലത്തിലേക്ക് പ്രവേശിക്കുന്നു. എന്റെ സ്വന്തം ഉപ്പിന്റെ ഭാരം കരകവിഞ്ഞൊഴുകുന്നു, ഒരു വെള്ളച്ചാട്ടത്തിന്റെ കനത്ത ജലസാന്നിധ്യംപോലെ... ചുവപ്പും മഞ്ഞയും നിറമാർന്ന പൂക്കൾ ഏകാന്തതയുടെ പൂന്തോപ്പിൽ വസിക്കുന്നതിന്റെ ആഹ്ലാദവും വ്യസനവും പങ്കുവെക്കുന്നതിന്റെ കഥകൾ കാതിൽ പകരുമ്പോൾ, താഴ്‌വര ജലത്തിന്റെ ശബ്ദത്തിലേക്ക് ശ്രദ്ധിക്കുന്നു. ഞാൻ ഒരു കഴുതയെ കാത്തുകിടക്കുന്നു. എന്റെ സഹയാത്രികനെ കണ്ടുമുട്ടുന്നതിലെ അത്യാനന്ദം ഓർത്തു രസിക്കുന്നു ഞാൻ. അവൾ അന്ധയല്ല, ഒന്നുമൊട്ട്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ദ്രവിച്ച തെരുവിന്റെ
അറ്റത്തുനിന്നും
ഒരു കഴുത
മഞ്ഞുകാലത്തിലേക്ക്
പ്രവേശിക്കുന്നു.
എന്റെ സ്വന്തം
ഉപ്പിന്റെ ഭാരം
കരകവിഞ്ഞൊഴുകുന്നു,
ഒരു വെള്ളച്ചാട്ടത്തിന്റെ
കനത്ത ജലസാന്നിധ്യംപോലെ...
ചുവപ്പും മഞ്ഞയും നിറമാർന്ന
പൂക്കൾ ഏകാന്തതയുടെ
പൂന്തോപ്പിൽ വസിക്കുന്നതിന്റെ
ആഹ്ലാദവും
വ്യസനവും
പങ്കുവെക്കുന്നതിന്റെ
കഥകൾ കാതിൽ
പകരുമ്പോൾ,
താഴ്‌വര ജലത്തിന്റെ
ശബ്ദത്തിലേക്ക്
ശ്രദ്ധിക്കുന്നു.
ഞാൻ ഒരു കഴുതയെ
കാത്തുകിടക്കുന്നു.
എന്റെ സഹയാത്രികനെ
കണ്ടുമുട്ടുന്നതിലെ
അത്യാനന്ദം
ഓർത്തു രസിക്കുന്നു ഞാൻ.
അവൾ അന്ധയല്ല,
ഒന്നുമൊട്ട് കാണുന്നുമില്ല...
ഭൗതികവസ്തുക്കളുടെ
ഗുണമേന്മയിലൂടെ,
അതിന്റേതായ മേന്മയിലൂടെ,
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
ഞാനവളെ കരുതലോടെ
കാത്തിരുന്നു
ഇരുളിൽ, അനന്തമായ
കാത്തിരിപ്പിന്റെ വേദന തിന്ന്...
ഞാൻ പാതയുമായി
ശരീരവത്കരിക്കപ്പെട്ട
ഒരാളാണ്. അതിന്റെ
ചക്രവാളത്തിൽനിന്നാകും
അവൾ ഉദിച്ചുയരുന്നത്!
അകലങ്ങളിൽ പാറുന്ന
പ്രത്യാശയുടെ
ഒരു കൊടിപോലെ.
എന്റെ ശൂന്യതകളെ
ഞാൻ സ്വർണരൂപത്തിലുള്ള
പ്രതീക്ഷകൊണ്ടും
കാമനകൊണ്ടും
നിറയ്ക്കുന്നു.
എന്റെ കൺവെട്ടത്തിനുള്ളിൽനിന്നും
നിന്റെ ആ വരവ്...
അതെപ്പോഴും
സാധ്യമാണ്.
നിങ്ങൾ ഒരാളെ
കാത്തിരിക്കുമ്പോൾ,
അത്രയും നേരം
നിങ്ങൾ കാത്തിരുന്ന ആൾതന്നെയായി
നിങ്ങൾ മാറുന്നു.
ഞാൻ
ഒരു അലസനായ
കഴുതയാണ്.

